For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെയിലേറ്റ് മുഖം വാടില്ല; ഈ വഴികള്‍ പരീക്ഷിക്കാം

|

ചര്‍മ്മത്തിന് വളരെയധികം കരുതല്‍ വേണ്ട കാലമാണ് വേനല്‍ക്കാലം. കത്തുന്ന ചൂട്, മലിനീകരണം, ഈര്‍പ്പം മുതലായവ നിങ്ങളുടെ ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം തുടച്ചുമാറ്റുന്നു. ചിലപ്പോള്‍ ഇത് അണുബാധകളെയും ക്ഷണിച്ചുവരുത്തുന്നു. വേനല്‍ക്കാലത്തെ ചൂടിന്റെ ആഘാതം ആദ്യം വഹിക്കുന്നത് ചര്‍മ്മമാണ്.

Most read: മഞ്ഞളില്‍ മായാത്ത മുഖക്കുരു ഇല്ല; ഉപയോഗം ഇങ്ങനെയെങ്കില്‍Most read: മഞ്ഞളില്‍ മായാത്ത മുഖക്കുരു ഇല്ല; ഉപയോഗം ഇങ്ങനെയെങ്കില്‍

അതിനാല്‍ത്തന്നെ ഇത് സണ്‍ ടാന്‍, സണ്‍ ബേണ്‍, സ്‌കിന്‍ സെന്‍സിറ്റിവിറ്റി, തിണര്‍പ്പ്, ചുവപ്പ്, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. വേനല്‍ക്കാലത്ത് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന നിരവധി വീട്ടുവൈദ്യങ്ങളുണ്ട്. ഈ വേനല്‍ സീസണില്‍ ചര്‍മ്മം സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് പിന്തുടരാന്‍ കഴിയുന്ന അത്തരം വഴികള്‍ ഇതാ.

ആന്റി-ടാനിംഗ് സ്‌ക്രബ്

ആന്റി-ടാനിംഗ് സ്‌ക്രബ്

രണ്ട് സ്പൂണ്‍ ഓട്സില്‍ ഒരു ടീസ്പൂണ്‍ പാല്‍ ചേര്‍ക്കുക. അതിനുശേഷം രണ്ട് ടേബിള്‍സ്പൂണ്‍ തക്കാളി ജ്യൂസ്, കുറച്ച് ഓറഞ്ച് പള്‍പ്പ്, കുറച്ച് നുള്ള് കസ്‌കസ് വിത്ത് എന്നിവ ചേര്‍ക്കുക. ഇതെല്ലാം ചേര്‍ത്ത് മിശ്രിതമാക്കി നിങ്ങളുടെ മുഖത്ത് പുരട്ടാവുന്നതാണ്. ഇത് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക, ഉണങ്ങിക്കഴിഞ്ഞ് ഇത് കഴുകിക്കളയുക. വേനല്‍ക്കാലത്ത് മികച്ചൊരു ആന്റി ടാനിംഗ് സ്‌ക്രബ് ആണ് ഇത്.

വാടിയ ചര്‍മ്മത്തിന് ബ്യൂട്ടി മാസ്‌ക്

വാടിയ ചര്‍മ്മത്തിന് ബ്യൂട്ടി മാസ്‌ക്

വാടിത്തളര്‍ന്ന ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍, പാല്‍ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്. മുഖത്ത് ഗ്ലിസറിന്‍ കലര്‍ത്തിയ പാല്‍ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് വെള്ളത്തില്‍ കഴുകിക്കളയുക. ഇത് മുഖത്തെ PH ബാലന്‍സ് മൃദുവാക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ സൂര്യന്റെ പ്രതികൂല ഫലങ്ങളില്‍ നിന്ന് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

Most read:മുഖക്കുരു പമ്പകടക്കും; സവാള ഇങ്ങനെ പുരട്ടിയാല്‍Most read:മുഖക്കുരു പമ്പകടക്കും; സവാള ഇങ്ങനെ പുരട്ടിയാല്‍

സൂര്യപ്രകാശ സംരക്ഷണം

സൂര്യപ്രകാശ സംരക്ഷണം

വെയിലില്‍ നിന്നുള്ള ചര്‍മ്മത്തിന്റെ ക്ഷീണം നീക്കാനായി വെയിലില്‍ നിന്ന് വന്ന ശേഷം മുഖത്ത് തൈര് പുരട്ടുക. ഇത് ചര്‍മ്മത്തിന് ആശ്വാസം നല്‍കുന്നു. തൈരില്‍ സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുള്ളതിനാല്‍ ടാനിംഗ് കുറയ്ക്കാനും ഉപകരിക്കും.

വേപ്പ്

വേപ്പ്

വേനല്‍ക്കാല ചര്‍മ്മസംരക്ഷണത്തിന് വേപ്പിലയും ഒരു മികച്ച ഘടകമാണ്. കുറഞ്ഞ തീയില്‍ നാല് കപ്പ് വെള്ളത്തില്‍ ഒരു പിടി വേപ്പ് ഇലകള്‍ ഒരു മണിക്കൂര്‍ നേരം തിളപ്പിക്കുക ഈ വെള്ളം ഒരുരാത്രി വിടുക. അടുത്ത ദിവസം രാവിലെ ഈ വെള്ളം മുഖം കഴുകാന്‍ ഉപയോഗിക്കാം. വേപ്പില്‍ ജൈവ സള്‍ഫര്‍ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ചര്‍മ്മത്തിന് പ്രത്യേക ഗുണം ചെയ്യുന്നു.

Most read:അകാലനര ഭയക്കേണ്ട; പരിഹാരം വീട്ടിലുണ്ട്Most read:അകാലനര ഭയക്കേണ്ട; പരിഹാരം വീട്ടിലുണ്ട്

സൂര്യതാപത്തിന് കറ്റാര്‍ വാഴ

സൂര്യതാപത്തിന് കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജെല്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് സൂര്യതാപം ശമിപ്പിക്കാനും സുഖപ്പെടുത്താനും സഹായിക്കുന്നു. കറ്റാര്‍ വാഴയില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്, ഇത് വിരുദ്ധ ബാഹ്യാവിഷ്‌ക്കാരമാണ്.

തണ്ണിമത്തന്‍ ടോണര്‍

തണ്ണിമത്തന്‍ ടോണര്‍

തണ്ണിമത്തന്‍ ജ്യൂസ് ഒരു നല്ല ചര്‍മ്മ ടോണറാണ്. മാത്രമല്ല വേനല്‍ക്കാല വരള്‍ച്ചയും ഇത് ഒഴിവാക്കുന്നു. തണ്ണിമത്തന്‍, ചര്‍മ്മത്തെ തണുപ്പിക്കുകയും പുതുക്കുകയും മൃദുവാക്കുകയും ചെയ്യുന്നു.

Most read:മുഖപ്രശ്‌നങ്ങള്‍ക്ക് ഒറ്റത്തവണ പരിഹാരം ചണവിത്ത്‌Most read:മുഖപ്രശ്‌നങ്ങള്‍ക്ക് ഒറ്റത്തവണ പരിഹാരം ചണവിത്ത്‌

പപ്പായ മാസ്‌ക്

പപ്പായ മാസ്‌ക്

വേനല്‍ക്കാലത്ത് പപ്പായ പള്‍പ്പ് മാസ്‌ക് ചര്‍മ്മത്തില്‍ പുരട്ടാം, 20 മിനിറ്റിനു ശേഷം കഴുകി കളയാം. ചര്‍മ്മത്തിലെ കോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ടാന്‍ നീക്കം ചെയ്യാന്‍ ഈ പള്‍പ്പില്‍ തൈര് അല്ലെങ്കില്‍ നാരങ്ങ നീര് ചേര്‍ക്കുക.

മിക്‌സഡ് ഫ്രൂട്ട്‌സ് മാസ്‌ക്

മിക്‌സഡ് ഫ്രൂട്ട്‌സ് മാസ്‌ക്

വാഴപ്പഴം, ആപ്പിള്‍, പപ്പായ, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് മുഖത്ത് പുരട്ടാം. 20 മുതല്‍ 30 മിനിറ്റ് വരെ ഇത് മുഖത്ത് നിലനിര്‍ത്തയ ശേഷം കഴുകിക്കളയുക. മൃതകോശങ്ങളെ ശുദ്ധീകരിക്കാന്‍ പപ്പായ സഹായിക്കുന്നു. വാഴപ്പഴം ചര്‍മ്മത്തെ ശക്തമാക്കുന്നു. ആപ്പിളില്‍ പെക്റ്റിന്‍ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ചര്‍മ്മത്തെ ടോണ്‍ ചെയ്യുകയും ചെയ്യുന്നു. ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സാധാരണ ആസിഡ്-ക്ഷാര ബാലന്‍സ് പുനസ്ഥാപിക്കുന്നു.

കുക്കുമ്പര്‍ കൂളിംഗ് മാസ്‌ക്

കുക്കുമ്പര്‍ കൂളിംഗ് മാസ്‌ക്

രണ്ട് ടീസ്പൂണ്‍ കുക്കുമ്പര്‍ ജ്യൂസ് അല്ലെങ്കില്‍ അതിന്റെ പള്‍പ്പ് പാല്‍പ്പൊടിയും ഒരു മുട്ടയുടെ വെള്ളയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഈ മിശ്രിതം നന്നായി കലര്‍ത്തി മുഖത്തും കഴുത്തിലും പുരട്ടി അരമണിക്കൂറിനു ശേഷം വെള്ളത്തില്‍ കഴുകിക്കളയുക. എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ പാല്‍പ്പൊടി ഒഴിവാക്കുക.

Most read:ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കുംMost read:ഈ കൂട്ട് മതി; മുഖം വെളുത്തു തുടുക്കും

എണ്ണമയമുള്ള ചര്‍മ്മത്തിന് മുള്‍ട്ടാനി മിട്ടി മാസ്‌ക്

എണ്ണമയമുള്ള ചര്‍മ്മത്തിന് മുള്‍ട്ടാനി മിട്ടി മാസ്‌ക്

എണ്ണമയം കുറയ്ക്കുന്നതിന്, ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാനി മിട്ടി എടുത്ത് റോസ് വാട്ടറില്‍ കലര്‍ത്തുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയുക. ഇത് സുഷിരങ്ങള്‍ ചുരുക്കുകയും ചര്‍മ്മത്തെ വ്യക്തമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

പ്രീ-ബാത്ത് കെയര്‍

പ്രീ-ബാത്ത് കെയര്‍

വേനല്‍ക്കാലത്തെ കഠിനമായ കാലാവസ്ഥയില്‍ ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിന്, രണ്ട് ടീസ്പൂണ്‍ ഉപ്പ്, ഒന്നര ടീസ്പൂണ്‍ ബദാം ഓയില്‍, പകുതി ടീസ്പൂണ്‍ മാള്‍ട്ട് വിനാഗിരി എന്നിവ കലര്‍ത്തുക. കുളിക്കുന്നതിനുമുമ്പ് ഇത് ശരീരത്തില്‍ പുരട്ടുക.

English summary

Home Remedies To Get Healthy Skin In Summer

We bring you a list of easy-to-apply skincare remedies to protect your skin from sun tan and heat. Take a look.
X
Desktop Bottom Promotion