For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംപിളായി സൗന്ദര്യം കൂട്ടാം: വേണം ഗ്രീന്‍ ടീ

|

ആരോഗ്യഗുണങ്ങളില്‍ ഒരു ആമുഖവും ആവശ്യമില്ലാത്ത പാനീയമാണ് ഗ്രീന്‍ ടീ. ആയിരക്കണക്കിനു വര്‍ഷങ്ങളായി ജപ്പാനിലും ചൈനയിലും ഈ പാനീയം അതിന്റെ ഔഷധമൂല്യത്തിനായി ഉപയോഗിക്കുന്നു. ശരീരഭാരം കുറയ്ക്കുക, ഹൃദയത്തെ സംരക്ഷിക്കുക, ദഹനവും തലച്ചോറിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുക എന്നിവയ്ക്കായി ഗ്രീന്‍ ടീ നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കാവുന്നതാണ്.

Most read: പഴത്തൊലി ചതിക്കില്ല; സൗന്ദര്യം കൂട്ടുംMost read: പഴത്തൊലി ചതിക്കില്ല; സൗന്ദര്യം കൂട്ടും

ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഗ്രീന്‍ ടീ നിങ്ങളുടെ ചര്‍മ്മത്തിനും ഗുണം ചെയ്യുന്നു. ധാരാളം സൗന്ദര്യ ഗുണങ്ങളും ഗ്രീന്‍ ടീയ്ക്ക് ഉണ്ട്. ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ഈ അത്ഭുതകരമായ പാനീയം ഉപയോഗിക്കുന്നതിനുള്ള എളുപ്പവഴിയാണ് ഗ്രീന്‍ ടീ ഫെയ്‌സ് പായ്ക്കുകള്‍. ഈ ലേഖനത്തില്‍ ഗ്രീന്‍ ടീയ്ക്ക് ചര്‍മ്മത്തിന് എങ്ങനെ സഹായിക്കുമെന്നും വീട്ടില്‍ എങ്ങനെ ഗ്രീന്‍ ടീ ഫെയ്‌സ് പായ്ക്കുകള്‍ എളുപ്പത്തില്‍ തയ്യാറാക്കാമെന്നും നിങ്ങള്‍ക്ക് വായിക്കാം.

ചര്‍മ്മ കാന്‍സറില്‍ നിന്ന് രക്ഷ

ചര്‍മ്മ കാന്‍സറില്‍ നിന്ന് രക്ഷ

വിവിധ മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ ഗ്രീന്‍ ടീയുടെ ഉപഭോഗവും പ്രയോഗവും കാന്‍സര്‍ രൂപീകരണം തടയാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അള്‍ട്രാവയലറ്റ് എക്‌സ്‌പോഷര്‍, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്, ഇമ്യൂണോ സപ്രഷന്‍ എന്നിവ മൂലമുണ്ടാകുന്ന കോശജ്വലന പ്രതികരണങ്ങളെ ഗ്രീന്‍ ടീയില്‍ അടങ്ങിയ പോളിഫെനോളുകളും എപിഗല്ലോകാടെക്കിന്‍ ഗാലേറ്റും തടയുന്നു.

അള്‍ട്രാവയലറ്റ് പ്രതിരോധം

അള്‍ട്രാവയലറ്റ് പ്രതിരോധം

ഗ്രീന്‍ ടീയിലെ പോളിഫെനോളുകള്‍ക്ക് ചര്‍മ്മ സംരക്ഷണ ഗുണങ്ങളുണ്ട്. അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങളായ ചുളിവുകള്‍, നേര്‍ത്ത വരകള്‍, പിഗ്മെന്റേഷന്‍, മെലനോമ, നോണ്‍-മെലനോമ കാന്‍സര്‍ എന്നിവ തടയാന്‍ അവ സഹായിക്കും.

ചര്‍മ്മത്തിലെ ചൂട് കുറയ്ക്കുന്നു

ചര്‍മ്മത്തിലെ ചൂട് കുറയ്ക്കുന്നു

ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന നാല് കാറ്റെച്ചിനുകളില്‍ ഒന്നാണ് ഇ.ജി.സി.ജി. ഇത് റോസാസിയ, മുഖക്കുരു തുടങ്ങിയ കോശജ്വലനാവസ്ഥയെ തടയുന്നു. രണ്ടു ശതമാനം ഗ്രീന്‍ ടീ സത്തില്‍ അടങ്ങിയിരിക്കുന്ന ടോപ്പിക് ജെല്ലിന്റെ സ്വാധീനം മുഖക്കുരു മെച്ചപ്പെടുത്താന്‍ സഹായിച്ചതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

അമിതമായ സെബം കുറയ്ക്കുന്നു

അമിതമായ സെബം കുറയ്ക്കുന്നു

ഗ്രീന്‍ ടീയുടെ പ്രയോഗം ചര്‍മ്മത്തില്‍ അമിതമായ സെബം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പുകവലിക്കാത്ത ആരോഗ്യമുള്ള 22 പുരുഷന്മാരുമായി നടത്തിയ ഒരു പഠനത്തില്‍ അഞ്ചു ശതമാനം ഗ്രീന്‍ ടീ സത്തിലൂടെ 60 ദിവസത്തിനുള്ളില്‍ സെബം ഗണ്യമായി കുറച്ചതായി കണ്ടെത്തി. എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മത്തിന് ഗ്രീന്‍ ടീ ഗുണകരമായി പ്രവര്‍ത്തിക്കുന്നു. അമിതമായ സെബമാണ് മുഖക്കുരുവിന് പ്രധാന കാരണം.

അകാല വാര്‍ദ്ധക്യത്തെ തടയുന്നു

അകാല വാര്‍ദ്ധക്യത്തെ തടയുന്നു

ഗ്രീന്‍ ടീയിലെ ഇ.ജി.സി.ജി ചര്‍മ്മത്തിന്റെ ഏറ്റവും മുകളിലുള്ള പാളിയായ എപിഡെര്‍മിസിലെ കോശങ്ങളെ സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ജോര്‍ജിയയിലെ മെഡിക്കല്‍ കോളേജില്‍ നടത്തിയ ഒരു പഠനത്തില്‍ ഇത് മൃതകോശങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായി കണ്ടെത്തി. ഇത് ചര്‍മ്മത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ മങ്ങിയതും വാര്‍ദ്ധക്യത്തിന്റെ അകാല ലക്ഷണങ്ങളായ നേര്‍ത്ത വരകളും ചുളിവുകളും തടയാനും ഗ്രീന്‍ ടീ സഹായിക്കുന്നു.

സാധാരണ ചര്‍മ്മത്തിന് മഞ്ഞള്‍, ഗ്രീന്‍ ടീ

സാധാരണ ചര്‍മ്മത്തിന് മഞ്ഞള്‍, ഗ്രീന്‍ ടീ

മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ നീക്കാന്‍ ഉത്തമമാണ് മഞ്ഞള്‍. മിക്ക ഫെയ്‌സ് പാക്കുകളിലെയും ഒരു സാധാരണ ഘടകമാണ് കടലമാവ്. ഏത് ഫെയ്‌സ് മാസ്‌കിനും ഇത് ഒരു മികച്ച ഗുണം നല്‍കുന്നു. ടെക്‌സ്ചര്‍ കാരണം ഇതിന് എക്‌സ്‌ഫോളിയേറ്റിംഗ് ഫലമുണ്ട്. മാത്രമല്ല ഇത് ചര്‍മ്മത്തില്‍ നിന്ന് അധിക അഴുക്കും സെബവും നീക്കംചെയ്യാനും സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

ഒരു ടീസ്പൂണ്‍ കടല മാവ്, അര ടീസ്പൂണ്‍ മഞ്ഞള്‍, രണ്ട് ടീസ്പൂണ്‍ ഗ്രീന്‍ ടീ എന്നിവ മിനുസമാര്‍ന്ന മിശ്രിതമാകുന്നതു വരെ യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. പുരട്ടുമ്പോള്‍ നിങ്ങളുടെ കണ്ണുകളോടും വായയോടും കൂടുതല്‍ അടുക്കുന്നത് ഒഴിവാക്കുക. ഏകദേശം 15-20 മിനുട്ട് ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യുന്നത് ഫലം നല്‍കും.

ഓറഞ്ച് തൊലിയും ഗ്രീന്‍ ടീയും

ഓറഞ്ച് തൊലിയും ഗ്രീന്‍ ടീയും

ഓറഞ്ച് തൊലിക്ക് ആന്റി-ഏജിംഗ് ഇഫക്റ്റുകള്‍ ഉണ്ട്. ഇത് കൊളാജന്‍ വര്‍ദ്ധിപ്പിക്കുന്നു. അതിലെ ആന്റി ഓക്സിഡന്റുകളും ആന്റി-എന്‍സൈമാറ്റിക് പ്രവര്‍ത്തനവും ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ ശക്തിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

ഒരു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ, ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചത്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി മസാജ് ചെയ്യുക.

ഏകദേശം 15 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ 1-2 തവണ ഈ രീതി പിന്തുടരാവുന്നതാണ്.

പുതിനയും ഗ്രീന്‍ ടീയും

പുതിനയും ഗ്രീന്‍ ടീയും

പുതിനയില ചര്‍മ്മത്തില്‍ പ്രൂറിറ്റിസ് എന്ന ചൊറിച്ചില്‍ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചര്‍മ്മത്തെ ശമിപ്പിക്കുകയും ചെയ്യുന്നു. തേന്‍ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്താനും മോയ്‌സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

രണ്ട് ടേബിള്‍സ്പൂണ്‍ ഗ്രീന്‍ ടീ, രണ്ട് ടേബിള്‍സ്പൂണ്‍ പുതിനയില, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ മിശ്രിതമാക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടുക. കണ്ണുകളോടും വായയോടും കൂടുതല്‍ അടുക്കുന്നത് ഒഴിവാക്കുക. ഏകദേശം 15-20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ 1-2 തവണ ഇത് പുരട്ടാവുന്നതാണ്.

എണ്ണമയമുള്ള ചര്‍മ്മത്തിന് അരിമാവും ഗ്രീന്‍ ടീയും

എണ്ണമയമുള്ള ചര്‍മ്മത്തിന് അരിമാവും ഗ്രീന്‍ ടീയും

അരിമാവിലെ നാടന്‍ ഘടന ചര്‍മ്മത്തെ പുറംതള്ളാന്‍ സഹായിക്കുന്നു. നാരങ്ങയില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ചൂട്, ഹൈപ്പര്‍ പിഗ്മെന്റേഷന്‍ എന്നിവ കുറയ്ക്കുന്നതിന് വിറ്റാമിന്‍ സി സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

രണ്ട് ടേബിള്‍സ്പൂണ്‍ അരിമാവ്, ഒരു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് എന്നിവ മിനുസമാര്‍ന്ന മിശ്രിതമാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. കണ്ണുകളോടും വായയോടും കൂടുതല്‍ അടുക്കുന്നത് ഒഴിവാക്കുക. ഏകദേശം 15 മിനിറ്റ് വരെ വരണ്ടതാക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

നാരങ്ങയും ഗ്രീന്‍ ടീയും

നാരങ്ങയും ഗ്രീന്‍ ടീയും

ഇത് കൃത്യമായ ഒരു ഫെയ്‌സ് പായ്ക്കല്ല, മറിച്ച് ഒരു ടോണര്‍ പോലെയാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ഈ ടോണര്‍ വളരെയധികം ഗുണം ചെയ്യും. നാരങ്ങയിലെ വിറ്റാമിന്‍ സി ഹൈപ്പര്‍ പിഗ്മെന്റേഷനോടൊപ്പം സൂര്യരശ്മികള്‍ കാരണമുള്ള വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കുകയും ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീ ചര്‍മ്മത്തെ ശാന്തമാക്കുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

ഒരു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരില്‍ കലര്‍ത്തുക. ഈ ടോണര്‍ നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 10 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മത്തെ എണ്ണമയം നീക്കാന്‍ സഹായിക്കുന്നതാണ്.

മുള്‍ട്ടാനി മിട്ടിയും ഗ്രീന്‍ ടീയും

മുള്‍ട്ടാനി മിട്ടിയും ഗ്രീന്‍ ടീയും

മൃതകോശങ്ങളെയും മുഖത്തെ അധിക എണ്ണയും നീക്കംചെയ്യാനും പ്രകോപിപ്പിക്കാതിരിക്കാനും ചര്‍മ്മത്തിന് തിളക്കം നിലനിര്‍ത്താനും മുള്‍ട്ടാനി മിട്ടി സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാനി മിട്ടി, 2-3 ടേബിള്‍സ്പൂണ്‍ ഗ്രീന്‍ ടീ എന്നിവ മിനുസമാര്‍ന്ന മിശ്രിതമാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി ഏകദേശം 15-20 മിനിറ്റ് ഇടുക. നിങ്ങളുടെ കണ്ണും വായയും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മിശ്രിതം കഴുകിക്കളയുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

വരണ്ട ചര്‍മ്മത്തിന് തേനും ഗ്രീന്‍ ടീയും

വരണ്ട ചര്‍മ്മത്തിന് തേനും ഗ്രീന്‍ ടീയും

ഇത് കൃത്യമായി ഒരു ഫെയ്‌സ് പായ്ക്ക് അല്ല. എങ്കിലും വരണ്ട ചര്‍മ്മത്തിന് ഇത് ഒരു മികച്ച പ്രതിവിധിയാണ്. തേന്‍ ഒരു എമോലിയന്റ് ആണ്. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും പോഷിപ്പിക്കാനും സഹായിക്കുന്നു. ഗ്രീന്‍ ടീ ചൂട് കുറയ്ക്കുകയും ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ എന്നിവ യോജിപ്പിച്ച് നിങ്ങളുടെ മുഖത്ത് പുരട്ടുക. ഏകദേശം 15-20 മിനിറ്റ് ഉണങ്ങാന്‍ വിട്ട ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തെ മികച്ചതാക്കുന്നതാണ്.

ക്രീമും ഗ്രീന്‍ ടീയും

ക്രീമും ഗ്രീന്‍ ടീയും

പാല്‍ ക്രീമില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും നിയന്ത്രിക്കാനും ചര്‍മ്മത്തിന്റെ ദൃഢത മെച്ചപ്പെടുത്താനും ഈ ആസിഡ് സഹായിക്കും. ചര്‍മ്മത്തിലെ കോശങ്ങളെ പുറംതള്ളാന്‍ പഞ്ചസാര സഹായിക്കുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

രണ്ട് ടീസ്പൂണ്‍ ഗ്രീന്‍ ടീ, ഒരു ടീസ്പൂണ്‍ പാല്‍ ക്രീം, ഒരു ടീസ്പൂണ്‍ പഞ്ചസാര എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് സൗമ്യമായി മസാജ് ചെയ്യുക. ഏകദേശം 15 മിനിറ്റ് ഉണങ്ങാന്‍ വിട്ട് ചെറുചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

അവോക്കാഡോയും ഗ്രീന്‍ ടീയും

അവോക്കാഡോയും ഗ്രീന്‍ ടീയും

അവോക്കാഡോ പലപ്പോഴും ഫെയ്‌സ് മാസ്‌കുകളില്‍ ഉപയോഗിക്കുന്നു. ഇത് മറ്റ് ചേരുവകള്‍ കലര്‍ത്തുന്നതിനുള്ള മികച്ച അടിത്തറയായി പ്രവര്‍ത്തിക്കുന്നു. ഇത് ചര്‍മ്മത്തെ വളരെ മിനുസമാര്‍ന്നതുമാക്കി നിലനിര്‍ത്തുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.

എങ്ങനെ തയ്യാറാക്കാം

എങ്ങനെ തയ്യാറാക്കാം

ഒരു പഴുത്ത അവോക്കാഡോ രണ്ട് ടീസ്പൂണ്‍ ഗ്രീന്‍ ടീയുമായി ചേര്‍ത്ത് യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഇത് കണ്ണുകളോടും വായയോടും കൂടുതല്‍ അടുക്കുന്നത് ഒഴിവാക്കുക. ഏകദേശം 15-20 മിനുട്ട് ഉണങ്ങാന്‍ വിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ 1-2 തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.

English summary

Green Tea Face Packs For Various Skin Types

In this article we bring to you green tea face packs for all skin types. Read on to know how they can work wonders for your skin.
Story first published: Wednesday, January 29, 2020, 14:52 [IST]
X
Desktop Bottom Promotion