Just In
- 36 min ago
മങ്കിപോക്സ്: രോഗപ്രതിരോധത്തിനും വൈറസില്‍ നിന്ന് കരകയറാനും ഭക്ഷണം
- 1 hr ago
പുത്രഭാഗ്യവും സ്വര്‍ഗ്ഗവാസവും ഫലം; ശ്രാവണ പുത്രദ ഏകാദശി വ്രതം
- 4 hrs ago
ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം സെയില്‍: സ്റ്റൈലിഷ് ഫര്‍ണിച്ചറുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍
- 5 hrs ago
Daily Rashi Phalam: ജോലി അന്വേഷകര്‍ക്ക് ആഗ്രഹസാഫല്യം, നേട്ടം; ഇന്നത്തെ രാശിഫലം
Don't Miss
- Movies
പ്രായവ്യത്യാസം ഒന്നും എന്നെ ബാധിക്കുന്നില്ല; ഐശ്വര്യയുമായുള്ള വിവാഹത്തെ പറ്റി ധനുഷ് അന്ന് പറഞ്ഞത്
- News
അണികളുടെ രോഷം അണപൊട്ടി; എംകെ മുനീര്‍ മാറ്റിപ്പറഞ്ഞു... മാര്‍ക്സിസ്റ്റ് പാര്‍ട്ടി വിഷസര്‍പ്പം
- Automobiles
ട്രെൻഡാവുന്ന ADAS; ഡ്രൈവർ-അസിസ്റ്റൻസ് സംവിധാനം ലഭിക്കുന്ന വരാനിരിക്കുന്ന മോഡലുകൾ
- Sports
2021ലെ ടി20 ലോകകപ്പ് കളിച്ചില്ല, ഇത്തവണയും തഴഞ്ഞേക്കും, ഇന്ത്യയുടെ നാല് ദൗര്ഭാഗ്യവാന്മാര്
- Finance
ചില്ലറക്കാരനല്ല സേവിംഗ്സ് അക്കൗണ്ട്; ബാങ്കുകളിൽ പലിശ 7% വരെ; അക്കൗണ്ട് തുറക്കും മുൻപ് അറിയാം ഇക്കാര്യങ്ങൾ
- Technology
ഈ ഐഫോണുകളും ആപ്പിൾ ഉത്പന്നങ്ങളും ആകർഷകമായ ഓഫറിൽ സ്വന്തമാക്കാം
- Travel
യാത്ര ഏതുമാകട്ടെ... ഈ അബദ്ധങ്ങള്‍ ഒഴിവാക്കിയാല്‍ ലാഭിക്കാം പണവും സമയവും...
ഒരു സ്പൂണ്‍ കോഫി സ്ക്രബ്ബില്‍ ഇളകി വരും ബ്ലാക്ക്ഹെഡ്സ്
ആരോഗ്യ സംരക്ഷണവും സൗന്ദര്യ സംരക്ഷണവും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബ്ലാക്ക്ഹെഡ്സ് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ബ്ലാക്ക്ഹെഡ്സ് നീക്കി ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും മൃതകോശങ്ങളില്‍ നിന്ന് മുക്തിയും നേടുന്നതിന് വേണ്ടി നമുക്ക് കോഫി സ്ക്രബ്ബ് വീട്ടില്‍ തയ്യാറാക്കി ഉപയയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ആരോഗ്യത്തിന് എന്ന പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും കോഫി വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
വിവിധ തരത്തിലുള്ള ചേരുവകള്‍ മിക്സ് ചെയ്ത് നമുക്ക് കോഫി സ്ക്രബ്ബ് തയ്യാറാക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നുണ്ട്. എന്തൊക്കെയാണ് മികച്ച ഒരു കോഫി സ്ക്രബ്ബിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

മൃതകോശങ്ങളെ ഇല്ലാതാക്കുന്നു
ചര്‍മ്മത്തില്‍ നിന്ന് ആദ്യം പുറന്തള്ളേണ്ടത് മൃതകോശങ്ങളെയാണ്. ഇതാണ് ചര്‍മ്മത്തിന് പലപ്പോഴും ഡാര്‍ക്ക്ഷേഡ് നല്കി ചര്‍മ്മത്തിന്റെ സ്വാഭാവിക നിറത്തെ ഇല്ലാതാക്കുന്നത്. അതുകൊണ്ട് തന്നെ മിനുസമുള്ളതും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് വേണ്ടി കോഫി സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ സ്വാഭാവികമായി തന്നെ മൃദുവാക്കുന്നു.

ചര്‍മ്മത്തെ ടൈറ്റ് ആക്കുന്നു
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അയഞ്ഞ ചര്‍മ്മം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നുണ്ട്. എന്നാല്‍ അയഞ്ഞ ചര്‍മ്മത്തിന് പകരം നമുക്ക് ചര്‍മ്മത്തെ ടൈറ്റ് ആക്കുന്നതിന് വേണ്ടിയും കോശങ്ങളുടെ പുനുജ്ജീവനത്തിന് വേണ്ടിയും ഈ സ്ക്രബ്ബ് സഹായിക്കുന്നുണ്ട്. ചര്‍മ്മം തിളക്കമുള്ളതാക്കുന്നതിനും ഈ സ്ക്രബ്ബ് മികച്ചതാണ്.

അകാല വാര്‍ദ്ധക്യം തടയുന്നു
പലരിലും വാര്ദ്ധക്യത്തിന് മുന്‍പേ തന്നെ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. എന്നാല്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് കോഫി സ്ക്രബ്ബ് ഉപയോഗിക്കാകവുന്നതാണ്. കാപ്പിപ്പൊടി സ്ക്രബ്ബ് മുഖത്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കുകയും വരകളും മറ്റും ഇല്ലാതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ വരണ്ട ചര്‍മ്മത്തിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഏതൊക്കെ സ്ക്രബ്ബുകളാണ് ഇതിന് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

കാപ്പിയും പഞ്ചസാരയും
ഈ സ്ക്രബ്ബ് തയ്യാറാക്കുന്നതിന് വേണ്ടി ആവശ്യമുള്ള വസ്തുക്കള്‍ ഇവയാണ്, 2 ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി, 1 ടേബിള്‍സ്പൂണ്‍ പഞ്ചസാര, 1 ടീസ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവയാണ്.
തയ്യാറാക്കുന്നത് എങ്ങനെ?
എങ്ങനെ ഈ മിശ്രിതം തയ്യാറാക്കാം എന്ന് നോക്കാം. എല്ലാ ചേരുവകളും ഒരു ഗ്ലാസ് പാത്രത്തില്‍ ഇട്ടു നന്നായി മിക്സ് ചെയ്യുക. അതിന് ശേഷം ഇത് മുഖത്ത് നല്ലതുപോലെ സ്ക്രബ്ബ് ചെയ്യാവുന്നതാണ്. ഇത് തയ്യാറാക്കിയ ശേഷം എത്ര ദിവസം വേണമെങ്കിലും നല്ലതു പോലെ സൂക്ഷിച്ച് വെച്ചാല്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

കാപ്പിപ്പൊടിയും വെളിച്ചെണ്ണ സ്ക്രബും
ഈ സ്ക്രബ്ബ് തയ്യാറാക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ആവശ്യമുള്ള വസ്തുക്കള്‍ എന്ന് നോക്കാം. 2 ടേബിള്‍സ്പൂണ്‍ കോഫി പൊടി. ¼ കപ്പ് തൈര്, 1 ടീസ്പൂണ്‍ വെളിച്ചെണ്ണ. ½ നാരങ്ങ നീര് എന്നിവയാണ്.
തയ്യാറാക്കുന്ന രീതി
ഒരു ഗ്ലാസ് പാത്രത്തില്‍, എല്ലാ ചേരുവകളും മിക്സ് ചെയ്യുക. നിങ്ങളുടെ മുഖവും ശരീരവും ക്ലീന്‍ ചെയ്ത ശേഷം ഈ സ്ക്രബ് മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകിക്കളയാവുന്നതാണ്. ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രശ്നങ്ങളെ നമുക്ക് ഇതിലൂടെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്.

കാപ്പിയും തേനും ഫേസ് സ്ക്രബ്
നിങ്ങള്‍ക്ക് ഈ സ്ക്രബ്ബ് തയ്യാറാക്കുന്നതിന് ആവശ്യമുള്ള വസ്തുക്കള്‍ 2 ടേബിള്‍സ്പൂണ്‍ കോഫി പൗഡര്‍, 3 ടേബിള്‍സ്പൂണ്‍ തൈര്, 1 ടീസ്പൂണ്‍ തേന്‍
2 ടേബിള്‍സ്പൂണ്‍ കൊക്കോ പൗഡര്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍.
തയ്യാറാക്കുന്നത് എങ്ങനെ?
എല്ലാ മിശ്രിതങ്ങളും കൂടി നല്ലതുപോലെ മിക്സ് ചെയ്യുക. അതിന് ശേഷം ഈ മിശ്രിതം മുഖത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. നല്ലതുപോലെ മസ്സാജ് ചെയ്ത് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയേണ്ടതാണ്. ഇത് മുഖത്തെ എല്ലാ അഴുക്കിനേയും പൂര്‍ണമായും ഇല്ലാതാക്കുന്നുണ്ട്.

കാപ്പിയും ഉപ്പും
ഈ സ്ക്രബ്ബ് തയ്യാറാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ആവശ്യമുള്ള വസ്തുക്കള്‍ 1 ടേബിള്‍സ്പൂണ്‍ കോഫി പൊടി, 1 ടേബിള്‍സ്പൂണ്‍ പൊടിച്ച ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ ബദാം എന്നിവയാണ്.
തയ്യാറാക്കുന്ന രീതി
ഒരു പാത്രത്തില്‍ കാപ്പിപ്പൊടിയും അല്പം ഉപ്പും മിക്സ് ചെയ്ത് ഇതിലേക്ക് എണ്ണ ഒഴിച്ച് മിക്സ് ആക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ശേഷം പത്ത് മിനിറ്റ് കഴിഞ്ഞ് അത് കഴുകിക്കളയാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ ഇരുണ്ട നിറത്തെ ഇല്ലാതാക്കുന്നതിനും കഴുത്തിലെ കറുപ്പിനെ ഇളക്കുന്നതിനും സഹായിക്കുന്നുണ്ട്.
സ്ട്രെച്ച്
മാര്‍ക്സ്
മായ്ക്കാന്‍
ഒരു
തുള്ളി
എണ്ണ;
മാഞ്ഞ്
പോവും
പാടുകള്‍
most read:മുഖത്ത് പ്രതീക്ഷിക്കാത്ത തിളക്കം നല്‍കും വീട്ടിലെ കൂട്ട്