For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെറ്റിയിലുണ്ടാവുന്ന കുരു നിസ്സാരമല്ല: എന്താണ് കാരണം, പരിഹാരം

|

മുഖക്കുരു എന്നത് ഒരു പ്രത്യേക പ്രായത്തില്‍ നമുക്ക് ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെ നമുക്ക് പ്രതിരോധിക്കുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും പലരും തേടുന്നുണ്ട്. എന്നാല്‍ ചില അവസരങ്ങളില്‍ മുഖത്ത് നെറ്റിയില്‍ മാത്രം ഇത്തരം കുരുക്കള്‍ ഉണ്ടാവുന്നുണ്ട്. എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്താണ് പരിഹാരം എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും ഇത്തരം കുരുക്കള്‍ സൗന്ദര്യ സംരക്ഷണത്തിന് ഒരു വെല്ലുവിളി തന്നെയാണ്. ബ്യൂട്ടിപാര്‍ലറുകളില്‍ കയറിയിറങ്ങി സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും മുഖക്കുരുവിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാവണം എന്നില്ല. പ്രത്യേകിച്ച് നെറ്റിയില്‍ ഒരു സ്ഥലത്ത് മാത്രം ഇത്തരം കുരു കാണപ്പെടുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്.

Forehead Acne

ചര്‍മ്മത്തിന് മുകളിലുള്ള ഗ്രന്ഥികളില്‍ തടസ്സം ഉണ്ടാവുമ്പോളാണ് ഇത്തരത്തില്‍ കുരു വരുന്നത്. നെറ്റിയില്‍ മാത്രമല്ല ചര്‍മ്മത്തിന്റെ പല ഭാഗങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് മുഖത്ത് മാത്രമല്ല ശരീരത്തിന്റെ പലഭാഗത്തും സംഭവിക്കാവുന്നതാണ്. ഇത് കൂടാതെ ഹോര്‍മോണ്‍ മാറ്റങ്ങള്‍, മാനസിക സമ്മര്‍ദ്ദം, ശുചിത്വമില്ലായ്മ എന്നിവയെല്ലാം ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ എങ്ങനെ ഇവയെ പ്രതിരോധിക്കാം എന്നും കൂടി നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

മുടി വൃത്തിയാക്കാത്തത്

മുടി വൃത്തിയാക്കാത്തത്

പലപ്പോഴും മുടി വൃത്തിയാക്കാത്തത് നിങ്ങളുടെ ചര്‍മ്മത്തെ എങ്ങനെ ബാധിക്കും എന്ന് നിങ്ങള്‍ക്കറിയാമോ? കാരണം അഴുക്കും പൊടിയും മറ്റ് മാലിന്യങ്ങളും വഹിക്കുന്ന നിങ്ങളുടെ മുടിയില്‍ നിന്ന് പലപ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. വൃത്തിഹീനവും വൃത്തികെട്ടതുമായ തലയോട്ടി ബാക്ടീരിയകളുടെയും അണുക്കളുടെയും പ്രജനന കേന്ദ്രമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ നെറ്റിയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ മുഖത്ത് എണ്ണമയം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴകള്‍ അതുകൊണ്ട് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ അതുകൊണ്ട് തന്നെ നിങ്ങള്‍ നല്‍കണം.

 താരന്‍ വര്‍ദ്ധിക്കുന്നത്

താരന്‍ വര്‍ദ്ധിക്കുന്നത്

താരന്‍ വര്‍ദ്ധിക്കുന്നതും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. നെറ്റിയിലെ മുഖക്കുരു നിങ്ങളുടെ താരന്റെ സംഭാവനയാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ല. കാരണം താരന്റെ ചെറിയ അടരുകള്‍ നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് നെറ്റിയിലേക്ക് ഇറങ്ങുകയും അത് മുഖക്കുരു വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. താരന്റെ പൊടികള്‍ നെറ്റിയിലും പുരികത്തിലും പെട്ടെന്നാണ് വീഴുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. ഫംഗസ് ആണ് താരന്റെ പിന്നില്‍. അതുകൊണ്ട് താരനെ പ്രതിരോധിക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ നെറ്റിയിലും കുരുവും ഇല്ലാതാവുന്നു.

സമ്മര്‍ദ്ദം കൂടുന്നത്

സമ്മര്‍ദ്ദം കൂടുന്നത്

ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദം എന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന്റെ കൂടെ വരുന്നതാണ്. എന്നാല്‍ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടിയാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. സമ്മര്‍ദ്ദവും മുഖക്കുരുവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അതുകൊണ്ട് തന്നെ അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥകള്‍ കൂടിയ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ് എന്നതാണ് സത്യം. അനുയോജ്യമായ സെബം ഉല്‍പാദനത്തെ ബാധിക്കുന്ന ഒരു കൂട്ടം ചര്‍മ്മത്തെ പലപ്പോഴും സമ്മര്‍ദ്ദം ബാധിക്കുകയും അതിന്റെ ഫലമായി മുഖത്ത് ഇത്തരം കുരു പ്രത്യക്ഷപ്പെടുകയും ചെയ്യുന്നുണ്ട്.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ഫലമായി നിങ്ങളില്‍ ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാവുന്ന സമയത്ത് പലരിലും വളരെ വലിയ തോതില്‍ തന്നെ മുഖക്കുരു ഉണ്ടാവുന്നുണ്ട്. പ്രായപൂര്‍ത്തിയായവരില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. പ്രായപൂര്‍ത്തിയാകുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ശരീരത്തില്‍ ചില വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയും അവ മുഖക്കുരു പോലുള്ളവയായി മാറുകയും ചെയ്യുന്നു. ഇത് കൂടുതല്‍ കാണപ്പെടുന്നത് സ്ത്രീകളിലാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

 ചില മരുന്നുകള്‍

ചില മരുന്നുകള്‍

ചില മരുന്നുകളുടെ പാര്‍ശ്വഫലം എന്നോണം മുഖക്കുരു പലരിലും ഉണ്ടാവുന്നുണ്ട്. ഗര്‍ഭനിരോധന ഗുളികകള്‍ പോലുള്ള കുറച്ച് മരുന്നുകള്‍, ഇടയ്ക്കിടെയും അനിയന്ത്രിതമായും ഉപയോഗിക്കുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. മരുന്ന് കഴിച്ചതിന്റെ പാര്‍ശ്വഫലം എന്നോണം നിങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കണം. നിങ്ങളുടെ നെറ്റിയില്‍ മുഖക്കുരു ഉണ്ടാവുന്നതിന്റെ പ്രധാന കാരണങ്ങള്‍ അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞവയെല്ലാം തന്നെയാണ്. അതുകൊണ്ട് ചര്‍മ്മത്തിന്റെ കാര്യത്തില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ കൃത്യമായി പാലിക്കുന്നതിന് ശ്രദ്ധിക്കണം.

യൗവ്വനം ഉറപ്പ് നല്‍കും ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാംയൗവ്വനം ഉറപ്പ് നല്‍കും ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാം

താരനെ ഒറ്റ ഉപയോഗത്തില്‍ ഒതുക്കും നാരങ്ങ തൈര് ഒറ്റമൂലിതാരനെ ഒറ്റ ഉപയോഗത്തില്‍ ഒതുക്കും നാരങ്ങ തൈര് ഒറ്റമൂലി

English summary

Forehead Acne: Causes, treatment, and prevention In Malayalam

Here in this article we are sharing some causes, treatment and prevention of forehead pimples in malayalam. Take a look.
Story first published: Friday, June 3, 2022, 15:54 [IST]
X
Desktop Bottom Promotion