For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടകളുടെ ഇരുണ്ട നിറം വെല്ലുവിളിയോ, പരിഹാരമിതാ

|

സുന്ദരമായ ചര്‍മ്മമുള്ളവരാണെങ്കിലും നിങ്ങള്‍ക്ക് തുട ഇരുണ്ട നിറത്തിലാണോ? ഇത് ലജ്ജാകരമായ അവസ്ഥയാണ്. എന്നാല്‍ നിങ്ങള്‍ ഇക്കാര്യത്തില്‍ ഒറ്റക്കല്ല എന്നുള്ളതാണ്. കാരണം നിരവധി സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ ഇരുണ്ട തുടകളാണ് ഉള്ളത്. ഇത് അവരുടെ മൊത്തത്തിലുള്ള നിറത്തേക്കാള്‍ ഇരുണ്ടതാണ്. ഇത് സംഭവിക്കാനുള്ള ഒരു കാരണങ്ങളില്‍ ഒന്ന് എന്ന് പറയുന്നത് പലരസ്പരം തുടകള്‍ തമ്മില്‍ ഉരസുമ്പോഴാണ് നിറം മാറ്റം സംഭവിക്കുന്നത്.

ഈ 5 തരത്തിലുള്ള മറുക് കണ്ടാല്‍ അല്‍പം ഭയക്കണംഈ 5 തരത്തിലുള്ള മറുക് കണ്ടാല്‍ അല്‍പം ഭയക്കണം

ഇത് കൂടാതെ സ്ത്രീകളില്‍ ഭാരം വയ്ക്കുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഈ പ്രദേശത്തെ വരണ്ട ചര്‍മ്മം പോലും ഇരുണ്ടതാക്കാന്‍ ഇത് ഇടയാക്കും. നിങ്ങളുടെ ആന്തരിക തുടകളില്‍ കറുത്ത പാടുകള്‍ സ്വാഭാവിക രീതിയില്‍ ലഘൂകരിക്കാമെന്നത് സത്യമാണ്. അതിന് വേണ്ടി ഇനി പറയുന്ന ഒറ്റമൂലികള്‍ നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

നാരങ്ങ നീര്, വെളിച്ചെണ്ണ

നാരങ്ങ നീര്, വെളിച്ചെണ്ണ

നാരങ്ങ നീരും വെളിച്ചെണ്ണയും ഉപയോഗിച്ച് ഇത്തരം അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. വെളിച്ചെണ്ണ ചര്‍മ്മത്തിലെ ഹൈപ്പര്‍പിഗ്മെന്റേഷന്‍ ലഘൂകരിക്കാനും വരണ്ട ചര്‍മ്മത്തെ മോയ്‌സ്ചുറൈസ് ചെയ്യുന്നതിനും സഹായിക്കുന്നു. നാരങ്ങ നീര് സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിക്കുകയും ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈ പായ്ക്ക് സ്വാഭാവിക മോയ്‌സ്ചറൈസിംഗ് ബ്ലീച്ച് ഉണ്ടാക്കുന്നു.

തയ്യാറാക്കുന്നത് ഇങ്ങനെ

തയ്യാറാക്കുന്നത് ഇങ്ങനെ

3 ടീസ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് അതില്‍ അര നാരങ്ങയുടെ നീര് ചേര്‍ക്കുക. ഇത് നിങ്ങളുടെ തുടയില്‍ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യുക. ഈ പ്രദേശം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക, ഒരു തുണി ഉപയോഗിച്ച് വരണ്ടതാക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ഈ പ്രശ്‌നത്തെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

തൈരും നാരങ്ങയും

തൈരും നാരങ്ങയും

തൈരും നാരങ്ങ നീരും ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നുണ്ട്. തൈര് ഈ ഭാഗത്തെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്നു, അതേസമയം നാരങ്ങ ബ്ലീച്ചിംങ് എജന്റായി പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ അണുബാധപോലുള്ള പ്രശ്‌നങ്ങളെ തടയുന്നതിനും സഹായിക്കുന്നു.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

1 ടീസ്പൂണ്‍ ചെറുതായി പുളിച്ച തൈര് എടുത്ത് അതില്‍ പകുതി നാരങ്ങ പിഴിഞ്ഞെടുക്കുക. മിശ്രിതത്തിലേക്ക് ഒരു നുള്ള് ഗ്രാം മാവ് അല്ലെങ്കില്‍ കടലമാവ്, മഞ്ഞള്‍ എന്നിവ ചേര്‍ക്കുക. ഇരുണ്ട ആന്തരിക തുടകളില്‍ പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. വൃത്താകൃതിയില്‍ ഇത് മസ്സാജ് ചെയ്യാവുന്നതാണ്. ഇതിലൂടെ ഈ പ്രതിസന്ധിയെ ഇല്ലാതാക്കാം.

പഞ്ചസാര, തേന്‍, നാരങ്ങ

പഞ്ചസാര, തേന്‍, നാരങ്ങ

പഞ്ചസാരയും തേനും നാരങ്ങ നീരും ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പഞ്ചസാര ഈ പ്രദേശത്ത് നിന്ന് ചര്‍മ്മകോശങ്ങള്‍ നശിപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത എക്‌സ്‌ഫോളിറ്ററാണ്. തേന്‍ ചര്‍മ്മത്തെ എപ്പോഴും മോയ്‌സ്ചുറൈസ് ആക്കിനിലനിര്‍ത്തുന്നു. നാരങ്ങ പിഗ്മെന്റേഷന്‍ കുറയ്ക്കുകയും ചെയ്യുന്നു.

തയ്യാറാക്കുന്നത് ഇങ്ങനെ

തയ്യാറാക്കുന്നത് ഇങ്ങനെ

അര നാരങ്ങ നീര് 1 ടീസ്പൂണ്‍ പഞ്ചസാര 1 ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ കലര്‍ത്തുക. ഈപേസ്റ്റ് തുടയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. പഞ്ചസാര അപ്രത്യക്ഷമാകുന്നതുവരെ വൃത്താകൃതിയില്‍ നല്ലതുപോലെ സ്‌ക്രബ്ബ് ചെയ്യാവുന്നതാണ്. ഇത് 10 മിനിറ്റ് നില്‍ക്കട്ടെ, എന്നിട്ട് അത് വെള്ളത്തില്‍ കഴുകുക. ഇതിലൂടെ തുടകളിലെ ഇരുണ്ട നിറത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്.

ചന്ദനവും വെള്ളരിക്കയും

ചന്ദനവും വെള്ളരിക്കയും

ചന്ദനവും വെള്ളരിക്കയും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇവ രണ്ടും പ്രകൃതിദത്ത കൂളിംഗ് ഏജന്റുകളാണ്. ഇത് ആന്തരിക തുടകളുടെ മൃദുലമായ ചര്‍മ്മത്തെ ഇല്ലാതാക്കുന്നു. നാരങ്ങ നീര് ചേര്‍ത്തത് കൊണ്ട് തന്നെ ഇത് കറുത്ത പാടുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ചന്ദനവും വെള്ളരിക്കയും മികച്ചതാണ്.

ഒരു കുക്കുമ്പര്‍ തൊലി കളഞ്ഞ് 1 ടീസ്പൂണ്‍

ഒരു കുക്കുമ്പര്‍ തൊലി കളഞ്ഞ് 1 ടീസ്പൂണ്‍

ചന്ദനപ്പൊടിയുമായി ചേര്‍ക്കുക. നാരങ്ങ നീര് ചേര്‍ത്ത് നന്നായി ഇളക്കുക. നിങ്ങളുടെ ആന്തരിക തുടകളില്‍ പുരട്ടി വരണ്ടുപോകുന്നതുവരെ തുടരുക. എന്നിട്ട് കഴുകുക. ഇത് ഉരുണ്ട നിറത്തെ ഇല്ലാതാക്കുന്നതിനും തുടകള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

English summary

Home Remedies To Get Rid Of Dark Inner Thighs

Here in this article we are discussing about some home remedies to get rid of dark inner thighs. Read on.
X
Desktop Bottom Promotion