For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തിന് തിളക്കവും ആരും കൊതിക്കുന്ന ഭംഗിയും; ഈ വിറ്റാമിനുകള്‍ നല്‍കും ക്ഷണനേര ഫലം

|

എല്ലാവരും തിളക്കമുള്ളതും സുന്ദരവുമായ ചര്‍മ്മം ലഭിക്കാന്‍ ആഗ്രഹിക്കുന്നു. ഇതിനായി ആളുകള്‍ പല തരത്തിലുള്ള സൗന്ദര്യ സംരക്ഷണ വഴികളും വീട്ടുവൈദ്യങ്ങളും ഉപയോഗിക്കുന്നു. എന്നിരുന്നാലും, ആരോഗ്യമുള്ള ചര്‍മ്മം ലഭിക്കുന്നതിനായി നിങ്ങളുടെ ഭക്ഷണക്രമവും നിങ്ങള്‍ ശ്രദ്ധിക്കണം എന്നതാണ് പ്രധാന കാര്യം. നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരവും ചെറുപ്പവുമാക്കി നിലനിര്‍ത്തുന്നതിന് ആവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും ലഭിക്കുന്ന ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍.

Also read: വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്Also read: വേനലില്‍ കുഴപ്പക്കാരനാണ് താരന്‍; ശല്യമാകാതെ തടയാനുള്ള വഴിയിത്

ശരിയായ വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും അഭാവം മൂലം ചര്‍മ്മം വരണ്ടതും നിര്‍ജീവവുമാകും. എന്നാല്‍ ശരിയായ വിറ്റാമിനുകള്‍ നേടുന്നത് ചര്‍മ്മപ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കുന്നു. ചര്‍മ്മ സംരക്ഷണത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം അത് നല്‍കുന്ന ഭക്ഷണങ്ങള്‍ കഴിക്കക എന്നതാണ്. അതിനാല്‍ സമീകൃതാഹാരം കഴിക്കുകയും ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും ചെയ്യുക. ഇതാണ് നല്ല ചര്‍മ്മം നേടാനുള്ള യഥാര്‍ത്ഥ രഹസ്യം. തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകള്‍ ഏതൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

വിറ്റാമിന്‍ എ

വിറ്റാമിന്‍ എ

വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ റെറ്റിനോളിനെക്കുറിച്ച് അറിഞ്ഞിരിക്കണം. വിറ്റാമിന്‍ എ യുടെ ഒരു രൂപമാണ് റെറ്റിനോള്‍. ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചര്‍മ്മത്തിലെ ചുളിവ് ഗുണപ്പെടുത്തുന്നതിന് വളരെ ഫലപ്രദമാണ്. വിറ്റാമിന്‍ എ നേരിട്ട് പ്രയോഗിക്കുകയോ ഭക്ഷണത്തിലൂടെയും മറ്റ് അനുബന്ധങ്ങളിലൂടെയും നേടുകയോ ചെയ്യാം. ചര്‍മ്മവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഫലപ്രദമാണ് വിറ്റാമിന്‍ എ.

എങ്ങനെ സഹായിക്കുന്നു

എങ്ങനെ സഹായിക്കുന്നു

* ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു.

* കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് ചര്‍മ്മത്തിന്റെ ഇലാസ്തികത വര്‍ദ്ധിപ്പിക്കുന്നു.

* ചര്‍മ്മത്തിന്റെ രൂപം മെച്ചപ്പെടുത്തുന്നു.

* ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നു.

* മുഖക്കുരുവിനെ തടയുന്നു.

Most read:വേനലില്‍ ചര്‍മ്മത്തിന് വേണം കൂടുതല്‍ ശ്രദ്ധ; തിളക്കവും വൃത്തിയും നേടാന്‍ 8 ടിപ്‌സ്</p><p>Most read:വേനലില്‍ ചര്‍മ്മത്തിന് വേണം കൂടുതല്‍ ശ്രദ്ധ; തിളക്കവും വൃത്തിയും നേടാന്‍ 8 ടിപ്‌സ്

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍

മധുരക്കിഴങ്ങ്, ബട്ടര്‍നട്ട് സ്‌ക്വാഷ്, ചീര, മുട്ടയുടെ മഞ്ഞ, കാരറ്റ്, കടല്‍ വിഭവങ്ങള്‍, മണി കുരുമുളക്, മീന്‍ എണ്ണ, പാല്‍, തക്കാളി. നിങ്ങള്‍ക്ക് ഫാര്‍മസികളില്‍ ലഭ്യമാകുന്ന വിറ്റാമിന്‍ എ സപ്ലിമെന്റുകളും എടുക്കാം. എന്നാല്‍ ഒരു ഡോക്ടറുടെ ഉപദേശം തേടുക.

വിറ്റാമിന്‍ ബി 3

വിറ്റാമിന്‍ ബി 3

സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിക്കുമെങ്കിലും അമിതമായി വെയില്‍ കൊള്ളുന്നത് ചര്‍മ്മത്തിന് കാര്യമായ കേടുപാടുണ്ടാക്കും. അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍, നേര്‍ത്ത വരകള്‍, കറുത്ത പാടുകള്‍ എന്നിവയ്ക്ക് കാരണമാകും. വിറ്റാമിന്‍ ബി 3 (നിയാസിനാമൈഡ് അല്ലെങ്കില്‍ നിക്കോട്ടിനാമൈഡ്) സൂര്യകിരണങ്ങളുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

Also read:വേനലില്‍ മുടി വരണ്ട് മുഷിയുന്നത് പെട്ടെന്ന്; ആരോഗ്യമുള്ള മുടിയിഴക്ക് ചെയ്യേണ്ടത്Also read:വേനലില്‍ മുടി വരണ്ട് മുഷിയുന്നത് പെട്ടെന്ന്; ആരോഗ്യമുള്ള മുടിയിഴക്ക് ചെയ്യേണ്ടത്

എങ്ങനെ സഹായിക്കുന്നു

എങ്ങനെ സഹായിക്കുന്നു

* ഓറല്‍ വിറ്റാമിന്‍ ബി 3 നിങ്ങളുടെ ചര്‍മ്മത്തെ സൂര്യതാപത്തില്‍ നിന്ന് സംരക്ഷിക്കുന്നു, മാത്രമല്ല നോണ്‍മെലനോമ സ്‌കിന്‍ കാന്‍സറിനെ തടയുകയും ചെയ്യും.

* സൂര്യപ്രകാശം മൂലമുണ്ടാകുന്ന ഹൈപ്പര്‍ പിഗ്മെന്റേഷന്‍ കുറയ്ക്കുന്നു.

* അള്‍ട്രാവയലറ്റ് കിരണം കാരണമായുണ്ടാകുന്ന നേര്‍ത്ത വരകളിലും കറുത്ത പാടുകളിലും പ്രവര്‍ത്തിക്കുന്നതിലൂടെ ഇത് ചര്‍മ്മത്തിന്റെ പ്രായമാകല്‍ പ്രക്രിയയെ കുറയ്ക്കുന്നു.

* ചര്‍മ്മത്തിന്റെ ഘടനയും ഇലാസ്തികതയും മെച്ചപ്പെടുത്തുന്നു.

Most read:മുഖക്കുരുവില്‍ ബദാം ഓയില്‍ തീര്‍ക്കും അത്ഭുതംMost read:മുഖക്കുരുവില്‍ ബദാം ഓയില്‍ തീര്‍ക്കും അത്ഭുതം

വിറ്റാമിന്‍ ബി 3 അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ബി 3 അടങ്ങിയ ഭക്ഷണങ്ങള്‍

സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ വിറ്റാമിന്‍ ബി 3 കുറവായിരിക്കാം. എന്നാല്‍ കൂണ്‍, ട്യൂണ, സൂര്യകാന്തി വിത്ത്, അവോക്കാഡോ, ഗ്രീന്‍ പീസ്, കരള്‍, നിലക്കടല, ചിക്കന്‍ ബ്രെസ്റ്റ്, അമര പയര്‍ എന്നിവയിലൂടെ ബി 3 ശരീരത്തിലെത്തിക്കാം. ഡോക്ടറുടെ ഉപദേശത്തോടെ നിങ്ങള്‍ക്ക് വിറ്റാമിന്‍ ബി 3 സപ്ലിമെന്റുകളും കഴിക്കാം.

Also read:വേനല്‍ച്ചൂടില്‍ മുടി കൊഴിച്ചിലും, വരണ്ടമുടിയും; സംരക്ഷണം നല്‍കാം ഈ 9 വഴിയിലൂടെAlso read:വേനല്‍ച്ചൂടില്‍ മുടി കൊഴിച്ചിലും, വരണ്ടമുടിയും; സംരക്ഷണം നല്‍കാം ഈ 9 വഴിയിലൂടെ

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ഈ വിറ്റാമിന്‍ പ്രധാനമായും ചര്‍മ്മത്തിന്റെ പുറം പാളിയായ എപ്പിഡെര്‍മിസ്, ആന്തരിക പാളി എന്നിവയില്‍ കാണപ്പെടുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിലും കൊളാജന്‍ രൂപപ്പെടുന്നതിലും വിറ്റാമിന്‍ സി ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Most read:മുഖം തിളങ്ങാന്‍ ചീരയിലൂടെ കിടിലന്‍ കൂട്ട്Most read:മുഖം തിളങ്ങാന്‍ ചീരയിലൂടെ കിടിലന്‍ കൂട്ട്

എങ്ങനെ സഹായിക്കുന്നു

എങ്ങനെ സഹായിക്കുന്നു

* ചര്‍മ്മത്തില്‍ കൊളാജന്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നു.

* അള്‍ട്രാവയലറ്റ് കിരണങ്ങള്‍ മൂലമുണ്ടാകുന്ന ഫോട്ടോഡാമേജ് തടയുന്നു.

* നിങ്ങളുടെ ശരീരത്തിലെ ആന്റിഓക്‌സിഡന്റ് അളവ് ക്രമപ്പെടുത്തുന്നു.

* വാര്‍ദ്ധക്യ ചുളിവുകള്‍ കുറയ്ക്കുന്നു.

* ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്തുകയും മുടി ആരോഗ്യകരമാക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍

ചുവന്ന മുളക്, പേരക്ക, സ്‌ട്രോബെറി, ബ്രോക്കോളി, പപ്പായ, ഓറഞ്ച്, ചെറുമധുരനാരങ്ങ, കോളിഫഌര്‍, കാലെ എന്നിവ നിങ്ങള്‍ക്ക് വിറ്റാമിന്‍ സി നേടാനായി കഴിക്കാം. നിങ്ങള്‍ക്ക് വിറ്റാമിന്‍ സി നേരിട്ട് പ്രയോഗിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അതിനുള്ള ഏറ്റവും നല്ല മാര്‍ഗം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന ക്രീം അല്ലെങ്കില്‍ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക എന്നതാണ്.

Most read:നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായുംMost read:നാരങ്ങയും പിന്നൊരു പഴത്തൊലിയും, മുഖക്കുരു മായും

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളുടെ ലേബലുകളില്‍ വിറ്റാമിന്‍ ഇ എന്നെഴുതിയിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. കാരണം ഇത് ചര്‍മ്മ ചികിത്സകള്‍ക്കായി വ്യാപകമായി ഉപയോഗിക്കുന്നു. വിറ്റാമിന്‍ ഇ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുകയും ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു.

എങ്ങനെ സഹായിക്കുന്നു

എങ്ങനെ സഹായിക്കുന്നു

* കറുത്ത പാടുകളെ കുറയ്ക്കുന്നു.

* വരള്‍ച്ച തടയുകയും ചര്‍മ്മത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു.

* ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

* ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുന്നു.

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍

ബദാം, ചീര, കാലെ, ഹേസല്‍ നട്ട്, അവോക്കാഡോ, പപ്പായ, ഒലിവ്, ബ്രോക്കോളി എന്നിവ വിറ്റാമിന്‍ ഇ നേടിത്തരുന്ന ഭക്ഷണങ്ങളാണ്. ഇതുകൂടാതെ വിറ്റാമിന്‍ ഇ ഗുളികകളും മെഡിക്കല്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. നിങ്ങള്‍ക്ക് അവ കഴിക്കാനോ ദ്രാവകം (വിറ്റാമിന്‍ ഇ ഓയില്‍) പിഴിഞ്ഞെടുത്ത് മുഖത്തും മറ്റ് ഭാഗങ്ങളിലും പുരട്ടുകയോ ചെയ്യാവുന്നതാണ്. വളരെ ചര്‍മ്മമോ സോറിയാസിസ്, എക്‌സിമ പോലുള്ള ഗുരുതരമായ ചര്‍മ്മ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ മാത്രം വിറ്റാമിന്‍ ഇ ഓയില്‍ ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടുക.

Most read:ഏതു മുഖവും തിളങ്ങാന്‍ കുങ്കുമപ്പൂ മാജിക്Most read:ഏതു മുഖവും തിളങ്ങാന്‍ കുങ്കുമപ്പൂ മാജിക്

വിറ്റാമിന്‍ കെ

വിറ്റാമിന്‍ കെ

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നതിലൂടെ പേരെടുത്ത വിറ്റാമിനാണ് കെ വിറ്റാമിന്‍. ഇത് മുറിവുകള്‍ ഭേദമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ചര്‍മ്മത്തിന്റെ പല അവസ്ഥകളെയും ചികിത്സിക്കുന്നതിനും ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ കെ സഹായിക്കുന്നു.

എങ്ങനെ സഹായിക്കുന്നു

* ചുളിവുകളോടും കറുത്ത പാടുകളോടും പോരാടുന്നു.

* ചര്‍മ്മത്തിലെ പിഗ്മെന്റേഷന്‍ ഇല്ലാതാക്കുന്നു.

വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍

കാബേജ്, ബ്രോക്കോളി, കാലെ, കോളിഫ്‌ലവര്‍, ധാന്യങ്ങള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് വിറ്റാമിന്‍ കെ ലഭിക്കുന്നു. വിറ്റാമിന്‍ കെ ക്രീമുകള്‍ മെഡിക്കല്‍ സ്റ്റോറുകളിലും ലഭ്യമാണ്. സാധാരണയായി, ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് മുറിവുകള്‍ ഉണങ്ങാന്‍ അല്ലെങ്കില്‍ സ്‌ട്രെച്ച് മാര്‍ക്ക് കുറയ്ക്കുന്നതിന് ഡോക്ടര്‍മാര്‍ ഇത് നിര്‍ദ്ദേശിക്കുന്നു. ഡാര്‍ക്ക് സ്‌പോട്ടുകള്‍, മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഈ ക്രീമുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു. അവ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.

English summary

Essential Vitamins For Healthy And Glowing Skin

Here we will tell you about the essential vitamins needed for healthy and glowing skin. Take a look
X
Desktop Bottom Promotion