Latest Updates
-
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം!
സ്കിന് ടോണറുകള് തിരഞ്ഞെടുക്കുമ്പോള് ശ്രദ്ധിക്കാന്
ചര്മ്മസംരക്ഷണത്തിന് വേണ്ടി ഇന്ന് വിപണിയില് ധാരാളം ഉത്പ്പന്നങ്ങള് ലഭ്യമാണ്. എന്നാല് പലപ്പോഴും ഇത്തരം ഉത്പ്പന്നങ്ങള് എങ്ങനെ ഉപയോഗിക്കണം, എത്രത്തോളം സുരക്ഷിതമാണ്, എന്തൊക്കെ കാര്യങ്ങള് ശ്രദ്ധിക്കണം എന്നുള്ളത് ശ്രദ്ധേയമായ കാര്യമാണ്. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും നാം ശ്രദ്ധ കൊടുക്കുന്ന ഒരു കാലമാണ് ഇത്. പലപ്പോഴും ചര്മ്മ പ്രശ്നങ്ങളെ പരിഹരിക്കാന് വേണ്ടി ശ്രമിക്കുമ്പോള് നമ്മള് സ്കിന് ടോണര് തിരഞ്ഞെടുക്കുന്നുണ്ട്. എന്നാല് എന്താണ് സ്കിന് ടോണര്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള് എന്ന് പലര്ക്കും അറിയില്ല.
ഒരു സൗന്ദര്യ സംരക്ഷണ ഉത്പ്പന്നം തിരഞ്ഞെടുക്കുമ്പോള് അതിന്റെ ഗുണങ്ങള് മനസ്സിലാക്കുക എന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ഗുണങ്ങളോടൊപ്പം അതിന്റെ ദോഷങ്ങളെക്കുറിച്ചും അറിവുണ്ടായിരിക്കണം. സ്കിന് ടോണറുകളെക്കുറിച്ചാണ് ഈ ലേഖനത്തില് പറയുന്നത്. സ്കിന് ടോണറുകള് ഉപയോഗിക്കുന്നവര് അതിന്റെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും ആഴത്തില് മനസ്സിലാക്കേണ്ടതുണ്ട്. കാരണം ഇത് ചര്മ്മത്തില് നേരിട്ട് ഉപയോഗിക്കുന്നതാണ്. എന്തൊക്കെ കാര്യത്തിലാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

എന്താണ് സ്കിന് ടോണര്?
സ്കിന് ടോണര്, വെറും ടോണര് എന്നും അറിയപ്പെടുന്നു. ഇത് ചര്മ്മത്തിനെ ആഴത്തില് ഇറങ്ങിച്ചെന്ന് ക്ലീന് ചെയ്യുന്നതിനും അഴുക്കിനെ പൂര്ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ ചര്മ്മത്തിലുണ്ടാവുന്ന മുഖക്കുരു, സുഷിരങ്ങള് എന്നിവയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ചര്മ്മത്തിനെ പുനരുജ്ജീവിപ്പിക്കുന്ന ഒരു വസ്തുവാണ്. ടോണര് ചര്മ്മത്തിലല് ഉപയോഗിക്കുന്നതിലൂടെ അത് പലപ്പോഴും ചര്മ്മം ഈര്പ്പമുള്ളതാക്കി മാറ്റുകയും സുരക്ഷിതമായി പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഒരു കോട്ടണ് ഉപയോഗിച്ച് സ്പ്രേ ചെയ്ത് വേണം ഇത് മുഖത്ത് ഉപയോഗിക്കാന്

കൂടുതല് അറിയേണ്ടത്
സ്കിന് ടോണര് ഉപയോഗിക്കുന്നവര് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. പലരും വില നോക്കിയാണ് ടോണര് വാങ്ങിക്കുന്നത്. എന്നാല് വില കൂടുതലാണെന്ന് കരുതി അതിന്റെ ഗുണങ്ങള് ഉണ്ടായിരിക്കണം എന്നില്ല. മുഖത്തെ അഴുക്ക്, മാലിന്യങ്ങള്, എണ്ണമയം എന്നിവ നീക്കം ചെയ്യുന്നതിന് അനുയോജ്യമാണോ എന്ന കാര്യമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ദിനവും ഇത് സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കേണ്ടതില്ല. എന്നാല് പലരും ഇത് ദിനചര്യയുടെ ഭാഗമായി ഉപയോഗിക്കുന്നു. പലപ്പോഴും ടോണര് അത്തരത്തില് ഉപയോഗിക്കേണ്ടതില്ല.

കൂടുതല് അറിയേണ്ടത്
മോയ്സുചുറൈസ് ചെയ്യുന്നതിന് വേണ്ടി മോയ്സ്ചുറൈസര് ഉപയോഗിക്കുന്നവര് ദിവസവും ടോണര് ഉപയോഗിക്കണം എന്നില്ല. കാരണം ഇവയിലെല്ലാം തന്നെ ആവശ്യത്തിന് ആന്റി ഓക്സിഡന്റുകള് ഉള്ളത് കൊണ്ട് തന്നെ മറ്റൊരു ടോണറിന്റെ ആവശ്യം വരുന്നില്ല. മാത്രമല്ല ഇതിനോടൊപ്പം ടോണര് ദിനവും ഉപയോഗിക്കുകയാണെങ്കില് അത് പലപ്പോഴും ചര്മ്മം വരണ്ടതാക്കുന്നതിനോ ചൊറിച്ചിലിനോ അല്ലെങ്കില് മറ്റെന്തെങ്കിലും പ്രശ്നങ്ങളോ ഉണ്ടാക്കുന്നു. അത് മാത്രമല്ല ആല്ക്കഹോള് അടങ്ങിയ ടോണറുകള് ഒഴിവാക്കാന് ശ്രദ്ധിക്കുക. ഇത് ചര്മ്മത്തിന് ദോഷം ചെയ്യുന്നു. ചര്മ്മത്തിലെ സ്വാഭാവിക എണ്ണമയത്തെ വരെ ഇത് ഇല്ലാതാക്കുന്നു.

കൂടുതല് അറിയേണ്ടത്
ടോണറുകള് ഒഴിവാക്കേണ്ട ചില അവസ്ഥകള് ഉണ്ട്. നിങ്ങളുടെ ചര്മ്മം വളരെയധികം സെന്സിറ്റീവ് ആണെങ്കിലോ അല്ലെങ്കില് എന്തെങ്കിലും തരത്തിലുള്ള ചര്മ്മ പ്രശ്നങ്ങള് ഉണ്ടെങ്കിലോ ടോണറുകള് ഒഴിവാക്കാന് ശ്രദ്ധിക്കണം. ഇത് പ്രശ്നത്തെ ഗുരുതരമാക്കും. ടോണറുകള് ഉപയോഗിക്കാന് സാധിക്കാത്തവര്ക്ക് സെറം ഉപയോഗിക്കാവുന്നതാണ്. ഇവ പലപ്പോഴും ടോണറുകള് ഉപയോഗിക്കുന്നതിനേക്കാള് ഗുണങ്ങള് പ്രദാനം ചെയ്യുന്നു. അതുകൊണ്ട് ചര്മ്മത്തിന് ഏതാണ് യോജിച്ചത് എന്ന് നോക്കി അത് മനസ്സിലാക്കി വേണം ഉപയോഗിക്കുന്നതിന്.

ആല്ക്കഹോള് അടങ്ങിയത് വേണ്ട
പല ടോണറിലും ആല്ക്കഹോള് അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും ചര്മ്മത്തില് പ്രതിപ്രവര്ത്തനം ഉണ്ടാക്കുന്നു. നമ്മുടെ ചര്മ്മത്തില് ചില സാധാരണ ബാക്ടീരിയകളും സ്വാഭാവിക എണ്ണമയവും ഉണ്ട്. അതിനെ ഇല്ലാതാക്കുന്നതിന് പലപ്പോഴും ഇത്തരത്തിലുള്ള ടോണറുകള് കാരണമാകുന്നു. ഇത്തരത്തില് ചര്മ്മത്തിലെ എല്ലാ നല്ല സൂക്ഷ്മാണുക്കളെയും ഇല്ലാതാക്കുകയാണെങ്കില്, ചീത്ത ബാക്ടീരിയകളും ഫംഗസുകളും പെരുകുകയും മുഖക്കുരു വര്ദ്ധിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. മുഖത്തെ എണ്ണകള് പലപ്പോഴും സ്വാഭാവികമായി ചര്മ്മത്തിന് ഗുണം ചെയ്യുന്ന എണ്ണമയത്തേയും ഇല്ലാതാക്കുന്നു. ഇതും നിങ്ങള് ചര്മ്മത്തോട് ചെയ്യുന്ന ദ്രോഹമാണ്. അതുകൊണ്ട് ശ്രദ്ധിക്കണം.

എണ്ണമയം മാറുന്നില്ല
ടോണറിന്റെ ഉദ്ദേശം എന്ന് പറയുന്നത് ചര്മ്മത്തിലെ അഴുക്കിനെ ഇല്ലാതാക്കുക ക്ലീന് ചെയ്യുക എന്നതും കൂടിയാണ്. എന്നാല് എണ്ണമയത്തെ ഇല്ലാതാക്കാന് ആണ് നിങ്ങള് ടോണര് ഉപയോഗിക്കുന്നത് എന്നുണ്ടെങ്കില് അത് പലപ്പോഴും നിങ്ങളില് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ചര്മ്മത്തിലെ ആരോഗ്യകരവും പ്രകൃതിദത്തവുമായ എണ്ണ മയം നീക്കം ചെയ്താല് അത് പലപ്പോഴും കൂടുതല് എണ്ണമയത്തിലേക്ക് ചര്മ്മത്തെ എത്തിക്കുന്നതിന് കാരണമാകുന്നു. ചുരുക്കത്തില് പറഞ്ഞാല് ചര്മ്മത്തിന് അനുയോജ്യമായ തരത്തിലുള്ള ടോണര് ഉപയോഗിക്കാന് ശ്രദ്ധിക്കണം. എന്നാല് അമിതമായി ഉപയോഗിക്കുന്നത് വിപരീത ഫലം നല്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിച്ച് വേണം ഇവയെല്ലാം കൈകാര്യം ചെയ്യുന്നതിന്



Click it and Unblock the Notifications
