For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോര് ഉപയോഗിച്ചുള്ള ഈ മാസ്‌ക് നല്‍കും കളങ്കമില്ലാത്ത മുഖചര്‍മ്മം

|

മിക്ക അടുക്കളകളിലും ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പാനീയങ്ങളില്‍ ഒന്നാണ് മോര്. വാസ്തവത്തില്‍, ഈ പാനീയം ആസ്വദിക്കാതെ വേനല്‍ക്കാലം അപൂര്‍ണ്ണമാണ്. രസകരമായ കാര്യം എന്തെന്നാല്‍, ചൂടുള്ള വേനല്‍ക്കാലത്ത് നമ്മെ തണുപ്പിക്കു മാത്രമല്ല, ഈ ഒരു പാനീയം നമ്മുടെ ചര്‍മ്മത്തിനും വളരെയധികം ഗുണം ചെയ്യും. മോരില്‍ ലാക്റ്റിക് ആസിഡും നല്ല ബാക്ടീരിയകളും കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്.

Most read: മുഖത്തെ അമിതരോമം നിങ്ങളുടെ സൗന്ദര്യം കുറയ്ക്കുന്നോ? എളുപ്പ പരിഹാരം ഇത്Most read: മുഖത്തെ അമിതരോമം നിങ്ങളുടെ സൗന്ദര്യം കുറയ്ക്കുന്നോ? എളുപ്പ പരിഹാരം ഇത്

ഇത് ചര്‍മ്മത്തിന്റെ ഉപരിതലത്തിലേക്ക് തുളച്ചുകയറുകയും നിര്‍ജ്ജീവമായ എല്ലാ കോശങ്ങളെയും നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതുകൂടാതെ, ഇരുണ്ട പാടുകള്‍ നീക്കാന്‍ സഹായിക്കുന്ന രേതസ് ഗുണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു, ഇത് ചര്‍മ്മത്തിന് തുല്യമായ നിറം നല്‍കും. ചര്‍മ്മത്തിന്റെ സൗന്ദര്യം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ മോര് ഉപയോഗിച്ച് തയാറാക്കി ഉപയോഗിക്കാവുന്ന ചില ഫെയ്‌സ് മാസ്‌കുകള്‍ ഇതാ.

മോരും ചെറുപയര്‍ പൊടിയും

മോരും ചെറുപയര്‍ പൊടിയും

നിങ്ങളുടെ മങ്ങിയതും ക്ഷീണിച്ചതുമായ ചര്‍മ്മം തല്‍ക്ഷണം തിളങ്ങാന്‍ സഹായിക്കുന്ന ഏറ്റവും പ്രയോജനപ്രദമായ മാസ്‌കുകളില്‍ ഒന്നാണിത്. ഇത് ചര്‍മ്മത്തിലെ പാടുകള്‍ കുറയ്ക്കുകയും ടാനിംഗ് നീക്കം ചെയ്യുകയും ചെയ്യും. എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും അനുയോജ്യമാണ് ഈ മാസ്‌ക്. 2 ടേബിള്‍സ്പൂണ്‍ ചെറുപയര്‍ പൊടി, ഒരു നുള്ള് മഞ്ഞള്‍, 2-3 ടേബിള്‍സ്പൂണ്‍ മോര് എന്നിവ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി ചര്‍മ്മത്തില്‍ പുരട്ടുക. ഇത് 15 മുതല്‍ 20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ നന്നായി കഴുകുക. നിങ്ങള്‍ ആഗ്രഹിച്ച ഫലം ലഭിക്കാന്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഇത് ആവര്‍ത്തിക്കുക.

മോര് ടോണിംഗ് മാസ്‌ക്

മോര് ടോണിംഗ് മാസ്‌ക്

മോര് നല്ലൊരു ടോണറായി പ്രവര്‍ത്തിക്കുന്നു. ഉള്ളില്‍ നിന്ന് ചര്‍മ്മ സുഷിരങ്ങളെ ശുദ്ധീകരിക്കുന്ന ഒരു മികച്ച പ്രകൃതിദത്ത ടോണിംഗ് ലോഷനാണിത്. 2 ടേബിള്‍സ്പൂണ്‍ മോര്, 1 ടീസ്പൂണ്‍ റോസ് വാട്ടര്‍, ഏതാനും തുള്ളി ടീ ട്രീ ഓയില്‍ എന്നിവ മിക്സ് ചെയ്ത് മുഖത്ത് വൃത്താകൃതിയില്‍ മുകളിലേക്ക് പുരട്ടുക. ഇത് 10 മിനിറ്റ് കഴിഞ്ഞ് നനഞ്ഞ കോട്ടണ്‍ തുണി ഉപയോഗിച്ച് നീക്കം ചെയ്യുക. ശേഷം മുഖം വൃത്തിയായി കഴുകുക.

Most read:ആരോഗ്യമുള്ള തിളങ്ങുന്ന മുഖത്തിന് ഈ പ്രകൃതിദത്ത കൂട്ടുകള്‍Most read:ആരോഗ്യമുള്ള തിളങ്ങുന്ന മുഖത്തിന് ഈ പ്രകൃതിദത്ത കൂട്ടുകള്‍

മോരും തക്കാളി നീരും

മോരും തക്കാളി നീരും

ചൂടുള്ള വേനല്‍ക്കാലത്ത് ടാനിംഗ് ഇല്ലാതാക്കാന്‍ തക്കാളി നീരിനൊപ്പം മോര് ചേര്‍ത്ത് ഉപയോഗിക്കാം. 1 ടേബിള്‍സ്പൂണ്‍ മോരും 1 ടേബിള്‍സ്പൂണ്‍ തക്കാളി നീരും കലര്‍ത്തി കോട്ടണ്‍ തുണി ഉപയോഗിച്ച് ബാധിത പ്രദേശങ്ങളില്‍ പുരട്ടുക. അതിനുശേഷം 30 മിനിറ്റ് നേരം വയ്ക്കുക. പിന്നീട് തണുത്ത വെള്ളത്തില്‍ മുഖം വൃത്തിയായി കഴുകുക. ടാനിംഗ് നീങ്ങുന്നതായി നിങ്ങള്‍ക്ക് കാണാനാകും. ചര്‍മ്മത്തിന് നിറം ലഭിക്കാന്‍ ആഴ്ചയില്‍ നാല് തവണയെങ്കിലും ഇത് ആവര്‍ത്തിക്കുക.

തേനും മോരും

തേനും മോരും

കുറ്റമറ്റ ചര്‍മ്മം നേടാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മാസ്‌കുകളില്‍ ഒന്നാണിത്. തേനും മോരും മികച്ച പ്രകൃതിദത്ത മോയ്‌സ്ചറൈസിംഗ് ഏജന്റാണ്. അവ ഒരുമിച്ച് ചേര്‍ത്ത് ഹൈഡ്രേറ്റിംഗ് ഫെയ്‌സ് മാസ്‌ക് തയാറാക്കാം. നിങ്ങള്‍ക്ക് വരണ്ടതും പാടുള്ളതുമായ ചര്‍മ്മമുണ്ടെങ്കില്‍, 1 ടേബിള്‍സ്പൂണ്‍ മോരും അര ടേബിള്‍സ്പൂണ്‍ പാല്‍ ക്രീമും കലര്‍ത്തി ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ത്ത് വൃത്തിയുള്ള മുഖത്ത് നന്നായി മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തില്‍ ഇത് കഴുകിക്കളയുക.

Most read:ഈ മാസ്‌ക് പുരട്ടി ഉറങ്ങൂ; രാവിലെ തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാംMost read:ഈ മാസ്‌ക് പുരട്ടി ഉറങ്ങൂ; രാവിലെ തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കാം

മാമ്പഴം, മോര്

മാമ്പഴം, മോര്

ഒരു ആന്റി-ടാനിംഗ് പായ്ക്കായി ഈ മാമ്പഴം, മോര് മാസ്‌ക് നിങ്ങള്‍ക്ക് ഉപയോഗിക്കാം. വേനല്‍ക്കാലമായതിനാല്‍ ഇത് മാമ്പഴക്കാലമാണ്. പിഗ്മെന്റേഷനും പാടുകളും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് മാമ്പഴം ചേര്‍ക്കാം. മോരില്‍ ഉയര്‍ന്ന ബ്ലീച്ചിംഗ് ഗുണമുണ്ട്, നിങ്ങള്‍ക്ക് പിഗ്മെന്റേഷനും കറുത്ത പാടുകളും ഉണ്ടെങ്കില്‍ ഈ മാസ്‌ക് പരീക്ഷിക്കുക. മിനുസമാര്‍ന്ന പേസ്റ്റ് രൂപപ്പെടുത്തുന്നതിന് ഒരു ടീസ്പൂണ്‍ തേനില്‍ 2 മുതല്‍ 3 ടേബിള്‍സ്പൂണ്‍ പഴുത്ത മാമ്പഴം ചേര്‍ക്കുക. നന്നായി ഇളക്കി മുഖത്തും കഴുത്തിലും ഒരു നേര്‍ത്ത പാളിയായി പുരട്ടുക. ഇത് 30 മിനിറ്റ് വിടുക, തണുത്ത വെള്ളത്തില്‍ കഴുകുക. ഭംഗിയുള്ള ചര്‍മ്മം നേടാന്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഈ മാസ്‌ക് ഉപയോഗിക്കാം.

ചര്‍മ്മത്തിന് മോര് നല്‍കുന്ന ഗുണങ്ങള്‍

ചര്‍മ്മത്തിന് മോര് നല്‍കുന്ന ഗുണങ്ങള്‍

ചര്‍മ്മം വൃത്തിയാക്കുന്നു - മോര് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തെ പൂര്‍ണ്ണമായും വൃത്തിയാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ അഴുക്ക്, പൊടി, മാലിന്യങ്ങള്‍ എന്നിവ പുറംതള്ളുകയും ചര്‍മ്മത്തിന് ആരോഗ്യകരമായ രൂപം നല്‍കുകയും ചെയ്യുന്നു. സ്വാഭാവിക ക്ലെന്‍സറായി മോര് ഉപയോഗിക്കാവുന്നതാണ്. തുല്യ അളവില്‍ റോസ് വാട്ടര്‍ ചേര്‍ത്ത് കുറച്ച് തുള്ളി ബദാം ഓയിലോ ഒലിവ് ഓയിലോ ചേര്‍ക്കുക. ഈ മിശ്രിതം ഒരു തുണിയില്‍ മുക്കി മുഖം മൃദുവായി തുടയ്ക്കുക. 15 മിനിറ്റ് നേരം ഉണങ്ങാന്‍ വിട്ട് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

Most read:കണ്‍തടത്തിന് വേണം കൂടുതല്‍ സംരക്ഷണം; അതിനുള്ള വഴികളിത്Most read:കണ്‍തടത്തിന് വേണം കൂടുതല്‍ സംരക്ഷണം; അതിനുള്ള വഴികളിത്

ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു

ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു

മോരിലെ മില്‍ക്ക് പ്രോട്ടീനും ലാക്റ്റിക് ആസിഡും ചര്‍മ്മത്തിന്റെ ഘടന വര്‍ദ്ധിപ്പിക്കുന്നതിനുള്ള അത്ഭുതകരമായ വഴിയാണ്. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ചെയ്യേണ്ടത് കടലമാവും മഞ്ഞള്‍പ്പൊടിയും മോരില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക. അല്‍പനേരം കഴിഞ്ഞ് ഈ മാസ്‌ക് ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകികളയുക.

ചര്‍മ്മത്തിന് ദൃഢത നല്‍കുന്നു

ചര്‍മ്മത്തിന് ദൃഢത നല്‍കുന്നു

ലാക്റ്റിക് ആസിഡിന്റെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസുകളില്‍ ഒന്നാണ് മോര്. മികച്ച രേതസ് ഗുണങ്ങള്‍ അടങ്ങിയതാണിത്. കൂടാതെ, ഇത് ചര്‍മ്മകോശങ്ങളെ മോയ്സ്ചറൈസ് ചെയ്യുകയും ആഴത്തില്‍ പോഷിപ്പിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ചര്‍മ്മത്തെ കൊഴുപ്പിക്കാനും ഇലാസ്തികത വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ടോണ്‍ ആക്കാനും സഹായിക്കുന്നു. കളിമണ്ണ് അല്ലെങ്കില്‍ ഓട്സ് എന്നിവ തൈരില്‍ ചേര്‍ത്ത് മാസ്‌ക് ആക്കി മുഖത്ത് പുരട്ടുക, ഉണങ്ങിയ ശേഷം കഴുകുക. ചുളിവുകള്‍, പുള്ളികള്‍, പ്രായത്തിന്റെ പാടുകള്‍ എന്നിവ നീക്കാന്‍ ഇത് ഉപകരിക്കും. അങ്ങനെ നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ യുവത്വവും ഊര്‍ജ്ജസ്വലവുമായി മാറുന്നു.

Most read:കരുത്തുറ്റ ശക്തമായ മുടിക്ക് ഉത്തമം ഈ മാമ്പഴ ഹെയര്‍ മാസ്‌ക്Most read:കരുത്തുറ്റ ശക്തമായ മുടിക്ക് ഉത്തമം ഈ മാമ്പഴ ഹെയര്‍ മാസ്‌ക്

പാടുകളും അടയാളങ്ങളും നീക്കുന്നു

പാടുകളും അടയാളങ്ങളും നീക്കുന്നു

ലാക്റ്റിക് ആസിഡ്, ആല്‍ഫ ഹൈഡ്രോക്സി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍, മോര് നിങ്ങളുടെ ചര്‍മ്മത്തിലെ പാടുകള്‍, അടയാളങ്ങള്‍, കളങ്കങ്ങള്‍ എന്നിവ കുറയ്ക്കുന്നു. ചര്‍മ്മത്തിന്റെ ഉപരിതലത്തില്‍ നിന്ന് മൃതകോശങ്ങളുടെ പാളികള്‍ പുറംതള്ളുന്നതിന് മോര് വളരെ ഫലപ്രദമാണ്, അതുവഴി ചര്‍മ്മത്തില്‍ പുതിയ പാളി വെളിപ്പെടുത്തുന്നു. തല്‍ഫലമായി, മുഖത്തെ അനാവശ്യ അടയാളങ്ങളും കളങ്കങ്ങളും വേഗത്തില്‍ നീക്കാനും സാധിക്കുന്നു. ഇതിനായി നിങ്ങള്‍ കുറച്ച് ഓറഞ്ച് തൊലി ഉണക്കി പൊടിച്ചെടുത്ത് കുറച്ച് മോരില്‍ കലര്‍ത്തി മുഖത്ത് പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കുക.

Most read:തല ചൊറിച്ചിലിന് ഉത്തമ പ്രതിവിധി ഈ ഹെയര്‍ മാസ്‌ക്Most read:തല ചൊറിച്ചിലിന് ഉത്തമ പ്രതിവിധി ഈ ഹെയര്‍ മാസ്‌ക്

English summary

Easy Ways to Use Buttermilk For Smooth And Glowing Skin in Malayalam

Try these DIY home remedies using buttermilk for improving your skin tone.
Story first published: Tuesday, April 19, 2022, 14:15 [IST]
X
Desktop Bottom Promotion