ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കാം, ഈ നുറുങ്ങുവഴികള്‍ ശീലിക്കൂ

ആരോഗ്യവും തിളക്കവുമുള്ള ചർമ്മം എല്ലാവരുടെയും സ്വപ്‍നമാണ്.നമ്മുടെ ആരോഗ്യവും രൂപഭംഗിയുമെല്ലാം അളക്കുന്നത് ചർമ്മത്തിലൂടെയാണ്.നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവം കൂടിയായ ചർമ്മം സംരക്ഷിക്കേണ്ടത് അത്രത്തോളം പ്രാധാന്യമുള്ളതാണ്.നമ്മുടെ ജീവിതകഥകൾ വെളിപ്പെടുത്തുന്ന ജാലകം കൂടിയാണ് ചർമ്മം.കുഞ്ഞിന്റെ മൃദുലചർമ്മത്തിൽ നിന്നും കൗമാരചർമ്മത്തിലൂടെ കടന്ന് യൗവനസൗന്ദര്യവും കടന്ന് വാർദ്ധക്യത്തിന്റെ ചുളുവുകൾ നിറഞ്ഞ ഘട്ടം വരെയുള്ള ചർമ്മത്തിന്റെ വിവിധഭാവങ്ങളിലൂടെ നാം ഓരോരുത്തരും കടന്നുപോകുന്നു.

ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും കൃത്യമായ ദിനചര്യയിലൂടെയും ചർമ്മത്തെ സംരക്ഷിക്കുകയാണെങ്കിൽ പ്രായമാകൽ ,നിറവ്യത്യാസം തുടങ്ങി നിരവധി പ്രശ്‍നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സാധിക്കും.ഏതു തരം ചർമമാണെങ്കിലും ശരിയായ ചർമ്മസംരക്ഷണശീലങ്ങൾ പാലിച്ചാൽ മികച്ച ഫലം ലഭിക്കും. നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം നിർണ്ണയിക്കുന്ന ധാരാളം ഘടകങ്ങൾ ഉണ്ട്.പ്രായം,ഭക്ഷണം.ജനിതക ഘടകങ്ങൾ എന്നിവയ്‌ക്കെല്ലാം പുറമെ പൊടി, രാസവസ്തുക്കൾ,കാലാവസ്ഥ എന്നിവയെല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തിനെ ബാധിക്കുന്നവയാണ്.അതുകൊണ്ട് തന്നെ ചർമ്മസംരക്ഷണത്തിന്റെ പ്രാധാന്യവും വലുതാണ്.

ചർമ്മത്തിന്റെ ആരോഗ്യം

ചർമ്മത്തിന്റെ ആരോഗ്യം

ഏതുതരത്തിലുള്ള ചർമമായാലും ചർമ്മത്തിന്റെ ആരോഗ്യമാണ് പ്രധാനം.അതിനായി നിങ്ങൾ പാലിക്കേണ്ട ചില കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

സൂര്യപ്രകാശത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുക

സൂര്യപ്രകാശത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുക

സൂര്യപ്രകാശത്തിലെ വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിന് ആവശ്യമാണെങ്കിലും ചർമ്മത്തിന്റെ ആരോഗ്യകാര്യത്തിൽ ഇത് അത്ര ഗുണകരമല്ല.സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികൾ നമ്മുടെ ചർമ്മത്തെ വേഗത്തിൽ പ്രായമുള്ളതാക്കുന്നു.കൂടാതെ ചർമ്മത്തെ വരണ്ടതും,രോഗമുള്ളതുമാക്കുന്നു.അതിനാൽ പുറത്തിറങ്ങുമ്പോൾ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ കഴിവുള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക.

ചർമ്മത്തെ ആരോഗ്യമുള്ളതാക്കുക

ചർമ്മത്തെ ആരോഗ്യമുള്ളതാക്കുക

ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും മറ്റുമായി ധാരാളം രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. നാം പലപ്പോഴും അവ ഉപയോഗിക്കുകയും ചെയ്യാറുണ്ട്.എന്നാൽ ഇത്തരം ഉത്പന്നങ്ങളിലെ രാസവസ്തുക്കൾ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും.അതിനാൽ പ്രകൃതി ദത്തമായ വസ്തുക്കൾ ഉപയോഗിച്ച് ചർമ്മസംരക്ഷണം നടത്തുക.അപ്പോൾ ചർമ്മരോഗങ്ങൾ മാറുകയും തിളക്കവും ആരോഗ്യവുമുള്ള ചർമ്മം ലഭിക്കുകയും ചെയ്യും.ആരോഗ്യമുള്ള ചർമ്മത്തിന് ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്.ജങ്ക് ഫുഡും അമിത മധുരവും എണ്ണയും ഒഴിവാക്കിയാൽ മികച്ച ഫലം ലഭിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക

ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക

ചർമ്മസംരക്ഷണം മാത്രം ചെയ്തതുകൊണ്ട് ആരോഗ്യകരമായ ചർമം ലഭിക്കില്ല.അതിന് ഭക്ഷണക്രമവും പാലിക്കേണ്ടതുണ്ട്.വൃത്തിയുള്ള ,പോഷകസമൃദ്ധമായ ഭക്ഷണരീതി ആരോഗ്യമുള്ള ചർമ്മം സമ്മാനിക്കും.നിങ്ങളുടെ മികച്ച ഭക്ഷണരീതി അകത്തുനിന്നും ചർമ്മത്തെ സ്വാധീനിക്കും.അതിനായി അമിതമധുരവും എണ്ണയും ഒഴിവാക്കുക.പുകവലി,മദ്യപാനം,മറ്റു ലഹരിവസ്തുക്കൾ എന്നിവയും ഒഴിവാക്കുക.

പ്രകൃതിദത്തമായ സപ്ലിമെന്റുകൾ ഉപയോഗിക്കുക.

പ്രകൃതിദത്തമായ സപ്ലിമെന്റുകൾ ഉപയോഗിക്കുക.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭിക്കണമെന്നില്ല.അപ്പോൾ നാം സപ്ലിമെന്റുകളെ ആശ്രയിക്കും.ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം സസ്യങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം.ഇവ ശരീരത്തിലെ കൊളാജിൻ ലെവൽ കൂട്ടുകയും ,ചർമ്മത്തിന്റെ പ്രായമായാൽ കുറയ്ക്കുകയും ചെയ്യുന്നു.നമ്മുടെ ചര്‍മ്മത്തിന്റെ കൃത്യമായ ഘടന നിലനിര്‍ത്തുന്നതിനും പേശികള്‍, എല്ല് എന്നിവയുടെയെല്ലാം ആരോഗ്യത്തിനും കൊളാജീന്‍ വളരെ മികച്ചതാണ്. കൂടാതെ നിറവ്യത്യാസവും ചുളുവുകളും കുറയ്ക്കുന്നു.അതിനാൽ രാസവസ്തുക്കൾ ചേർക്കാത്ത പ്രകൃതിദത്തമായ വസ്തുക്കളിൽ നിന്നും വേർതിരിച്ചെടുക്കുന്ന സപ്ലിമെന്റുകൾ ഉപയോഗിക്കുക.

മാനസിക സമ്മർദ്ദം കുറയ്ക്കുക

മാനസിക സമ്മർദ്ദം കുറയ്ക്കുക

അനിയന്ത്രിതമായ മാനസികസമ്മർദ്ദം നമ്മുടെ ചർമ്മത്തെ ഹാനികരമായി ബാധിക്കുന്നു.സമ്മർദ്ദം കൂടുമ്പോൾ കുരുക്കളും മറ്റു ചർമ്മപ്രശ്‍നങ്ങളും ഉണ്ടാകുന്നു.കണ്ണാടി പോലുള്ള മൃദുലവും തിളക്കമുള്ളതുമായ ചർമ്മം വേണമെങ്കിൽ സമ്മർദ്ദം കുറയ്ക്കുക,നന്നായി ഉറങ്ങുക ,കൂടാതെ സന്തോഷത്തോടെ ആസ്വദിച്ച് ഓരോ ദിവസത്തെയും കാര്യങ്ങൾ ചെയ്യുക.

ചർമ്മത്തെ നിരീക്ഷിക്കുക

ചർമ്മത്തെ നിരീക്ഷിക്കുക

നിങ്ങളുടെ ചർമ്മത്തിൽ ചെറുതോ വലുതോ ആയ എന്തെകിലും മാറ്റങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കുക. നിങ്ങൾക്ക് സംശയകരമായ ചെറിയ മാറ്റങ്ങൾ ഉണ്ടെങ്കിൽ പോലും ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെ കാണുക.ചർമ്മത്തെ എപ്പോഴും ആരോഗ്യകരമായി നിലനിർത്താനായി പ്രകൃതിദത്തമായ സപ്ലിമെന്റുകൾ ഉപയോഗിക്കുക.

അമിത ചർമസംരക്ഷണം വേണ്ട

അമിത ചർമസംരക്ഷണം വേണ്ട

ചർമസംരക്ഷണം അത്യാവശ്യമാണെങ്കിലും അമിതമായ ചർമസംരക്ഷണം നിങ്ങളെ സമ്മർദ്ദത്തിലാക്കും.ചർമസംരക്ഷണത്തിനായി അമിതമായി ഉത്പന്നങ്ങൾ വാങ്ങുകയും ഉപയോഗിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ചർമ്മത്തെയും ആരോഗ്യത്തെയും താറുമാറാക്കും.നിങ്ങളുടെ ദിനചര്യകൾ താളം തെറ്റിയതാണെങ്കിൽ ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെ കണ്ട് ജീവിത ശൈലി മാറ്റുക.പ്രകൃതി ദത്തമായ ഉത്പന്നങ്ങളിലൂടെ ചർമ്മത്തിന്റെ ആരോഗ്യവും തിളക്കവും കൂട്ടുകയും പ്രായത്തെ വരുതിയിലാക്കുകയും ചെയ്യുക.മാനസിക സമ്മർദ്ദം കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണ ശൈലി പാലിക്കുകയും ചെയ്യുക.

X
Desktop Bottom Promotion