Latest Updates
-
അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും: മെയ് 13 ചൊവ്വാഴ്ചത്തെ സമ്പൂർണ്ണ രാശിഫലം -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്!
മുഖത്തെ പ്രശ്നങ്ങള്‍ നീക്കാന്‍ പേരയ്ക്കയിലുണ്ട് വഴി
മലയാളികളുടെ പ്രിയപ്പെട്ട പഴങ്ങളിലൊന്നാണ് പേരയ്ക്ക. മിക്കയിടങ്ങളിലും ഇവ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ലഭ്യമാകുന്നു. അവശ്യ വിറ്റാമിനുകളും ധാതുക്കളും ഈ പഴത്തില്‍ നിറഞ്ഞിരിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സഹായിക്കുന്നു. ഇതിനുപുറമെ, ചര്‍മ്മത്തിനും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പഴമാണ് പേരയ്ക്ക.
മുഖത്തെ കേടുപാടുകള്‍ തീര്‍ത്ത് മുഖം തിളക്കമുള്ളതാക്കി മാറ്റാന്‍ പേരയ്ക്ക നിങ്ങളെ സഹായിക്കുന്നു. പേരയ്ക്കയില്‍ വിറ്റാമിന്‍ എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ശരീരത്തിലെ കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും പേരുകേട്ടതാണ് ഈ പഴം. അതിനാല്‍, ചര്‍മ്മത്തിന് പേരയ്ക്ക നല്കുന്ന അത്ഭുതകരമായ ഗുണങ്ങളും സൗന്ദര്യം വര്‍ധിപ്പിക്കാനായി പേരയ്ക്ക ഉപയോഗിക്കേണ്ട വഴികളും ഈ ലേഖനത്തില്‍ വായിച്ച് മനസ്സിലാക്കാം.

ചര്‍മ്മത്തിന് പേരയ്ക്കയുടെ ഗുണങ്ങള്‍
* മൃത കോശങ്ങള്‍ നീക്കുകയും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒരു മികച്ച പഴമാണ് പേരയ്ക്ക
* മുഖത്ത് ഒരു സംരക്ഷണ കവചം സൃഷ്ടിച്ച് സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ തടയാന്‍ അവ നിങ്ങളെ സഹായിക്കുന്നു.
* ആന്റി-ഏജിംഗ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കാന്‍ പേരയ്ക്ക സഹായിക്കുന്നു.
* ഇത് ചര്‍മ്മത്തെ ദൃഢമാക്കാന്‍ സഹായിക്കുന്നു. കൂടാതെ പ്രകൃതിദത്ത സ്കിന്‍ ടോണറായും പേരയ്ക്ക പ്രവര്‍ത്തിക്കുന്നു.
* മുഖക്കുരു നീക്കാനും മുഖക്കുരു പാടുകള്‍ അകറ്റാനും പേരയ്ക്കയുടെ പതിവ് ഉപയോഗം നിങ്ങളെ സഹായിക്കും.
* ചര്‍മ്മത്തെ നന്നായി ജലാംശം ചെയ്യാനും പേരയ്ക്ക ഫലപ്രദമാണ്
* വൈറ്റ്ഹെഡ്സ്, ബ്ലാക്ക്ഹെഡ്സ് എന്നിവയില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്നു.
* വിറ്റാമിന്‍ കെ, സി എന്നിവ ചര്‍മ്മരോഗങ്ങള്‍ ഭേദമാക്കുന്നു.

പേരയ്ക്ക ഫെയ്സ് മാസ്ക്
ശൈത്യകാലത്ത് വരണ്ട ചര്‍മ്മം നീക്കാന്‍ ഈ മാസ്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ചര്‍മ്മത്തിന് മോയ്സ്ചറൈസിങ് ഗുണങ്ങള്‍ നല്‍കുന്നതാണ് പേരയ്ക്ക. ഒരു മാസ്ക് നിര്‍മ്മിക്കുന്നതിന് നിങ്ങള്‍ക്ക് 1 മുട്ടയുടെ മഞ്ഞക്കരു, 1 ടേബിള്‍ സ്പൂണ്‍ ഓട്സ്, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 1/2 കഷ്ണം പേരയ്ക്ക എന്നിവ ആവശ്യമാണ്. പേരയ്ക്കയും ഓട്സും നന്നായി ഇടിച്ചെടുക്കു. അടുത്തതായി തേന്‍, മുട്ടയുടെ മഞ്ഞക്കരു എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റ് ഉണങ്ങാന്‍ വിടുക. ഉണങ്ങിയശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

തിളക്കമുള്ള ചര്‍മ്മം നേടാന്‍
പേരയ്ക്ക ഉപയോഗിച്ച് നിങ്ങള്‍ക്ക് തിളക്കമുള്ള ചര്‍മ്മം നേടാവുന്നതാണ്. ഇതിനായി പേരയ്ക്കയും വെള്ളവും ചേര്‍ത്ത പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടുക. ഇത് 20 മിനിറ്റ് ഉണങ്ങിയതിനുശേഷം, സ്ക്രബ് ചെയ്ത് മുഖം വെള്ളത്തില്‍ കഴുകുക. ചര്‍മ്മത്തിലെ കോശങ്ങള്‍ നന്നാക്കി മുഖത്തെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് ഈ മാസ്ക് നിങ്ങള്‍ക്ക് തിളക്കമുള്ള ചര്‍മ്മം സമ്മാനിക്കും.

മുഖക്കുരു ചികിത്സിക്കാന്‍
പേരയ്ക്കയിലെ വിറ്റാമിന്‍ ഇയും ചില ശക്തമായ ഘടങ്ങളും മുഖക്കുരുവും മുഖക്കുരു പാടുകളും നീക്കാന്‍ നിങ്ങളെ സഹായിക്കും. ഈ പായ്ക്ക് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്ക് വേണ്ടത് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, 1 പേരയ്ക്ക, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ്. പേരക്ക പള്‍പ്പ് എടുത്ത് തേനും നാരങ്ങാനീരും ചേര്‍ത്ത് ഇളക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഈ അത്ഭുതകരമായ ഫെയ്സ് മാസ്കുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് തല്‍ക്ഷണം പരിഹാരം കാണാവുന്നതാണ്.

പേരയ്ക്ക, വാഴപ്പഴം മാസ്ക്
പ്രായമാകുന്ന അടയാളങ്ങള്‍ കുറയ്ക്കാന്‍ ഈ ഫേസ് പായ്ക്ക് നിങ്ങള്‍ക്ക് അനുയോജ്യമാണ്. വാഴപ്പഴം ചര്‍മ്മത്തിന് വളരെയധികം പോഷണം നല്‍കുകയും ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആദ്യം പേരക്ക, വാഴപ്പഴം എന്നിവ അടിച്ചെടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് തയ്യാറാക്കുക. ഈ പേസ്റ്റിനൊപ്പം 1 സ്പൂണ്‍ തേന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മുഖത്ത് പുരട്ടി കുറഞ്ഞത് 15-20 മിനിറ്റെങ്കിലും ഉണങ്ങാന്‍ വിടുക. അതിനു ശേഷം ഇത് വെള്ളത്തില്‍ കഴുകുക. മികച്ച ഫലങ്ങള്‍ക്കായി ഇത് ദിവസവും ഉപയോഗിക്കുക. ചര്‍മ്മത്തില്‍ നിന്ന് ചുളിവുകള്‍ നീക്കംചെയ്യാനും ചെറുപ്പമായി കാണാനും ഇത് സഹായിക്കുന്നു.

പേരയില, തക്കാളി
പേരയ്ക്ക പോലെ തന്നെ പേരയ്ക്കയുടെ ഇല ഉപയോഗിച്ചും നിങ്ങള്‍ക്ക് ഫെയ്സ് മാസ്ക തയ്യാറാക്കാവുന്നതാണ്. ടാനിംഗ് നീക്കാന്‍ ഈ ഫെയ്സ് പാക്ക് വളരെ ഫലപ്രദമാണ്. ആദ്യം കുറച്ച് പേരയിലയും പകുതി തക്കാളിയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 15 മിനിറ്റ് വിടുക. ഇത് ഉണങ്ങിയ ശേഷം മുഖം വെള്ളത്തില്‍ കഴുകുക. എല്ലാ ദിവസവും ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഫലം കാണാന്‍ കഴിയും.

പേരയില, മഞ്ഞള്‍, വേപ്പ്
മുഖക്കുരു നീക്കാനായി ഈ ഫെയ്സ് പാക്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ആദ്യം, കുറച്ച് പേരയിലയും വേപ്പിലയും എടുത്ത് രാത്രി മുഴുവന്‍ വെള്ളത്തില്‍ വയ്ക്കുക. രാവിലെ ഈ ഇല ഇടിച്ചെടുത്ത് മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതത്തിലേക്ക് മഞ്ഞള്‍ അരച്ച് ചേര്‍ക്കുക. ഇത് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. 10-15 മിനിറ്റ് കഴിഞ്ഞ് മുഖം നന്നായി കഴുകുക. ആഴ്ചയില്‍ രണ്ടുതവണ ഈ പായ്ക്ക് നിങ്ങള്‍ക്ക് ഉപയോഗിക്കാം. ചര്‍മ്മത്തില്‍ നിന്ന് മുഖക്കുരു നീക്കി മുഖം തിളക്കമാര്‍ന്നതാക്കാന്‍ ഇത് സഹായിക്കുന്നു.



Click it and Unblock the Notifications