For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്മാര്‍ക്ക് സണ്‍ ടാന്‍ നീക്കാന്‍ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍

|

ചര്‍മ്മത്തില്‍ നേരിട്ട് സൂര്യരശ്മികള്‍ ഏല്‍ക്കുമ്പോള്‍ നിങ്ങളുടെ സ്വാഭാവിക ചര്‍മ്മത്തിന്റെ നിറം കറുക്കുന്ന പ്രക്രിയയെ സണ്‍ ടാനിംഗ് അല്ലെങ്കില്‍ ടാനിംഗ് എന്ന് വിളിക്കുന്നു. നേരിട്ടുള്ള സൂര്യപ്രകാശം മിതമായി തട്ടുമ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറത്തിനും ശരീരത്തിലെ വിറ്റാമിന്‍ ഡി ക്ക് കാരണമാകുന്ന ബ്രൗണ്‍ പിഗ്മെന്റായ മെലാനിന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ തരം, സ്വാഭാവിക ചര്‍മ്മത്തിന്റെ നിറം, ജനിതകശാസ്ത്രം എന്നിവയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ചര്‍മ്മത്തില്‍ ടാനിംഗ് തട്ടുന്നത്.

Most read: മുടി വളര്‍ത്തുന്ന ഫോളിക് ആസിഡ്; ഉപയോഗം ഇതാണ്Most read: മുടി വളര്‍ത്തുന്ന ഫോളിക് ആസിഡ്; ഉപയോഗം ഇതാണ്

സണ്‍ ടാന്‍ സ്വാഭാവികമായും മങ്ങുകയും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സ്വാഭാവിക നിറത്തിലേക്ക് മടങ്ങുകയും ചെയ്യും. എന്നിരുന്നാലും, പിഗ്മെന്റേഷന്‍ അല്ലെങ്കില്‍ അസമമായ ചര്‍മ്മ ടോണ്‍ പലര്‍ക്കും ഒരു പ്രശ്‌നമാണ്. ടാന്‍ നീക്കം ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ ചില വീട്ടുവൈദ്യങ്ങളുണ്ട്.

തേനും നാരങ്ങ മാസ്‌ക്കും

തേനും നാരങ്ങ മാസ്‌ക്കും

സണ്‍ ടാന്‍ എങ്ങനെ നീക്കം ചെയ്യാം എന്ന് ചിന്തിക്കുകയാണെങ്കില്‍ നാരങ്ങ നിങ്ങളുടെ ചര്‍മ്മത്തിന്റെ മികച്ച സുഹൃത്താണ്. ഇത് ഒരു സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റാണ്. ഒരു ടേബിള്‍സ്പൂണ്‍ നാരങ്ങാനീര് എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ തേനില്‍ കലര്‍ത്തുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടുക. 30 മിനിറ്റ് വിട്ടശേഷം തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

കടലമാവ്, മഞ്ഞള്‍ മാസ്‌ക്

കടലമാവ്, മഞ്ഞള്‍ മാസ്‌ക്

ചര്‍മത്തിന് തിളക്കം നല്‍കാന്‍ കടലമാവും മഞ്ഞളും ഉത്തമമാണ്. 2 ടേബിള്‍സ്പൂണ്‍ കടലമാവും അര ടേബിള്‍സ്പൂണ്‍ മഞ്ഞളും എടുക്കുക. ഇത് പാലിലോ തൈരിലോ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കുക. ഇത് നിങ്ങളുടെ മുഖത്തും ശരീരത്തിലും പുരട്ടുക. ഉണങ്ങിയ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ സ്‌ക്രബ് ചെയ്യുക.

Most read:മുടിക്ക് വളമാണ് വിറ്റാമിന്‍ ബി; മുടി വളര്‍ച്ചയ്ക്ക് ഇതാണ് കഴിക്കേണ്ടത്Most read:മുടിക്ക് വളമാണ് വിറ്റാമിന്‍ ബി; മുടി വളര്‍ച്ചയ്ക്ക് ഇതാണ് കഴിക്കേണ്ടത്

തൈരും തക്കാളി മാസ്‌ക്കും

തൈരും തക്കാളി മാസ്‌ക്കും

തക്കാളിയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കും. തൈരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തെ മൃദുവാക്കുന്നു. കുറച്ച് തക്കാളി നീര് എടുത്ത് 2 ടേബിള്‍സ്പൂണ്‍ തൈരില്‍ കലര്‍ത്തുക. ടാന്‍ ബാധിത പ്രദേശങ്ങളില്‍ ഇത് പുരട്ടി 20 മിനിറ്റ് വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

കുക്കുമ്പര്‍ എക്‌സ്ട്രാക്റ്റ്

കുക്കുമ്പര്‍ എക്‌സ്ട്രാക്റ്റ്

കുക്കുമ്പര്‍ ചര്‍മ്മത്തെ ശാന്തമാക്കുന്ന ഫലത്തിന് പേരുകേട്ടതാണ്. ഇതിന്റെ തണുപ്പിക്കല്‍ സ്വഭാവം ടാന്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഒരു പുതിയ കക്കിരിയില്‍ നിന്ന് നീര് പിഴിഞ്ഞെടുക്കുക. ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് ചര്‍മ്മത്തില്‍ കക്കിരി നീര് പുരട്ടുക. ഇത് ഉണങ്ങാന്‍ വിട്ടശേഷം മുഖം കഴുകുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ കുക്കുമ്പര്‍ നീരിനൊപ്പം നാരങ്ങ നീരും ചേര്‍ക്കാം.

Most read:തൊപ്പി ധരിച്ചാല്‍ മുടി കൊഴിയും, ഷാംപൂ മുടിക്ക് ദോഷം; മിഥ്യാധാരണ തിരിച്ചറിയണംMost read:തൊപ്പി ധരിച്ചാല്‍ മുടി കൊഴിയും, ഷാംപൂ മുടിക്ക് ദോഷം; മിഥ്യാധാരണ തിരിച്ചറിയണം

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ് ജ്യൂസ്

പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റ് എന്നറിയപ്പെടുന്ന ഉരുളക്കിഴങ്ങിന്റെ നീര് നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങളെ നീക്കാന്‍ സഹായിക്കുന്നു. ഒരു ഉരുളക്കിഴങ്ങ് അരച്ച് അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഈ നീര് ടാന്‍ ബാധിത പ്രദേശങ്ങളില്‍ പ്രയോഗിക്കുക. നിങ്ങളുടെ കണ്ണുകള്‍ക്കും മുഖത്തിനും ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ നേരിട്ട് ഉപയോഗിക്കാം. ഇത് 10-15 മിനിറ്റ് വച്ച് ഉണങ്ങിയ ശേഷം മുഖം കഴുകുക.

ഓട്സ്, ബട്ടര്‍ മില്‍ക്ക് മാസ്‌ക്

ഓട്സ്, ബട്ടര്‍ മില്‍ക്ക് മാസ്‌ക്

ചര്‍മ്മത്തെ ശുദ്ധീകരിക്കുന്നതിനും പുറംതള്ളുന്നതിനും ഓട്സ് നല്ലതാണ്, ഇത് കാലക്രമേണ ചര്‍മ്മത്തിന്റെ നിറത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു. മോരില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചര്‍മ്മത്തെ മൃദുവാക്കുകയും ചെയ്യുന്നു. 2 ടീസ്പൂണ്‍ ഓട്സ് എടുത്ത് കുറച്ച് മിനിറ്റ് വെള്ളത്തില്‍ കുതിര്‍ക്കുക. ഇതിലേക്ക് 2 ടീസ്പൂണ്‍ ബട്ടര്‍ മില്‍ക്ക് ചേര്‍ക്കുക. മോയ്‌സ്ചറൈസിംഗ് ഗുണങ്ങള്‍ക്കായി ഈ മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് നന്നായി മിക്സ് ചെയ്ത് മുഖത്തും ശരീരത്തിലും പുരട്ടുക. ഇത് 25-30 മിനിറ്റ് വിടുക. അതിനുശേഷം, തണുത്ത വെള്ളത്തില്‍ കഴുകി കളയുക.

Most read:കൊഴിഞ്ഞ സ്ഥലത്ത് മുടി വീണ്ടും വളരാന്‍ സഹായിക്കും ഈ ചേരുവകള്‍Most read:കൊഴിഞ്ഞ സ്ഥലത്ത് മുടി വീണ്ടും വളരാന്‍ സഹായിക്കും ഈ ചേരുവകള്‍

ചുവന്ന പരിപ്പ്, കറ്റാര്‍ വാഴ, തക്കാളി മാസ്‌ക്

ചുവന്ന പരിപ്പ്, കറ്റാര്‍ വാഴ, തക്കാളി മാസ്‌ക്

സണ്‍ ടാന്‍ വരുമ്പോള്‍ ചുവന്ന പരിപ്പ് വളരെ ഫലപ്രദമാണ്. കറ്റാര്‍ വാഴ ചര്‍മ്മത്തെ ശമിപ്പിക്കുമ്പോള്‍ തക്കാളി ജ്യൂസ് ചര്‍മ്മത്തിന് തിളക്കം നല്‍കും. ഈ മാസ്‌ക് നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു. 3 ടീസ്പൂണ്‍ ചുവന്ന പരിപ്പ് ഏതാനും മണിക്കൂറുകള്‍ വെള്ളത്തില്‍ കുതിര്‍ക്കുക. കട്ടിയുള്ള പേസ്റ്റ് ആക്കാന്‍ ഇത് ഇളക്കുക. ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും 2 ടീസ്പൂണ്‍ തക്കാളി ജ്യൂസും ചേര്‍ക്കുക. ഇത് ശരിയായി യോജിപ്പിച്ച് നിങ്ങളുടെ ടാന്‍ ബാധിത സ്ഥലങ്ങളില്‍ പുരട്ടുക. ഇത് 25-30 മിനിറ്റ് വിട്ടശേഷം മൃദുവായി മസാജ് ചെയ്ത് തണുത്ത വെള്ളത്തില്‍ കഴുകുക.

English summary

Home Remedies For Men To Remove Sun Tan in Malayalam

There are a few simple yet effective home remedies that can help you with the process of sun tan in men. Take a look.
Story first published: Monday, November 22, 2021, 12:45 [IST]
X
Desktop Bottom Promotion