For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനലില്‍ വരണ്ട ചര്‍മ്മം മറികടക്കാന്‍ ചില പൊടിക്കൈകള്‍

|

വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്റെ വരള്‍ച്ച വളരെ പെട്ടെന്നായിരിക്കും. ധാരാളം ആളുകള്‍ വേനല്‍ക്കാലത്ത് വരണ്ട ചര്‍മ്മത്തെക്കുറിച്ച് പരാതിപ്പെടുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ചുട്ടുപൊള്ളുന്ന ചൂടില്‍ നിങ്ങളുടെ ചര്‍മ്മത്തിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ നിരവധി ഘടകങ്ങളുണ്ട്. നിങ്ങള്‍ക്ക് സാധാരണ അല്ലെങ്കില്‍ കോമ്പിനേഷന്‍ ചര്‍മ്മമുണ്ടെങ്കില്‍പ്പോലും, വേനല്‍ക്കാലത്ത് ഇത് വരണ്ടുപോകും. വേനല്‍ക്കാലത്ത് ചര്‍മ്മം വരളുന്നത് തടയാന്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: സണ്‍ബേണ്‍ തടയാന്‍ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങള്‍Most read: സണ്‍ബേണ്‍ തടയാന്‍ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങള്‍

ഫേസ് വാഷ്

ഫേസ് വാഷ്

ചില സോപ്പുകളിലും ക്ലെന്‍സറുകളിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തെ സ്വാഭാവിക ഈര്‍പ്പം നീക്കം ചെയ്യുകയും വരണ്ടതാക്കുകയും ചെയ്യുന്നു. മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുള്ളതും ഹൈപ്പോഅലോര്‍ജെനിക് ഉള്ളതുമായ മൃദുവായ ഫേസ് വാഷുകള്‍ തിരഞ്ഞെടുക്കുക. പപ്പായ പോലുള്ള ഫ്രൂട്ട് എന്‍സൈമുകള്‍ നല്ലതാണ്. ഫേസ് വാഷില്‍ പാരബെന്‍സ് പോലുള്ള ദോഷകരമായ രാസവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കുക.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

സാധാരണയായി മുഖത്തും കഴുത്തിലും കറ്റാര്‍ വാഴ ജെല്‍ ഉപയോഗിക്കുക. കറ്റാര്‍ വാഴ ഒരു സാന്ത്വന ഘടകമായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ ഇത് അമിതമായി സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ കേടായ ചര്‍മ്മകോശങ്ങളെ സുഖപ്പെടുത്തുകയും നന്നാക്കുകയും ചെയ്യുന്നു. ആവശ്യത്തിന് ജലാംശം ലഭിക്കുന്നതിനായി കറ്റാര്‍ വാഴ നീര് നിങ്ങള്‍ക്ക് രാവിലെ കഴിക്കാവുന്നതാണ്.

Most read:പിഗ്മെന്റേഷന് ഫലപ്രദമായ പ്രതിവിധി ഉരുളക്കിഴങ്ങ്; ഉപയോഗം ഇങ്ങനെMost read:പിഗ്മെന്റേഷന് ഫലപ്രദമായ പ്രതിവിധി ഉരുളക്കിഴങ്ങ്; ഉപയോഗം ഇങ്ങനെ

വിറ്റാമിന്‍ സമ്പുഷ്ടമായ ഭക്ഷണം

വിറ്റാമിന്‍ സമ്പുഷ്ടമായ ഭക്ഷണം

തണ്ണിമത്തന്‍, കക്കിരി, കാരറ്റ് തുടങ്ങിയ വിറ്റാമിനുകള്‍ സി, ഇ എന്നിവ നല്‍കുന്ന ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കുക. ഈ ആന്റിഓക്സിഡന്റുകള്‍ ചര്‍മ്മത്തെ നന്നാക്കാനും ദോഷകരമായ സൂര്യരശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

വെള്ളം

വെള്ളം

ഉയര്‍ന്ന ചൂട് ശരീരത്തില്‍ ആന്തരിക വീക്കം ഉണ്ടാക്കാം, ഇത് തലകറക്കത്തിന് കാരണമാകും. ദിവസവും കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ഉപയോഗിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. അമിതമായി കഫീനും മദ്യവും കഴിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും.

ഗ്ലിസറിന്‍

ഗ്ലിസറിന്‍

ദിവസവും കിടക്കുന്നതിന് മുമ്പ് ഗ്ലിസറിന്‍ നേര്‍ത്ത പാളിയായി മുഖത്ത് പുരട്ടുക. രാവിലെ ഇത് വൃത്തിയാക്കുക. ഗ്ലിസറിന്‍, കേടായ ചര്‍മ്മകോശങ്ങളെ നന്നാക്കുകയും ദിവസം മുഴുവന്‍ നിങ്ങളുടെ മുഖത്തെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു.

Most read:ചര്‍മ്മം പോളിഷ് ചെയ്‌തെടുക്കാന്‍ ഫലപ്രദം ഈ ബോഡി സ്‌ക്രബുകള്‍Most read:ചര്‍മ്മം പോളിഷ് ചെയ്‌തെടുക്കാന്‍ ഫലപ്രദം ഈ ബോഡി സ്‌ക്രബുകള്‍

ചുണ്ടുകള്‍ സംരക്ഷിക്കുക

ചുണ്ടുകള്‍ സംരക്ഷിക്കുക

വേനല്‍ക്കാലത്ത് കത്തുന്ന സൂര്യന്‍ ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികള്‍ വികിരണം ചെയ്യുകയും സെന്‍സിറ്റീവ് ലിപ് ടിഷ്യുവിനെ നശിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ചുണ്ടുകള്‍ പുതുമയുള്ളതും ഉന്മേഷദായകവും നിലനിര്‍ത്താന്‍, SPF 15 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള ലിപ് ബാം പുരട്ടുക, എല്ലാ ദിവസവും ഇത് പ്രയോഗിക്കുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഇതൊരു അത്ഭുത എണ്ണയാണ്! കൂടാതെ ഇത് ഉപയോഗിക്കാന്‍ നിരവധി മാര്‍ഗങ്ങളുമുണ്ട്. നിങ്ങളുടെ കൈകള്‍, പുറംതൊലി, സന്ധികള്‍ എന്നിവ പോലുള്ള പ്രശ്‌നമുള്ള സ്ഥലങ്ങളില്‍ ഇത് പുരട്ടുക, ചര്‍മ്മത്തില്‍ തടവുക അല്ലെങ്കില്‍ കുറച്ച് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ നിങ്ങളുടെ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തെ അവിശ്വസനീയമാംവിധം മൃദുലമാക്കുന്നു.

Most read:കനത്ത വെയില്‍ മുഖത്ത് ടാന്‍ വരുത്തും; ഈ വീട്ടുവഴിയാണ് തടയാനുള്ള വഴിMost read:കനത്ത വെയില്‍ മുഖത്ത് ടാന്‍ വരുത്തും; ഈ വീട്ടുവഴിയാണ് തടയാനുള്ള വഴി

ഉചിതമായ സോപ്പ് ഉപയോഗിക്കുക

ഉചിതമായ സോപ്പ് ഉപയോഗിക്കുക

പെര്‍ഫ്യൂം സോപ്പുകള്‍ നിങ്ങളുടെ ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയും ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണകള്‍ നീക്കം ചെയ്യുകയും വരണ്ടതാക്കുകയും ചെയ്യും. പകരം, പ്രകൃതിദത്ത സോപ്പുകളോ ബാത്ത് ജെല്ലുകളോ ഉപയോഗിക്കുക.

ആവി പിടിക്കുക

ആവി പിടിക്കുക

വേനല്‍ക്കാലത്ത് നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ അഴുക്കും എണ്ണയും ശേഖരിക്കും. ഇത് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കും. ആഴ്ചയില്‍ ഒരിക്കല്‍ നീരാവി പിടിക്കുന്നത് നിങ്ങളുടെ സുഷിരങ്ങള്‍ തുറക്കാന്‍ സഹായിക്കുന്നതായിരിക്കും. വേനല്‍ക്കാലത്ത് കുളിക്കാന്‍ ചൂടുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക. കുളിക്കുമ്പോള്‍ തണുത്ത വെള്ളം ഉപയോഗിക്കുന്നത് നല്ലതാണ്, ഇത് ചര്‍മ്മത്തെ തണുപ്പിക്കാനും മുഖക്കുരു തടയാനും സഹായിക്കും. കുളിക്കുന്നതിന് മുമ്പ് ബദാം ഓയില്‍ ഉപയോഗിച്ച് മസാജ് ചെയ്യുക. ബദാം ഓയില്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തും.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

നിങ്ങളുടെ വീട്ടില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് പതിവായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക, കാരണം ഇത് നിങ്ങളുടെ ചര്‍മ്മത്തെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുകയും ചര്‍മ്മം വരണ്ടുപോകുന്നത് തടയുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമുണ്ടെങ്കില്‍ സണ്‍സ്‌ക്രീന്‍ വാങ്ങുക, വരണ്ട ചര്‍മ്മമാണെങ്കില്‍ മോയ്‌സ്ചറൈസിംഗ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. നിങ്ങളുടെ ചര്‍മ്മത്തിന്റെ തരം അനുസരിച്ച് സണ്‍സ്‌ക്രീന്‍ വാങ്ങുന്നത് ഉറപ്പാക്കുക. നിങ്ങളുടെ ചര്‍മ്മത്തിലും മുടിയിലും സണ്‍സ്‌ക്രീന്‍ സ്‌പ്രേകള്‍ ഉപയോഗിക്കുക.

Most read:മികച്ച രീതിയില്‍ മുഖത്തിന് നല്‍കാം തിളക്കം; ബ്ലീച്ച് ചെയ്യാം ഈസിയായിMost read:മികച്ച രീതിയില്‍ മുഖത്തിന് നല്‍കാം തിളക്കം; ബ്ലീച്ച് ചെയ്യാം ഈസിയായി

മോയ്‌സ്ചറൈംസിഗ് ഫേസ് പാക്ക്

മോയ്‌സ്ചറൈംസിഗ് ഫേസ് പാക്ക്

പപ്പായ ഒരു പ്രകൃതിദത്ത മോയ്‌സ്ചറൈസറാണ്, ചര്‍മ്മത്തിലെ ഈര്‍പ്പം നല്‍കുന്നതിന് പേരുകേട്ടതാണ്. ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുമുണ്ട് ഇതിന്. മിനുസമാര്‍ന്ന പേസ്റ്റ് ഉണ്ടാക്കി കുറച്ച് പപ്പായ കഷണങ്ങള്‍ ചതച്ച് നിങ്ങളുടെ മുഖത്ത് പുരട്ടുക. പപ്പായ ഒട്ടിപ്പിടിക്കുന്നത് തടയാന്‍ നിങ്ങളുടെ മുഖത്ത് വലിയ കോട്ടണ്‍ തുണി വയ്ക്കുക. 15 മിനിട്ട് വച്ച ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ മൂന്ന് തവണ ഈ രീതി ആവര്‍ത്തിക്കുക.

തൈര് ഫേഷ്യല്‍ പാക്ക്

തൈര് ഫേഷ്യല്‍ പാക്ക്

വളരെ ലളിതവും എന്നാല്‍ ഫലപ്രദവുമായ പ്രതിവിധിയാണിത്. തൈര് ഈര്‍പ്പം നിലനിര്‍ത്തുകയും സ്വാഭാവികമായും ചര്‍മ്മത്തെ മൃദുവാക്കുകയും ചെയ്യുന്നതിനാല്‍ വേനല്‍ക്കാലത്ത് നിങ്ങളുടെ വരണ്ട ചര്‍മ്മത്തെ ചികിത്സിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് തൈര് ഫേഷ്യല്‍ പാക്ക്. ഒരു ടീസ്പൂണ്‍ തേന്‍ 2 ടീസ്പൂണ്‍ തൈരില്‍ കലര്‍ത്തി ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. പൂര്‍ണ്ണമായും ഉണങ്ങാന്‍ വിട്ട ശേഷം വെള്ളത്തില്‍ കഴുകുക. മൃദുവും തിളക്കവുമുള്ള ചര്‍മ്മം ലഭിക്കാന്‍ ഒരു മാസത്തേക്ക് ആഴ്ചയില്‍ 2 തവണ ഇത് ആവര്‍ത്തിക്കുക.

English summary

Effective Ways To Prevent Dry Skin in Summer in Malayalam

Check out these simple steps for effective ways to prevent dry skin in summer.
Story first published: Monday, March 7, 2022, 12:54 [IST]
X
Desktop Bottom Promotion