Latest Updates
-
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ?
മുഖത്തിന് വെളുപ്പും സൗന്ദര്യവും ഉറപ്പ് നല്‍കും ഈ മുട്ട ഫെയ്‌സ് പാക്കുകള്‍; ഉപയോഗം ഇങ്ങനെ
പ്രോട്ടീനുകളാലും മറ്റ് പോഷകങ്ങളാലും സമ്പുഷ്ടമാണ് മുട്ട എന്നതില്‍ സംശയമില്ല. ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നിങ്ങളുടെ ശരീരത്തിന് ഇത് ഒരു അനുഗ്രഹമാണ്. എന്നാല്‍ ഇതുമാത്രമല്ല, മുട്ട ഒരു മികച്ച സൗന്ദര്യ സംരക്ഷണ ഘടകം കൂടിയാണ്. നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനായി നിങ്ങള്‍ക്ക് മുട്ട ഉപയോഗിക്കാം. ഇത് നിങ്ങളുടെ ഹെയര്‍ പാക്കില്‍ ഉപയോഗിച്ചാലും ഫേസ് പാക്ക് ആയി ഉപയോഗിച്ചാലും ധാരാളം ഗുണങ്ങള്‍ നല്‍കും. നിങ്ങളുടെ മുഖത്തിന് മുട്ട ഫെയ്‌സ് പായ്ക്ക് പുരട്ടുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് ഒരു അത്ഭുതകരമായ കാര്യമാണ്.
മുട്ടയില്‍ ധാരാളം ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കുകയും ജലാംശവും ഇലാസ്തികതയും നല്‍കുകയും ചെയ്യുന്നു. മുട്ടയുടെ വെള്ള ചര്‍മ്മത്തെ ഇറുകിയതാക്കുകയും ഇലാസ്തികത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനാല്‍ നേര്‍ത്ത വരകളും ചുളിവുകളും തടയുന്നു. കൂടാതെ, ചര്‍മ്മത്തിലെ സെബത്തിന്റെ അളവ് സന്തുലിതമാക്കുന്നതിനും മുട്ട പായ്ക്കുകള്‍ നല്ലതാണ്. ഇത് ചര്‍മ്മത്തിലെ അഴുക്കും അവശിഷ്ടങ്ങളും നീക്കം ചെയ്യുകയും സുഷിരങ്ങള്‍ അടഞ്ഞുപോകുകയും വൃത്തിയാക്കുകയും ചെയ്യുന്നു. ഈ ലേഖനത്തില്‍, മുഖസൗന്ദര്യം കൂട്ടാനായി മുട്ട ഉപയോഗിച്ച് തയാറാക്കാവുന്ന ചില മാസ്‌കുകളെ നിങ്ങള്‍ക്ക് പരിചയപ്പെടാം.

മുട്ടയുടെ വെള്ള ഫെയ്‌സ് പായ്ക്ക്
മുഖം നന്നായി വൃത്തിയാക്കിയ ശേഷം ഒരു മുട്ട എടുത്ത് മഞ്ഞക്കരു കളഞ്ഞ് മുട്ടയുടെ വെള്ള മാത്രം വേര്‍തിരിച്ചെടുക്കുക. ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ഇത് മുഖത്ത് നേരിട്ട് പുരട്ടുക. 10-15 മിനിറ്റ് പൂര്‍ണ്ണമായും ഉണങ്ങാന്‍ വിട്ട ശേഷം നല്ല വെള്ളത്തില്‍ മുഖം നന്നായി കഴുകുക. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് ഈ ഫെയ്‌സ് മാസ്‌ക് വളരെയധികം സഹായിക്കുന്നു. ചര്‍മ്മം സുന്ദരമാക്കുന്നതിനും ഇത് ഗുണം ചെയ്യുന്നു.

വരണ്ട ചര്‍മ്മത്തിന് മുട്ടയുടെ മഞ്ഞ
ഒരു മുട്ടയുടെ മഞ്ഞക്കരു എടുത്ത് അതില്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് വൃത്തിയാക്കിയ മുഖത്ത് പുരട്ടുക. ഇത് 10-15 മിനിറ്റ് നേരത്തേക്ക് മുഖത്ത് ഉണങ്ങാന്‍ വിടുക. അതിനു ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം നന്നായി കഴുകുക. വരണ്ട ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നതിന് ഈ ഫെയ്‌സ് പായ്ക്ക് വളരെയധികം ഗുണം ചെയ്യുന്നു.

എണ്ണമയമുള്ള ചര്‍മ്മത്തിന് മുട്ട
അല്‍പം മുട്ടയുടെ വെള്ള എടുക്കുക. ഇതിലേക്ക് അല്‍പം മുള്‍ട്ടാനി മിട്ടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി 15 -20 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം മുഖം നന്നായി കഴുകുക. ഈ ഫേസ് പായ്ക്ക് എണ്ണ സ്രവത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മവുമായി ബന്ധപ്പെട്ട എല്ലാ ചര്‍മ്മ പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു.

പാല്‍, കാരറ്റ്, മുട്ട വെള്ള
കുറച്ച് മുട്ടയുടെ വെള്ള, അല്‍പം പാല്‍, ഒരു ചെറിയ കാരറ്റ് എന്നിവയാണ് നിങ്ങള്‍ക്ക് ഈ പാക്കിനായി ആവശ്യം. കാരറ്റ് നന്നായി അരച്ചെടുക്കുക. മുട്ടയുടെ വെള്ളയും പാലും ചേര്‍ത്ത് നന്നായി ഇളക്കി കാരറ്റ് ചേര്‍ക്കുക. മുഖം നന്നായി വൃത്തിയാക്കി ഈ പായ്ക്ക് പ്രയോഗിക്കുക. 15-20 മിനിറ്റ് നേരം ഇത് നിങ്ങളുടെ മുഖത്ത് ഉണങ്ങാന്‍ വിട്ട ശേഷം മുഖം കഴുകുക. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കുമുള്ള ആന്റി ഏജിംഗ് വീട്ടുവൈദ്യമാണ് ഈ ഫെയ്‌സ് മാസ്‌ക്.

എണ്ണമയമുള്ള ചര്‍മ്മത്തിന് കടലമാവും നാരങ്ങയും
അല്‍പം കടലമാവ് എടുത്ത് മുട്ടയുടെ വെള്ള ചേര്‍ത്ത് നന്നായി ഇളക്കുക. ഈ മിശ്രിതത്തിലേക്ക് കുറച്ച് തുള്ളി നാരങ്ങ കൂടി ചേര്‍ക്കുക.ഇത് നിങ്ങളുടെ മുഖത്ത് തുല്യമായി പുരട്ടി 20 മിനിറ്റ് നേരം ഉണങ്ങാന്‍ വിടുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം നന്നായി കഴുകുക. എണ്ണമയം നീക്കാന്‍ മികച്ച രീതിയില്‍ സഹായിക്കുന്നതാണ് ഈ ഫെയ്‌സ് പായ്ക്ക്

ചുളിവുകള്‍ നീക്കാന്‍
മുഖം നന്നായി വൃത്തിയാക്കിയശേഷം മുഖത്ത് മുട്ടയുടെ വെള്ള പുരട്ടുക. ഇത് പൂര്‍ണ്ണമായും വരണ്ടതാക്കി 10 മിനിറ്റിനു ശേഷം വെള്ളത്തില്‍ നന്നായി മുഖം കഴുകുക. മുഖം കഴുകി തുടച്ച ശേഷം ഐ ക്രീം അല്ലെങ്കില്‍ ജെല്‍ പുരട്ടുക. പതിവായി ഉപയോഗിക്കുകയാണെങ്കില്‍, ഈ മാസ്‌ക് നിങ്ങളുടെ മുഖത്തെ വരകളും ചുളിവുകളും മികച്ച രീതിയില്‍ മായ്‌ക്കാന്‍ സഹായിക്കുന്നു.

മുഖത്തിന് മുട്ടയുടെ ഗുണങ്ങള്‍
മുട്ടയുടെ സൗന്ദര്യഗുണങ്ങള്‍ പണ്ടുമുതലേ പ്രശസ്തമാണ്. രാസവസ്തുക്കളുടെ കഠിനമായ പ്രത്യാഘാതങ്ങളില്ലാതെ മുട്ട ഫെയ്‌സ് മാസ്‌കുകള്‍ ചര്‍മ്മത്തില്‍ പ്രയോഗിക്കുമ്പോള്‍ അവ വിവിധ ഗുണങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ മുഖത്ത് മുട്ടയുടെ വെള്ള പ്രയോഗിക്കുമ്പോള്‍, ബാക്ടീരിയകള്‍ വളരാന്‍ കഴിയുന്ന വലിയ സുഷിരങ്ങള്‍ ഇത് ചുരുക്കുന്നു. കൊഴുപ്പുള്ള ചര്‍മ്മത്തെ ക്രമപ്പെടുത്തുകയും മുഖക്കുരു, നീര്‍വീക്കം എന്നിവ തടയുകയും ചെയ്യുന്നു. സൂര്യതാപം, പൊള്ളല്‍ എന്നിവ ഒഴിവാക്കാന്‍ അവ നിങ്ങളുടെ മുഖത്ത് ഒരു സംരക്ഷണ പാളി തീര്‍ക്കുന്നു. മുട്ടയില്‍ കാണപ്പെടുന്ന നിരവധി പോഷകങ്ങള്‍ ഒന്നില്‍ കൂടുതല്‍ രീതിയില്‍ ചര്‍മ്മത്തിന് ഗുണം നല്‍കുന്നു.

മുഖക്കുരു തടയുന്നു
മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ മുട്ടയിലെ ലൈസോസൈം എന്ന എന്‍സൈം കൊല്ലുന്നു. മുട്ടകളിലെ പ്രോട്ടീന്‍ ടിഷ്യൂകള്‍ നന്നാക്കാനും വളരാനും സഹായിക്കുന്നു. പൊട്ടാസ്യം, റൈബോഫ്‌ളേവിന്‍, കൊളാജന്‍, മഗ്‌നീഷ്യം എന്നിവ മുട്ടകളിലെ പോഷകങ്ങളാണ്. പൊട്ടാസ്യം നിങ്ങളുടെ മുഖത്തിന് ജലാംശം നല്‍കുകയും ചര്‍മ്മകോശങ്ങളിലെ ഈര്‍പ്പം സംരക്ഷിക്കുകയും ചെയ്യുന്നു. മുട്ട വെള്ളയില്‍ 54 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

ചുളിവുകള്‍ കുറയ്ക്കുന്നു
മുട്ടയിലെ റൈബോഫ്‌ളേവിന്‍ ചുളിവുകള്‍ക്ക് കാരണമാകുന്ന വിഷരഹിത ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കുന്നു, കൂടാതെ ഇതിലെ കൊളാജന്‍ ചര്‍മ്മത്തിലെ വീക്കവും ചുളിവുകളും കുറയ്ക്കുകയും ചെയ്യുന്നു. മുട്ടയുടെ റൈബോഫ്‌ളേവിന്‍ ഉള്ളടക്കത്തിന്റെ 62 ശതമാനവും മുട്ടയുടെ വെള്ളയിലാണ്. പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കി ഇതിലെ മഗ്‌നീഷ്യം യുവത്വമുള്ള ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്നു.

അനാവശ്യ രോമങ്ങള്‍ നീക്കുന്നു
നിങ്ങളുടെ മുഖത്തെ അമിതമായ അഴുക്കും എണ്ണയും മൃത കോശങ്ങളും നീക്കം ചെയ്തുകൊണ്ട് മുട്ടയുടെ വെള്ള ചര്‍മ്മത്തിന്റെ ടോണ്‍ മെച്ചപ്പെടുത്തുന്നു. മുഖത്തെ അനാവശ്യ രോങ്ങള്‍ നീക്കാനും ഇത് സഹായിക്കുന്നു. പ്രത്യേകിച്ച് നിങ്ങളുടെ അധരം, നെറ്റി, കവിള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മുട്ടയുടെ വെള്ള പുരട്ടുന്നത് രോമങ്ങള്‍ നീക്കാന്‍ ഗുണം ചെയ്യും.

കണ്‍തടത്തിലെ പഫ്‌നസ്സ് നീക്കുന്നു
കണ്ണുകള്‍ക്ക് താഴെയുള്ള പഫ്‌നെസ് കുറയ്ക്കാന്‍ മുട്ട പ്രയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. മോശം ഭക്ഷണക്രമം, ഉത്കണ്ഠ തുടങ്ങിയ ദൈനംദിന സമ്മര്‍ദ്ദ ഘടകങ്ങള്‍ കാരണം കണ്‍തടത്തില്‍ പഫ്‌നസ്സ് കണ്ടുവരാം. എന്നാല്‍ മുട്ടയുടെ വെള്ള ഉപയോഗിക്കുന്നത് നിങ്ങളുടെ കണ്ണുകള്‍ക്ക് താഴെയുള്ള ചര്‍മ്മത്തെ ദൃഢമാക്കുന്നു. ഇത് നിങ്ങളുടെ മുഖം പുതുമയുള്ളതും കൂടുതല്‍ യുവത്വമുള്ളതുമാക്കുന്നു.

എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം
എണ്ണമയമുള്ള ചര്‍മ്മം കുറയ്ക്കാന്‍ മുട്ട ഗുണം ചെയ്യുന്നു. മുഖത്തെ സെബം എണ്ണമയമുള്ള ചര്‍മ്മത്തിന് കാരണമാകുന്നു. മുട്ടയുടെ വെള്ളയ്ക്ക് സെബം ഉത്പാദനം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് നിങ്ങളുടെ മുഖം സംരക്ഷിച്ച് ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മുട്ടയുടെ വെള്ള ഒരു പ്രകൃതിദത്ത പരിഹാരമാണ്.

ബ്ലാക്ക്‌ഹെഡ്‌സ് നീക്കുന്നു
മുട്ടയുടെ വെള്ളയ്ക്ക് രേതസ് സ്വഭാവമുള്ളതിനാല്‍ അവ നിങ്ങളുടെ മുഖത്തെ ടിഷ്യുകളെ ശക്തമാക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ ബ്ലാക്ക് ഹെഡ്‌സ് പുറത്തെടുത്ത് അഴുക്ക് നീക്കംചെയ്യുന്നു. നിങ്ങളുടെ മുഖത്തെ കളങ്കങ്ങള്‍ നീക്കം ചെയ്യാനംു മുട്ട സഹായിക്കുന്നു. മുഖക്കുരുവും മറ്റ് കളങ്കങ്ങളേയും തുടച്ചുമാറ്റാന്‍ മുട്ടയുടെ വെള്ള സഹായകമാണ്.



Click it and Unblock the Notifications











