Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
തൈരും പയര്‍ പൊടിയും മുഖത്തിന് മധുര17
തൈരും പയര്‍ പൊടിയും മുഖത്തിന് മധുര17
മുഖത്തിന് എന്നും ചെറുപ്പം ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി കൃത്രിമ വഴികള്‍ തേടുന്നവര്‍ ധാരാളമുണ്ടുതാനും.
മുഖത്തിന് പ്രായമേറുമ്പോള്‍ വീഴുന്ന ചുളിവുകളാണ് പ്രായമേറെ തോന്നിപ്പിയ്ക്കുന്നതില്‍ പ്രധാന വില്ലന്‍. ഇതല്ലാതെ പ്രായമാകുമ്പോള്‍ വരുന്ന ഏജ് സ്പോട്സ്, കരിമാംഗല്യം പോലുള്ളവയും പലപ്പോഴും ചര്‍മത്തിന് പ്രായമേറുന്നതായുള്ള തോന്നലുണ്ടാക്കും.
മുഖത്തിന് നിത്യയൗവനവും മറ്റു പല വിധ ഗുണങ്ങളും നല്‍കുന്നതിനുള്ള പല പ്രകൃതിദത്ത ഫേസ് പായ്ക്കുകളും നമുക്ക് അടുക്കളയില്‍ നിന്നു തന്നെ കണ്ടെത്താവുന്നതേയുള്ളൂ. ഇത്തരത്തില്‍ ഒന്നാണ് തൈരും ചെറുപയര്‍ പൊടിയും.തൈരും ചെറുപയര്‍ പൊടിയും കലര്‍ത്തി മുഖത്തു പുരട്ടുന്നത് പല തരത്തിലെ സൗന്ദര്യ പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്. ഇതെക്കുറിച്ചറിയൂ

തൈര്
തൈര് ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ സൗന്ദര്യത്തിനും മികച്ചതാണ്. ഇതിലെ വൈറ്റമിനുകളും പ്രോട്ടീനുമെല്ലാം ചര്‍മത്തിന് ഏറെ നല്ലതാണ്. ചര്‍മത്തില്‍ ചുളിവു വീഴുന്നതു തടയാനും നിറം നല്‍കാനും മുഖത്തെ കറുത്ത കുത്തുകളും പാടുകളുമെല്ലാം മാറ്റാനും മുഖത്തിന് തിളക്കം നല്‍കാനുമെല്ലാം തൈര് ഏറെ നല്ലതാണ്. നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ് തൈര്.

ചെറുപയര്‍ പൊടി
ചെറുപയര്‍ പൊടിയും പ്രകൃതി ദത്ത സൗന്ദര്യ സംരക്ഷണ മാര്‍ഗം തന്നെയാണ്. ഇത് നല്ലൊന്നാന്തരം സ്ക്രബറാണ്. മുഖത്തെ മൃതകോശങ്ങള്‍ അകറ്റാനും ചര്‍മത്തിനു നിറം നല്‍കാനുമെല്ലാം ഉത്തമമാണിത്.

ചര്‍മത്തിന് നിറം
ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ കൂട്ട്. തൈരിന് സ്വാഭാവിക ബ്ലീച്ചിന്റെ ഗുണമുണ്ട്. ചെറുപയര്‍ പൊടി ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മത്തിന് നിറം നല്കാന് സഹായിക്കും. ഇതു രണ്ടും ചേരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. വെയിലേറ്റു കരുവാളിച്ചാല്‍ മുഖത്തു പുരട്ടാവുന്ന മികച്ചൊരു മിശ്രിതമാണിത്. ഇവ രണ്ടു കലരുമ്പോള്‍ നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ടാണ് ലഭിയ്ക്കുന്നത്. മുഖത്തെ കരുവാളിപ്പു മാറാന്‍ ഇതാണ് സഹായിക്കുന്നതും.

ചര്‍മത്തിലെ ചുളിവുകള്‍
ചര്‍മത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈരും ചെറുപയര്‍ പൊടിയും ചേര്‍ന്ന പായ്ക്ക്. ഇത് ചര്‍മ കോശങ്ങള്‍ക്ക് ഇറുക്കം നല്കി ചര്‍മം അയഞ്ഞു പോകാതെ തടയുന്നു. ചര്‍മത്തിന് പ്രായം തോന്നുന്നതു തടയാന്‍ സഹായിക്കുന്ന ഒന്നാണിത്. തൈര് സ്വാഭാവികമായി ചര്‍മത്തിന് ഈര്‍പ്പം നല്കി കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ച് ചെറുപ്പവും തിളക്കവും നില നിര്‍ത്തുന്നു.

മുഖത്തെ കുത്തുകളും പാടുകളുമെല്ലാം
മുഖത്തെ കുത്തുകളും പാടുകളുമെല്ലാം മാറ്റാനുള്ള പ്രധാനപ്പെട്ട വഴിയാണിത്. ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള ഒന്നാണ് ഇത്. ബ്ലാക് ഹെഡ്സിന്റെ നിറം കുറയ്ക്കാനും ഇവയെ നശിപ്പിയ്ക്കാനും ഇത് അടുപ്പിച്ചു മുഖത്തിടുന്നത് നല്ലതാണ്. ഇത് മുഖത്തെ സുഷിരങ്ങളില്‍ അഴുക്കും എണ്ണയും അടിഞ്ഞു കൂടി മുഖക്കുരുവിനുള്ള സാധ്യതയുണ്ടാക്കുന്നതു നീക്കുന്ന ഒന്നാണ്. ഈ മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖക്കുരു പ്രശ്നങ്ങള്‍ അകറ്റാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണ്.

മുഖത്തു പലയിടത്തും പല നിറം
മുഖത്തു പലയിടത്തും പല നിറം കാണുന്ന പ്രശ്നമുള്ളവരുണ്ട്. അണ്ഈവണ് സ്കിന്‍ ടോണ്‍ എന്നു പറയുന്ന ഈ പ്രശ്നത്തിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് തൈരും ചെറുപയര്‍ പൊടിയും കലര്‍ന്ന മിശ്രിതം. സ്കിന്‍ ടോണ്‍ ചെയ്യാനുള്ള വഴിയാണ് ചെറുപയറും തൈരും കലര്‍ന്ന മിശ്രിതം.

വരണ്ട ചര്‍മത്തിനുള്ള
വരണ്ട ചര്‍മത്തിനുള്ള സ്വാഭാവിക പരിഹാരമാണ് തൈര്. ചെറുപയര്‍ പൊടി സ്ക്രബറായി പ്രവര്‍ത്തിയ്ക്കുന്നതു കൊണ്ടു തന്നെ മുഖത്തെ മൃത കോശങ്ങള്‍ നീക്കി മാര്‍ദവം നല്കുന്നു. ഇവ രണ്ടും ചേരുന്നത് ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാണ്.
തൈര്, ചെറുപയര്‍ എന്നിവ കലര്‍ത്തി മുഖത്തു സ്ക്രബ് ചെയ്താല്‍ മുഖത്തു വളരുന്ന രോമങ്ങള്‍ നീങ്ങിക്കിട്ടും. സ്വാഭാവിക രോമ വളര്‍ച്ച പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.



Click it and Unblock the Notifications