For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൗവ്വനം ഉറപ്പ് നല്‍കും ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കാം

|

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. ചര്‍മ്മം എപ്പോഴും ചെറുപ്പമായി സൂക്ഷിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. അതിന് വേണ്ടി ബ്യൂട്ടിപാര്‍ലറുകള്‍ കയറിയിറങ്ങുന്നവരും വിപണിയില്‍ ലഭിക്കുന്ന സൗന്ദര്യ സംരക്ഷണ ഉപാധികള്‍ ഉപയോഗിക്കുന്നവരും എല്ലാം ഒന്ന് ശ്രദ്ധിക്കണം. ഇവയൊന്നും ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ തന്നെ നമുക്ക് ചര്‍മ്മ പ്രശ്‌നങ്ങളെ പ്രതിരോധിക്കാം. അതിനോടൊപ്പം തന്നെ യൗവ്വനവും നിലനിര്‍ത്താം. ആരോഗ്യസംരക്ഷണത്തിന് നല്‍കുന്ന അതേ പ്രാധാന്യം തന്നെ ചര്‍മ്മസംരക്ഷണത്തിനും നല്‍കുന്നതിന് ശ്രദ്ധിക്കുക.

Food Items That Will Help To Rejuvenate

നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയിലും തന്നെയാണ് നമുക്ക് പ്രായമാവുന്നത്. അതുകൊണ് ഇവയെ അല്‍പം ശ്രദ്ധിക്കുന്നതിനാണ് നാം പ്രാധാന്യം നല്‍കേണ്ടത്. അതിന്റെ ഭാഗമായി അല്‍പം കൂടുതല്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം. മാനസികാരോഗ്യവും സൗന്ദര്യത്തിന്റെ അവിഭാജ്യ ഘടകം തന്നെയാണ്. അതുകൊണ്ട് മാനസികമായും സന്തോഷത്തോടെ ഇരുന്നാല്‍ മുഖം തിളങ്ങുകയും പ്രായത്തെ അകറ്റുകയും ചെയ്യാം.ആന്റി ഏജിംഗ് എന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശാരീരിക പ്രവര്‍ത്തനങ്ങളെ സംയോജിപ്പിക്കുകയും നല്ല ആരോഗ്യത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുകയും ചെയ്യുന്നതിന് വേണ്ടി ഭക്ഷണം ഒന്ന് ശ്രദ്ധിക്കാം.

പരിപ്പ്

പരിപ്പ്

പരിപ്പ് സൗന്ദര്യവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പലരും ചിന്തിക്കും. എന്നാല്‍ സൗന്ദര്യത്തിന് എന്നതല്ല ആരോഗ്യത്തിനാണ് പരിപ്പ് ഗുണങ്ങള്‍ നല്‍കുന്നത്. ഇതിലുള്ള അപൂരിത കൊഴുപ്പുകള്‍, നാരുകള്‍, പ്രോട്ടീന്‍ എന്നിവയും നിങ്ങളുടെ ശരീരം തേജസ്സോടെയും ആരോഗ്യത്തോടേയും ഇരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തില്‍ മികച്ച ഫലങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യുന്നു. അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും പരിപ്പ് വര്‍ഗ്ഗത്തില്‍ പെട്ട ഭക്ഷണങ്ങള്‍ നമുക്ക് ശീലമാക്കാം. ഇത് നിങ്ങളില്‍ മികച്ച ഗുണങ്ങള്‍ നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പരിപ്പ് വര്‍ഗ്ഗത്തില്‍ പെട്ട ബദാം, കശുവണ്ടി, വാല്‍നട്ട്, നിലക്കടല എന്നിവയെല്ലാം നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇതെല്ലാം ചര്‍മ്മത്തിനും ശരീരത്തിനും ആരോഗ്യം നല്‍കുന്നതാണ്.

വെള്ളം

വെള്ളം

ദാഹം തോന്നുമ്പോള്‍ മാത്രം വെള്ളം കുടിച്ചാല്‍ പോരാ. കാരണം നമ്മുടെ ശരീരത്തില്‍ ജലത്തിനുള്ള പങ്ക് അത്രയേറെ പ്രധാനപ്പെട്ടതാണ്. പ്രായമാവാന്‍ തുടങ്ങുമ്പോള്‍ പലരും വെള്ളം കുടിക്കുന്നതിന്റെ അളവ് കുറക്കുന്നു. പല വിധത്തിലുള്ള കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാവാം. എന്നാല്‍ വെള്ളത്തിന്റെ ഉപഭോഗം കുറയുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ചര്‍മ്മം വരണ്ടതാക്കുകയും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതിന് കാരണമാകുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. എന്നാല്‍ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കി നോക്കൂ, ദിവസവും എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. അതില്‍ തന്നെ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങള്‍ക്ക് ദാഹം തോന്നിയില്ലെങ്കിലും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇത് നിങ്ങളുടെ ചര്‍മ്മത്തേയും സ്മാര്‍ട്ടാക്കും.

തൈര്

തൈര്

ആരോഗ്യ സംരക്ഷണത്തിനും ചര്‍മ്മസംരക്ഷണത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് തൈര്. ഇത് അകത്തും പുറത്തും ഉപയോഗിക്കാം. യാതൊരു വിധ പാര്‍ശ്വഫലങ്ങളേയും ഭയക്കാതെ നമുക്ക് തൈര് ഉപയോഗിക്കാം. എന്നാല്‍ തൈര് കഴിക്കാന്‍ മടിയുള്ളവരെങ്കില്‍ ഇനി ഒന്ന് അല്‍പം ശ്രദ്ധിക്കാം. കാരണം കാല്‍സ്യത്തിന്റെ അളവ് തൈരില്‍ വളരെ കൂടുതലാണ്.. പ്രായമാകുമ്പോള്‍ പലപ്പോഴും ചര്‍മ്മത്തില്‍ മാത്രമല്ല എല്ലുകളിലും മറ്റും പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. വേദനയും മറ്റും നിങ്ങളെ വിടാതെ പിന്തുടരുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ദിവസവും അല്‍പം തൈര് ശീലമാക്കാം. തൈര് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നതും നല്ലതാണ്. ഇത് ചര്‍മ്മത്തിലെ ചുളിവിനെ അകറ്റി ചര്‍മ്മത്തില്‍ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളി എങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്നു എന്നൊരു ചിന്ത പലരിലും ഉണ്ടായേക്കാം. എന്നാല്‍ ബ്രോക്കോളി കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് ഉള്ളില്‍ നിന്നാണ് ഗുണങ്ങള്‍ നല്‍കുന്നത്. കാരണം വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈബര്‍, കാല്‍സ്യം എന്നിവ കൊണ്ട് സമ്പന്നമാണ് ബ്രോക്കോളി. ഇത് ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനോടൊപ്പം തന്നെ ചര്‍മ്മത്തിലെ പ്രധാന പ്രോട്ടീനായ കൊളാജന്റെ രൂപീകരണത്തിന് സഹായിക്കുന്ന തരത്തിലുള്ള വിറ്റാമിന്‍ സി ഉത്പ്പാദിപ്പിക്കുന്നു. ഇതിലൂടെ അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്.

പപ്പായ

പപ്പായ

ചുളിവുകളില്ലാത്ത ചര്‍മ്മം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് വേണ്ടി ഇനി ബ്യൂട്ടിപാര്‍ലറില്‍ കയറിയിറങ്ങേണ്ടതില്ല. കാരണം അത്രയധികം ഗുണങ്ങളാണ് പപ്പായ നിങ്ങള്‍ക്ക് നല്‍കുന്നത്. നല്ലതുപോലെ പഴുത്ത പപ്പായ അരച്ച് മുഖത്തിടുന്നത് നിങ്ങള്‍ക്ക് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ഇത് ചര്‍മ്മത്തിലെ ചുളിവിനേയും വരള്‍ച്ചയേയും കണ്ണിന് താഴെയുള്ള കറുപ്പിനേയും എല്ലാം ഇല്ലാതാക്കുന്നു. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയില്‍ ധാരാളം അടങ്ങിയിട്ടുള്ള പപ്പായ കഴിക്കുന്നതും മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ചര്‍മ്മം സോഫ്റ്റ് ആക്കുന്നതിനും ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനും എല്ലാം പപ്പായ തന്നെയാണ് മികച്ചത്. ഇതിന് പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം.

കഴിക്കേണ്ടവ

കഴിക്കേണ്ടവ

ഇത് കൂടാതെ ആരോഗ്യത്തിന് സഹായിക്കുന്ന തരത്തിലുള്ള മറ്റ് ചില വസ്തുക്കളും ഉണ്ട്. അതില്‍ ചിലത് ഇവിടെ പറയുന്നു. നിങ്ങളുടെ ചര്‍മ്മത്തിന്റെ യൗവ്വനവും തിളക്കവും നിലനിര്‍ത്തുന്നതിന് വേണ്ടി മാതളനാരകം, ബ്ലൂബെറി, മധുരക്കിഴങ്ങ്, അവോക്കാഡോ, മറ്റ് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ഇടക്ക് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലതാണ്. കാരണം അവയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ്, മിതമായ അളവില്‍ കഴിക്കുന്നതിലൂടെ അത് അകാല വാര്‍ദ്ധക്യമെന്ന പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

തൂങ്ങിയ ചര്‍മ്മം തലവേദനയോ: വീട്ടിലൊരു കിടിലന്‍ ഫേസ്പാക്ക്തൂങ്ങിയ ചര്‍മ്മം തലവേദനയോ: വീട്ടിലൊരു കിടിലന്‍ ഫേസ്പാക്ക്

സ്‌കാബീസ് നിങ്ങള്‍ക്കുമുണ്ടാവാം: ചര്‍മ്മത്തിലെ മാറ്റം ശ്രദ്ധിക്കൂസ്‌കാബീസ് നിങ്ങള്‍ക്കുമുണ്ടാവാം: ചര്‍മ്മത്തിലെ മാറ്റം ശ്രദ്ധിക്കൂ

English summary

Food Items That Will Help To Rejuvenate Your Skin In Malayalam

Here in this article we are discussing about some foods that will help to rejuvenate your skin in malayalam. Take a look.
Story first published: Thursday, June 2, 2022, 15:53 [IST]
X
Desktop Bottom Promotion