For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Dry Skin Treatment : വരണ്ട ചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ നാടന്‍ കൂട്ടുകള്‍

|

ചര്‍മ്മം വരളുന്നതിന്റെ അടിസ്ഥാന കാരണം മനസ്സിലാക്കുന്നത് പലപ്പോഴും അത്ര എളുപ്പമല്ല. കാലാവസ്ഥയിലെ മാറ്റം, ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യം, വരണ്ട കാലാവസ്ഥ, കഠിനമായ രാസ ചര്‍മ്മ ഉത്പന്നങ്ങള്‍ എന്നിവ വരണ്ട ചര്‍മ്മത്തിന് കാരണമാകും. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, വരണ്ട ചര്‍മ്മം കാരണം ഉണ്ടാകുന്ന ചൊറിച്ചിലും മറ്റും ആരും ഇഷ്ടപ്പെടുന്നില്ല. അവ എത്രയും പെട്ടെന്ന് ചികിത്സിച്ച് നീക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നു.

Most read: മുടിക്ക് ഈ എണ്ണയെങ്കില്‍ താരനും മുടികൊഴിച്ചിലും അടുക്കില്ലMost read: മുടിക്ക് ഈ എണ്ണയെങ്കില്‍ താരനും മുടികൊഴിച്ചിലും അടുക്കില്ല

വരണ്ട ചര്‍മ്മം എല്ലായ്‌പ്പോഴും ഗുരുതരമായ പ്രശ്‌നമല്ല. ഇത് സ്വാഭാവികമായി ചികിത്സിക്കാന്‍ കഴിയും. ചര്‍മ്മത്തിന്റെ വരള്‍ച്ചയെ നേരിടാന്‍ നിങ്ങള്‍ക്ക് ചില വീട്ടുവൈദ്യങ്ങളുടെ സഹായം സ്വീകരിക്കാവുന്നതാണ്. അത്തരം ചില വഴികള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

ഓട്‌സ്

ഓട്‌സ്

നിങ്ങളുടെ കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ഓട്‌സ് പൊടി ചേര്‍ക്കുക. അല്ലെങ്കില്‍ വരണ്ടതും ചൊറിച്ചിലുമുള്ള ചര്‍മ്മത്തില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഓട്‌സ് അടങ്ങിയ ക്രീമുകളും പരീക്ഷിക്കാം. ഒരു പഠനമനുസരിച്ച്, ഓട്‌സ് വിരുദ്ധ ബാഹ്യാവിഷ്‌ക്കാരവും ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുമുള്ളതാണെന്നും ഇത് വരണ്ട ചര്‍മ്മത്തിന് ഫലപ്രദമായ പ്രതിവിധി ആകുന്നുവെന്നുമാണ്.

സണ്‍ഫ്‌ളവര്‍ ഓയില്‍

സണ്‍ഫ്‌ളവര്‍ ഓയില്‍

ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു പ്രകൃതിദത്ത എണ്ണയാണ് സണ്‍ഫ്‌ളവര്‍ ഓയില്‍ ഓയില്‍. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുള്ള ഈ എണ്ണ ചര്‍മ്മകോശങ്ങള്‍ക്കുള്ളില്‍ ഈര്‍പ്പം കെട്ടുകയും ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു. ആസ്ത്മ, ആര്‍ത്രൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങളെ സണ്‍ഫ്‌ളവര്‍ ഓയില്‍ ഓയില്‍ തടയുന്നു, കൂടാതെ ഇവ കോശങ്ങളെ പുതുക്കാനും സഹായിക്കുന്നു.

Most read:അതിവേഗം താരനകലും മുടിയും വളരും; മുടിക്ക് വെളുത്തുള്ളി പായ്ക്ക്‌Most read:അതിവേഗം താരനകലും മുടിയും വളരും; മുടിക്ക് വെളുത്തുള്ളി പായ്ക്ക്‌

തേന്‍

തേന്‍

വരണ്ട ചര്‍മ്മത്തെ ചികിത്സിക്കാന്‍ ഉത്തമമായ പ്രതിവിധിയാണ് തേന്‍. ധാരാളം വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ആന്റിമൈക്രോബയല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുള്ള ഇവ ചര്‍മ്മത്തില്‍ നേരിട്ട് പ്രയോഗിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് തേന്‍ ഒരു ഫെയ്‌സ് മാസ്‌കായി പ്രയോഗിച്ച് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകാം. ചര്‍മ്മത്തിന്റെ വരള്‍ച്ചയെ തടയാന്‍ ഓട്‌സ് കലര്‍ത്തിയും തേന്‍ ഉപയോഗിക്കാം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ ജെല്‍ വരണ്ട ചര്‍മ്മത്തില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കും. കൈയിലോ കാലിലോ ചര്‍മ്മം വരളുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കറ്റാര്‍ വാഴ ജെല്‍ പ്രയോഗിക്കാം. ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ് ജെല്‍ പുരട്ടാവുന്നതാണ്.

Most read:മുടി വളര്‍ത്താന്‍ മാജിക്ക് പോലെ ഗുണംചെയ്യും ഈ ഹെയര്‍ മാസ്‌ക്‌Most read:മുടി വളര്‍ത്താന്‍ മാജിക്ക് പോലെ ഗുണംചെയ്യും ഈ ഹെയര്‍ മാസ്‌ക്‌

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ മാസ്‌കുകള്‍ ചര്‍മ്മത്തെ പോഷിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും ഉത്തമമാണ്. അവോക്കാഡോയുടെ പള്‍പ്പ് ഒരു പാത്രത്തില്‍ എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും തേനും കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റ് വരെ വച്ച ശേഷം കഴുകി കളയുക. വരണ്ട മുഖത്തിനൊരു പ്രതിവിധിയാണിത്.

ഒലിവ് ഓയിലും പഞ്ചസാരയും

ഒലിവ് ഓയിലും പഞ്ചസാരയും

ഒലിവ് ഓയില്‍, പഞ്ചസാര സ്‌ക്രബ് എന്നിവ ഉപയോഗിച്ച് മൃതകോശങ്ങളെ അകറ്റി ചര്‍മ്മത്തെ എക്‌സ്‌ഫോളിയേറ്റ് ചെയ്യുന്നു. അര ടീസ്പൂണ്‍ പഞ്ചസാരയും 2 ടീസ്പൂണ്‍ ഒലിവ് ഓയിലും കലര്‍ത്തുക. ഇത് ചര്‍മ്മത്തില്‍ സൗമ്യമായി തടവി കഴുകി കളയുക. ഈ സ്‌ക്രബ് വരണ്ട ചര്‍മ്മത്തെ നീക്കം ചെയ്യുകയും ചര്‍മ്മത്തെ സൂര്യതാപത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

Most read:അറ്റം പിളരുന്ന മുടിക്ക് ഔഷധമാണ് ഈ കൂട്ടുകള്‍; ഉറപ്പായ ഫലംMost read:അറ്റം പിളരുന്ന മുടിക്ക് ഔഷധമാണ് ഈ കൂട്ടുകള്‍; ഉറപ്പായ ഫലം

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. എമോലിയന്റ് ഗുണങ്ങള്‍ അടങ്ങിയ വെളിച്ചെണ്ണ വരണ്ട ചര്‍മ്മത്തിന് നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലെ കോശങ്ങള്‍ തമ്മിലുള്ള വിടവ് നികത്തി ഇമോലിയന്റുകള്‍ ചര്‍മ്മത്തെ ജലാംശത്തോടെ നിര്‍ത്തുകയും മിനുസപ്പെടുത്തുകയും ചെയ്യുന്നു. മൃദുവായ ചര്‍മ്മം ലഭിക്കാനായി രാത്രി ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് നിങ്ങള്‍ക്ക് കുറച്ച് തുള്ളി വെളിച്ചെണ്ണ ചര്‍മ്മം വരണ്ട സ്ഥലത്ത് പുരട്ടാം.

പെട്രോളിയം ജെല്ലി

പെട്രോളിയം ജെല്ലി

മിനറല്‍ ഓയില്‍ എന്നും അറിയപ്പെടുന്ന പെട്രോളിയം ജെല്ലി വര്‍ഷങ്ങളായി ചര്‍മ്മസംരക്ഷണത്തിനായി ഉപയോഗിക്കുന്നു. ഇത് ചര്‍മ്മത്തില്‍ ഒരു സംരക്ഷണ പാളി ഉണ്ടാക്കുകയും ചര്‍മ്മത്തിനടിയില്‍ ഈര്‍പ്പം കെട്ടുകയും ചെയ്യുന്നു. വരണ്ട ചര്‍മ്മത്തെ സുഖപ്പെടുത്താന്‍ അതിനാല്‍ പെട്രോളിയം ജെല്ലി വളരെ സഹായകരമാണ്.

Most read:നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവുംMost read:നല്ല പട്ടുപോലെയുള്ള മുടി ഉറപ്പ്; കൂടെ തിളക്കവും

English summary

Effective Ways To Treat Dry Skin Naturally in Malayalam

Here are some effective ways to treat dry skin naturally. Take a look.
X
Desktop Bottom Promotion