Latest Updates
-
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന് ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം
വേനലിൽ ചർമ്മത്തിന് തണുപ്പും കരുതലും; ഉത്തമം ഈ ഫേസ് മാസ്‌കുകള്‍
വേനൽക്കാലം പിടിമുറുക്കിയിരിക്കുകയാണ്.ദിവസേന ചൂട് ഉയർന്നുകൊണ്ടിരിക്കുന്നു.നേരത്തെ മാർച്ചിലാണ് വേനൽ ആരംഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഫെബ്രുവരിയിലേ ചൂട് തുടങ്ങുകയായി.ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ പഠനത്തിൽ 1901 മുതലുള്ള ഡേറ്റ എടുത്തുനോക്കുമ്പോൾ ഫെബ്രുവരി 2023 ആണ് ഏറ്റവും ചൂടുള്ള വർഷം. ഇങ്ങനെ റെക്കോർഡ് ചൂടിൽ ദിവസങ്ങൾ കടക്കുമ്പോൾ നാം നമ്മുടെ ആരോഗ്യവും ശ്രദ്ധിക്കണം. മഴയില്ലാത്ത ,ചൂടും വരണ്ടതുമായ കാലാവസ്ഥ നമ്മുടെ ചർമ്മത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.
വേനൽക്കാലത്ത് തണുത്ത ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ ചുട്ടുപൊള്ളുന്ന ചൂടിനെ വരുതിയിലാക്കാൻ നിങ്ങളുടെ ചർമ്മത്തെയും തണുപ്പിക്കണം. ഇക്കാലത്ത്, മിക്ക ആളുകളും വിപണിയിൽ നിന്ന് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുപകരം വീട്ടിൽ തയ്യാറാക്കാവുന്ന DIY ഫേസ് മാസ്ക് ഉപയോഗിക്കാൻ താത്പര്യപ്പെടുന്നു. നിങ്ങളുടെ എല്ലാ വേനൽക്കാല ചർമ്മപ്രശ്നങ്ങളും പരിഹരിക്കാനും ചർമ്മത്തെ തണുപ്പിക്കാനും, കറ്റാർ വാഴ, വെള്ളരിക്ക,തേൻ തുടങ്ങിയ പ്രകൃതിദത്ത ചേരുവകൾക്ക് സാധിക്കും.വേനൽക്കാലത്തെ ചൂട് നമ്മുടെ ചർമ്മത്തെ പല തരത്തിൽ ബാധിക്കും, അതിനാൽ സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ, നിങ്ങൾക്ക് വീട്ടിൽ പരീക്ഷിക്കാവുന്ന ചില കൂളിംഗ് ഫെയ്സ് മാസ്കുകൾ ചുവടെ കൊടുക്കുന്നു.

വെള്ളരിക്ക -കറ്റാർവാഴ മാസ്ക്
പ്രകൃതിദത്തമായ മികച്ച രണ്ടു ചേരുവകളാണ് വെള്ളരിക്കയും കറ്റാർ വാഴയും.ശരീരത്തെയും ചർമ്മത്തെയും തണുപ്പിക്കാൻ ഇവ രണ്ടും കേമമാണ്.
ചേരുവകൾ
1/ 2 വെള്ളരിക്ക
1 ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ
തയ്യാറാക്കുന്ന വിധം
വെള്ളരിക്കയും കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ചു ഒരു മിക്സ് തയ്യാറാക്കുക.ഇത് മുഖത്തു പുരട്ടി 10 -15 മിനിറ്റുകൾക്ക് ശേഷം തണുത്തവെള്ളത്തിൽ നന്നായി കഴുകുക.

ഗുണങ്ങൾ
വെള്ളരിക്ക കഴിക്കുന്നതുതന്നെ ശരീരത്തിന് നല്ലതാണ്.വേനൽച്ചൂടിൽ ശരീരത്തിന് കുളിർമ നല്കാൻ ജലാംശം ധാരാളം അടങ്ങിയ വെള്ളരിക്ക ഉത്തമമാണ്.അതുപോലെ ചർമ്മത്തിന് തണുപ്പ് നല്കാൻ വെള്ളരിക്ക സഹായിക്കുന്നു.ചർമ്മത്തിന് ജലാംശം നൽകാനും മൃദുത്വവും ആരോഗ്യവും നല്കാൻ സഹായിക്കുന്ന പ്രകൃതിയുടെ വരദാനമാണ് കറ്റാർവാഴ.ഇവ രണ്ടും ചേരുമ്പോൾ ചർമ്മത്തിന് തണുപ്പും മൃദുത്വവും ലഭിക്കും.ചൂട് കൊണ്ടുള്ള ചർമ്മത്തിന്റെ വീക്കവും ,ചുവപ്പും കുറയുകയും ചെയ്യും.

പുതിന -തൈര് മാസ്ക്
പുതിനയും തൈരും ഭക്ഷണത്തിനൊപ്പം കഴിക്കാൻ മാത്രമല്ല ചർമ്മത്തിൽ പുരട്ടാനും മികച്ചതാണ്.വേനലിൽ തണുപ്പും തെളിച്ചവും മുഖത്ത് ലഭിക്കാൻ അനുയോജ്യമായ ഒരു മാസ്കാണിത് .
ചേരുവകൾ
1/ 2 കപ്പ് തൈര്
1/ 4 കപ്പ് പുതിനയില
തയ്യാറാക്കുന്ന വിധം
പുതിനയില ചതച്ചു തൈരുമായി യോജിപ്പിക്കുക.ഇത് മുഖത്തു പുരട്ടി 10 -15 മിനിട്ടുകൾക്ക് ശേഷം കഴുകിക്കളയുക

ഗുണങ്ങൾ
ചർമ്മത്തെ തണുപ്പിക്കാൻ പുതിന മികച്ചതാണ്.തൈരിലിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കി വെളുത്തു തെളിച്ചമുള്ള ചർമ്മം നിങ്ങൾക്ക് സമ്മാനിക്കുന്നു.

റോസ്‌വാട്ടർ - ചന്ദനം മാസ്ക്
ചന്ദനം ചർമ്മത്തെ തണുപ്പിക്കാൻ കഴിവുള്ള ഒന്നാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ.ചന്ദനത്തിനൊപ്പം ജലാംശം നിലനിർത്താൻ കഴിവുള്ള റോസ്‌വാട്ടറും കൂടി ചേരുമ്പോൾ മികച്ച ഒരു മാസ്ക് ആകും.
ചേരുവകൾ
1 ടേബിൾസ്പൂൺ ചന്ദനം പൊടി
1 ടേബിൾസ്പൂൺ റോസ് വാട്ടർ

തയ്യാറാക്കുന്ന വിധം
ചന്ദനം റോസ് വാട്ടറിൽ ചേർത്ത് പേസ്റ്റ് പരുവമാക്കുക.ഇത് മുഖത്തു പുരട്ടി 10 -15 മിനിട്ടുകൾക്ക് ശേഷം കഴുകിക്കളയുക.
ഗുണങ്ങൾ
ചന്ദനം ചർമ്മത്തെ തണുപ്പിക്കാനും ,റോസ്‌വാട്ടർ ചർമ്മത്തിന് ജലാംശവും നിറവും നിലനിർത്താനും സഹായിക്കുന്നു .

ഗ്രീൻ ടി -തേൻ മാസ്ക്
ചർമ്മ സംരക്ഷണത്തിന് ഗ്രീൻ ടി പല വിധത്തിൽ ഉപയോഗിക്കാവുന്നതാണ്.ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞ ഗ്രീൻ ടി യും പ്രകൃതിദത്തമായ തേനും കൂടി ചേരുമ്പോൾ ചർമ്മസംരക്ഷണം ഉറപ്പാക്കും.
ചേരുവകൾ
1 ടേബിൾസ്പൂൺ ഗ്രീൻ ടി
1 ടേബിൾസ്പൂൺ തേൻ

തയ്യാറാക്കുന്ന വിധം
ഗ്രീൻ ടി ഇലകൾ കുറച്ചു ചൂട് വെള്ളത്തിൽ 5 -10 മിനിറ്റ് ഇട്ട് വയ്ക്കുക .ഇലകൾ അരിച്ചുമാറ്റിയ ശേഷം ആ വെള്ളത്തിൽ തേനും ചേർത്ത് ഒരു പേസ്റ്റ് തയ്യാറാക്കുക .അത് മുഖത്തു പുരട്ടി 10 -15 മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.
ഗുണങ്ങൾ
ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞ ഗ്രീൻ ടി ചർമ്മത്തിന് തണുപ്പ് നല്കാൻ ഉത്തമമാണ്.ജലാംശം നിലനിർത്താനും ചർമ്മത്തെ മൃദുവാക്കാനും കഴിവുള്ള തേനും കൂടി ചേരുമ്പോൾ നല്ലൊരു ഫെയിസ് മാസ്ക് ആകും.

വേനലിൽ ഒഴിവാക്കേണ്ടവ
വേനലിൽ ചില ചേരുവകൾ നമ്മുടെ ചർമ്മത്തിന് ദോഷകരമായി തീരും.കടുത്ത ചൂടും പൊടിയും ഈ ചേരുവകളും കൂടിയാകുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിൽ,അസ്വസ്ഥത എന്നിവ ഉണ്ടാകും.അതിനാൽ ചൂട് കാലത്തു ചർമ്മത്തിന് തണുപ്പ് നൽകുന്ന കെമിക്കലുകൾ ഇല്ലാത്ത ചേരുവകൾ ഉപയോഗിക്കുക. പ്രകൃതിദത്തവും ഗുണമേന്മയുള്ളതുമായ ഫെയിസ് മാസ്‌കുകളാണ് വേനലിൽ മികച്ചത്.



Click it and Unblock the Notifications











