For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്തെ ഈ പ്രശ്‌നം പെട്ടെന്ന് മാറ്റാം

|

മഴക്കാലത്ത് കാലാവസ്ഥയിലെ മാറ്റങ്ങള്‍ ചര്‍മ്മത്തെ ബാധിക്കും. നിങ്ങളുടെ ചര്‍മ്മം ഈര്‍പ്പം, ചൂട് എന്നിവയ്ക്ക് നിരന്തരം വിധേയമാകുമ്പോള്‍, ഇത് നിര്‍ജ്ജലീകരണത്തിനും കേടുപാടുകള്‍ക്കും വിധേയമാകാം. മുഖക്കുരു, അലര്‍ജി, തിണര്‍പ്പ് തുടങ്ങിയ വിവിധ ചര്‍മ്മ പ്രശ്‌നങ്ങളുമായി മണ്‍സൂണ്‍ ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, മഴയുള്ള ദിവസങ്ങളില്‍ ചര്‍മ്മത്തെ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തെ നശിപ്പിക്കുന്നു. കൃത്യമായ ധാരണയില്ലെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിന് വെല്ലുവിളി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് നിങ്ങളുടെ ചര്‍മ്മം ക്ലിയറാക്കുന്നു.

ബ്ലാക്ക്‌ഹെഡ് റബ്ബര്‍പോലെ മായ്ക്കും വെളുത്തുള്ളിബ്ലാക്ക്‌ഹെഡ് റബ്ബര്‍പോലെ മായ്ക്കും വെളുത്തുള്ളി

ഈര്‍പ്പമുള്ള കാലാവസ്ഥ ചൂടിനൊപ്പം കൂടിച്ചേര്‍ന്ന് സെബത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എണ്ണമയമുള്ള ചര്‍മ്മം പൊടി, അഴുക്ക്, വിയര്‍പ്പ് എന്നിവയെ ആകര്‍ഷിക്കുകയും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടഞ്ഞുപോകുകയും മുഖക്കുരു പൊട്ടുകയും ചെയ്യും. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ അവ ഒരു അടയാളം പോലെ മുഖത്ത് കാണാവുന്നതാണ്. മുഖക്കുരു നിങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കുന്നുണ്ടോ? വിഷമിക്കേണ്ട, മുഖക്കുരുവിനെ ചികിത്സിക്കാന്‍ ഫലപ്രദമായ നിരവധി വീട്ടുവൈദ്യങ്ങളുണ്ട്. ഈ മണ്‍സൂണ്‍ കാലത്ത് പരീക്ഷിക്കാന്‍ ലളിതമായ കുറച്ച് പൊടിക്കൈകള്‍ ഉതാ.

ആര്യവേപ്പ്

ആര്യവേപ്പ്

മുഖക്കുരു ചികിത്സിക്കുന്നതിനുള്ള ഏറ്റവും എളുപ്പവും ഫലപ്രദവുമായ വീട്ടുവൈദ്യമാണ് ആര്യവേപ്പ്. കുറച്ച് വേപ്പിലയുടെ പേസ്റ്റ് ഉണ്ടാക്കി മുഖത്തും മറ്റ് ചര്‍മ്മത്തെ ബാധിച്ച പ്രദേശങ്ങളിലും പുരട്ടുക. ഇത് 10 മിനിറ്റ് മുഖത്ത് തന്നെ വെക്കുക. തുടര്‍ന്ന് തണുത്ത വെള്ളത്തില്‍ കഴുകുക. പേസ്റ്റിലേക്ക് മഞ്ഞള്‍പ്പൊടിയും പാലും ചേര്‍ക്കാം. കുറച്ച് ദിവസത്തേക്ക് ഇത് പ്രയോഗിക്കുക, കാലക്രമേണ ചര്‍മ്മം മികച്ചതായി മാറുന്നു. ഇലകള്‍ മാത്രമല്ല, വേപ്പ് മരത്തിന്റെ കായും ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉപയോഗിക്കാം. മുഖക്കുരുവില്‍ വേപ്പിന്റെ കായ വളരെ സൗമ്യമായി തടവി ഉണങ്ങാന്‍ വിടുക. മുഖം കഴുകാന്‍ ക്ലെന്‍സര്‍ ഉപയോഗിക്കുക. ഇത് ദിവസവും ചെയ്ത് മുഖക്കുരുവിെേന എന്നന്നേക്കുമായി ഇല്ലാതാക്കുക.

തേനും പഞ്ചസാരയും

തേനും പഞ്ചസാരയും

ഈ സ്‌ക്രബ് ഉണ്ടാക്കാന്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ മൂന്ന് ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് തേച്ച് 15 മിനിറ്റിനു ശേഷം കഴുകുക. മുഖക്കുരുവിനെ തടയാനും ചര്‍മ്മത്തെ മിനുസമാര്‍ന്നതും കുറ്റമറ്റതുമായി തോന്നുന്നതിനും ഈ ഹോം പ്രതിവിധി സഹായിക്കും. ഇതെല്ലാം ദിവസവും ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാക്കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ സൗന്ദര്യ സംരക്ഷണത്തിനും നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. എല്ലാ ദിവസവും ചെയ്താല്‍ നിങ്ങള്‍ക്ക് ഇരട്ടി ഫലമായിരിക്കും ലഭിക്കുന്നത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഇത് പ്രയോഗിക്കാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

നിങ്ങളുടെ മണ്‍സൂണ്‍ മുഖക്കുരുവിനെ ചെറുക്കാന്‍ ആ ഉരുളക്കിഴങ്ങും സഹായിക്കും. നിങ്ങളുടെ മുഖക്കുരുവിന് മറുമരുന്നായി ഉരുളക്കിഴങ്ങിന് കഴിയും. ഒരു ഉരുളക്കിഴങ്ങ് നേര്‍ത്ത കഷ്ണങ്ങളാക്കി മുറിച്ച് ബാധിത പ്രദേശങ്ങളില്‍ തടവുക. ഇത് പതിവായി ചെയ്യുക, നിങ്ങളുടെ മുഖക്കുരു ഉടന്‍ തന്നെ ഇല്ലാതാകും. പെട്ടെന്ന് മുഖത്തിന് നിറം നല്‍കുന്നതിനും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും ചെയ്യാവുന്ന സൗന്ദര്യ സംരക്ഷണ ഉപാധികളാണ് ഇവയെല്ലാം എന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുന്നു.

പതിവ് സ്റ്റീമിംഗ്

പതിവ് സ്റ്റീമിംഗ്

നിങ്ങള്‍ ചെയ്യേണ്ടത് കുറച്ച് മിനിറ്റ് മുഖം നീരാവിയെടുക്കുക മാത്രമാണ്. ഇത് സുഷിരങ്ങള്‍ തുറക്കാനും മുഖക്കുരു പൊട്ടല്‍ കുറയ്ക്കാനും സഹായിക്കും. ചൂടുവെള്ളത്തില്‍ കുറച്ച് വേപ്പ് ഇലകള്‍ ചേര്‍ക്കുന്നത് നിങ്ങള്‍ക്ക് ഇതിലും മികച്ച ഫലങ്ങള്‍ നല്‍കും. അതുകൊണ്ട് ദിവസവും ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് ശീലമാക്കാം എന്നത് തന്നെയാണ് പ്രത്യേകതയും.

തൈര്

തൈര്

ചര്‍മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും കിടക്കുന്നതിന് മുന്‍പ് അല്‍പം തൈര് മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്ത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇതിലൂടെ ചര്‍മ്മത്തിലെ എല്ലാ അസ്വസ്ഥതകളും മാറി ചര്‍മ്മത്തിന് നല്ല തിളക്കം ലഭിക്കുന്നു. എല്ലാ ദിവസവും നിങ്ങള്‍ ഇത് ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഏത് അസ്വസ്ഥതകള്‍ക്കും മികച്ച പരിഹാരമാര്‍ഗ്ഗം തന്നെയാണ് തൈര്. ഈ ഒറ്റമൂലിയും നിങ്ങള്‍ക്ക് എപ്പോഴും ഉപയോഗിക്കാവുന്നതാണ്.

സ്‌കിന്‍കെയര്‍ പതിവ്

സ്‌കിന്‍കെയര്‍ പതിവ്

ഈ സ്‌കിന്‍കെയര്‍ പതിവ് പിന്തുടരുന്നതിനു പുറമേ, മഴക്കാലത്ത് നിങ്ങള്‍ കഴിക്കുന്നതും കുടിക്കുന്നതുമായവയും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ മദ്യപാനം ഒഴിവാക്കുക, കാപ്പിക്ക് പകരം ഹെര്‍ബല്‍ ടീ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക. മണ്‍സൂണ്‍ സമയത്ത് ചര്‍മ്മത്തി ഉണ്ടാക്കുന്ന അലര്‍ജി തടയാന്‍ മസാലകള്‍ വേണ്ടെന്ന് വെക്കുക. ചര്‍മ്മത്തെ ആരോഗ്യമുള്ളതും മുഖക്കുരു ഇല്ലാത്തതുമായി നിലനിര്‍ത്തുന്നതിന് ധാരാളം വെള്ളം കുടിക്കുകയും ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യുക. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

Effective Home Remedies To Treat Monsoon Acne

Here in this article we are discussing about the effective home remedies to treat monsoon acne. Read on.
X
Desktop Bottom Promotion