Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ശൈത്യകാലത്തെ മങ്ങി വാടിയ മുഖചര്‍മ്മത്തിന് ഞൊടിയിടയില്‍ പരിഹാരം; ഈ പ്രതിവിധി ഫലപ്രദം

ശൈത്യകാലത്ത് മിക്കവരുടെയും ചര്‍മ്മം സാധാരണയിലും അധികമായി വരളുന്നു. ഇതിന്റെ ഫലമായി മുഖം മങ്ങി വാടിയപോലെ കാണപ്പെടും. ചര്‍മ്മം നമ്മുടെ ശരീരത്തിന്റെ വളരെ നിര്‍ണായകമായ ഭാഗമാണ്. നമ്മുടെ ശരീരത്തിലെ മറ്റേതൊരു അവയവത്തെയും പോലെതന്നെ ചര്‍മ്മത്തിന്റെ സംരക്ഷണവും വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് ഈ തണുത്ത കാലാവസ്ഥയില്‍.
ശൈത്യകാല സീസണ് നിങ്ങളുടെ ചര്‍മ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യും. അതില്‍ നിന്ന് രക്ഷനേടാനുള്ള ചില വഴികള്‍ ഞങ്ങള്‍ പറഞ്ഞുതരാം. ശൈത്യകാലത്ത് മങ്ങി വാടിയ ചര്‍മ്മത്തിന് പരിഹാരം കാണാന്‍ ചില എളുപ്പ വഴികള്‍ ഇതാ.
മൃതകോശം നീക്കാന്‍ സ്ക്രബ്
നിങ്ങളുടെ ചര്‍മ്മം വരണ്ടതാണെങ്കിലും പ്രത്യേകിച്ച് കൊഴുപ്പില്ലെങ്കിലും എക്സ്ഫോളിയേഷന്‍ ചെയ്യേണ്ടതുണ്ട്. ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ താമസിക്കുന്ന മിക്ക ആളുകള്‍ക്കും ശൈത്യകാലത്ത് ധാരാളം മലിനീകരണം മൂലം ചര്‍മ്മം വളരെയേറെ മങ്ങിയതും വരണ്ടതുമായി മാറുന്നു. അഴുക്കും നിര്‍ജ്ജീവ കോശങ്ങളും ചര്‍മ്മത്തില്‍ അഴുക്കിന്റെ ഒരു പാളി ഉണ്ടാക്കും. ഇതുകാരണം ചര്‍മ്മം മങ്ങിയതും വരണ്ടതുമായി കാണപ്പെടും. വാടിയ ചര്‍മ്മത്തെ ചെറുക്കുന്നതിനുള്ള താക്കോലാണ് പതിവായുള്ള എക്സ്ഫോളിയേഷന്‍.
വിറ്റാമിനുകള്‍ സി, ഇ
ചര്‍മ്മത്തിന് തിളക്കം നല്കുന്ന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് വൈറ്റമിന്‍ സി. ഇത് പാടുകള്‍ കുറയ്ക്കാനും പിഗ്മെന്റേഷന് കുറയ്ക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നു.
നല്ല ഭക്ഷണം, നല്ല ഉറക്കം
പതിവായി മദ്യവും കഫീനും കുടിക്കുന്നത് ചര്‍മ്മത്തെ നിര്‍ജ്ജലീകരിക്കും. ഇത് കാലക്രമേണ കൊളാജന്‍, എലാസ്റ്റിന്‍ എന്നിവ നശിപ്പിക്കുകയും മുഖം മങ്ങിയതാക്കുകയും ചെയ്യുന്നു. നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുകയും കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുകയും ചെയ്യുക. അവ നിങ്ങളുടെ ശരീരത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കാന്‍ സഹായിക്കുന്നു. നല്ല ഭക്ഷണത്തോടൊപ്പം നല്ല ഉറക്കവും നേടുക. നിങ്ങള്‍ ഉറങ്ങുമ്പോള്‍ ചര്‍മ്മകോശങ്ങള്‍ പുനരുജ്ജീവിക്കുകയും ഇത് ശരിക്കും നിങ്ങളുടെ ചര്‍മ്മത്തില്‍ ഒരു വ്യത്യാസം ഉണ്ടാക്കുകയും ചെയ്യുന്നു.
ആവശ്യത്തിന് വെള്ളം
ശൈത്യകാലത്ത് ചര്‍മ്മം മങ്ങുന്നതിനുള്ള പ്രധാന കാരണം വായുവിലെ ഈര്‍പ്പത്തിന്റെ അഭാവമാണ്. ഈ ഘട്ടത്തില്‍ നിങ്ങള്‍ക്ക് ഈര്‍പ്പം നിലനിര്‍ത്താനായി ക്രീമുകള്‍ ഉപയോഗിക്കാം. എന്നാല്‍ അതിലും നല്ല വഴി എന്തെന്നാല്‍ നിങ്ങള്‍ ശൈത്യകാലത്ത് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കി നിര്‍ത്താന്‍ സഹായിക്കും.
കറ്റാര്‍ വാഴ
മങ്ങിയ ചര്‍മ്മത്തിന് പരിഹാരമായി കറ്റാര്‍ വാഴ ഉപയോഗിക്കുക. കറ്റാര്‍ വാഴ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ചര്‍മ്മ വരള്‍ച്ച ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നു. ഒരു സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ ഉപയോഗിച്ച് ചര്‍മ്മത്തില്‍ മസാജ് ചെയ്യുക.
പപ്പായ
ചര്‍മ്മത്തിന് പപ്പായ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വരള്‍ച്ച ഇല്ലാതാക്കാനാകും. ഇതിന് ആന്റി ഏജിംഗ് ഗുണങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. ഇതില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്നു. ഒരു പാത്രത്തില്‍ കുറച്ച് പപ്പായ കഷ്ണം ചതച്ചിടുക. ഇതിലേക്ക് കുറച്ച് തേന്‍ ചേര്‍ക്കുക. ഈ ഫേസ് പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. കുറച്ചു നേരം വച്ചശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക.
വാഴപ്പഴം
വാഴപ്പഴത്തിന് ആന്റിഓക്സിഡന്റ് ഗുണങ്ങളും വൈറ്റമിന്‍ സിയുമുണ്ട്. വാഴപ്പഴം ഒരു പാത്രത്തില്‍ പിഴിഞ്ഞെടുത്ത് ഇതിലേക്ക് ഒലിവ് ഓയില്‍ ചേര്‍ക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി അല്പനേരം കഴിഞ്ഞ ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയുക. ആഴ്ചയില്‍ 2 മുതല്‍ 3 തവണ ഇങ്ങനെ ചെയ്യുന്നത് മങ്ങിയ ചര്‍മ്മം നീക്കാന്‍ സഹായിക്കും.
കക്കിരി
കക്കിരിയില്‍ ധാരാളം ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപയോഗം ചര്‍മ്മത്തിന് നല്ലതാണ്. ഒരു പാത്രത്തില്‍ കക്കിരി നീര് എടുത്ത് കുറച്ച് തേന്‍ ചേര്‍ക്കുക. ഇവ രണ്ടും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും പുരട്ടുക. കുറച്ചു നേരം കഴിഞ്ഞ് സാധാരണ വെള്ളത്തില്‍ മുഖം കഴുകുക.
തൈര്
തൈരിലെ ലാക്റ്റിക് ആസിഡ് നിങ്ങളുടെ ചര്‍മ്മത്തിന് നല്ലതാണ്, ഇത് നിങ്ങളുടെ മുഖത്തെ മോയ്സ്ചറൈസ് ചെയ്യുന്നതിലൂടെ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ മങ്ങിയ ചര്‍മ്മം നീക്കി തിളങ്ങുന്ന ചര്‍മ്മം നേടിത്തരികയും ചെയ്യുന്നു. ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ ചെറുപയര്‍ മാവ് എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. ഇത് ഏകദേശം 15 മിനിറ്റ് മുഖത്ത് ഉണങ്ങിയ ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ചി മുഖം വൃത്തിയാക്കുക.



Click it and Unblock the Notifications
