For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുണ്ട പാടുകള്‍ക്ക് വിട; ഇവ കഴിക്കൂ

|

കണ്ണുകള്‍ നമ്മുടെ ജീവിതത്തിന്റെ ഒരു ജാലകമാണ്. മനോഹരമായ കണ്ണുകള്‍ തീര്‍ച്ചയായും ദൈവത്തിന്റെ ദാനമാണ്. അവയെ പൊന്നായി കാക്കേണ്ടതും അവരവരുടെ ഉത്തരവാദിത്തമാണ്. പക്ഷേ, സമ്മര്‍ദ്ദകരമായ ജീവിതം ആ മനോഹരമായ കണ്ണുകളെ ബാധിച്ചാലോ. അതെ, അങ്ങനെ കണ്ണുകള്‍ക്ക് ചുറ്റും കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുകയും നിങ്ങളുടെ കണ്ണുകളുടെ ഭംഗി നശിപ്പിക്കുകയും ചെയ്യുന്നു. അവ ബാഹ്യ പരിതസ്ഥിതി കാരണമല്ലാതെ അനാരോഗ്യകരമായ ശീലങ്ങളിലൂടെയും സംഭവിക്കാവുന്നതാണ്.

Most read: കറ്റാര്‍വാഴ ഇങ്ങനെയെങ്കില്‍ കറുത്തപാടുകള്‍ ഇല്ലMost read: കറ്റാര്‍വാഴ ഇങ്ങനെയെങ്കില്‍ കറുത്തപാടുകള്‍ ഇല്ല

കണ്ണുകള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും അതിലോലമായ ഭാഗമാണ്, മാത്രമല്ല നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും. ശരീരം നിര്‍ജ്ജലീകരണം ചെയ്യുമ്പോള്‍, കണ്ണുകള്‍ക്ക് ചുറ്റുമുള്ള രക്തക്കുഴലുകള്‍ക്ക് പലപ്പോഴും ദ്രാവകത്തിന്റെ അഭാവം ഉണ്ടാകുകയും ഇരുണ്ടതായി മാറുകയും ചെയ്യും. ഇരുണ്ട വൃത്തങ്ങളെ സ്വാഭാവികമായി നീക്കംചെയ്യാന്‍ ചില ഭക്ഷണങ്ങളുണ്ട്. അവ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.

കക്കിരി

കക്കിരി

മിക്ക സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളിലും ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഘടകമാണിത്, മാത്രമല്ല സ്വാഭാവികമായും ഇത് മികച്ച രീതിയില്‍ കണ്ണിനായി പ്രവര്‍ത്തിക്കുന്നു. കണ്ണിന് ജലാംശം നല്‍കാനും കൊളാജന്‍, സിലിക്ക എന്നിവ വര്‍ദ്ധിപ്പിക്കാനും കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മത്തെ ശക്തിപ്പെടുത്താനും കക്കിരിക്ക് കഴിവുണ്ട്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ചര്‍മ്മത്തെ ജലാംശത്തോടെ നിര്‍ത്താനും സഹായിക്കുന്നു. കണ്ണിന് നേരിട്ട് പ്രയോഗിക്കാനായി രണ്ട് കഷ്ണം കക്കിരിക്ക മുറിച്ച് നിങ്ങളുടെ കണ്ണുകളില്‍ ഇടുക, 15 മിനിറ്റ് വിശ്രമിക്കുക. ഇത് ഇരുണ്ട വൃത്തങ്ങളെ കുറയ്ക്കുക മാത്രമല്ല, കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യും.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

ജലാംശത്താല്‍ സമ്പുഷ്ടമാണ് തണ്ണിമത്തന്‍. മാത്രമല്ല നിങ്ങളുടെ ശരീരത്തെയും ചര്‍മ്മത്തെയും പുനര്‍നിര്‍മിക്കാനും ഇത് ഉത്തമമാണ്. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ തണ്ണിമത്തന്‍ ചേര്‍ക്കുന്നത് ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും കഴിയും. ബീറ്റാകരോട്ടിന്‍, ലൈകോപീന്‍, ഫിഫിബ്രെ, വിറ്റാമിന്‍ ബി 1, ബി 6, സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ സാന്നിധ്യം മൂലം ചര്‍മ്മത്തെ ജലാംശത്തോടെ നിര്‍ത്താനും ഇത് സഹായിക്കുന്നു. മാത്രമല്ല, നിങ്ങളുടെ കണ്ണുകള്‍ക്ക് തിളക്കം തിരികെ കൊണ്ടുവരാന്‍ തണ്ണിമത്തനില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളും ഉണ്ട്.

Most read:ഇടതൂര്‍ന്ന മുടിക്ക് വീട്ടിലാക്കാം തേന്‍ മാസ്‌ക്Most read:ഇടതൂര്‍ന്ന മുടിക്ക് വീട്ടിലാക്കാം തേന്‍ മാസ്‌ക്

ബ്ലൂബെറി

ബ്ലൂബെറി

ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിനും അത്ഭുതമാണ് ബ്ലൂബെറി. കുറ്റമറ്റതും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കുന്നതിന് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഇവ ചേര്‍ക്കുക. ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിന്‍, ആന്തോസയാനിന്‍സ് എന്നിവയുടെ സാന്നിധ്യം അതിലോലമായ രക്തക്കുഴലുകളെ സംരക്ഷിക്കാന്‍ സഹായിക്കുകയും കണ്ണിന് ചുറ്റുമുള്ള രക്തചംക്രമണം കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും

തക്കാളി

തക്കാളി

കണ്ണുകള്‍ക്ക് ചുറ്റുമുള്ള അതിലോലമായ രക്തക്കുഴലുകളെ സംരക്ഷിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ലൈക്കോപീന്‍ പോലുള്ള ശക്തമായ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തക്കാളി സൗന്ദര്യസംരക്ഷണത്തിന് മികച്ചതാണ്. മാത്രമല്ല, കണ്ണുകള്‍ക്ക് ചുറ്റുമുള്ള പിഗ്മെന്റേഷന്‍ മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. തക്കാളിയുടെ ജ്യൂസ് വേര്‍തിരിച്ചെടുത്ത് കണ്ണിന് ചുറ്റും പുരട്ടുക. നിങ്ങളുടെ ഭക്ഷണത്തിലേക്ക് തക്കാളി ഉള്‍പ്പെടുത്തുന്നത് സ്വാഭാവികമായും ഇരുണ്ട വൃത്തങ്ങളും സൗന്ദര്യ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കും. ബീറ്റാകരോട്ടിന്‍, ക്വെര്‍സെറ്റിന്‍, വിറ്റാമിന്‍ സി എന്നിവയുടെ സാന്നിധ്യം തക്കാളിയെ മികച്ച സൗന്ദര്യ സംരക്ഷണ ഫലമാക്കുന്നു.

സെലറി

സെലറി

ഇലക്ട്രോലൈറ്റ് ധാതുക്കളായ സോഡിയം, പൊട്ടാസ്യം എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് സെലറി. ഇത് പഫ്‌നെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ശക്തമായ ദ്രാവക റെഗുലേറ്ററുകളാണ്. സെലറിയിലെ സോഡിയം, ഉപ്പിനേക്കാള്‍ വ്യത്യസ്തമാണ്. കാരണം, ഇത് മറ്റ് പോഷകങ്ങളുടെ വര്‍ദ്ധനവിനെ പ്രോത്സാഹിപ്പിക്കുന്നു. സോഡിയം, പൊട്ടാസ്യം, മഗ്‌നീഷ്യം, ക്വെര്‍സെറ്റിന്‍, ഫൈബര്‍ എന്നിവയുടെ ഉള്ളടക്കവും നിങ്ങളുടെ കണ്ണുകളെ മെച്ചപ്പെടുത്തുന്നു.

Most read:നല്ല മുടി തേടിയെത്തും; വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്Most read:നല്ല മുടി തേടിയെത്തും; വെളിച്ചെണ്ണ ഹെയര്‍ മാസ്‌ക്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

കണ്ണിന്റെ ആരോഗ്യത്തിന് ഉപയോഗപ്രദമാകുന്ന ഡിടോക്‌സിഫൈയിംഗ് ബെറ്റാലൈന്‍ ആന്റിഓക്‌സിഡന്റുകള്‍ ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിലെ ബെറ്റാലൈന്‍, ഫോളേറ്റ്, വിറ്റാമിന്‍ സി, മഗ്‌നീഷ്യം എന്നിവയും ചര്‍മ്മത്തെ മികച്ചതാക്കുന്നു.

English summary

Foods That Help in Reducing Dark Circles Naturally

Treat Dark Circles at Home: Under-eye area looking a little tired? Here's some foods that help in reducing dark circles naturally.
Story first published: Friday, April 24, 2020, 14:51 [IST]
X
Desktop Bottom Promotion