Latest Updates
-
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത്
ബ്ലാക്ക്ഹെഡ്സ് വൈറ്റ്ഹെഡ്സ് മായ്ച്ച് കളയാന്‍ ഭക്ഷണങ്ങളില്‍ ശ്രദ്ധ വേണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭക്ഷണങ്ങള്‍ എത്രത്തോളം സഹായിക്കുന്നുണ്ട് എന്ന് നമുക്കറിയാം. കാരണം നമ്മുടെ ആരോഗ്യത്തിലും ശരീരത്തിലും ഉണ്ടാവുന്ന ചെറിയ ചില മാറ്റങ്ങള്‍ പോലും പലപ്പോഴും ഭക്ഷണത്തിലൂടെ നമുക്ക് മാറ്റിയെടുക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിനും ഇതേ ഭക്ഷണം തന്നെ സഹായിക്കുന്നു എന്നുള്ളതാണ് സത്യം. എന്നാല്‍ സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ബ്ലാക്ക്ഹെഡ്സും വൈറ്റുംഹെഡ്സും പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇവയെ ഒഴിവാക്കുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പലരും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ബ്യൂട്ടിപാര്‍ലര്‍ പോവുന്നതിനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ ഇനി ബ്യൂട്ടിപാര്‍ലറില്‍ പോവാതെ തന്നെ പ്രതിരോധിക്കാം.

ബ്ലാക്ക്ഹെഡ്സ് മാത്രമല്ല വൈറ്റ്ഹെഡ്സിനേയും പ്രതിരോധിക്കുന്ന തരത്തില്‍ നമുക്ക് ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം. ബ്ലാക്ക്ഹെഡ്സ് പോലുള്ളവയില്‍ അഴുക്കും മറ്റും അടിഞ്ഞ് കൂടി അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും മുഖത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. സുഷിരങ്ങള്‍ അഴുക്കും ബാക്ടീരിയയും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി ചില ഭക്ഷണങ്ങളെ ആശ്രയിക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

ബദാം കഴിക്കുക
ബദാം ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. ഇത് നിങ്ങളുടെ കൊളസ്ട്രോള്‍ കുറക്കുകയും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ബദാമില്‍ ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്, ഇത് മലിനീകരണവും ബാക്ടീരിയയും പോലുള്ള നിങ്ങളുടെ ചര്‍മ്മത്തെ ബാധിക്കുന്ന ദോഷകരമായ വസ്തുക്കളെ തടയുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ബദാമില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് ആശങ്കയുണ്ടോ നിങ്ങള്‍ക്ക്, എന്നാല്‍ അത് ഒരു തെറ്റിദ്ധാരണയാണ്. ഒരിക്കലും ബദാമില്‍ അധികം കൊഴുപ്പ് ഇല്ല. കൂടാതെ ശരീര ഭാരം കുറക്കുന്നതിനും ബദാം സഹായിക്കുന്നു. പലപ്പോഴും അമിതമായുള്ള കൊഴുപ്പുകള്‍ നിങ്ങളുടെ മുഖക്കുരുവിനെ വഷളാക്കും, എന്നാല്‍ ബദാം പോലുള്ള ഭക്ഷണങ്ങള്‍ നിങ്ങളുടെ പുറം ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ബ്ലാക്ക്ഹെഡ്സ് എന്ന പ്രശ്നമുണ്ടാക്കുന്നതിനുള്ള സാധ്യതയെ കുറക്കുന്നു. എന്നാല്‍ കശുവണ്ടി ഒരിക്കലും അമിതമായി കഴിക്കരുത്. ഇത് ചര്‍മ്മത്തെ പ്രകോപിപ്പിക്കുന്നു.

പാല് ഒഴിവാക്കുക
ബ്ലാക്ക്ഹെഡ്സ് കൂടുതലായി ഉള്ളവരെങ്കില്‍ ഇവര്‍ പാല് പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കാരണം പാല് പലപ്പോഴും ചര്‍മ്മത്തില്‍ പ്രശ്നമുണ്ടാക്കുന്നു. ഇതിലുള്ള പ്രോട്ടീനുകളാണ് വില്ലനാവുന്നത്. ഇത് പലപ്പോഴും ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ അമിത പ്രോട്ടീനും ഇന്‍സുലിനും ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള സാഹചര്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. പാലിലെ പ്രോട്ടീനുകള്‍ നമ്മുടെ ശരീരത്തില്‍ ഉള്ള സ്വാഭാവിക ഹോര്‍മോണുകളുമായി കലരുകളും ഇത് നിങ്ങളുടെ ശരീരത്തെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തേക്കാം. ഇത് പിന്നീട് ബ്രേക്ക്ഔട്ടുകള്‍ ഉണ്ടാക്കുകയും ചര്‍മ്മത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ അല്പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് പാല് നല്ലതാണെങ്കിലും അമിതമാവുന്നത് ചര്‍മ്മത്തില്‍ പ്രശ്നമുണ്ടാക്കുന്നു.

ഒമേഗ -3 ഫാറ്റി ആസിഡുകള്‍
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ കൂടുതല്‍ ഭക്ഷണങ്ങള്‍ കഴിക്കുക. കാരണം ഒമേഗ -3 ഫാറ്റി ആസിഡുകള്‍ വീക്കം കുറയ്ക്കും. ഇത് കൂടാതെ മുഖക്കുരുവിനെ ചെറുക്കുന്നതിനും ഇത് സഹായിക്കും. നിങ്ങള്‍ക്ക് ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങള്‍ തനിയേ കഴിക്കാം, അല്ലെങ്കില്‍ അതോടൊപ്പം മറ്റ് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ബ്രേക്ക്ഔട്ടുകളെ പ്രതിരോധിക്കുകയും അതോടൊപ്പം തന്നെ ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ബ്ലാക്ക്ഹെഡ്സിനെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. കൂടാതെ ചര്‍മ്മത്തിന് ചുവപ്പ്, വരള്‍ച്ച, ചൊറിച്ചില്‍ എന്നിവയ്ക്കെതിരെയും ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കുന്നു. ഈ ഭക്ഷണങ്ങളില്‍ സാല്‍മണ്‍, മത്തി, ചിയസീഡ്സ്, സോയാബീന്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഉപയോഗിച്ചാല്‍ നമുക്ക് ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധിയെ എന്നന്നേക്കുമായി ഇല്ലാതാക്കാം.

ബോറേജ് ഓയില്‍ ഉപയോഗിക്കരുത്
സ്റ്റാര്ഫ്ളവര് എന്നാണ് ബോറേജ് അറിയപ്പെടുന്നത്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ കാണിക്കുന്ന അത്ഭുതം നിസ്സാരമല്ല. എന്നാല്‍ ബോറേജ് ഓയിലില്‍ ഒമേഗ -6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ടെങ്കിലും ഇത് ചര്‍മ്മത്തിന് അത നല്ല റിസള്‍ട്ട് അല്ല നല്‍കുന്നത്. ചര്‍മ്മത്തില്‍ മറ്റ് ഗുണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാന്‍ ആഗ്രഹിക്കുന്നവരെങ്കില്‍ ഇവര്‍ ഒരിക്കലും ബോറേജ് ഉപയോഗിക്കരുത്. ഇത് ചര്‍മ്മത്തില്‍ വീക്കം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കുന്നത് അല്പം ശ്രദ്ധിക്കണം. ഇത് എണ്ണമയം വര്‍ദ്ധിപ്പിക്കുകയും ബ്രേക്ക്ഔട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications