For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേരയിലയിലുണ്ട് സൗന്ദര്യം കൂട്ടാനുള്ള കുറുക്കുവഴി

|

ചര്‍മ്മപ്രശ്‌നങ്ങള്‍ എല്ലാവരും നേരിടുന്നതാണ്. ചിലര്‍ അതിനെ ചികിത്സിക്കാനായി വഴികള്‍ തേടും. ചര്‍മ്മപ്രശ്‌നങ്ങള്‍ നീക്കാനും സുന്ദരമായ മുഖം നേടുവാനുമായി ധാരാളം വീട്ടുവഴികള്‍ നിങ്ങള്‍ക്കും മുന്നിലുണ്ട്. മുഖക്കുരു, ബ്ലാക്ക്ഹെഡ്‌സ്, ടാനിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ നിങ്ങള്‍ നേരിടുന്നുവെങ്കില്‍ ഇനി വിഷമിക്കേണ്ട, പേരയില നിങ്ങളെ സഹായിക്കും. മുഖക്കുരു പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതു മുതല്‍ ബ്ലാക്ക്‌ഹെഡ്‌സ് കുറയ്ക്കുന്നതുവരെ ചര്‍മ്മത്തിന് പേരയ്ക്ക നല്‍കുന്ന ധാരാളം ഗുണങ്ങള്‍ ഉണ്ട്.

Most read: ഒറ്റരാത്രി കൊണ്ട് മുഖം മാറ്റാം; മുഖത്ത് ക്രീം ഇങ്ങനെയെങ്കില്‍Most read: ഒറ്റരാത്രി കൊണ്ട് മുഖം മാറ്റാം; മുഖത്ത് ക്രീം ഇങ്ങനെയെങ്കില്‍

ചര്‍മ്മത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുകയും സാധാരണ ചര്‍മ്മ പ്രശ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്ന ആരോഗ്യകരമായ മൂല്യങ്ങളും പേരയിലയുടെ ഇലകളില്‍ ഉണ്ട്. വിവിധ ചര്‍മ്മ പ്രശ്‌നങ്ങള്‍ നീക്കാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന ചില പേരയില ഫെയ്‌സ് പായ്ക്കുകള്‍ ഇവിടെ വായിച്ചറിയാം.

പേരയില പേസ്റ്റ് തയാറാക്കുന്നത് എങ്ങനെ?

പേരയില പേസ്റ്റ് തയാറാക്കുന്നത് എങ്ങനെ?

10-12 പേര ഇലകള്‍ എടുക്കുക. അവയെല്ലാം സാധാരണ വെള്ളത്തില്‍ നന്നായി കഴുകുക. 1 ടേബിള്‍ സ്പൂണ്‍ റോസ് വാട്ടര്‍ ചേര്‍ത്ത് ഈ ഇലകള്‍ ഒരു ബ്ലെന്‍ഡറില്‍ അടിക്കുക. കട്ടിയുള്ള പേസ്റ്റ് തയാറാക്കുന്നതിനായി നന്നായി യോജിപ്പിക്കുക.

ടാനിംഗ് നീക്കാന്‍

ടാനിംഗ് നീക്കാന്‍

കടുത്ത വേനല്‍ക്കാലത്ത് ടാനിംഗ് എന്നത് മിക്കവര്‍ക്കും ഒരു സാധാരണ പ്രശ്‌നമാണ്. വെയിലേറ്റ് ചര്‍മ്മത്തില്‍ നിറവ്യത്യാസം രൂപപ്പെടുന്നു. ഇതിന് പരിഹാരമാണ് പേരയില. ചര്‍മ്മത്തിന് തിളക്കവും നിറവും ലഭിക്കാന്‍ ഈ ഫേസ് പായ്ക്ക് ഉപയോഗിക്കുക. ½ ടേബിള്‍സ്പൂണ്‍ പേരയില ഇല പേസ്റ്റ്, 1 മുട്ടയുടെ വെള്ള എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം.

Most read:പുതിനയില ഇങ്ങനെയെങ്കില്‍ തിളങ്ങുന്ന മുഖം ഉറപ്പ്Most read:പുതിനയില ഇങ്ങനെയെങ്കില്‍ തിളങ്ങുന്ന മുഖം ഉറപ്പ്

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു പാത്രം എടുക്കുക, രണ്ട് ചേരുവകളും നന്നായി ഇളക്കി മിശ്രിതമാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് ഒരു ബ്രഷ് ഉപയോഗിച്ച് പുരട്ടുക. 15 മിനിറ്റ് ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം നന്നായി കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കുക.

മൃതചര്‍മ്മകോശങ്ങള്‍ നീക്കാന്‍

മൃതചര്‍മ്മകോശങ്ങള്‍ നീക്കാന്‍

മുഖത്ത് അടിഞ്ഞുകൂടുന്ന മൃത കോശങ്ങള്‍ ചര്‍മ്മത്തിന്റെ തിളക്കവും മനോഹാരിതയും ഇല്ലാതാക്കുന്നു. രാസവസ്തുക്കള്‍ നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ഇത് നീക്കുന്നതിനുപകരം, ചര്‍മ്മത്തിന് തിളക്കം പകരാന്‍ പേരയില നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

Most read:ഏതു ചര്‍മ്മവും എളുപ്പം വെളുക്കാന്‍ ഡ്രൈ ഫ്രൂട്‌സ്‌Most read:ഏതു ചര്‍മ്മവും എളുപ്പം വെളുക്കാന്‍ ഡ്രൈ ഫ്രൂട്‌സ്‌

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1 തക്കാളി, 1 ടീസ്പൂണ്‍ പേരയില ഇല പേസ്റ്റ് എന്നിവയാണ് ഈ ഫെയ്‌സ് പാക്കിനായി നിങ്ങള്‍ക്ക് വേണ്ടത്. ഒരു മിക്‌സര്‍ ഗ്രൈന്‍ഡറില്‍, തക്കാളി അടിച്ചെടുക്കുക. ഒരു പാത്രത്തില്‍ ഇതെടുത്ത് പേരയില ഇല പേസ്റ്റ് ചേര്‍ക്കുക. ഈ മിശ്രിതം സൗമ്യമായി നിങ്ങളുടെ ചര്‍മ്മത്തില്‍ പുരട്ടുക. 7-8 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം മുഖം സാധാരണ വെള്ളത്തില്‍ കഴുകുക. മികച്ച ഗുണങ്ങള്‍ക്കായി രണ്ടാഴ്ചയിലൊരിക്കല്‍ ഇത് ഉപയോഗിക്കുക.

തിളങ്ങുന്ന ചര്‍മ്മത്തിന്

തിളങ്ങുന്ന ചര്‍മ്മത്തിന്

ചര്‍മ്മം നിര്‍ജീവമായിരിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ പല പാരിസ്ഥിതിക ഘടകങ്ങള്‍ കാരണമായി ചര്‍മ്മം കേടാകുന്നു. ഇതിനു പരിഹാരമാണ് പേരയില. പേരയില പേസ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മത്തിന് നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാവുന്നതാണ്.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1 ടേബിള്‍ സ്പൂണ്‍ തേന്‍, 1 ടീസ്പൂണ്‍ പേരയില പേസ്റ്റ് എന്നിവയാണ് ഇതിന് ആവശ്യം. ഒരു പാത്രത്തില്‍ തേനും പേരയില പേസ്റ്റും ചേര്‍ക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് ഇത് ചര്‍മ്മത്തില്‍ തുല്യമായി പ്രയോഗിക്കുക. ഏകദേശം 5-10 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം മുഖം വെള്ളത്തില്‍ കഴുകുക. ഒരു മോയ്സ്ചുറൈസറും പ്രയോഗിക്കുക. മികച്ച തിളക്കം നേടാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കുക.

Most read:മുഖക്കുരു നീക്കാം; ഈ പച്ചക്കറികളിലുണ്ട് പരിഹാരംMost read:മുഖക്കുരു നീക്കാം; ഈ പച്ചക്കറികളിലുണ്ട് പരിഹാരം

മുഖക്കുരു തടയാന്‍

മുഖക്കുരു തടയാന്‍

പല കാരണങ്ങളാലും നിങ്ങള്‍ക്ക് മുഖക്കുരു വരാം. ഇതിന് ആണ്‍ പെണ്‍ ഭേദവും പ്രായവ്യത്യാസവും ഇല്ല. നിങ്ങള്‍ക്ക് ധാരാളം മുഖക്കുരു ഉണ്ടെങ്കില്‍, ഈ ഹോംമെയ്ഡ് ഫെയ്‌സ് പാക്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളുടെ ചര്‍മ്മത്തെ ശക്തമാക്കുകയും, എണ്ണയും അഴുക്കും കാരണം ഉണ്ടാകുന്ന സാധാരണ മുഖക്കുരുവിനെ നേരിടുകയും ചെയ്യും.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

1-2 വേപ്പ് ഇലകള്‍, ഒരു നുള്ള് മഞ്ഞള്‍, 1 ടീസ്പൂണ്‍ പേരയില പേസ്റ്റ് എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. പേരയില പേസ്റ്റും വേപ്പില പേസ്റ്റും ഒന്നിച്ച് ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഒരു പാത്രത്തില്‍ അല്‍പം മഞ്ഞളും ഈ പേസ്റ്റും ഒരുമിച്ച് കലര്‍ത്തുക. ഈ മിശ്രിതം ഉപയോഗിച്ച് മുഖം സ്‌ക്രബ് ചെയ്യുക. ചെയ്തു കഴിഞ്ഞാല്‍ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കുക.

Most read:മുടികൊഴിച്ചിലാണോ പ്രശ്‌നം? വിഷമിക്കേണ്ട വഴിയുണ്ട്Most read:മുടികൊഴിച്ചിലാണോ പ്രശ്‌നം? വിഷമിക്കേണ്ട വഴിയുണ്ട്

എണ്ണമയം നീക്കാന്‍

എണ്ണമയം നീക്കാന്‍

ചര്‍മ്മത്തെ അധിക എണ്ണയില്‍ നിന്ന് ഒഴിവാക്കാന്‍ പേരയില സഹായിക്കും. കുറച്ച് ടീസ്പൂണ്‍ നാരങ്ങ നീര് കുറച്ച് പേരയില പേസ്റ്റുമായി കലര്‍ത്തി ഫെയ്സ് പായ്ക്കായി ഉപയോഗിക്കുക. എണ്ണമയമുള്ള ചര്‍മ്മവും പാടുകളും മുഖക്കുരുവും പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാനുള്ള മികച്ച മാര്‍ഗമാണ് നാരങ്ങ. തിളങ്ങുന്ന ചര്‍മ്മത്തിനായി നിങ്ങള്‍ക്ക് ഇത് പരീക്ഷിച്ചുനോക്കാവുന്നതാണ്.

ബ്ലാക്ക്‌ഹെഡ്‌സ്

ബ്ലാക്ക്‌ഹെഡ്‌സ്

മലിനീകരണവും മൂലമുണ്ടാകുന്ന ചെറിയ കുത്തുകളില്‍ നിന്ന് ചര്‍മ്മത്തെ രക്ഷിക്കാന്‍ പേരയിലയ്ക്ക് കഴിയും. അടിച്ചെടുത്ത പേരയില പേസ്റ്റിലേക്ക് കുറച്ച് റോസ് വാട്ടര്‍ ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം കഴുകുക. ഇത് ഒരു മികച്ച സ്‌ക്രബായി പ്രവര്‍ത്തിക്കുകയും നിങ്ങളുടെ ചര്‍മ്മ സുഷിരങ്ങള്‍ തുറക്കുകയും ശുദ്ധമായ ചര്‍മ്മം നേടാന്‍ സഹായിക്കുകയും ചെയ്യും. മികച്ച ഗുണങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണ മാസ്‌ക് ഉപയോഗിക്കുക.

Most read:മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍Most read:മുട്ടറ്റം മുടിക്ക് ഒരു കൂട്ടുണ്ട് അശ്വഗന്ധയില്‍

English summary

Guava Leaves Face Pack For Common Skin Problems

Here are some guava leaves face pack for common skin problems.
X
Desktop Bottom Promotion