For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്‍തടത്തിലെ കറുപ്പകറ്റാം; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

|

പലരെയും അലട്ടുന്ന പ്രശ്‌നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകള്‍. ഉറക്കക്കുറവ് കാരണം കണ്ണുകള്‍ക്ക് ചുറ്റും ഇരുണ്ട വൃത്തങ്ങള്‍ പ്രത്യക്ഷപ്പെടാം. അല്ലെങ്കില്‍, ലാപ്ടോപ്പ് സ്‌ക്രീനിലോ മൊബൈല്‍ ഫോണിലോ ദീര്‍ഘനേരം നോക്കുന്നത് ക്ഷീണവും ചൊറിച്ചിലും കണ്‍തടത്തില്‍ കറുപ്പിനും കാരണമാകുന്നു. നിങ്ങളുടെ കണ്ണുകളുടെ ചുറ്റുമുള്ള ഭാഗം വളരെ ലോലമായ പ്രദേശമാണ്. അതിനാല്‍ത്തന്നെ ഈ ചര്‍മ്മപ്രദേശത്ത് എളുപ്പത്തില്‍ മാറ്റങ്ങളോ ചുളിവുകളോ വീഴുന്നു.

Most read: ചര്‍മ്മത്തെ നശിപ്പിക്കും ഈ മോശം ശീലങ്ങള്‍

അസന്തുലിതമായ ഭക്ഷണക്രമം, അതുപോലെ തന്നെ ജലാംശക്കുറവ് എന്നിവയും ഇരുണ്ട വൃത്തങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇരുണ്ട വൃത്തങ്ങളില്‍ നിന്ന് രക്ഷ നേടുന്നതിന്, ആരോഗ്യകരമായ ഒരു ജീവിതരീതി നിലനിര്‍ത്തുന്നതും വിറ്റാമിനുകളും പോഷകവും അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തേണ്ടതും പ്രധാനമാണ്. വിറ്റാമിന്‍ കെ, സി, എ, ഇ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. കണ്‍തടത്തിലെ കറുപ്പില്‍ നിന്ന് മുക്തി നേടാന്‍, ഒരാള്‍ ദിവസവും 2 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുകയും 8 മണിക്കൂര്‍ ഉറക്കങ്ങുകയും വേണം. കണ്‍തടത്തിലെ കറുപ്പില്‍ നിന്ന് മുക്തി നേടാനായി നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില വിഭവങ്ങളുടെ പട്ടിക ഇതാ.

കക്കിരി

കക്കിരി

കക്കിരിയില്‍ ഉയര്‍ന്ന അളിവില്‍ ജലാംശമുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് ജലാംശം നല്‍കുകയും ഇരുണ്ട വൃത്തങ്ങളെ സുഖപ്പെടുത്തുകയും ചെയ്യും. കൊളാജന്‍ വര്‍ദ്ധിപ്പിക്കുന്ന സിലിക്ക, ചര്‍മ്മത്തെ ശക്തിപ്പെടുത്തുന്ന സള്‍ഫര്‍ എന്നിവ കക്കിരിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ എ, സി, ഇ, കെ എന്നിവയുമുണ്ട് ഇതില്‍. ഇതിലെ ഘടകങ്ങള്‍ രക്തക്കുഴലുകളുടെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും ഇരുണ്ട വൃത്തങ്ങള്‍ നീക്കംചെയ്യുകയും ചെയ്യുന്നു.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

കക്കിരി പോലെതന്നെ തണ്ണിമത്തനിലും ഉയര്‍ന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഈ ഫലത്തില്‍ 92 ശതമാനവും വെള്ളമാണ്. ബീറ്റാ കരോട്ടിന്‍, ലൈക്കോപീന്‍, ഫൈബര്‍, വിറ്റാമിന്‍ ബി 1, ബി 6, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയാല്‍ സമ്പന്നമാണ് തണ്ണിമത്തന്‍. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് വളരെ മികച്ച ഭക്ഷണമാണ്.

Most read:മുഖത്തെ പ്രശ്‌നങ്ങള്‍ നീക്കാന്‍ പേരയ്ക്കയിലുണ്ട് വഴി

തക്കാളി

തക്കാളി

ലൈക്കോപീന്‍, ബീറ്റാ കരോട്ടിന്‍ എന്നിവയുള്‍പ്പെടെയുള്ള ഫൈറ്റോകെമിക്കലുകളാല്‍ സമ്പന്നമായതാണ് തക്കാളി. തക്കാളി കഴിക്കുന്നത് ഓക്‌സിഡേറ്റീവ് നാശവും ഇരുണ്ട വൃത്തങ്ങളും കുറയ്ക്കാന്‍ സഹായിക്കും. ഇതിന്റെ പുറമേയുള്ള പ്രയോഗം ചര്‍മ്മത്തെ മൃദുവും ഈര്‍പ്പമുള്ളതുമാക്കുന്നു. തക്കാളി, നാരങ്ങ നീര് എന്നിവയുടെ മിശ്രിതമാക്കി പുരട്ടുക മാത്രമാണ് നിങ്ങള്‍ ചെയ്യേണ്ടത്. ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് താഴെ പുരട്ടി കുറഞ്ഞത് 10 മിനിറ്റ് സൂക്ഷിക്കുക. കറുത്ത പാട് നീക്കാന്‍ ദിവസേന ഇത് ചെയ്യുക.

എള്ള്

എള്ള്

എള്ളിനെ പലപ്പോഴും മാന്ത്രിക ഭക്ഷണം എന്നാണ് വിളിക്കുന്നത്. ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ ഇതില്‍ അടങ്ങിയിരിക്കുന്നു. കൊളാജന്റെ ഉത്പാദനത്തിന് സഹായിക്കുന്ന പോഷകസമൃദ്ധമായ ഭക്ഷണമാണ് എള്ള്. കൊളാജന്‍ ചര്‍മ്മത്തെ മൃദുവാക്കാനും ജലാംശത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു.

Most read:സൗന്ദര്യം താനേ വരും; ഇതൊക്കെ പതിവാക്കിയാല്‍

ബ്ലൂബെറി

ബ്ലൂബെറി

ആന്റിഓക്സിഡന്റുകളായ ല്യൂട്ടിന്‍, ആന്തോസയാനിന്‍ എന്നിവ അടങ്ങിയതാണ് ബ്ലൂബെറി. കണ്ണിന്റെ ആരോഗ്യത്തിന് ഒന്നിലധികം ഗുണങ്ങള്‍ ഇത് നല്‍കുന്നു. അതിലോലമായ രക്തക്കുഴലുകളെ സംരക്ഷിക്കുകയും കണ്ണുകളിലേക്ക് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യാന്‍ ബ്ലൂബെറി നിങ്ങളെ സഹായിക്കുന്നു.

സെലറി

സെലറി

സെലറി അഥവാ മുള്ളങ്കിയില്‍ സോഡിയവും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഈ രണ്ട് ധാതുക്കളും കണ്ണിനു കീഴിലുള്ള ദ്രാവകം നിയന്ത്രിക്കുകയും കറുത്തപാടുകള്‍ നീക്കംചെയ്യാനും സഹായിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന സോഡിയം, മഗ്നീഷ്യം, ക്വെര്‍സെറ്റിന്‍ ഫൈബര്‍, ഫോളേറ്റ്, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ എന്നിവ കറുത്ത പാടുകളെ പ്രതിരോധിക്കുന്നു.

Most read:കുറഞ്ഞ ഉപയോഗം; മുഖത്തെ എണ്ണമയം എളുപ്പം നീക്കാം

കാരറ്റ്

കാരറ്റ്

കണ്‍തടത്തിലെ കറുപ്പ് അകറ്റാന്‍ നിങ്ങളുടെ ഭക്ഷണത്തില്‍ കാരറ്റ് ഉള്‍പ്പെടുത്താം. കാരറ്റ് ജ്യൂസ് ചര്‍മ്മത്തെ ശക്തമാക്കാനും ഇരുണ്ട വൃത്തങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു. വലിയ അളവില്‍ വിറ്റാമിന്‍ എ അടങ്ങിയ പച്ചക്കറിയാണിത്. പല ആന്റി-ഏജിംഗ് ഉല്‍പ്പന്നങ്ങളിലും കാണപ്പെടുന്ന ശക്തമായ സംയുക്തമാണ് വിറ്റാമിന്‍ എ. ചര്‍മ്മത്തിന്റെ തിളക്കവും യുവത്വവും നിലനിര്‍ത്തുന്ന ഗുണങ്ങളും കാരറ്റിനുണ്ട്.

ബദാം

ബദാം

ധാരാളം വിറ്റാമിനുകളും പ്രോട്ടീനും ധാതുക്കളും അടങ്ങിയ ആഹാരമാണ് ബദാം. ഇതിലെ സജീവമായ ആന്റിഓക്‌സിഡന്റ് കറുത്ത പാടുകളില്‍ നിന്ന് നിങ്ങളെ മുക്തമാക്കുന്നു. നേര്‍ത്ത നേത്ര ചര്‍മ്മ കോശങ്ങളുടെ വിഘടനം പോലും ഇത് തടയുന്നു. പ്രോട്ടീന്‍, കൊഴുപ്പ്, വിറ്റാമിന്‍ ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം.

Most read:ഈ എണ്ണയിട്ടാല്‍ ഏത് തലയിലും മുടി വളരും

English summary

Foods to Include in Your Diet To Prevent Dark Circles

Here are some food items that will cure dark circles at home. Take a look.
X