Latest Updates
-
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം
രണ്ടേ രണ്ട് കൂട്ടുകളില്‍ കരുവാളിപ്പ് മാറ്റാം: ഉള്ള നിറം മങ്ങാതെ സൂക്ഷിക്കാം
മുടിയുടെ ആരോഗ്യം എന്നത് പോലെ തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം അവസ്ഥയില്‍ ചര്‍മ്മത്തിന്റെ ഉള്ള ആരോഗ്യം തിരിച്ച് പിടിക്കുന്നതിനും നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. പലപ്പോഴും വെയിലത്ത് ഇറങ്ങുമ്പോള്‍ ഉണ്ടാവുന്ന കരുവാളിപ്പും മുഖക്കുരുവും ബ്ലാക്ക്ഹെഡ്സും എല്ലാം മുഖത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതിനെ ഇനി വീട്ടില്‍ തന്നെ വെറും രണ്ടേ രണ്ട് കൂട്ടില്‍ പരിഹരിക്കാം. അതിന് വേണ്ടി നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെറും രണ്ട് മിശ്രിതം മാത്രം ആവശ്യമുള്ള ചില ഉപകാരപ്രദമായ ഫേസ്പാക്കുകളാണ് ഈ ലേഖനത്തില്‍ പറയുന്നത്.

തയ്യാറാക്കാന്‍ എളുപ്പമെന്നതും മുഖത്തിന്റെ ഉള്ള നിറം മങ്ങാതെ കാത്തു സൂക്ഷിക്കാം എന്നത് തന്നെയാണ് ഈ ഫേസ്പാക്കിന്റെ ഗുണങ്ങള്‍. എന്നാല്‍ മുഖത്ത് എന്ത് ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ ഉണ്ടാവുന്നത് നല്ലതാണ്. അതുകൊണ്ട് എന്തൊക്കെ ചേരുവകള്‍ എപ്രകാരം ചേര്‍ക്കണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എങ്ങനെ ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് കൃത്യമായി ഈ ലേഖനത്തില്‍ വിശദീകരിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചര്‍മ്മം തിളങ്ങാന്‍
ചര്‍മ്മത്തിന് തിളക്കം തിരിച്ച് പിടിക്കുന്നതിന് വേണ്ടി നമുക്ക് തേനും കറ്റാര്‍വാഴയോ അല്ലെങ്കില്‍ കുക്കുമ്പര്‍ നീരോ മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഈ മാസ്ക് ഉപയോഗിക്കുന്നത് മുഖക്കുരു അകറ്റാന്‍ സഹായിക്കുന്നതോടൊപ്പം തന്നെ ഇത് ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു.
ചേരുവകള്‍:
1 ടീസ്പൂണ്‍ തേന്‍
1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ അല്ലെങ്കില്‍ കുക്കുമ്പര്‍ ജെല്‍
രീതി: ഒരു പാത്രത്തില്‍, തേനും കറ്റാര്‍ ജെല്ലും ചേര്‍ത്ത് മിക്സ് ആക്കി ഇത് പേസ്റ്റ് രൂപത്തില്‍ ആക്കി മുഖത്ത് തേക്കാവുന്നതാണ്.

പിഗ്മെന്റേഷന് കുറക്കാന്‍
ചര്‍മ്മത്തിലെ പിഗ്മെന്റേഷന് കുറക്കുന്നതിന് വേണ്ടി നമുക്ക് മഞ്ഞള്‍ കറ്റാര്‍വാഴ മിശ്രിതം ഉപയോദിക്കാവുന്നതാണ്. ഇത് മുഖത്തെ ഇരുണ്ട പാടുകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ചേരുവകള്‍:
1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍
½ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി
രീതി:
ഇത് തയ്യാറാറാക്കുന്നതിന് വേണ്ടി ഒരു പാത്രത്തില്‍ അല്പം കറ്റാര്‍വാഴ ജെല്ലും മഞ്ഞള്‍പ്പൊടിയും മിക്സ് ചെയ്യുക. അതിന് ശേഷം ഇത് നല്ലതുപോലെ മിക്സ് ആക്കുക. ശേഷം ഇത് മുഖത്ത്ത ഉപയോഗിക്കാവുന്നതാണ്.

ചര്‍മ്മം തിളങ്ങാന്‍
ചര്‍മ്മം തിളങ്ങുന്നതിന് വേണ്ടി ഇരട്ടിമധുരവും തൈരും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുഖത്ത് പുരട്ടുന്നതിലൂടെ ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നമുക്ക് തിരിച്ച് പിടിക്കാന്‍ സാധിക്കുന്നു. അതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന മറ്റ് അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ചേരുവകള്‍:
2 ടീസ്പൂണ്‍ തൈര്
1 ടീസ്പൂണ്‍ ഇരട്ടിമധുരത്തിന്റെ പൊടി
രീതി:
ഈ രണ്ട് ചേരുവകളും ഒരു പാത്രത്തില്‍ പേസ്റ്റ് രൂപത്തില്‍ കുഴച്ചെടുത്ത് ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്.

എണ്ണമയമുള്ള ചര്‍മ്മം
എണ്ണമയമുള്ള ചര്‍മ്മം പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കളിമണ്ണും റോസ് വാട്ടറും മിക്സ് ചെയ്ത് ഉപയോഗിക്കാം. ഇത് മാത്രമല്ല ബ്ലാക്ക്ഹെഡ്സ് എന്ന വില്ലനെ ഇല്ലാതാക്കുന്നതിനും ഈ ഫേസ്മാസ്ക് സഹായിക്കുന്നു.
ചേരുവകള്‍:
1 ടീസ്പൂണ്‍ കളിമണ്ണ്
2 ടീസ്പൂണ്‍ റോസ് വാട്ടര്‍
രീതി:
ഈ രണ്ട് മിശ്രിതങ്ങളും കൂടി ഒരു പാത്രത്തില്‍ എടുത്ത് അത് നല്ലതുപോലെ മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തില്‍ ആക്കുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ചര്‍മ്മത്തില്‍ വരുത്തുന്ന മാറ്റം നിസ്സാരമല്ല. ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്.

വരണ്ട ചര്‍മ്മം
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് നമുക്ക് ഷിയബട്ടറും കറ്റാര്‍വാഴ നീരും ഉപയോഗിക്കാവുന്നതാണ്. ഈ ഫേസ് മാസ്ക് വരണ്ട ചര്‍മ്മം ഇല്ലാതാക്കുന്നതോടൊപ്പം തന്നെ കറുത്ത പാടുകളെ ഇല്ലാതാക്കുകയും അത് വഴി ചര്‍മ്മത്തിന്റെ വീക്കം കുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ചേരുവകള്‍:
1 ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍
1 ടീസ്പൂണ്‍ ഷിയ ബട്ടര്‍
രീതി:
ഒരു പാത്രത്തില്‍ ഷിയ ബട്ടര്‍ എടുത്ത് ഇതിലേക്ക് കറ്റാര്‍വാഴ ജെല്‍ മിക്സ് ചെയ്യുക. ഇത് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുകളില്‍ പറഞ്ഞ എല്ലാ ഗുണങ്ങളും നിങ്ങള്‍ക്ക് നല്കുന്നു.

സുഷിരങ്ങള്‍ ഇല്ലാതാക്കുന്നതിന്
ചര്‍മ്മത്തിലെ സുഷിരങ്ങള്‍ പലര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുട്ടയുടെ വെള്ള അല്ലെങ്കില്‍ കറ്റാര്‍ വാഴ ജെല്‍ അതിനോടൊപ്പം അല്പം കാപ്പിപ്പൊടി എന്നിവ മാത്രം മതി. ഇത് മുഖത്തെ ബ്ലാക്ക്ഹെഡ്സും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
ചേരുവകള്‍:
1 മുട്ടയുടെ വെള്ള അല്ലെങ്കില്‍ 1 ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍
1 ടീസ്പൂണ്‍ കാപ്പിപ്പൊടി
രീതി:
ഒരു പാത്രത്തില്‍ ഈ പറഞ്ഞ മിശ്രിതം എടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മുട്ടയുടെ വെള്ളയാണ് എടുക്കുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് നല്ലതുപോലെ പതപ്പിച്ചെടുക്കുന്നതിന് ശ്രദ്ധിക്കണം. ഇവ മിക്സ് ചെയ്ത ശേഷം മുഖത്ത് ഉപയോഗിക്കാം. മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ എല്ലാം തന്നെ ലഭിക്കുന്നു.

മറ്റ് വഴികള്‍
മുഖത്തിന് ആരോഗ്യവും ചര്‍മ്മവും ലഭിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി ആദ്യം തന്നെ മുഖം നല്ലതുപോലെ വൃത്തിയായി കഴുകിയെടുക്കണം. ശേഷം വേണം ഈ മുകളില്‍ പറഞ്ഞ ഏത് ഫേസ്മാസ്കും ഉപയോഗിക്കേണ്ടത്. ഇവ കണ്ണിന് മുകളില്‍ പുരട്ടുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് കൂടാതെ മാസ്ക് ഇട്ടതിന് ശേഷം ഫാനിന്റെ അടിയില്‍ ഇരിക്കുമ്പോള്‍ മാസ്ക് നിങ്ങളുടെ മുഖത്ത് 10 മുതല്‍ 15 മിനിറ്റ് വരെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം. ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക. വേണമെങ്കില്‍ വീര്യം കുറഞ്ഞ ക്ലെന്‍സറുകള്‍ ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications











