Just In
Don't Miss
- Sports
ഐപിഎല്ലില്‍ 14 മല്‍സരം കളിക്കും, ഇന്ത്യക്കായി കളിച്ചാല്‍ ക്ഷീണം!- രോഹിത് ഫാന്‍സിന് കലിപ്പ്
- Automobiles
നിരത്തില്‍ കുതിക്കാന്‍ Aventador Ultimae Coupe; ആദ്യ യൂണിറ്റ് മുംബൈയില്‍ എത്തിച്ച് Lamborghini
- Technology
BSNL Plans: വീണ്ടും പണി തന്ന് ബിഎസ്എൻഎൽ; ഈ പ്ലാനുകളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചു
- Finance
വില്പത്രം എഴുതിയിട്ടില്ലാത്ത വീട് കൈമാറ്റം ചെയ്യുമ്പോള്‍ എന്തൊക്കെ പ്രശ്നങ്ങള്‍ നേരിടാം?
- Movies
'പലരും എതിർത്തിരുന്ന മത്സരാർഥിയെ റിയാസ് പുറത്താക്കി, സേഫ് ഗെയിമറെന്ന് വിളിച്ച് വോട്ട് കുറക്കാൻ നോക്കി'; ധന്യ
- News
കേന്ദ്ര നേതൃത്വം തറപ്പിച്ചു, രാജിയില്ലാതെ രക്ഷയില്ല: സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച പരാമർശങ്ങള്‍
- Travel
ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട... പ്ലാന്‍ ചെയ്യാം യാത്രകള്‍
സണ്‍സ്പോട്ടില്‍ നിന്ന് ചര്‍മ്മത്തിന് ഇന്‍സ്റ്റന്റ് പരിഹാരം
സൂര്യപ്രകാശം വിറ്റാമിന്‍ ഡിയുടെ കലവറയാണ് എന്ന് നമുക്കറിയാം. എന്നാല്‍ വിറ്റാമിന്‍ ഡി എന്ന് മാത്രമല്ല സൂര്യ പ്രകാശത്തെ കണക്കാക്കേണ്ടത്, സൂര്യപ്രകാശം കൂടുതല്‍ കൊള്ളുന്നത് ചര്‍മ്മത്തില്‍ സണ്‍സ്പോട്ട് ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് ചര്‍മ്മത്തെ കൂടുതല്‍ ക്ഷീണിപ്പിക്കുകയും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറത്തെ മങ്ങിയതാക്കുകയും ചെയ്യുന്നു. വെളുപ്പും നിറവും അല്ല ഇന്ന് ആളുകള്‍ തിരയുന്നത് നമ്മുടെ ചര്‍മ്മത്തിന്റെ ഉള്ള സ്വാഭാവികത നിലനിര്‍ത്തുന്നതിനും അഴുക്കും പാടുകളും പൊടിയും കളയുന്നതിനും ഉള്ള വഴികളാണ്. അതുകൊണ്ട് തന്നെ സൂര്യപ്രകാശത്തില്‍ ഇറങ്ങുന്ന സമയത്ത് അല്പം ശ്രദ്ധ ചര്‍മ്മത്തിന് നല്‍കാവുന്നതാണ്. സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നതിലൂടെ തന്നെ നല്ലൊരു ശതമാനം പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അകാല വാര്‍ദ്ധക്യം, ഹൈപ്പര്‍ പിഗ്മെന്റേഷന്, സ്കിന്‍ ക്യാന്‍സര്‍ തുടങ്ങിയവയെ എല്ലാ പ്രതിരോധിക്കുന്നതിന് നമുക്ക് സണ്‍സ്ക്രീന്‍ ഉപയോഗിക്കാം.
എന്നാല്‍ ചര്‍മ്മത്തിന്റെ ശോഭക്ക് മങ്ങലേല്‍പ്പിക്കുന്ന സണ്‍സ്പോട്ടിനെ എങ്ങനെ ഇല്ലാതാക്കാം എന്ന് നമുക്ക് നോക്കാം. പലരും നിസ്സാരമാക്കി വിടുന്ന ഈ പ്രശ്നത്തെ നമുക്ക് ചില പ്രകൃതിദത്ത വഴികളിലൂടെ തന്നെ പരിഹരിക്കാവുന്നതാണ്. വേനല്‍ക്കാലത്ത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലും അശ്രദ്ധ കാണിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എങ്ങനെ സണ്‍സ്പോട്ടിനെ നമുക്ക് ഇല്ലാതാക്കാം എന്ന് ഈ ലേഖനത്തില്‍ നിന്ന് വായിക്കാം.

ചെറുനാരങ്ങ
ചെറുനാരങ്ങ സണ്‍ സ്പോട്ടിനെ ഇല്ലാതാക്കുന്ന കാര്യത്തില്‍ മുന്നിലാണ്. കാരണം ഇതിലുള്ള സിട്രിക് ആസിഡ് ബ്ലീച്ചിംങ് എജന്റ് ആയത് കൊണ്ട് തന്നെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. നാരങ്ങ നീര് ഒരു കഷ്ണം പഞ്ഞിയിലേക്ക് ആക്കി പഞ്ഞി ചെറുതായി വെള്ളത്തില്‍ മുക്കി ഇത് ചര്‍മ്മത്തില്‍ വെക്കുക. ആഴ്ചയില്‍ മൂന്ന് നാല് തവണ ഇത്തരത്തില്‍ ചെയ്താല്‍ സണ്‍ സ്പോട്ട് മാഞ്ഞു പോവും.

പപ്പായ
നാരങ്ങ പോലെ തന്നെ പപ്പായയും ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇതിലുള്ള എന്‍സൈമുകള്‍ നമ്മുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. അല്പപം നല്ലതുപോലെ പഴുത്ത പപ്പായ എടുത്ത് അത് പേസ്റ്റ് രൂപത്തിലാക്കി ഇത് ചര്‍മ്മത്തില്‍ പുരട്ടാവുന്നതാണ്. ഇത് 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. എല്ലാ ദിവസവും രാവിലേയും വൈകിട്ടും ഉപയോഗിക്കാം. ഗുണം നിശ്ചയം.

തണ്ണിമത്തന്
സൗന്ദര്യ സംരക്ഷണത്തിന് തണ്ണിമത്തനോ എന്നൊരു ചോദ്യം നിങ്ങളില്‍ നിന്ന് ഉണ്ടായേക്കാം. എന്നാല്‍ ഇതിലുള്ള ഗുണങ്ങള്‍ നിങ്ങള്‍ കരുതുന്നതിലും അപ്പുറമാണ്. ഇത് നല്ലതുപോലെ അടിച്ച് പേസ്റ്റ് രൂപത്തിലാക്കി ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് 20 മിനിറ്റ് ശേഷം കഴുകിക്കളയാവുന്നതാണ്. ചര്‍മ്മത്തിലുള്ള മാറ്റങ്ങള്‍ പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ ഇരട്ടിയായിരിക്കും എന്നുള്ളതാണ് സത്യം. ദിനവും ഉപയോഗിച്ചാലും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല.

ഉള്ളി
ഉള്ളി കൊണ്ടും സണ്‍സ്പോട്ട് എന്ന പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. അതിന് വേണ്ടി ഉള്ള നീര് എടുത്ത് അത് തേനില്‍ മിക്സ് ചെയ്യുക. ഇത് ഒന്ന് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ രണ്ട് തവണ ഇത്തരത്തില്‍ ചെയ്താല്‍ സണ്‍സ്പോട്ട് എല്ലാം മാഞ്ഞ് പോവും.

തക്കാളി
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ തക്കാളിയുടെ കാര്യം പറയാതെ വയ്യ. ഇത് ഏത് ചര്‍മ്മപ്രശ്നത്തിനും അനുയോജ്യമാണ് എന്നതാണ് സത്യം. തക്കാളി ജ്യൂസ് ആക്കി അതിലേക്ക് ഒരു കഷ്ണം ഐസ് ക്യൂബ് മിക്സ് ചെയ്ത്. അത് കൊണ്ട് മുഖത്ത് നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതോടൊപ്പം തന്നെ സണ്‍സ്പോട്ടിനെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

വെള്ളരിക്ക
സൗന്ദര്യ സംരക്ഷണത്തില്‍ കുക്കുമ്പറിന്റെ പങ്ക് നിസ്സാരമല്ല. ഇത് വരണ്ട ചര്‍മ്മത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്നു. പച്ചക്ക് കഴിക്കുന്നതും ശരീരത്തിനും ചര്‍മ്മത്തിനും ഒരുപോലെ ഗുണങ്ങള്‍ നല്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി തന്നെയാണ് ചര്‍മ്മത്തിന്റെ അസ്വസ്ഥതയെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. കുക്കുമ്പര്‍ ജ്യൂസ് ആക്കി അതില്‍ ഒരു കോട്ടണ്‍ വെച്ച് അത് മുഖത്ത് മസ്സാജ് ചെയ്യുക. ഇതിലൂടെ ഇല്ലാതാവുന്നത് സണ്‍സ്പോട്ട് മാത്രമല്ല അത് ചര്‍മ്മത്തിന് നല്ല തിളക്കവും നല്ലൊരു ആസ്ട്രിജന്റ് ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ബദാം ഓയില്‍
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ എണ്ണകളില്‍ എപ്പോഴും മികച്ചത് തന്നെയാണ് ബദാം ഓയില്‍. ഇത് ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്കുന്ന ഗുണങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. ലിനോലെയിക് ആസിഡുകള്‍, വിറ്റാമിനുകള്‍ എ, ബി 2, ബി 6, ഡി, ഇ. പ്ലസ് എന്നിവ പോലുള്ള അതിശയകരമായ ഗുണങ്ങള്‍ ബദാം ഓയിലിലുണ്ട്. ചര്‍മ്മത്തില്‍ സണ്‍സ്പോട്ട് ഉള്ള സ്ഥലങ്ങളില്‍ ഇത് തേച്ച് നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വേരോടെ പിഴുത് മാറ്റുന്നതിനും സഹായിക്കുന്നുണ്ട്. ആഴ്ചയില്‍ അഞ്ച് ദിവസം വരെ ഇത് ഉപയോഗിക്കാം.

വിറ്റാമിന്‍ ഇ
വിറ്റാമിന്‍ ഇ പൊട്ടിച്ച് മുഖത്ത് തേക്കുന്നത് പല ചര്‍മ്മപ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അത്ഭുതകരമായ മാറ്റമാണ് ഇത് ചര്‍മ്മത്തിന് നല്‍കുന്നത്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് രാവിലെ കഴുകിക്കളയുക. ചര്‍മ്മത്തിലെ കറയും സണ്‍സ്പോട്ട് പോലുള്ള പാടുകളും എല്ലാം ഇല്ലാതാക്കുന്ന കാര്യത്തില്‍ മികച്ചത് തന്നെയാണ് വിറ്റാമിന്‍ ഇ എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല.

തൈര്
തൈര് ചര്‍മ്മസംരക്ഷണത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കെല്ലാം കൂടിയുള്ള ഒറ്റമൂലിയാണ് പലപ്പോഴും തൈര്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് തൈര് ഉപയോഗിക്കാവുന്നതാണ് സണ്‍സ്പോട്ടിനെ പ്രതിരോധിക്കാന്‍. സൂര്യാഘാതം ദേഹത്ത് എവിടെയായാലും ആ ഭാഗത്തെല്ലാം നമുക്ക് തൈര് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ എല്ലാം പ്രതിരോധിക്കുന്നു.
ഒരു
സ്പൂണ്‍
കോഫി
സ്ക്രബ്ബില്‍
ഇളകി
വരും
ബ്ലാക്ക്ഹെഡ്സ്
സ്ട്രെച്ച്
മാര്‍ക്സ്
മായ്ക്കാന്‍
ഒരു
തുള്ളി
എണ്ണ;
മാഞ്ഞ്
പോവും
പാടുകള്‍