For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കറുത്ത പുള്ളികള്‍ പിഗ്മെന്റേഷന്‍ ഇനിയില്ല പരിഹാരം ഉടനടി

|

സൗന്ദര്യ സംരക്ഷണം എപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒന്നാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും ഓരോ പ്രശ്‌നങ്ങളും പുതിയതായി വന്നുകൊണ്ടിരിക്കും എന്നതാണ് സത്യം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ബ്യൂട്ടിപാര്‍ലറുകളില്‍ പോയി പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നതിനേക്കാള്‍ ചില വീട്ടുമാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. മുഖത്തെ കറുത്ത പാടുകള്‍, കറുത്ത കുത്തുകള്‍, പിഗ്മെന്റേഷന്‍ എന്നിവയെല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും മുഖത്തെ കറുത്ത പാടുകള്‍, വരണ്ട ചര്‍മ്മം, അകാല വാര്‍ദ്ധക്യം എന്നിവയെല്ലാം വെല്ലുവിളി തന്നെയാണ്. ഈ എണ്ണകള്‍ ഉപയോഗിക്കുന്നതിലൂടെ പാര്‍ശ്വഫലങ്ങളും ഇല്ല എന്നതാണ് സത്യം.

ചര്‍മ്മത്തിന് നിറം നല്‍കുന്ന മെലാനിന്‍ എന്ന പിഗ്മെന്റാണ് പുറംതൊലിയുടെ ആഴത്തിലുള്ള പാളികളില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതില്‍ മെലാനിന്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും, അതിന്റെ അളവ് വര്‍ദ്ധിക്കുന്നത് കറുത്ത പാടുകള്‍ക്കും പിഗ്മെന്റേഷനും കാരണമാകും. ഇത് കൂടുതല്‍ ചര്‍മ്മപ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് കൂടാതെ ഹോര്‍മോണ്‍ അല്ലെങ്കില്‍ മറ്റ് ആന്തരിക കാരണങ്ങളാല്‍ മെലാനിന്‍ അടങ്ങിയ കോശങ്ങള്‍ ചര്‍മ്മത്തിന്റെ ഉപരിതലത്തിലേക്ക് വരാം. ഇതും ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ക്ക് കാരണമാകുന്നുണ്ട്. ഈ എണ്ണകള്‍ ചര്‍മ്മത്തിന് കൂടുതല്‍ ഗുണം നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ നിരവധി ഗുണങ്ങള്‍ ചര്‍മ്മത്തിന് നല്‍കുന്നുണ്ട്. രാത്രി കിടക്കാന്‍ പോവുന്നതിന് മുന്‍പ് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കണം. എന്നിട്ട് ഇത് കഴുകിക്കളയയേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കാരണങ്ങള്‍

കാരണങ്ങള്‍

എന്നാല്‍ ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ പലപ്പോഴും ശ്രദ്ധിച്ച് കൊണ്ടിരിക്കേണ്ടതാണ്. എന്താണ് ഇതിന് പിന്നിലെ കാരണങ്ങള്‍ എന്ന് മനസ്സിലാക്കി അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്. മുകളില്‍ പറഞ്ഞ കാരണങ്ങളും പതിവായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാത്തതും പലപ്പോഴും മെലാനിന്‍ അസമമായ നിക്ഷേപത്തിന് കാരണമാകുന്നുണ്ട്. ഇത് പിഗ്മെന്റഡ് ചര്‍മ്മം, കറുത്ത പാടുകള്‍, വിവിധ തരത്തിലുള്ള പാടുകള്‍ എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ തിരിച്ചറിയേണ്ടതാണ്. കറുത്ത പാടുകള്‍ക്കും പിഗ്മെന്റഡ് ചര്‍മ്മത്തിനും ചികിത്സിക്കാന്‍ മുഖത്ത് ചില എണ്ണകള്‍ ഉപയോഗിക്കാവുന്നതാണ്.

റോസ്ഷിപ്പ് ഓയില്‍

റോസ്ഷിപ്പ് ഓയില്‍

മങ്ങിയ ചര്‍മ്മമോ, ചുണ്ടുകളുടെ നിറവ്യത്യാസമോ മുഖക്കുരു പാടുകളോ ആകട്ടെ, റോസ്ഷിപ്പ് ഓയില്‍ ഇതിനെല്ലാം പരിഹാരമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശുദ്ധമായ റോസ്ഷിപ്പ് സീഡ് ഓയില്‍ ചര്‍മ്മകോശങ്ങളുടെ പുനരുജ്ജീവനത്തെ വേഗത്തിലാക്കാന്‍ സഹായിക്കുന്നുണ്ട്. അതിന്റെ ഫലമായി തിളക്കമുള്ള നിറം ലഭിക്കുന്നതിനും മികച്ചതാണ്. ഈ എണ്ണ ഫാറ്റി ആസിഡുകളാല്‍ ചര്‍മ്മത്തെ ആഴത്തില്‍ മോയ്‌സ്ചുറൈസ് ചെയ്യുന്നുണ്ട്. ഇത് ചര്‍മ്മത്തിലെ പ്രശ്‌നങ്ങളെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നതിലൂടെ അത് മുഖത്തെ പ്രശ്‌നങ്ങളെ എല്ലാം ഇല്ലാതാക്കുന്നുണ്ട്. മുഖത്തെ പാടുകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ കറുത്ത നിറത്തേയും കറുത്ത കുത്തുകളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ചര്‍മ്മത്തില്‍ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളെ പുറന്തള്ളുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നതിന് ശേഷം സെറം അല്ലെങ്കില്‍ മോയ്സ്ചുറൈസറുകള്‍ ഉപയോഗിക്കാവുന്നതാണ്. ടീ ട്രീ ഓയില്‍ ഉപയോഗിക്കുന്നതിലൂടെ മുഖക്കുരു മൂലമുണ്ടാകുന്ന കോശജ്വലനാനന്തര ഹൈപ്പര്‍ പിഗ്മെന്റേഷന്‍ കുറയ്ക്കുന്നതിനും കറുത്ത പാടുകള്‍, മുഖക്കുരു പാടുകള്‍ എന്നിവയുടെ വികസനം തടയുന്നതിനും സഹായിക്കുന്നുണ്ട്.

കുന്തിരിക്കത്തിന്റെ എണ്ണ

കുന്തിരിക്കത്തിന്റെ എണ്ണ

ചര്‍മ്മത്തിലെ പാടുകള്‍, എക്‌സിമ, ഹൈപ്പര്‍ പിഗ്മെന്റേഷന്‍, കറുത്ത പാടുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുന്തിരിക്കത്തിന്റെ എണ്ണ. ഇത് മുഖക്കുരു ചികിത്സിക്കുന്നതിനും വലിയ സുഷിരങ്ങള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തെ കുറച്ച് ടൈറ്റ് ആക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും തിരികെ കൊണ്ടുവരാനും സഹായിക്കുന്നുണ്ട്. ഇതിന് ശക്തമായ ആന്റിസെപ്റ്റിക്, രോഗശാന്തി ഗുണങ്ങളുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. സൂര്യാഘാതത്തിന്റെ ഫലമായി ഉണ്ടാവുന്ന ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും ചര്‍മ്മത്തിലെ ഡാര്‍ക്ക് സ്‌പോട് ഇല്ലാതാക്കുന്നതിനും ഈ എണ്ണ ഉപയോഗിക്കുന്നു.

ചന്ദനത്തൈലം

ചന്ദനത്തൈലം

ചന്ദനത്തിന്റെ അവശ്യ എണ്ണയില്‍ ടൈറോസിനേസ് അടങ്ങിയിട്ടുണ്ട്, ഇത് ഹൈപ്പര്‍പിഗ്മെന്റേഷന്‍ കുറയ്ക്കുന്നതിന് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ചന്ദനത്തൈലത്തിന്റെ ആന്റി ഫംഗല്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് കൂടാതെ ചര്‍മ്മത്തിലെ മോയ്‌സ്ചുറൈസറിനെ നിലനിര്‍ത്തുന്നതിനും പിഗ്മെന്റേഷന്‍ കുറക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ഉപയോഗിക്കാവുന്നതാണ്. കിടക്കുന്നതിന് മുന്‍പ് ഇത് എല്ലാ ദിവസവും ഇത് മുഖത്ത് തേക്കാവുന്നതാണ്.

ബദാം ഓയില്‍

ബദാം ഓയില്‍

ചര്‍മ്മത്തിലുണ്ടാവുന്ന ഏത് പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി ബദാം ഓയില്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്. കറുത്ത പാടുകളും ചര്‍മ്മത്തിന്റെ നിറവ്യത്യാസവും, പ്രത്യേകിച്ച് മുഖക്കുരു പാടുകള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ ബദാം ഓയിലില്‍ ഉണ്ട് എന്നതാണ് സത്യം. സ്വാഭാവിക ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററിയും ആയി കേടായ ചര്‍മ്മത്തെ സുഖപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ചര്‍മ്മത്തില്‍ മികച്ച ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ എണ്ണകള്‍ എല്ലാം നമുക്ക് ഉപയോഗിക്കാവുന്നതാണ്.

മുടി കൊഴിച്ചില്‍ എത്ര കഠിനമെങ്കിലും പരിഹരിക്കും ഉലുവയും ഉള്ളിയുംമുടി കൊഴിച്ചില്‍ എത്ര കഠിനമെങ്കിലും പരിഹരിക്കും ഉലുവയും ഉള്ളിയും

മുടി മുട്ടോളമെത്തിക്കും കരയാമ്പൂ സൂത്രം: താരനില്ല, നരയില്ല, കൊഴിച്ചിലുമില്ലമുടി മുട്ടോളമെത്തിക്കും കരയാമ്പൂ സൂത്രം: താരനില്ല, നരയില്ല, കൊഴിച്ചിലുമില്ല

English summary

Few Facial Oils To Treat Dark Spots And Pigmented Skin In Malayalam

Here in this article we are sharing some facial oils to treat dark spot and pigmented skin in malayalam. Take a look.
X
Desktop Bottom Promotion