For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിലെ ഈ സുഷിരങ്ങളെ ഇനി പേടിക്കേണ്ട; അറിഞ്ഞിരിക്കേണ്ടത് ഇതെല്ലാം

|

ചര്‍മ്മസംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന സുഷിരങ്ങള്‍. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള്‍ എന്താണ് ചെയ്യേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും ചര്‍മ്മം ക്ലിയറാക്കുന്നതിനും വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചിലതുണ്ട്. ചര്‍മ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും ചര്‍മ്മം സൂപ്പറാക്കുന്നതിനും വേണ്ടി വീട്ടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് ശ്രദ്ധിക്കേണ്ട വീട്ടുവൈദ്യങ്ങള്‍ ഇവയെല്ലാമാണ്.

 പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം 5മിനിട്ടില്‍ പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം 5മിനിട്ടില്‍

ചര്‍മ്മത്തിലെ അഴുക്കും മറ്റും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇനി ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. മുഖത്തെ സുഷിരങ്ങള്‍ ഇല്ലാതാക്കി ചര്‍മ്മത്തിന് ഉണ്ടാക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും വേണ്ടി നമുക്ക് ചില വീട്ടുമാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ആവി പിടിക്കുക

ആവി പിടിക്കുക

നിങ്ങളുടെ പ്രിയപ്പെട്ട ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകുക. അത് നിങ്ങളുടെ ചര്‍മ്മത്തിലെ ഒരു വിധം അഴുക്കിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിന് ശേഷം മുഖത്ത് ആവി പിടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ആവി പിടിക്കുന്നതിലൂടെ ചര്‍മ്മത്തിലെ എണ്ണയും അഴുക്കും ഇല്ലാതാവുകയും ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലുണ്ടാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. നിങ്ങളുടെ ചര്‍മ്മം വരണ്ടതാണെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ റോസേഷ്യയ്ക്ക് സാധ്യതയുള്ളയാളാണെങ്കില്‍ ആവി പിടിക്കുന്നത് ശ്രദ്ധിച്ച് വേണം. കാരണം ഇത് ചര്‍മ്മം വരണ്ടതാക്കുകയും ചുവപ്പ് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം 5മിനിട്ടില്‍പല്ലിലെ കറ പ്രശ്‌നമാകുമ്പോള്‍ പരിഹാരം 5മിനിട്ടില്‍

ആവി പിടിക്കേണ്ടത്

ആവി പിടിക്കേണ്ടത്

ഒരു വലിയ പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ചൂട് സുരക്ഷിതമായ പായയിലോ മടക്കിവെച്ച തുണിയിലോ കലം വയ്ക്കുക. കലം എവിടെ സ്ഥാപിക്കണമെന്ന് നിങ്ങള്‍ തീരുമാനിക്കുമ്പോള്‍ നിങ്ങള്‍ക്ക് സുഖമായി ഇരിക്കാനോ നില്‍ക്കാനോ മുട്ടുകുത്താനോ കഴിയുന്ന ഒരു സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുക. എന്നിരുന്നാലും, അതിനടിയില്‍ ഒരു മടക്കിവെച്ച ടവല്‍ സ്ഥാപിക്കുന്നത് ഉറപ്പാക്കുക. ശേഷം തലവഴി തുണിയിട്ട് ആവി പിടിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും പഞ്ചസാരയുടെ ഉപയോഗം നിങ്ങളുടെ ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ആരോഗ്യസൗന്ദര്യ ഗുണങ്ങള്‍ നിരവധിയാണ് പഞ്ചസാരയ്ക്ക്. ഇത് മുഖത്തുള്ള പാടുകളെ നീക്കം ചെയ്ത് മുഖത്തെ സുഷിരങ്ങളെ പ്രതിരോധിക്കുന്നു. രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര പൊടിച്ച് അല്‍പം നാരങ്ങ നീരുമായി മിക്സ് ചെയ്ത് മുഖത്ത് നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇതിലൂടെ ചര്‍മ്മത്തിലെ അടഞ്ഞ സുഷിരങ്ങള്‍ തുറക്കുകയും ചര്‍മ്മം തിളങ്ങുകയും ചെയ്യുന്നു.

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടി

മുള്‍ട്ടാണി മിട്ടിയാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇത് സ്പോഞ്ച് പോലെയാണ് മുഖത്ത് പ്രവര്‍ത്തിക്കുന്നത്. മുഖത്തുള്ള മൃതകോശങ്ങളെ നീക്കം ചെയ്യുകയും സുഷിരങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കി മുഖം ക്ലീന്‍ ആക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ചര്‍മ്മത്തില്‍ ഇവ പ്രയോഗിക്കുന്നത് ആരോഗ്യമുള്ള ചര്‍മ്മത്തിന് മികച്ചതാണ്.

തേന്‍

തേന്‍

സൗന്ദര്യ സംരക്ഷണത്തിന്റെ അവസാന വാക്ക് എന്ന് വേണമെങ്കില്‍ നമുക്ക് തേനിനെ പറയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം നല്‍കുകയും സുഷിരങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് ടേബിള്‍ സ്പൂണ്‍ തേനും രണ്ട് ടേബിള്‍ സ്പൂണ്‍ കറുവപ്പട്ട പൊടിച്ചതും മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് നിങ്ങള്‍ക്ക് മികച്ച ഗുണം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നാരങ്ങനീര്

നാരങ്ങനീര്

ചര്‍മ്മത്തിലുണ്ടാവുന്ന ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് നാരങ്ങനീര് എന്തുകൊണ്ടും മികച്ചതാണ്. ഇത് മുഖത്തെ ഒളിഞ്ഞിരിയ്ക്കുന്ന എല്ലാ അഴുക്കിനേയും ഇല്ലാതാക്കി മുഖം ക്ലീന്‍ ആക്കുന്നു. ഇതിലെ സിട്രിക് ആസിഡ് ആണ് പ്രധാനമായും മുഖത്തെ സുഷിരങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. നാരങ്ങ നീരില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് മസ്സാജ് ചെയ്യുന്നത് നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

സൗന്ദര്യ സംരക്ഷണത്തിനും ബേക്കിംഗ് സോഡ ഒരു അനിവാര്യ ഘടകമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയെ പ്രതിരോധിക്കുന്നതിനും അത് നിങ്ങളുടെ ചര്‍മ്മത്തിന് ഉതകുന്ന രീതിയില്‍ മാറ്റുന്നതിനും ഏറ്റവും മികച്ചത് തന്നെയാണ്. അതിന് വേണ്ടി ബേക്കിംഗ് സോഡ വെള്ളത്തില്‍ ചാലിച്ച് മുഖത്ത് തേച്ച് പിടിപ്പിച്ച് 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ സുഷിരങ്ങള്‍ ഇല്ലാതാക്കുകയും മുഖത്തിന് തിളക്കം നല്‍കുകയും ചെയ്യും. അഴുക്കും വിയര്‍പ്പും പൂര്‍ണമായും മാറ്റുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുട്ടയുടെ വെള്ള ഒഴിച്ച് നിര്‍ത്താന്‍ ആവാത്തതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുകയും ചര്‍മ്മത്തിലെ മുകളില്‍ പറഞ്ഞ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മുട്ടയുടെ വെള്ള മുഖത്ത് തേച്ച് പിടിപ്പിച്ച് 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ തിളക്കം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.

English summary

Effective Ways to Clean Clogged Pores

Here in this article we are discussing about some effective ways to clean clogged pores. Take a look.
X
Desktop Bottom Promotion