Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
ബ്ലാക്ക്ഹെഡ്സ് മായ്ച്ച് കളയും സ്പെഷ്യൽ ഫേസ്പാക്ക്
സൗന്ദര്യ സംരക്ഷണം എന്നും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ബ്യൂട്ടി പാർലർ തോറും കയറിയിറങ്ങുന്നവരാണ് പലരും. എന്നാൽ ഇത് എത്ര കാലത്തോളം നിലനിൽക്കും എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം. പലപ്പോഴും നിങ്ങൾക്ക് ഉണ്ടാവുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും നമുക്ക് ചുറ്റും തന്നെ പരിഹാരം കാണാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകൾ ഉണ്ട്. ബ്ലാക്ക്ഹെഡ്സ്, ചര്‍മ്മത്തിലെ അലർജി, നിറം കുറവ്, ചർമ്മത്തിന് തിളക്കമില്ലാത്ത അവസ്ഥ, മുഖക്കുരു, വരണ്ട ചർമ്മം എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി അരിപ്പൊടിയിൽ പരിഹാരമുണ്ട്.
അരിപ്പൊടി പാചകത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും വളരെ ഫലപ്രദമായി തന്നെ ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെയെന്ന് അറിഞ്ഞിരിക്കുമ്പോഴാണ് ഉപയോഗിക്കുന്ന ഗുണം മനസ്സിലാവുന്നത്. അരിപ്പൊടി കൊണ്ട് ചർമ്മത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്നാൽ ഇത് എങ്ങനെ ഉപയോഗിക്കണം എന്നുള്ള കാര്യം പലർക്കും അറിയുകയില്ല. അരിപ്പൊടി കൊണ്ട് തയ്യാറാക്കാവുന്ന ചില പ്രത്യേക ഫേസ്പാക്കുകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പാൽ അരിപ്പൊടി മിക്സ്
പാൽ അരിപ്പൊടി മിക്സ് ചർമ്മത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. അതിനായി അൽപം പച്ചപ്പാൽ എടുക്കുക. ഇതിലേക്ക് നല്ലതു പോലെ പൊടിച്ച അരിപ്പൊടി മിക്സ് ചെയ്യുക. ഇത് രണ്ടും പേസ്റ്റ് രൂപത്തിൽ ആക്കി അത് മുഖത്തും കഴുത്തിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഒരു പതിനഞ്ച് മിനിട്ടെങ്കിലും ഈ ഫേസ്പാക്ക് മുഖത്തിടണം. അതു കൂടാതെ ഇടക്കിടക്ക് ഇത് നനച്ച് കൊടുക്കുകയും ചെയ്യണം. പതിനഞ്ച് മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖത്തെ പാക്ക് കഴുകിക്കളയാവുന്നതാണ്.

അരിപ്പൊടിയും ഒലിവ് ഓയിലും
അരിപ്പൊടിയും ഒലീവ് ഓയിലും മിക്സ് ചെയ്ത് ഇത് മുഖത്ത് തേക്കാവുന്നതാണ്. അതിനായി രണ്ട് സ്പൂൺ അരിപ്പൊടിയും അൽപം ഒലീവ് ഓയിലും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കിയെടുക്കുക. ഇത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കണം. മസ്സാജ് ചെയ്ത ശേഷം ഇത് പതിനഞ്ച് മിനിട്ടോളം മുഖത്ത് വെക്കേണ്ടതാണ്. അതിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുക്കികളയണം. ഇത്തരത്തിൽ ആഴ്ചയിൽ രണ്ട് തവണ ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ അത് ചർമ്മത്തിന് പ്രകടമായ മാറ്റങ്ങൾ തന്നെ കാണിക്കുന്നുണ്ട്.

തേനും അരിപ്പൊടിയും
തേനും അരിപ്പൊടിയും മിക്സ് ചെയ്യുന്നതും ചർമ്മത്തിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല സൗന്ദര്യ പ്രതിസന്ധികളേയും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വർദ്ധിപ്പിക്കുന്നതിന് ഈ പൊടിക്കൈകള്‍ ഉപയോഗിക്കാവുന്നതാണ്. തേനും അൽപം അരിപ്പൊടിയും മിക്സ് ചെയ്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി കഴുത്തിലും മുഖത്തും എല്ലാം തേച്ച് പിടിപ്പിക്കുക. അൽപ സമയത്തിന് ശേഷം ഇത് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയിൽ രണ്ട് തവണ ഇത് നിർബന്ധമായും ചെയ്ത് നോക്കൂ. മാറ്റങ്ങൾ നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാവും.

തൈരും അരിപ്പൊടിയും
സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് എപ്പോഴും ഒരു കപ്പ് തൈര് തന്നെ ധാരാളം. തൈര് എടുത്ത് അതിൽ അൽപം അരിപ്പൊടി മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ മുഖത്തിന് ഉണ്ടാവുന്ന മാറ്റങ്ങൾ ചില്ലറയല്ല. പതിനഞ്ച് മിനിട്ടോളം നല്ലതു പോലെ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. അതിന് ശേഷം ഇത് തണുത്ത വെള്ളത്തിൽ കഴുക്കികളയാവുന്നതാണ്. ദിവസവും രാത്രി കിടക്കും മുൻപ് ഇത് ചെയ്താൽ ചർമ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകൾക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് അരിപ്പൊടി ഫേസ്പാക്ക് ചര്‍മ്മത്തിൽ നൽകുന്ന ഗുണങ്ങൾ എന്ന് നമുക്ക് നോക്കാം.

ബ്ലാക്ക്ഹെഡ്സ് പരിഹാരം
ബ്ലാക്ക്ഹെഡ്സ് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മുകളിൽ പറഞ്ഞ ഫേസ്പാക്കുകൾ എല്ലാം. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന കാര അഥവാ ബ്ലാക്ക്ഹെഡ്സ് എന്നീ പ്രശ്നങ്ങളെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മൂക്കിന് ഇരുവശത്തും കവിളിലും ചർമ്മത്തിലും എല്ലാം ഉണ്ടാവുന്ന അസ്വസ്ഥതകളായ ബ്ലാക്ക്ഹെഡ്സിനെ പരിഹരിക്കുന്നതിന് മികച്ച് നിൽക്കുന്നതാണ് എന്തുകൊണ്ടും അരിപ്പൊടി ഫേസ്പാക്ക് എല്ലാം.

ചർമ്മത്തിന് തിളക്കം
ചർമ്മത്തിന് തിളക്കം കുറയുന്നതാണ് പലപ്പോഴും നിറം കുറവെന്ന അവസ്ഥയും തോന്നലും നിങ്ങളിൽ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഈപ്രശ്നത്തിന് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള ചർമ്മത്തിനും അരിപ്പൊടി ഫേസ്പാക്ക് മികച്ചതാണ്. വീട്ടിൽ തന്നെ ചെയ്യാം എന്നതും പാർശ്വഫലങ്ങൾ ഇല്ല എന്നതുമാണ് ഇതിന്‍റെ പ്രത്യേകത. അതുകൊണ്ട് സ്ഥിരമാക്കിയാലും മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം.

അകാല വാർദ്ധക്യത്തിന് പരിഹാരം
അകാല വാർദ്ധക്യം പോലുള്ള അസ്വസ്ഥതകൾ ചർമ്മത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇനി ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് നമുക്ക് അരിപ്പൊടി ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചർമ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കി അകാല വാർദ്ധക്യമെന്ന പ്രശ്നത്തിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മുഖക്കുരുവും കറുത്ത പാടുകളും
മുഖക്കുരുവും കറുത്ത പാടുകളും ചർമ്മത്തിൽ ചില്ലറയല്ല. പലർക്കം ആത്മവിശ്വാസം പോലും ഇല്ലാതാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇനി നമുക്ക് മുകളിൽ പറഞ്ഞ അരിപ്പൊടി ഫേസ്പാക്കുകളിൽ ഏതെങ്കിലും ഒന്ന് ട്രൈ ചെയ്യാവുന്നതാണ്. ഇത് മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും ഇല്ലാതാക്കി ചർമ്മത്തെ ക്ലിയർ ആക്കുന്നു.



Click it and Unblock the Notifications