Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
വെണ്ണയില്‍ ഉപ്പ് മിക്സ് ചെയ്ത് 5 മിനിട്ട് തേക്കൂ
ചർമ്മത്തിലെ അസ്വസ്ഥതകൾ ചർമസംരക്ഷണത്തിന് എന്നും വെല്ലുവിളി ഉയർത്തുന്നത് തന്നെയാണ്. എന്നാല്‍ ഏതൊക്കെയാണ് ഓരോ ദിവസവും പ്രതിസന്ധിയുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ ഇന്ന് വെല്ലുവിളി ഉയർത്തുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കേണ്ടതാണ്. ബ്ലാക്ക്ഹെഡ്സ്. വൈറ്റ് ഹെഡ്സ്. വരണ്ട ചർമ്മം, നിറം കുറവ് എന്നിവയെല്ലാം സൗന്ദര്യത്തിന് വെല്ലുവിളിയാവുന്ന പ്രശ്നങ്ങൾ തന്നെയാണ്.
സൗന്ദര്യ സംരക്ഷണത്തിന് മാറ്റ് കൂട്ടുന്നതിന് വേണ്ടി വിപണിയിൽ ലഭ്യമാവുന്ന ഓരോ മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നതിന് മുൻപ് അൽപം ശ്രദ്ധിച്ചാൽ വീട്ടിൽ നിന്ന് തന്നെ നല്ല കിടിലൻ ഒറ്റമൂലികൾ ഉണ്ടാക്കാവുന്നതാണ്. ഇത് കൊണ്ട് മുകളിൽ പറഞ്ഞ പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. വെണ്ണയും അൽപം ഉപ്പും ഉണ്ടെങ്കിൽ ഏത് ചർമ്മ പ്രശ്നത്തേയും നമുക്ക് ഇല്ലാതാക്കാം. കൂടുതൽ അറിയുന്നതിന് വായിക്കൂ.

തയ്യാറാക്കുന്നത്
ചർമ്മ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി എങ്ങനെ വെണ്ണയും ഉപ്പും മിക്സ് ചെയ്യണം എന്ന് നോക്കാം. അതിന് വേണ്ടി നല്ല ശുദ്ധമായ വെണ്ണ എടുക്കുക. ഇതിലേക്ക് തരി തരിയായി പൊടിച്ച ഉപ്പ് മിക്സ് ചെയ്യുക. ഇത് രണ്ടും നല്ലതു പോലെ മിക്സ് ചെയ്ത ശേഷം അൽപം തേനും ചേര്‍ക്കാവുന്നതാണ്. ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിന് തേൻ ഉത്തമമാണ്. തേനില്ലെങ്കിൽ നാരങ്ങ നീര് ചേർക്കാവുന്നതാണ്. വളരെ കുറച്ച് മാത്രമേ ചേർക്കാൻ പാടുകയുള്ളൂ. ഇത് ചർമ്മത്തിൽ ഉണ്ടാക്കുന്ന പല അസ്വസ്ഥതകൾക്കും പരിഹാരംകാണുന്നതിന് സഹായിക്കുന്നുണ്ട്. ഇവ എല്ലാം നല്ലതു പോലെ മിക്സ് ചെയ്ത് മുഖത്ത് തേക്കാവുന്നതാണ്. എന്തൊക്കെ ഗുണങ്ങൾ നൽകുന്നുണ്ട് എന്ന് നോക്കാം.

ബ്ലാക്ക്ഹെഡ്സ് പരിഹരിക്കും
എപ്പോഴും ചർമ്മത്തിന് ഇരുണ്ട നിറം നൽകുന്ന ബ്ലാക്ക്ഹെഡ്സ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വെണ്ണയും ഉപ്പും ചേർന്ന മിശ്രിതം സഹായിക്കുന്നുണ്ട്. ഇത് മുഖത്ത് മൂക്കിനിരുവശവും നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് തേച്ച് പിടിപ്പിച്ച ശേഷം അഞ്ച് മിനിട്ടോളം നല്ലതു പോലെ വിരലുകൾ ഉപയോഗിച്ച് മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ അഞ്ച് മിനിട്ട് ചെയ്തതിന് ശേഷം ഇത് അൽപം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. ആഴ്ചയിൽ മൂന്നോ നാലോ പ്രാവശ്യം സ്ഥിരമായി ഇത് ചെയ്താൽ ഈ അഞ്ച് മിനിട്ട് പരിപാടി നിങ്ങളുടെ മുഖത്തിന് തിളക്കം നൽകും എന്ന കാര്യത്തിൽ സംശയം വേണ്ട.

വൈറ്റ്ഹെഡ്സ്
ബ്ലാക്ക്ഹെഡ്സ് പോവുന്നതിന് എന്താണോ ചെയ്തത് അത് തന്നെയാണ് വൈറ്റ്ഹെഡ്സിനെ പ്രതിരോധിക്കുന്നതിനും ചെയ്യേണ്ടത്. ചർമ്മത്തിൽ ഏറ് അസ്വസ്ഥതയുണ്ടാക്കുന്നതാണ് വൈറ്റ്ഹെഡ്സ്. ബ്ലാക്കിനേക്കാൾ വില്ലനാണ് പലപ്പോഴും വൈറ്റ്ഹെഡ്സ്. എന്നാല്‍ ഈ പ്രശ്നത്തെ ഇനി അൽപം വെണ്ണ കൊണ്ട് നമുക്ക് പരിഹരിക്കാവുന്നതാണ്. മുകളിൽ പറഞ്ഞത് പോലെ തന്നെ ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ചർമ്മത്തിനുണ്ടാവുന്ന വൈറ്റ്ഹെഡ്സ് എന്ന പ്രശ്നത്തെ മഷിയിട്ട് നോക്കിയാൽ പോലും കാണാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തും.

കുത്തുകളും പാടുകളും
പലരുടേയും ചർമ്മം എത്ര ക്ലിയറാക്കാന്‍ നോക്കിയാലും പല വിധത്തിലുള്ള കുത്തുകളും പാടുകളും ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ കുത്തുകളും പാടുകളും എല്ലാം പൂർണമായും മായ്ക്കുകയും ചർമ്മം ക്ലീൻ ആക്കുകയും ചെയ്യുന്നുണ്ട്. സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ടെൻഷനടിക്കുന്നവര്‍ക്ക് ഇനി ഈ മിശ്രിതം ആശ്വാസം നൽകും.

അമിത രോമത്തെകളയാന്‍
മുഖത്തുണ്ടാവുന്ന അമിത രോമവളർച്ച പലരുടേയും ആത്മവിശ്വാസം ഇല്ലാതാക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് എപ്പോഴും ശ്രദ്ധേയമായ ഒന്നാണ്. അമിത രോമവളർച്ചയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ മിശ്രിതം തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് മീശയിലും താടിയിലും ഉണ്ടാവുന്ന അമിത രോമവളർച്ചയെ പൂർണമായും ഇല്ലാതാക്കുകയും ചർമ്മത്തിന് നല്ല തിളക്കം നൽകുകയും ചെയ്യുന്നു.

താടിയിലെ കുരുക്കൾ
ചിലരില്‍ താടിയിൽ ചെറിയ കുരുക്കൾ ഉണ്ടാവുന്നത് സാധാരണമാണ്. ഇതിനെ എങ്ങനെ ഇല്ലാതാക്കണം എന്നുള്ളത് എപ്പോഴും ഒരു ചോദ്യം തന്നെയാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനും വേദനയില്ലാതെ തന്നെ ഈ കുരുക്കളെ ഇല്ലാതാക്കുന്നതിനും നമുക്ക് വെണ്ണയും ഉപ്പും ചേർന്ന മിശ്രിതം ഉപയോഗിക്കാവുന്നതാണ്. ഇത് താടിയിൽ നല്ലതു പോലെ സ്ക്രബ്ബ് ആയി ഉപയോഗിക്കാവുന്നതാണ്. ചർമ്മത്തിന് വില്ലനാവുന്ന ഇത്തരം അസ്വസ്ഥതകളെ വേഗം ഇല്ലാതാക്കുന്നതിന് മികച്ചതാണ് വെണ്ണയും ഉപ്പും.

വരണ്ട ചർമ്മത്തിന് പരിഹാരം
വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പലപ്പോഴും നെട്ടോട്ടമോടുന്നവർക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളിൽ ഒന്നാണ് വെണ്ണയും ഉപ്പും. ഇവ രണ്ടും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് എത്ര കഠിനമായ വരണ്ട ചർമ്മത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications