For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മങ്ങിയ ചര്‍മ്മം നീക്കി തിളക്കമാര്‍ന്ന മുഖം ഉറപ്പു നല്‍കും ഈ കൂട്ടുകള്‍

|

വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വളരെ രസകരമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് ഏറെനേരം കമ്പ്യൂട്ടര്‍ ഉപയോഗത്തിനും അനാരോഗ്യകരമായ ജീവിതശൈലിയിലേക്കും പലരേയും നയിച്ചു. ഈ അസന്തുലിതമായ ജീവിതശൈലിയുടെ ഫലങ്ങള്‍ നമ്മുടെ മുഖത്തും പ്രകടമായേക്കാം. ഇത് കണ്ണുകള്‍ക്ക് താഴെ ഇരുണ്ടതും തിളക്കം കുറഞ്ഞതുമായ ചര്‍മ്മത്തിന് വഴിവയ്ക്കുന്നു. അല്ലെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിച്ച് പതിവിലും ഇരുണ്ടതായി കാണപ്പെടുന്നു. തിരക്കിട്ട ജീവിതശൈലി, മുഖത്ത് നിര്‍ജ്ജീവ കോശങ്ങള്‍ അടിഞ്ഞുകൂടുന്നതിലേക്ക് നയിക്കുന്നു.

Most read: ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കൂ; കാലഹരണപ്പെട്ട ലിപ്സ്റ്റിക്ക് വരുത്തും ഈ അപകടം

തിളക്കമുള്ളതും കുറ്റമറ്റതുമായ ചര്‍മ്മം ആരാണ് ആഗ്രഹിക്കാത്തത്? ചില ചര്‍മ്മ സംരക്ഷണ ദിനചര്യകള്‍ പലിക്കുന്നതിലൂടെ ഈ കുറവുകള്‍ നിങ്ങള്‍ക്ക് പരിഹരിക്കാന്‍ സാധിക്കും. മങ്ങിയ, ക്ഷീണിച്ച ചര്‍മ്മം നീക്കി ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ചില പ്രകൃതിദത്ത നടപടികളുണ്ട്. ഒറ്റയടിക്ക് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ചില ലളിതമായ വീട്ടുവൈദ്യങ്ങള്‍ ഇതാ.

എന്താണ് മങ്ങിയ ചര്‍മ്മം

എന്താണ് മങ്ങിയ ചര്‍മ്മം

തിളക്കമില്ലാത്തതും ക്ഷീണിച്ചതുമായ മുഖഭാവമാണ് മങ്ങിയ ചര്‍മ്മത്തിന്റെ പൊതുവായ സ്വഭാവ ലക്ഷണങ്ങളില്‍ ചിലത്. നിങ്ങളുടെ ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നഷ്ടപ്പെടുകയും നിങ്ങള്‍ക്ക് മന്ദത അനുഭവപ്പെടും ചെയ്യും. വിളറിയ ചര്‍മ്മത്തിന്റെ ചില ലക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:

* ചര്‍മ്മത്തിന് നിര്‍ജ്ജലീകരണം അനുഭവപ്പെടുന്നു

* കണ്ണുകള്‍ക്ക് താഴെയുള്ള ഭാഗങ്ങള്‍ ഇരുണ്ടതായി കാണപ്പെടുന്നു

* ചര്‍മ്മത്തിന് തിളക്കം നഷ്ടപ്പെടുന്നു

* ചര്‍മ്മത്തിന് ഇരുണ്ട രൂപം

* അസമമായ ചര്‍മ്മ നിറം.

* ചുളിവുകളും നേര്‍ത്ത വരകളും

മങ്ങിയ ചര്‍മ്മത്തിന് കാരണമെന്ത്

മങ്ങിയ ചര്‍മ്മത്തിന് കാരണമെന്ത്

ബാഹ്യമായും ആന്തരികമായും പരിചരണം ആവശ്യമുള്ള, ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മ്മം. മങ്ങിയ ചര്‍മ്മത്തിന് കാരണമാകുന്ന ചില കാരണങ്ങള്‍ ഇതാ.

* മോയ്‌സ്ചറൈസറിന്റെ അഭാവം

* നിര്‍ജ്ജലീകരണം

* ചര്‍മ്മ വരള്‍ച്ച

* മൃത ചര്‍മ്മകോശങ്ങള്‍

* പുകയിലയുടെ ഉപയോഗം

* വാര്‍ദ്ധക്യം

നാരങ്ങ

നാരങ്ങ

നാരങ്ങയിലെ വിറ്റാമിന്‍ സി ഒരു ബ്ലീച്ചിംഗ് ഏജന്റായി പ്രവര്‍ത്തിച്ച് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. ഇത് ടാന്‍ നീക്കം ചെയ്യുകയും തിളങ്ങുന്ന മുഖം സമ്മാനിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാന്‍ പഞ്ചസാര തരികള്‍ ഒരു എക്‌സ്‌ഫോളിയേറ്റിംഗ് പ്രഭാവം നല്‍കുന്നതിന് സഹായിക്കുന്നു.

Most read:കുടിക്കാന്‍ മാത്രമല്ല; ഗ്രീന്‍ ടീ മുഖത്തെങ്കില്‍ തിളങ്ങുന്ന ചര്‍മ്മം ഞൊടിയിടയില്‍

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര്, രണ്ട് ടീസ്പൂണ്‍ പഞ്ചസാര എന്നിവ ഒരു ബൗളില്‍ എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് മൃദുവായി പുരട്ടുക. നിങ്ങളുടെ മുഖം സ്‌ക്രബ് ചെയ്യുക. ഏകദേശം 10 മിനിറ്റ് കഴിഞ്ഞ് നിങ്ങളുടെ മുഖം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ പ്രതിവിധി ഉപയോഗിക്കുക. ശ്രദ്ധിക്കുക, വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് സണ്‍സ്‌ക്രീന്‍ പുരട്ടാന്‍ മറക്കരുത്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ അതിന്റെ പോഷണവും രോഗശാന്തി ഗുണങ്ങളും കൊണ്ട് മുഷിഞ്ഞ ചര്‍മ്മം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിന് അനുയോജ്യമാണ്, ഇത് ചര്‍മ്മത്തെ മൃദുവും തിളക്കവുമുള്ളതാക്കുന്നു. ചര്‍മ്മത്തിലെ സൂര്യാഘാത ക്ഷതങ്ങള്‍ വേഗത്തില്‍ സുഖപ്പെടുത്താനും ഇത് സഹായിക്കുന്നു.

Most read:മുഖം ശുദ്ധീകരിച്ച് തിളക്കം നല്‍കാന്‍ ഉത്തമം ഈ കൂട്ടുകള്‍

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു ടീസ്പൂണ്‍ പുതിയ കറ്റാര്‍ വാഴ ജെല്‍, മഞ്ഞള്‍ - ഒരു നുള്ള്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. ഒരു പാത്രത്തില്‍ എല്ലാ ചേരുവകളും എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടിയശേഷം 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ ഫേസ് പാക്ക് ഉപയോഗിക്കുക.

തേന്‍

തേന്‍

എളുപ്പത്തില്‍ ലഭ്യമാകുന്ന ചേരുവകളില്‍ ഒന്നാണ് തേന്‍, അതിന്റെ ഹ്യുമെക്റ്റന്റും ആശ്വാസദായകവുമായ ഫലങ്ങളും വരണ്ടതും മങ്ങിയതുമായ ചര്‍മ്മത്തിനുള്ള മികച്ച ഔഷധമാക്കി മാറ്റുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ നന്നായി മോയ്‌സ്ചറൈസ് ചെയ്തുകൊണ്ട് യുവത്വമുള്ള ഒരു രൂപം നല്‍കുന്നു. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള തേന്‍ അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും നിങ്ങളുടെ ചര്‍മ്മത്തെ കളങ്കരഹിതമാക്കി മാറ്റുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

രണ്ട് ടീസ്പൂണ്‍ തേന്‍ എടുക്കുക. നിങ്ങളുടെ മുഖം കഴുകി ഉണക്കി തേന്‍ മുഖത്ത് പുരട്ടുക. നിങ്ങളുടെ മുഖം മസാജ് ചെയ്ത് ഏകദേശം അഞ്ച് മിനിറ്റോളം ഇത് നിങ്ങളുടെ മുഖത്ത് വയ്ക്കുക. ഇളം ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഈ പ്രതിവിധി എല്ലാ ഒന്നിടവിട്ട ദിവസവും ഉപയോഗിക്കുന്നത് നല്ല ഫലം നല്‍കും.

Most read:പുരുഷന്മാര്‍ക്ക് സണ്‍ ടാന്‍ നീക്കാന്‍ ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍

തൈര്

തൈര്

തൈരിലെ ലാക്റ്റിക് ആസിഡ് നിങ്ങളുടെ ചര്‍മ്മത്തിന് നല്ലതാണ്, ഇത് നിങ്ങളുടെ മുഖത്തെ മോയ്‌സ്ചറൈസ് ചെയ്യുന്നതിലൂടെ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ മങ്ങിയ ചര്‍മ്മം നീക്കി തിളങ്ങുന്ന ചര്‍മ്മം നേടിത്തരികയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ ചെറുപയര്‍ മാവ് എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. ഇത് ഏകദേശം 15 മിനിറ്റ് മുഖത്ത് ഉണങ്ങിയ ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ചി മുഖം വൃത്തിയാക്കുക.

കക്കിരി

കക്കിരി

മങ്ങിയ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും പുതുക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ കക്കിരിയിലുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ തണുപ്പിക്കുകയും നിങ്ങളുടെ നിറം മെച്ചപ്പെടുത്തുകയും, നിങ്ങളുടെ മങ്ങിയ ചര്‍മ്മം സ്വാഭാവികമായി തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. കക്കിരിക്കും നിങ്ങളുടെ ചര്‍മ്മത്തിന്റെ അതേ പിഎച്ച് ലെവല്‍ ഉള്ളതിനാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ജലാംശം നിലനിര്‍ത്തുന്നു.

Most read:മുടി വളര്‍ത്തുന്ന ഫോളിക് ആസിഡ്; ഉപയോഗം ഇതാണ്

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു കക്കിരി, രണ്ട് ടീസ്പൂണ്‍ തൈര് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. കക്കിരി അരച്ച് ഒരു പാത്രത്തില്‍ വയ്ക്കുക. ഇതില്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. ഏകദേശം അഞ്ച് മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ മൂന്ന് തവണ ഈ പ്രതിവിധി ഉപയോഗിക്കുക.

വേപ്പ്

വേപ്പ്

വേപ്പ് നിങ്ങളുടെ ചര്‍മ്മത്തിന്റെ അമിതമായ പിഗ്മെന്റേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ടൈറോസിനേസ് പ്രവര്‍ത്തനത്തെ തടയുന്നു. തൈര്, തേന്‍ എന്നിവയുടെ ഗുണം കൂടിച്ചേര്‍ന്ന് മങ്ങിയ ചര്‍മ്മത്തിനുള്ള ഏറ്റവും മികച്ച ഫേസ് പായ്ക്കുകളില്‍ ഒന്നായി മാറുന്നു.

Most read:മുടിക്ക് വളമാണ് വിറ്റാമിന്‍ ബി; മുടി വളര്‍ച്ചയ്ക്ക് ഇതാണ് കഴിക്കേണ്ടത്

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

വേപ്പില അര കപ്പ്, രണ്ട് ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ എടുക്കുക. വേപ്പില കഴുകി അരച്ച് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. വേപ്പിന്‍ പേസ്റ്റ് ഒരു പാത്രത്തില്‍ വയ്ക്കുക, അതില്‍ തൈരും തേനും ചേര്‍ക്കുക. അവ നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. ഇത് നിങ്ങളുടെ മുഖത്ത് 15 മുതല്‍ 20 മിനിറ്റ് വരെ വിട്ടശേഷം കഴുകിക്കളയുക. തിളക്കമുള്ള ചര്‍മ്മത്തിന്, ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫേസ് പാക്ക് ഉപയോഗിക്കുക.

English summary

Home Remedies And Tips To Prevent Dull Skin in Malayalam

Here is a list of some of the best tips you can follow to revive your dull skin. Take a look.
Story first published: Monday, November 29, 2021, 15:00 [IST]
X