For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കുഴികള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാണോ? ഈ വീട്ടുവൈദ്യത്തിലുണ്ട് പരിഹാരം

|

മുഖത്ത് കാണപ്പെടുന്ന ചെറിയ കുഴികള്‍ നിങ്ങളുടെ മുഖത്തിന്റെ ഭംഗി നശിപ്പിക്കുന്നുണ്ടോ? നിങ്ങളുടെ മുഖത്ത് ചെറിയ കുഴികളില്‍ കാണപ്പെടുന്നത് അത്ര ആകര്‍ഷകമായ രൂപമല്ല നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്. അമിതമായ സെബം ഉല്‍പാദനത്തിലൂടെ ഈ സുഷിരങ്ങള്‍ കൂടുതല്‍ മോശമാകുന്നു, പ്രത്യേകിച്ച് എണ്ണമയമുള്ള ചര്‍മ്മമുള്ള ആളുകള്‍ക്ക്. ഇത് മുഖക്കുരു, ബ്ലാക്ക്‌ഹെഡ്‌സ് തുടങ്ങിയ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം.

Most read: മങ്ങിയ ചര്‍മ്മം നീക്കി തിളക്കമാര്‍ന്ന മുഖം ഉറപ്പു നല്‍കും ഈ കൂട്ടുകള്‍Most read: മങ്ങിയ ചര്‍മ്മം നീക്കി തിളക്കമാര്‍ന്ന മുഖം ഉറപ്പു നല്‍കും ഈ കൂട്ടുകള്‍

ഈ പ്രശ്‌നം പരിഹരിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ടെങ്കിലും, സുഷിരങ്ങള്‍ നീക്കാന്‍ ചില വീട്ടുവൈദ്യങ്ങള്‍ ഉണ്ട്. മുഖത്തെ സുഷിരങ്ങള്‍ നീക്കാന്‍ നിങ്ങള്‍ക്ക് പ്രയോഗിക്കാവുന്ന ചില വീട്ടുവൈദ്യങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഐസ് ക്യൂബുകള്‍

ഐസ് ക്യൂബുകള്‍

മുഖം വൃത്തിയാക്കിയ ശേഷം, ഐസ് ക്യൂബുകള്‍ ഒരു വൃത്തിയുള്ള തുണിയില്‍ പൊതിഞ്ഞ്, മുഖത്ത് കുഴിയുള്ള ഭാഗങ്ങളില്‍ കുറച്ച് നേരം പുരട്ടുക. ഇത് മുഖത്തെ കുഴികളടക്കാന്‍ സഹായിക്കുന്ന എളുപ്പമുള്ള ഒരു വീട്ടുവഴിയാണ്.

നാരങ്ങ നീര്

നാരങ്ങ നീര്

മുഖത്തെ കുഴികള്‍ അടയ്ക്കാന്‍ നാരങ്ങയുടെ രേതസ് ഗുണം സഹായിക്കുന്നു. റോസ് വാട്ടറും നാരങ്ങാനീരും തുല്യ അളവില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക. റോസ് വാട്ടര്‍ പ്രകൃതിദത്തമായ ചര്‍മ്മ ടോണിക്ക് ആണ്, കൂടാതെ മുഖത്തെ സുഷിരങ്ങള്‍ അടയ്ക്കുകയും ചെയ്യുന്നു.

Most read:ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ; കാലഹരണപ്പെട്ട ലിപ്സ്റ്റിക്ക് വരുത്തും ഈ അപകടംMost read:ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ; കാലഹരണപ്പെട്ട ലിപ്സ്റ്റിക്ക് വരുത്തും ഈ അപകടം

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള അടിച്ച് മുഖത്ത് പുരട്ടുക, ചുണ്ടുകള്‍ ഒഴിവാക്കുക. ഉണങ്ങുമ്പോള്‍ കഴുകി കളയുക. മുട്ടയുടെ വെള്ള എണ്ണമയം കുറയ്ക്കുകയും ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

മുള്‍ട്ടാനി മിട്ടി

മുള്‍ട്ടാനി മിട്ടി

മുള്‍ട്ടാനി മിട്ടി റോസ് വാട്ടറുമായി മിക്സ് ചെയ്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടുക, ചുണ്ടുകളും കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഭാഗവും ഒഴിവാക്കുക. ഉണങ്ങുമ്പോള്‍ കഴുകി കളയുക. മുള്‍ട്ടാനി മിട്ടി മുഖത്തെ എണ്ണമയം കുറയ്ക്കുന്നു, സുഷിരങ്ങള്‍ ശക്തമാക്കുകയും ശുദ്ധീകരിക്കുകയും ചര്‍മ്മത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. സുഷിരങ്ങള്‍ ടോണ്‍ ചെയ്യാനും ശക്തമാക്കാനും റോസ് വാട്ടര്‍ സഹായിക്കുന്നു.

Most read:കുടിക്കാന്‍ മാത്രമല്ല; ഗ്രീന്‍ ടീ മുഖത്തെങ്കില്‍ തിളങ്ങുന്ന ചര്‍മ്മം ഞൊടിയിടയില്‍Most read:കുടിക്കാന്‍ മാത്രമല്ല; ഗ്രീന്‍ ടീ മുഖത്തെങ്കില്‍ തിളങ്ങുന്ന ചര്‍മ്മം ഞൊടിയിടയില്‍

ഓട്സ്

ഓട്സ്

മുട്ടയുടെ വെള്ളയുമായി ഓട്സ് മിക്സ് ചെയ്ത് മുഖത്ത് കുഴികളുള്ള ഇടങ്ങളില്‍ പുരട്ടുക. ഉണങ്ങുമ്പോള്‍, നനച്ചുകുഴച്ച് ചര്‍മ്മത്തില്‍ മൃദുവായി തടവുക. ശേഷം ധാരാളം വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. മുഖത്തെ എണ്ണ നീക്കം ചെയ്യാനും ശുദ്ധീകരിക്കാനും സുഷിരങ്ങള്‍ ശക്തമാക്കാനും ഇത് സഹായിക്കുന്നു.

തൈര്

തൈര്

തൈര് നിങ്ങളുടെ ചര്‍മ്മത്തിന്റെ പിഎച്ച് ബാലന്‍സ് സാധാരണ നിലയിലാക്കാന്‍ സഹായിക്കുന്നു. ബദാം പൊടിച്ച് തൈര് മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുക, ചെറിയ വൃത്താകൃതിയിലുള്ള ചലനങ്ങളോടെ ചര്‍മ്മത്തില്‍ മൃദുവായി തടവുക, പ്രത്യേകിച്ച് സുഷിരങ്ങളുള്ള പ്രദേശങ്ങളില്‍. അതിനുശേഷം ധാരാളം വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഇത് നിര്‍ജ്ജീവ കോശങ്ങളെ ശുദ്ധീകരിക്കുകയും സുഷിരങ്ങളെ കഠിനമായ എണ്ണയില്‍ നിന്ന് മുക്തമാക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ടാന്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. തൈര് നിങ്ങള്‍ക്ക് കടലമാവും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് പേസ്റ്റാക്കി മാസ്‌ക് പോലെയും മുഖത്ത് പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകി കളയുക.

Most read:മുഖം ശുദ്ധീകരിച്ച് തിളക്കം നല്‍കാന്‍ ഉത്തമം ഈ കൂട്ടുകള്‍Most read:മുഖം ശുദ്ധീകരിച്ച് തിളക്കം നല്‍കാന്‍ ഉത്തമം ഈ കൂട്ടുകള്‍

കറ്റാര്‍വാഴ

കറ്റാര്‍വാഴ

മുഖത്തെ സുഷിരങ്ങള്‍ നീക്കാനുള്ള മറ്റൊരു പ്രകൃതിദത്ത പരിഹാരമാണ് കറ്റാര്‍ വാഴ. നിങ്ങളുടെ അടഞ്ഞുപോയ സുഷിരങ്ങളില്‍ നിന്ന് അഴുക്കും എണ്ണയും നീക്കം ചെയ്യാനും ചര്‍മ്മത്തെ കാര്യക്ഷമമായി ശുദ്ധീകരിക്കാനും പോഷിപ്പിക്കാനും ഇത് സഹായിക്കുന്നു. മുഖത്തെ സുഷിരങ്ങള്‍ കുറയ്ക്കുന്നതിനുള്ള മികച്ച പരിഹാരങ്ങളിലൊന്നാണിത്. മുഖത്ത് കുഴികള്‍ ബാധിച്ച പ്രദേശങ്ങളില്‍ കറ്റാര്‍ വാഴ ജെല്‍ സൗമ്യമായി പുരട്ടുക. കുറച്ച് മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ഏകദേശം 10 മുതല്‍ 15 മിനിറ്റ് വരെ ഉണങ്ങാന്‍ വിട്ടശേഷം മുഖം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. നിങ്ങളുടെ മുഖത്തെ സുഷിരങ്ങള്‍ നീക്കാന്‍ എല്ലാ ദിവസവും ഈ പ്രതിവിധി ഉപയോഗിക്കുക.

തക്കാളി

തക്കാളി

തക്കാളി നിങ്ങളുടെ മുഖത്തെ വലിയ സുഷിരങ്ങള്‍ നീക്കാന്‍ സഹായിക്കുന്നു. സ്വാഭാവിക ആസിഡുകളുടെ സഹായത്തോടെ തക്കാളി നിങ്ങളുടെ ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണകളെ സന്തുലിതമാക്കുന്നു. ഈ പ്രതിവിധി ദിവസവും ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആവശ്യമുള്ള ഫലം ലഭിക്കും. ഒരു ചെറിയ തക്കാളിയില്‍ നിന്ന് പള്‍പ്പ് എടുത്ത് ഒരു ടീസ്പൂണ്‍ തേന്‍ കലര്‍ത്തുക. ഈ മാസ്‌ക് നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. ഏകദേശം 15 മിനിറ്റ് കഴിഞ്ഞ് മുഖം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.

Most read:പുരുഷന്മാര്‍ക്ക് സണ്‍ ടാന്‍ നീക്കാന്‍ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍Most read:പുരുഷന്മാര്‍ക്ക് സണ്‍ ടാന്‍ നീക്കാന്‍ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍

മഞ്ഞള്‍

മഞ്ഞള്‍

മുഖത്തെ കുഴികള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് മഞ്ഞള്‍. നിങ്ങളുടെ സുഷിരങ്ങളില്‍ പ്രജനനം നടത്തുന്ന ബാക്ടീരിയകളെ മഞ്ഞളിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാല്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു, അതുവഴി നിങ്ങളുടെ മുഖത്തെ സുഷിരങ്ങള്‍ ഒരു പരിധിവരെ ചുരുങ്ങുന്നു. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍ റോസ് വാട്ടറുമായി കലര്‍ത്തി മിനുസമാര്‍ന്ന പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് മുഖത്ത് കുഴികള്‍ ബാധിച്ച സ്ഥലത്ത് സൗമ്യമായി പുരട്ടുക. ഏകദേശം 10 മുതല്‍ 12 മിനിറ്റ് വരെ ഉണങ്ങാന്‍ വിട്ട ശേഷം നിങ്ങളുടെ മുഖം ചൂടുവെള്ളത്തില്‍ കഴുകുക.

English summary

Home Remedies to Cure Open Pores on Face And Skin in Malayalam

Here are some home remedies to cure open pores on face and skin. Take a look.
Story first published: Wednesday, December 1, 2021, 13:00 [IST]
X
Desktop Bottom Promotion