For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എണ്ണമയം നീക്കാന്‍ എളുപ്പവഴി ഈ ഫെയ്‌സ് മാസ്‌ക്

|

മുഖസംരക്ഷണം ശീലമാക്കിയവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമാണ് അവരുടെ ചര്‍മ്മം ഏതു തരത്തിലുള്ളതാണെന്ന്. ചര്‍മ്മത്തിന്റെ തരം അറിഞ്ഞുവേണം ഓരോ ചികിത്സയും സൗന്ദര്യ പരീക്ഷണങ്ങളും ചെയ്യാന്‍. ഇല്ലെങ്കില്‍ ചെയ്യുന്നതൊക്കെ വിപരീതമായി മാറി ആകെ കഷ്ടത്തിലാകും. എണ്ണമയമുള്ള ചര്‍മ്മമുള്ള ആളുകളാണ് നിങ്ങളെങ്കില്‍, അതുപോലുള്ള ഒരു ചര്‍മ്മ തരം കൈകാര്യം ചെയ്യുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. എണ്ണമയമുള്ള ചര്‍മ്മത്തിന്റെ ഏറ്റവും വലിയ പോരായ്മ ചര്‍മ്മ സുഷിരങ്ങള്‍ അടഞ്ഞുപോകുന്നു എന്നതാണ്. അടഞ്ഞുപോയ ഈ സുഷിരങ്ങള്‍ ആത്യന്തികമായി നിങ്ങളില്‍ മുഖക്കുരുവിനും കാരണമാകുന്നു. എണ്ണമയമുള്ള ചര്‍മ്മമുള്ള ആളുകള്‍ക്ക് മുഖം കഴുകാതെ ഒരു ദിവസം ഒഴിവാക്കാനാവില്ല. എന്നാല്‍, എണ്ണമയമുള്ള ചര്‍മ്മമുള്ള ഒരു വ്യക്തിയുടെ മുഖത്ത് സ്വാഭാവിക തിളക്കം ലഭിക്കാന്‍ ചില വഴികളുണ്ട്.

Most read: മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാMost read: മുടികൊഴിച്ചില്‍ ഇനിയില്ല; വെളുത്തുള്ളിക്കൂട്ട് ഇതാ

കെമിക്കല്‍ ഫെയ്‌സ് മാസ്‌കുകള്‍ ചര്‍മ്മത്തിന്റെ എണ്ണ കുറയ്ക്കും. എന്നാല്‍ കെമിക്കല്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ നല്ലതിനേക്കാള്‍ ദോഷം ചെയ്യുന്നതുമാണ്. ചര്‍മ്മത്തില്‍ പ്രയോഗിക്കുന്ന രാസവസ്തുക്കള്‍ എണ്ണയെ നീക്കംചെയ്യുമെങ്കിലും ഇത് അമിതമായി സജീവമായ മറ്റു ഗ്രന്ഥികളെ കൂടുതല്‍ എണ്ണ സ്രവിക്കാന്‍ അനുവദിക്കുന്നു. ഇത് എണ്ണമയമുള്ള ചര്‍മ്മത്തിന് കാരണമാകുന്നു. ചര്‍മ്മത്തിന്റെ എണ്ണമയം ശരിയാക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ നിര്‍മ്മിച്ച ഫേഷ്യല്‍ മാസ്‌കുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇവയൊക്കെ എണ്ണമയമുള്ള ചര്‍മ്മത്തിനെ ചികിത്സിക്കുന്നു. ചര്‍മ്മത്തിന്റെ ഉപരിതലത്തിലേക്കുള്ള എണ്ണയുടെ സ്രവങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്ന അത്തരം ചില ഫെയ്‌സ് മാസ്‌കുകള്‍ നമുക്കു നോക്കാം.

നാരങ്ങ + തൈര് ഫെയ്‌സ് മാസ്‌ക്

നാരങ്ങ + തൈര് ഫെയ്‌സ് മാസ്‌ക്

ചര്‍മ്മത്തില്‍ എണ്ണയുടെ സ്വാഭാവിക സ്രവത്തെ നിര്‍വീര്യമാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്ന സിട്രിക് ആസിഡ് നാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിദത്ത ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്ന ലാക്റ്റിക് ആസിഡ് തൈരിലും അടങ്ങിയിട്ടുണ്ട്. മുഖക്കുരു രൂപപ്പെടാനുള്ള പ്രധാന കാരണമായ എണ്ണയും മൃത കോശങ്ങളും നീക്കംചെയ്യാന്‍ ഇവ സഹായിക്കും.

നാരങ്ങ + തൈര് ഫെയ്‌സ് മാസ്‌ക്

നാരങ്ങ + തൈര് ഫെയ്‌സ് മാസ്‌ക്

ഈ മാസ്‌കിനായി, നിങ്ങള്‍ക്ക് 2 ടേബിള്‍സ്പൂണ്‍ തൈര്, 2 ടേബിള്‍സ്പൂണ്‍ നാരങ്ങ നീര് എന്നിവ ആവശ്യമാണ്. ഈ ഫെയ്‌സ് പായ്ക്ക് ബ്രഷ് ഉപയോഗിച്ച് ചര്‍മ്മത്തില്‍ പുരട്ടി 5 - 10 മിനിറ്റ് വിടുക. ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി എണ്ണയില്ലാത്ത മോയ്‌സ്ചുറൈസര്‍ മുഖത്ത് പുരട്ടുക. ചര്‍മ്മത്തിലെ എണ്ണമയം അകറ്റാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കാവുന്നതാണ്.

Most read:മേക്കപ്പ് റിമൂവറിന് പണം കളയേണ്ട, വീട്ടിലുണ്ട് വഴിMost read:മേക്കപ്പ് റിമൂവറിന് പണം കളയേണ്ട, വീട്ടിലുണ്ട് വഴി

മുള്‍ട്ടാനി മിട്ടി + കക്കിരി ഫെയ്‌സ് മാസ്‌ക്

മുള്‍ട്ടാനി മിട്ടി + കക്കിരി ഫെയ്‌സ് മാസ്‌ക്

ചര്‍മ്മത്തില്‍ നിന്നുള്ള അഴുക്കും അധിക എണ്ണയും നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു പരിഹാരമാണ് മുള്‍ട്ടാനി മിട്ടി, ഫുള്ളേഴ്‌സ് എര്‍ത്ത് എന്നും ഇത് അറിയപ്പെടുന്നു. മുഖക്കുരു ചികിത്സിക്കാനും മുള്‍ട്ടാനി മിട്ടി ഉപയോഗിക്കുന്നു. ഈ ഫെയ്‌സ് മാസ്‌കില്‍ എണ്ണ ആഗിരണം ചെയ്യുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്ന അടിസ്ഥാന ഘടകമായി മുള്‍ട്ടാനി മിട്ടി ഉണ്ട്. കക്കിരിയില്‍ രേതസ് സ്വഭാവവും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു. ചര്‍മ്മത്തിന്റെ സുഷിരങ്ങള്‍ മെച്ചപ്പെടുത്താനും സെബം, അഴുക്ക്, മൃത ചര്‍മ്മകോശങ്ങള്‍ എന്നിവ നീക്കം ചെയ്യാനും കക്കിരിക്ക സഹായിക്കും.

മുള്‍ട്ടാനി മിട്ടി + കക്കിരി ഫെയ്‌സ് മാസ്‌ക്

മുള്‍ട്ടാനി മിട്ടി + കക്കിരി ഫെയ്‌സ് മാസ്‌ക്

ഈ മാസ്‌കിനായി, നിങ്ങള്‍ക്ക് 2 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാനി മിട്ടി അരമണിക്കൂറോളം വെള്ളത്തില്‍ ചേര്‍ത്തുവയ്ക്കുക. ഇതിലേക്ക് 1 ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും 2 ടേബിള്‍സ്പൂണ്‍ കക്കിരി ജ്യൂസും ചേര്‍ക്കുക. അമിത വരള്‍ച്ച ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് പാല്‍ ചേര്‍ക്കാം. ഇത് 15 - 20 മിനിറ്റ് മുഖത്ത് പുരട്ടി വിശ്രമിക്കുക. തുടര്‍ന്ന് തണുത്ത അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. എണ്ണയും അഴുക്കും നീക്കം ചെയ്യുന്നതിനൊപ്പം, രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ ഫെയ്‌സ് മാസ്‌ക് സഹായിക്കും. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ മാസ്‌ക് പ്രയോഗിക്കുക.

ഓറഞ്ച് തൊലി മാസ്‌ക്

ഓറഞ്ച് തൊലി മാസ്‌ക്

നിങ്ങള്‍ക്ക് തിളക്കമുള്ള ചര്‍മ്മം നല്‍കാന്‍ ഓറഞ്ച് തൊലികള്‍ക്ക് കഴിവുണ്ട്. ഉണക്കി പൊടിച്ച ഓറഞ്ച് തൊലികള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മാസ്‌ക് ഉണ്ടാക്കാം. ഈ ഓറഞ്ച് തൊലി പൊടിയില്‍ വെള്ളം, പാല്‍ അല്ലെങ്കില്‍ തൈര് ചേര്‍ക്കുക. തുടര്‍ന്ന് മുഖത്ത് മാസ്‌ക് പുരട്ടുക. വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ഈ ഓറഞ്ച് തൊലി മാസ്‌ക് അടഞ്ഞുപോയ സുഷിരങ്ങള്‍ തുറന്ന് വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഈ മാസ്‌ക് നിങ്ങള്‍ക്ക് തിളക്കമുള്ളതും എണ്ണമയമില്ലാത്തതുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു.

Most read:ഒരാഴ്ച കൊണ്ട് ഒട്ടിയ കവിള്‍ തുടുക്കും; ഇതാ വഴികള്‍Most read:ഒരാഴ്ച കൊണ്ട് ഒട്ടിയ കവിള്‍ തുടുക്കും; ഇതാ വഴികള്‍

മുട്ടയുടെ വെള്ള മാസ്‌ക്

മുട്ടയുടെ വെള്ള മാസ്‌ക്

മുട്ടയുടെ വെള്ള ഒരു മികച്ച ക്ലെന്‍സറായി പ്രവര്‍ത്തിക്കുന്നു. സുഷിരങ്ങള്‍ വൃത്തിയാക്കുന്നതിനൊപ്പം മുട്ടയുടെ വെള്ള ചര്‍മ്മത്തില്‍ നിന്ന് അധിക അഴുക്ക് നീക്കംചെയ്യാനും സഹായിക്കും. മറ്റൊരു ചര്‍മ്മ ക്ലെന്‍സറായ തൈരില്‍ മുട്ടയുടെ വെള്ള കലര്‍ത്തിയാല്‍ മികച്ച ഫലങ്ങള്‍ നേടാന്‍ സഹായിക്കും.

മുട്ടയുടെ വെള്ള മാസ്‌ക്

മുട്ടയുടെ വെള്ള മാസ്‌ക്

മാസ്‌ക് ഉപയോഗിക്കുന്നതിന്, നിങ്ങള്‍ക്ക് ഒരു മുട്ടയുടെ വെള്ളയും ഒരു ടേബിള്‍ സ്പൂണ്‍ തൈരും ആവശ്യമാണ്. മുട്ടയുടെ വെള്ള മഞ്ഞക്കരുവില്‍ നിന്ന് വേര്‍തിരിച്ച് ഒരു പാത്രത്തിലേക്ക് എടുക്കുക. ഒരു ടേബിള്‍ സ്പൂണ്‍ തൈര് മുട്ടയുടെ വെള്ളയിലേക്ക് ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പ്രയോഗിച്ച് അത് ഉണങ്ങുന്നതുവരെ തുടരുക. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശുദ്ധവും എണ്ണമയമില്ലാത്തതുമായ ചര്‍മ്മത്തിന് ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഈ മാസ്‌ക് ഉപയോഗിക്കുക.

ഓട്‌സ് + അവോക്കാഡോ മാസ്‌ക്

ഓട്‌സ് + അവോക്കാഡോ മാസ്‌ക്

ചര്‍മ്മത്തില്‍ ഒരു മികച്ച ആഗിരണമായി പ്രവര്‍ത്തിക്കുന്ന ഘടകമാണ് ഓട്‌സ്. ഇത് അധിക സെബം ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു, അങ്ങനെ ചര്‍മ്മത്തിന്റെ ഉപരിതലത്തിലുള്ള എണ്ണമയം കുറയ്ക്കുന്നു. അവോക്കാഡോയില്‍ അവശ്യ കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഓട്‌സിനൊപ്പം അവോക്കാഡോ ചേര്‍ക്കുന്നത് ആരോഗ്യമുള്ള ചര്‍മ്മത്തെ നിലനിര്‍ത്തുകയും അതേ സമയം എണ്ണമയമില്ലാതാക്കുകയും ചെയ്യുന്നു.

Most read:താരനെ തുരത്താം; ഉറപ്പുള്ള വീട്ടുവഴി ഇതാMost read:താരനെ തുരത്താം; ഉറപ്പുള്ള വീട്ടുവഴി ഇതാ

ഓട്‌സ് + അവോക്കാഡോ മാസ്‌ക്

ഓട്‌സ് + അവോക്കാഡോ മാസ്‌ക്

അര കപ്പ് ഓട്‌സ്, പകുതി പഴുത്ത അവോക്കാഡോ എന്നിവയാണ് ഈ മാസ്‌ക് നിര്‍മ്മിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍. ആദ്യം അര കപ്പ് ഓട്‌സ് വെള്ളത്തില്‍ മുക്കിവയ്ക്കുക, അവോക്കാഡോ ഒരു പള്‍പ്പ് രൂപത്തിലാക്കുക. 5 മിനിറ്റിനു ശേഷം, ഓട്‌സ് അവോക്കാഡോയില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മാസ്‌ക് മുഖത്ത് പുരട്ടി 10 - 15 മിനിറ്റ് നേരം വിടുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിന് ആഴ്ചയില്‍ ഒരിക്കല്‍ ഈ മാസ്‌ക് ഉപയോഗിക്കുക.

English summary

Facial Masks For People With Oily Skin

Learn how to control oily skin with face masks you can make at home.
X
Desktop Bottom Promotion