Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
പാലും തേനും മുഖത്തെങ്കില്‍ പ്രായം പത്ത് കുറക്കാം
ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സൗന്ദര്യ സംരക്ഷണവും. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നത് പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥത പലപ്പോഴും പ്രായം തന്നെയാണ്. പ്രായത്തിന്റെ പ്രശ്നങ്ങള്‍ ആദ്യം വെളിവാകുന്നത് മുഖത്താണ്. അതുകൊണ്ട് തന്നെ ഇതിനെ കുറക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ വീട്ടില്‍ തന്നെ ലഭ്യമായ ചില വസ്തുക്കകള് ഉപയോഗിച്ച് നിങ്ങള്‍ക്ക് അകാല വാര്‍ദ്ധക്യത്തേയും മുഖത്തെ ചുളിവുകളേയും മറ്റും ഇല്ലാതാക്കാന്‍ സാധിക്കുന്നു.

പഞ്ചസാരയും പാലും തേനും മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ ഉപയോഗിച്ചാല്‍ അത് പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ചര്‍മ്മത്തില്‍ വരുത്തുന്നു. ഇത്തരം പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത വസ്തുക്കള്‍ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ഇത് ചര്‍മ്മത്തിലെ അഴുക്കും പ്രശ്നങ്ങളും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പാലും തേനും പഞ്ചസാരയും അടങ്ങിയ സ്ക്രബ്ബ് ഏതൊക്കെ തരത്തില്‍ ഉപയോഗിക്കാം എന്നുള്ളത് അറിഞ്ഞിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ലേഖനത്തില്‍ പറയുന്നു.

ചര്‍മ്മത്തില്‍ നല്‍കും ഗുണങ്ങള്‍
ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പാലും തേനും വളരെ മികച്ച ഗുണങ്ങള്‍ നല്കുന്നു. ആരോഗ്യത്തിന് മാത്രമല്ല ചര്‍മ്മസംരക്ഷണത്തിനും സൗന്ദര്യത്തിനും എല്ലാം ഗുണം നല്‍കുന്നതാണ് പാലും തേനും. ഇത് സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? പാലിലും തേനിലും ധാരാളം ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. അതോടൊപ്പം ചര്‍മ്മത്തിലെ സുഷിരങ്ങളെ എല്ലാം പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ പാലിലുള്ള ലാക്റ്റിക് ആസിഡ് നമ്മുടെ ചര്‍മ്മത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു.

ചര്‍മ്മത്തില്‍ നല്‍കും ഗുണങ്ങള്‍
തേനാകട്ടെ ചര്‍മ്മത്തിലെ സുഷിരങ്ങളിലുണ്ടാവുന്ന അഴുക്ക് അല്ലെങ്കില്‍ അമിതമായുള്ള സെബം എന്നിവയെ പൂര്‍ണമായും നീക്കം ചെയ്യുകയും ചര്‍മ്മത്തിലെ ടോക്സിനെ പൂര്‍ണമായും പുറന്തള്ളുകയും ചെയ്യുന്നു. പാലും തേനും ചര്‍മ്മത്തിന് വളരെ മികച്ച ഗുണങ്ങള്‍ നല്കുന്നവയാണ് എന്ന് നമുക്കറിയാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് പലരും പാല് ഉപയോഗിക്കുന്നത്. എന്നാല്‍ ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും ഇതേ രീതിയില്‍ തന്നെ പാലും തേനും നമുക്ക് ഉപയോഗിക്കും. ഇത് നല്കുന്ന ഗുണങ്ങളാകട്ടെ നിങ്ങളെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.

പഞ്ചസാര കൂടി ചേരുമ്പോള്‍
പാലും തേനും ചര്‍മ്മത്തില്‍ ധാരാളം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇതിലേക്ക് പഞ്ചസാര കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിക്കുന്നു. ഇതൊരു മികച്ച സ്ക്രബ്ബ് ആയി ഈ സമയം മാറുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും ഒരൊറ്റ ഉപയോഗത്തിലൂടെ തന്നെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. പാലും പഞ്ചസാരയും തേനും നല്ലതുപോലെ മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ പ്രയോഗിച്ച് നോക്കൂ. ചര്‍മ്മം വെട്ടിതിളങ്ങും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം ഗുണങ്ങളാണ് ഈ മിശ്രിതം നിങ്ങള്‍ക്ക് നല്‍കുന്നത്.

മുഖക്കുരു പ്രതിരോധിക്കുന്നു
മുഖക്കുരു ഏത് പ്രായത്തിലും ആരേയും ബാധിക്കാം. എന്നാല്‍ ഇന്ന് ലഭ്യമാവുന്ന പല ക്രീമുകളും മറ്റും തേച്ചാല്‍ ഇത് അധികമാവും എന്നല്ലാതെ മാറ്റങ്ങള്‍ വരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നാം അല്പം ശ്രദ്ധിക്കേണ്ടതാണ്. മുഖക്കുരുവിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പാല് തേന്‍ പഞ്ചസാര മിശ്രിതം നമുക്ക് മുഖത്ത് പ്രയോഗിക്കാം. ആവശ്യമെങ്കില്‍ അല്പം റോസ് വാട്ടറും ചേര്‍ക്കാവുന്നതാണ്. ഇത് മുഖക്കുരുവിനെ തടയുകയും മുഖക്കുരു പാടുകളെ പൂര്‍ണമായും നീക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ചര്‍മ്മത്തിന്റെ സ്വാഭാവിക തിളക്കം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. നല്ലതുപോലെ ചര്‍മ്മം മോയ്സ്ചുറൈസ് ചെയ്യപ്പെടുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. ബ്ലാക്ക്ഹെഡ്സും വൈറ്റ്ഹെഡ്സും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഈ ഫേസ്മാസ്ക് സഹായിക്കുന്നു.

തയ്യാറാക്കുന്നത് എങ്ങനെ?
പഞ്ചസാര ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പഞ്ചസാരക്ക് പകരം ഓട്സ് ഉപയോഗിക്കാവുന്നതാണ്. ഓട്സ് അല്ലെങ്കില്‍ പഞ്ചസാര നല്ലതുപോലെ പൊടിച്ച് അല്പം പാല് മിക്സ് ചെയ്ത് അതില്‍ തേനും ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കി മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് നല്ലൊരു എക്സ്ഫോളിയന്റ് ആണ്. അതുകൊണ്ട് തന്നെ ഗുണങ്ങളുടെ കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഈ ഫേസ്പാക്കിന് അല്പം സുഗന്ധം ലഭിക്കുന്നതിന് വേണ്ടി ലാവന്‍ഡര്‍ ഓയില്‍ ചേര്‍ക്കാവുന്നതാണ്. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് പത്ത് മിനിറ്റിന് ശേഷം കഴുകിക്കളയാവുന്നതാണ്. ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ക്ക് ചര്‍മ്മത്തില്‍ എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടെങ്കില്‍ ഇത്തരം ഫേസ്പാക്കുകള്‍ ഉപയോഗിക്കരുത്.



Click it and Unblock the Notifications