For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചസാരയും വെളിച്ചെണ്ണയും മിക്‌സ് നിസ്സാരമല്ല: മുഖത്തിന് തിളക്കം മാറില്ല

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ കാലത്ത് അല്‍പം ശ്രദ്ധിക്കണം. കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റം അനുസരിച്ച് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ കാലാവസ്ഥാ മാറ്റങ്ങള്‍ അനുസരിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ചര്‍മ്മസംരക്ഷണ ഉപാധികള്‍ ഉണ്ട്. ഇതില്‍ ഏറ്റവും ജനപ്രിയം എന്തുകൊണ്ടും DIY സ്‌ക്രബുകള്‍ ജനപ്രിയമാണ്, കാരണം അവ ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് സഹായിക്കുന്നുണ്ട്.

DIY Coconut Oil And Sugar Scrub

വിലകുറഞ്ഞതും സുരക്ഷിതവുമായ മാര്‍ഗമാണ് ഇനി പറയുന്ന ഫേസ്പാക്ക്. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. വെളിച്ചെണ്ണയും പഞ്ചസാരയും നിങ്ങളുടെ അടുക്കളയിലുണ്ടെങ്കില്‍ അത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഈ രണ്ട് ചേരുവകളും നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യും. എങ്ങനെ ഇത് തയ്യാറാക്കുന്നു എന്ന് നോക്കാവുന്നതാണ്.

തയ്യാറാക്കുന്നത്

തയ്യാറാക്കുന്നത്

വെളിച്ചെണ്ണയും പഞ്ചസാര സ്‌ക്രബുകളും ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ജനപ്രിയവും വിലകുറഞ്ഞതും സുരക്ഷിതവുമായ മാര്‍ഗ്ഗമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിനായി നിങ്ങള്‍ക്ക് വേണ്ടത് അര കപ്പ് വെളിച്ചെണ്ണയും ഒരു കപ്പ് പഞ്ചസാരയുമാണ്. ഇവ രണ്ടും നല്ലതുപോലെ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഈ രണ്ട് ചേരുവകളും നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മോയ്‌സ്ചറൈസ് ചെയ്യുകയും ചെയ്യും, ഇത് മിനുസമാര്‍ന്നതും മൃദുവും നല്‍കുന്നു.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

നിങ്ങള്‍ക്ക് എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മമുണ്ടെങ്കില്‍, നിങ്ങളുടെ മുഖത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് ചര്‍മ്മത്തില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചര്‍മ്മത്തെ പ്രതിസന്ധികളിലേക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. മുഖക്കുരു പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും കൂടുതല്‍ എണ്ണമയമുള്ള വസ്തുക്കള്‍ ഉപയോഗിക്കരുത്. അത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

മുഖത്ത് മാത്രമല്ല

മുഖത്ത് മാത്രമല്ല

വെളിച്ചെണ്ണയും പഞ്ചസാരയും നിങ്ങളുടെ മുഖം മാത്രമല്ല ശരീരത്തിന്റെ മറ്റ് ഭാഗങ്ങളും ക്ലീന്‍ ആക്കുന്നു. എന്നിരുന്നാലും, നിങ്ങള്‍ക്ക് എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചര്‍മ്മമുണ്ടെങ്കില്‍, നിങ്ങളുടെ മുഖത്ത് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തടയുകയും നിങ്ങളുടെ മുഖക്കുരു വര്‍ദ്ധിപ്പിക്കുകയും അല്ലെങ്കില്‍ പൊട്ടല്‍ ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാത്തവരാണെങ്കില്‍ നിങ്ങളുടെ ചര്‍മ്മ സംരക്ഷണ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാവുന്നതാണ്. എന്തൊക്കെ ഗുണങ്ങള്‍ ഇതിനുണ്ട് എന്ന് നോക്കാവുന്നതാണ്.

ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുന്നു

ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുന്നു

വെളിച്ചെണ്ണ പ്രകൃതിദത്തമായ മോയ്‌സ്ചറൈസറാണ്. വരണ്ടതും ചര്‍മ്മം കൊഴിഞ്ഞ് അടരുകളായി പോവുന്നതും ചര്‍മ്മത്തെയും അറ്റോപിക് ഡെര്‍മറ്റൈറ്റിസ് പോലുള്ള അവസ്ഥകളെയും തടയാന്‍ ഇത് മികച്ച ഇമോലിയന്റാണ്. മറുവശത്ത്, പഞ്ചസാര ചര്‍മ്മത്തില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കുകയും നിങ്ങളുടെ ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു ഹ്യുമെക്റ്റന്റാണ്.

ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുന്നു

ചര്‍മ്മത്തെ ജലാംശം നിലനിര്‍ത്തുന്നു

വെളിച്ചെണ്ണയ്ക്ക് ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ കഴിയും. കാരണം ഇതില്‍ ധാരാളം ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്, ഇത് ബാക്ടീരിയ മൂലമുണ്ടാകുന്ന പല ചര്‍മ്മപ്രശ്‌നങ്ങളെയും തടയും. ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എപ്പോഴും ഇത് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്കെല്ലാം പരിഹാരമാണ്.

ഫലപ്രദമായ എക്‌സ്‌ഫോളിയന്റാണ്

ഫലപ്രദമായ എക്‌സ്‌ഫോളിയന്റാണ്

വെളിച്ചെണ്ണയും പഞ്ചസാര സ്‌ക്രബും ചര്‍മ്മത്തിലെ മൃതകോശങ്ങളെ മൃദുവായി നീക്കം ചെയ്യുന്നു. ഇതിലേക്ക് പഞ്ചസാരക്ക് പകരം പലരും ഉപ്പ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍, പഞ്ചസാര തരികള്‍ക്ക് ഉരച്ചിലുകള്‍ കുറവാണ്. അതിനാല്‍, അവ അഴുക്ക് നീക്കം ചെയ്യുകയും ചര്‍മ്മകോശങ്ങളുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചര്‍മ്മത്തില്‍ നിന്ന് മേക്കപ്പിന്റെ എല്ലാ അവശിഷ്ടങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. അത് നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാക്കുന്നു.

ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്

ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്

വെര്‍ജിന്‍ വെളിച്ചെണ്ണയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ നിങ്ങളുടെ ചര്‍മ്മത്തെ പരിസ്ഥിതി നാശത്തില്‍ നിന്നും ഫ്രീ റാഡിക്കലുകളില്‍ നിന്നും സംരക്ഷിക്കുന്നു. അവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് തടയുന്നു, ഇത് സെല്ലുലാര്‍ തകര്‍ച്ചയെ തടയുകയും ചെയ്യുന്നുണ്ട്. ഇത് അകാല വാര്‍ദ്ധക്യം കുറയ്ക്കുകയും ചര്‍മ്മത്തെ യുവത്വവും ആരോഗ്യമുള്ളതുമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു.

അമിത രോമവളര്‍ച്ചക്ക് പരിഹാരം

അമിത രോമവളര്‍ച്ചക്ക് പരിഹാരം

നേരത്തെ സൂചിപ്പിച്ചതുപോലെ, വെളിച്ചെണ്ണയും പഞ്ചസാര സ്‌ക്രബും നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തും ഉപയോഗിക്കാവുന്നതാണ്. റേസര്‍ ബമ്പുകളും രോമവളര്‍ച്ചയും തടയുന്നതിനുള്ള നിങ്ങളുടെ മികച്ച പരിഹാരങ്ങളില്‍ ഒന്നാണ് ഇത്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും സ്‌ക്രബ് ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിലുണ്ടാവുന്ന അമിത രോമവളര്‍ച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

താരനെ ഒരു നുള്ള് ഇഞ്ചിനീരില്‍ ചെറുക്കാം അഞ്ച് മിനിറ്റില്‍താരനെ ഒരു നുള്ള് ഇഞ്ചിനീരില്‍ ചെറുക്കാം അഞ്ച് മിനിറ്റില്‍

കറുകറുത്ത പനങ്കുലപോലുള്ള മുടിക്ക് ഒരേ ഒരു സൂത്രംകറുകറുത്ത പനങ്കുലപോലുള്ള മുടിക്ക് ഒരേ ഒരു സൂത്രം

English summary

DIY Coconut Oil And Sugar Scrub On Face In Malayalam

Here in this article we are sharing DIY beauty tips of coconut oil and sugar scrub on face in malayalam. Take a look.
Story first published: Monday, February 14, 2022, 14:10 [IST]
X
Desktop Bottom Promotion