Just In
- 27 min ago
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
- 1 hr ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
- 13 hrs ago
ബുദ്ധപ്രതിമ വീട്ടില്‍ ഉണ്ടെങ്കില്‍ വാസ്തുപ്രകാരം ഇതൊന്നും വേണ്ട
- 24 hrs ago
Daily Rashi Phalam: സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും, നല്ല ദിനം; ഇന്നത്തെ രാശിഫലം
Don't Miss
- News
തളിപ്പറമ്പില്‍ എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍
- Movies
നിങ്ങളുടെ മൂല്യം ഒരിക്കലും മറക്കരുത്, നിങ്ങൾക്ക് ധരിക്കാൻ കഴിയുന്ന മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്ന് ധന്യ
- Sports
CWG 2022: ചരിത്ര സ്വര്ണ്ണത്തിലേക്കെത്താന് ഇന്ത്യക്ക് വേണ്ടത് 162 റണ്‍സ്, മൂണിക്ക് ഫിഫ്റ്റി
- Finance
5 വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിക്കും; ഒപ്പം നികുതി നേട്ടവും; എസ്ഐപി ചെയ്യാൻ പറ്റിയ മ്യൂച്വൽ ഫണ്ടിതാ
- Automobiles
എൻഫീൽഡിന്റെ വേട്ടക്കാരൻ; ഹണ്ടർ 350 അവതരിപ്പിച്ച് റോയൽ എൻഫീൽഡ്, വില 1.49 ലക്ഷം മുതൽ
- Technology
Realme Smartphones: 20,000 രൂപയിൽ താഴെ വില വരുന്ന മികച്ച റിയൽമി ഫോണുകൾ
- Travel
ഐആര്‍സിടിസിയുടെ കൊല്ലൂര്‍, മുരുഡേശ്വര്‍, ശൃംഗേരി യാത്ര..11400 രൂപയ്ക്ക് പോയി വരാം
സ്ട്രെച്ച് മാര്‍ക്സ് മായ്ക്കാന്‍ ഒരു തുള്ളി എണ്ണ; മാഞ്ഞ് പോവും പാടുകള്‍
സ്ട്രെച്ച് മാര്‍ക്സ് എന്നത് സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ പുരുഷന്മാരേക്കാള് സ്ത്രീകളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. പ്രസവശേഷമാണ് ഇത് ഗുരുതരമായി കാണപ്പെടുന്നത്. എന്നാല്‍ ശാരീരികമായി ഇത് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല എന്നതാണ്. എന്നാല്‍ സൗന്ദര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നവര്‍ക്ക് എപ്പോഴും ഈ സ്ട്രെച്ച് മാര്‍ക്സ് അത്ര നല്ലതായിരിക്കണം എന്നില്ല. അതുകൊണ്ട് തന്നെ പഠിച്ച പണി പതിനെട്ടും സ്ട്രെച്ച് മാര്‍ക്സിനെ കളയാന്‍ പലരും ചെയ്യുന്നുണ്ട്. എന്നാല്‍ സ്ട്രെച്ച് മാര്‍ക്സിനെ ഇനി ഓടിക്കാന്‍ അല്പം എണ്ണമതി. ഇത് സട്രെച്ച് മാര്‍ക്സിനെ മായ്ച്ചു കളയും എന്നതാണ് സത്യം.
ഒരുവിധം സ്ട്രെച്ച് മാര്‍ക്കുകളെല്ലാം തന്നെ തനിയേ മാഞ്ഞ് പോവുന്നവയാണ്. എന്നാല്‍ ചിലത് മായാതെ കിടക്കുന്നു. ഇത്തരത്തിലുള്ള സ്ട്രെച്ച് മാര്‍ക്സിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇനി പറയുന്ന എണ്ണകള്‍ ഒന്ന് ഉപയോഗിച്ച് നോക്കാവുന്നതാണ്. എങ്ങനെ ഇവയെ പ്രതിരോധിക്കാന്‍ എണ്ണ ഉപയോഗിക്കണം എന്ന് നമുക്ക് നോക്കാം. എന്നാല്‍ ഇവയൊന്നും നൂറ് ശതമാനം ഫലം നല്‍കുന്നതല്ല എന്നത് ആദ്യമേ മനസ്സിലാക്കണം. അതിലുപരി ഇത്തരത്തില്‍ എണ്ണകള്‍ ഉപയോഗിക്കുന്നത് സ്ട്രെച്ച് മാര്‍ക്കിനെ മാത്രമല്ല ഇല്ലാതാക്കുന്നത് ഇത് പല വിധത്തിലുള്ള ഗുണങ്ങളും ശരീരത്തിന് നല്‍കുന്നുണ്ട്. എന്നാല്‍ ഓയിലുകള്‍ ഉപയോഗിക്കുന്നതിന്റെ വ്യാപ്തി അനുസരിച്ച് മികച്ച ഫലങ്ങള്‍ തന്നെ ഉണ്ടാവുന്നു.

ബദാം ഓയില്‍
സൗന്ദര്യ സംരക്ഷണത്തിന്റെ ലിസ്റ്റില്‍ ആദ്യം നില്ക്കുന്ന ഒന്നാണ് ബദാം ഓയില്‍. സ്ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കുന്നതിന് ബദാം ഓയില്‍ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് നാമെല്ലാവരും അറിഞ്ഞിരിക്കണം. ഗര്‍ഭിണികളായ സ്ത്രീകളില്‍ വരെ സ്ട്രെച്ച് മാര്‍ക്സ് ഇല്ലാതാക്കുന്നതിന് നമുക്ക് ബദാം ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ദിവസവും 15 മിനിറ്റ് ബദാം ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് സ്ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും എന്നാണ് പറയുന്നത്. ദിവസവും ചെയ്യുന്നത് ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കും.

ടീ ട്രീ ഓയില്‍
സൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്ക് എന്ന് വേണമെങ്കില്‍ ടീ ട്രീ ഓയില്‍ പറയാവുന്നതാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഗുണങ്ങളും ഒരിക്കലും നിസ്സാരമല്ല. ചര്‍മ്മത്തിലെ സ്ട്രെച്ച് മാര്‍ക്സ് കുറക്കുന്നതിനും അതോടൊപ്പം തന്നെ നിരവധി ചര്‍മ്മ ഗുണങ്ങളും ഇതിലുണ്ട്. ഇതിന് ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരമാക്കുകയും അലര്‍ജി പോലുള്ള ചര്‍മ്മ പ്രശ്നങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. എന്നാല്‍ ചിലരില്‍ ഇത് ചര്‍മ്മത്തില്‍ അലര്‍ജിയുണ്ടാക്കും. അതിനാല്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. പാച്ച് ടെസ്റ്റ് നടത്തിയ ശേഷം ഇത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

ഓറഞ്ച് ഓയില്‍
പരമ്പരാഗത ചൈനീസ് വൈദ്യത്തില്‍ ഓറഞ്ച് ഓയില്‍ പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും നിസ്സാരമായി പരിഹാരം കാണുന്നതിന് ഉപയോഗിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് എന്ന പോലെ തന്നെ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും നിര്‍ബന്ധമായും ഉപയോഗിക്കാവുന്ന ഒന്നാണ് ഓറഞ്ച് ഓയില്‍. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന സ്ട്രെച്ച് മാര്‍ക്സിനെ മാത്രമല്ല പല സൗന്ദര്യ പ്രശ്നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കാന്‍ സാധിക്കുന്നു. എല്ലാ ദിവസവും ഇത് സ്ട്രെച്ച് മാര്ക്സിന് മുകളില്‍ മസ്സാജ് ചെയ്യാവുന്നതാണ്.

ലാവെന്‍ഡര്‍ ഓയില്‍
പിരിമുറുക്കം, ഉത്കണ്ഠ, വേദന എന്നിവ ഒഴിവാക്കാന്‍ ലാവെന്‍ഡര്‍ ഓയില്‍ അതി ഗുണം നല്‍കുന്നതാണ്. ഇത് നിങ്ങളുടെ സ്ട്രെച്ച് മാര്‍ക്സിനെ മായ്ച്ച് കളയുന്നതിനും സഹായിക്കുന്നുണ്ട്. സ്ട്രെച്ച് മാര്‍ക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിനെ ക്ലിയറാക്കുന്നതിനും മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മം സൂപ്പറാക്കുന്നതിനും സഹായിക്കുന്നു.

മറ്റ് ചില എണ്ണകള്‍
മുകളില്‍ പറഞ്ഞ എണ്ണകള്‍ അല്ലാതെ തന്നെ ചര്‍മ്മത്തിലെ സ്ട്രെച്ച് മാര്‍ക്സിനെ ഇല്ലാതാക്കുന്നതിന് നമുക്ക് മറ്റ് ചില എണ്ണകളും ഉപയോഗിക്കാവുന്നതാണ്. അവയില്‍ ഒന്നാണ് അര്‍ഗന്‍ ഓയില്‍. ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികതയും ജലാംശവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. മാതളനാരങ്ങ എണ്ണയും ഇത്തരം ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ട് പല വിധത്തിലുള്ള ആരോഗ്യ- സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. നല്ലൊരു മോയ്സ്ചുറൈസര്‍ ആണ് വെളിച്ചെണ്ണ. ജോജോബ ഓയില്‍ ഇത് പോലെ തന്നെ ഗുണങ്ങള്‍ നല്‍കുന്നതാണ്. ചര്‍മ്മത്തിലെ അണുബാധയും അകാല വാര്‍ദ്ധക്യത്തേയും ഇല്ലാതാക്കുന്നതിന് ജോജോബ ഓയില്‍ നിങ്ങളുടെ ചര്‍മ്മത്തിലെ സ്ട്രെച്ച് മാര്‍ക്കിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നത്.