For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില്‍ ശ്രദ്ധിക്കണം

|

മുഖക്കുരു എന്നത് സാധാരണമാണ്, പല കാരണങ്ങള്‍ കൊണ്ട് പല പ്രായത്തില്‍ മുഖക്കുരു ഉണ്ടാവാം. എന്നാല്‍ ചിലരിലെങ്കിലും ഇത് അല്‍പം കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന തരത്തിലേക്ക് മാറുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ മുഖക്കുരുവും എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കില്ല. ചിലത് നമുക്ക് എളുപ്പത്തില്‍ മാറ്റാം, എന്നാല്‍ ചിലത് എത്രയൊക്കെ ചികിത്സിച്ചാലും മാറ്റാന്‍ പറ്റാത്ത അവസ്ഥയില്‍ ആയിരിക്കും. ഇതാവട്ടെ മുഖത്ത് മാത്രമായിരിക്കില്ല, പുറം, നെഞ്ച്, കൈകള്‍ എന്നീ ഭാഗങ്ങളില്‍ എല്ലാം ഉണ്ടായിരിക്കും. മുഖക്കുരു സൗന്ദര്യത്തിന് ഒരു വെല്ലുവിളി തന്നെയാണ്. എങ്ങനെ ഇതിനെ പാടേ ഒഴിവാക്കാം എന്നുള്ളതാണ് ചിന്തിക്കേണ്ടത്. പലപ്പോഴും ഇതിനെ പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുന്നില്ല. പാടുകള്‍ അവശേഷിപ്പിച്ചാണ് പല മുഖക്കുരുവും പിന്‍വാങ്ങുന്നത്.

Fungal Acne

എന്നാല്‍ മുഖക്കുരു ഉള്ളവരില്‍ അല്‍പം ശ്രദ്ധിക്കണം. സാധാരണ മുഖക്കുരുവാണോ അതോ ഫംഗസ് മൂലം ഉണ്ടാവുന്ന മുഖക്കുരുവാണോ എന്നുള്ളത് അറിഞ്ഞിരിക്കണം. ഫംഗസ് മൂലം ഉണ്ടാവുന്ന ഇത്തരം മുഖക്കുരു പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ഇവയെ മലസീസിയ ഫോളികുലൈറ്റിസ് എന്നാണ് പറയുന്നത്. എന്നാല്‍ ഊ മുഖക്കുരുവിനെ പ്രതിരോധിക്കാനും ഇവയുടെ കാരണങ്ങളേയും ലക്ഷണങ്ങളേയും കുറിച്ച് അറിയുന്നതിന് ഈ ലേഖനം വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എന്താണ് ഫംഗല്‍ മുഖക്കുരു (മലസീസിയ ഫോളികുലൈറ്റിസ്)?

എന്താണ് ഫംഗല്‍ മുഖക്കുരു (മലസീസിയ ഫോളികുലൈറ്റിസ്)?

എന്താണ് ഫംഗസ് മൂലമുണ്ടാവുന്ന മുഖക്കുരു എന്നതിനെക്കുറിച്ച് നമുക്ക് ആദ്യം നോക്കാം. മലസീസിയ ഫോളികുലൈറ്റിസ് എന്നാണ് ഇതിനെ പറയുന്ന പേര്. ഇതൊരിക്കലും ഒരു രോഗാവസ്ഥയല്ല. മാത്രമല്ല ഇത് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയും ഇല്ല. ചര്‍മ്മത്തിലുണ്ടാവുന്ന ഒരു തരം യീസ്റ്റ് ആണ് ഇത് വര്‍ദ്ദിപ്പിക്കുന്നത്. ഇത് നമ്മുടെ രോമകൂപങ്ങളില്‍ വളരുന്നതിന്റെ ഫലമായി നമ്മുടെ ഗ്രന്ഥികള്‍ കൂടുതല്‍ സെബം ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഫലമായി ഉണ്ടാവുന്ന മുഖക്കുരുവാണ് ഇത്.

സാധാരണ മുഖക്കുരു

സാധാരണ മുഖക്കുരു

എന്നാല്‍ ഫംഗസ് മൂലം ഉണ്ടാവുന്ന മുഖക്കുരു സാധാരണ മുഖക്കുരുവില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം സാധാരണ മുഖക്കുരുവിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ചികിത്സകളിലൂടെയൊന്നും ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കില്ല എന്നതാണ് സത്യം. എന്നാല്‍ ഇത് തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ചികിത്സയും അല്‍പം പ്രശ്‌നത്തിലാവുന്നു. രോഗ ലക്ഷണങ്ങളെ നോക്കി നമുക്ക് ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കാരണം നമ്മള്‍ അലസമായി വിടുന്തോറും ഈ മുഖക്കുരു വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

ഫംഗസ് മൂലമുണ്ടാവുന്ന മുഖക്കുരുവാണ് നിങ്ങള്‍ക്ക് എങ്കില്‍ അതിന്റെ ലക്ഷണങ്ങളെ തിരിച്ചറിയേണ്ടതാണ്. എന്നിട്ട് മാത്രമേ കൃത്യമായ ചികിത്സ തിരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ. എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. തൊലിപ്പുറത്ത് ഒരേ വലിപ്പത്തില്‍ കാണപ്പെടുന്ന കുരുക്കളാണ് ആദ്യ ലക്ഷണം. ഇവയെല്ലാം പഴുപ്പോട് കൂടിയുള്ളതായിരിക്കും. പ്രത്യേകിച്ച് മുഖത്തും, നെഞ്ചിലും കൈകളിലും ഇത്തരം കുരുക്കള്‍ കാണപ്പെടുന്നു. ഇവ പൊട്ടുമ്പോള്‍ അതികഠിനമായ ചൊറിച്ചിലും ഉണ്ടാവുന്നു. വൈറ്റ്‌ഹെഡ് പോലെയാണ് ഇവ കാണപ്പെടുക. കൂടാതെ അതികഠിനമായ അസ്വസ്ഥതയും ഇതിനോടൊപ്പം ഉണ്ടാവുന്നു.

കാരണങ്ങള്‍ എന്തെല്ലാം?

കാരണങ്ങള്‍ എന്തെല്ലാം?

ഇത്തരത്തില്‍ മുഖക്കുരു ഉണ്ടാവുന്നതിനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. യീസ്റ്റും ബാക്ടീരിയയും തമ്മില്‍ ചേരുമ്പോഴാണ് ഇത്തരം മുഖക്കുരു ഉണ്ടാവുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങളാണ് ആവലംബിക്കേണ്ടത്. അതിന് വേണ്ടി വിയര്‍പ്പോ മറ്റോ തങ്ങിനില്‍ക്കുന്ന വസ്ത്രങ്ങള്‍ വര്‍ക്കൗട്ടിന് ശേഷം ധരിക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇത് വീണ്ടും നിങ്ങളില്‍ ഫംഗസ് അണുബാധ ഉണ്ടാക്കുന്നതിന് കാരണമാകുന്നു.

ഇറുകിയ വസ്ത്രങ്ങള്‍

ഇറുകിയ വസ്ത്രങ്ങള്‍

പലരും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നവരാണ്. എന്നാല്‍ ഇതും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത്തരത്തിലുള്ള ഇറുകിയ വസ്ത്രങ്ങള്‍ പലപ്പോഴും നിങ്ങളില്‍ ചര്‍മ്മത്തിന്റെ ശ്വാസത്തെ തടയുകയും ഈര്‍പ്പവും അമിത വിയര്‍പ്പും വര്‍ദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. സിന്തറ്റിക് തുണിത്തരങ്ങള്‍ പലപ്പോഴും യീസ്റ്റ്, ഫംഗസ് എന്നിവയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായകമാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അവയെ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.

വിവിധ ചര്‍മ്മസംരക്ഷണ ഉത്പ്പന്നങ്ങള്‍

വിവിധ ചര്‍മ്മസംരക്ഷണ ഉത്പ്പന്നങ്ങള്‍

പലപ്പോഴും ചര്‍മ്മസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല വിധത്തിലുള്ള ഉത്പ്പന്നങ്ങളും ഉണ്ട്. എന്നാല്‍ ഇത് പലരും ഉപയോഗിക്കുന്നതിലെ ക്രമക്കേടുകള്‍ നിങ്ങളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എണ്ണമയം കൂടുതലുള്ള സണ്‍സ്‌ക്രീനും ലോഷനും മോയ്‌സ്ചുറൈസറും ഉപയോഗിക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. ഇത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങളെ അടക്കുകയും ഫംഗസ്, ബാക്ടീരിയ എന്നിവ പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

ഫംഗസ് മുഖക്കുരുവെന്ന് എങ്ങനെ മനസ്സിലാക്കാം?

ഫംഗസ് മുഖക്കുരുവെന്ന് എങ്ങനെ മനസ്സിലാക്കാം?

നിങ്ങളില്‍ ഉള്ളത് ഫംഗസ് മൂലമുണ്ടാവുന്ന മുഖക്കുരുവാണ് എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി നല്ലൊരു ത്വക്ക് രോഗവിദഗ്ധനെ കാണാവുന്നതാണ്. ഇത് കൂടാതെ നിങ്ങള്‍ക്ക് കൂടുതല്‍ വിശദമായ പഠനത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. ഇത് കൂടാതെ ടീ ട്രീ ഓയില്‍ പുരട്ടുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതിലുള്ള ആന്റിഫംഗല്‍ ഗുണങ്ങള്‍ നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ചര്‍മ്മത്തിന്റെ ഒരു ഭാഗത്ത് എണ്ണ തേച്ച് നിങ്ങള്‍ക്ക് ഇത് കൊണ്ട് നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നു.

മുടി കൊഴിഞ്ഞതുപോലെ തന്നെ വളരും: നെല്ലിക്ക ഗ്യാരണ്ടിമുടി കൊഴിഞ്ഞതുപോലെ തന്നെ വളരും: നെല്ലിക്ക ഗ്യാരണ്ടി

മുടിക്ക് മിനുസവും തിളക്കവും ഉറപ്പ് നല്‍കുന്ന ഹെയര്‍മാസ്‌ക്മുടിക്ക് മിനുസവും തിളക്കവും ഉറപ്പ് നല്‍കുന്ന ഹെയര്‍മാസ്‌ക്

English summary

Fungal Acne: Symptoms, Causes, And Treatment In Malayalam

Here in this article we are sharing some symptoms, causes and treatment of fungal acne in malayalam. Take a look
Story first published: Wednesday, June 29, 2022, 19:24 [IST]
X
Desktop Bottom Promotion