Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
ചര്‍മ്മം സൂപ്പറാക്കുമെന്ന ഉറപ്പാണ് തേനും ആവക്കാഡോയും
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഈ അടുത്തായി നിരവധി പ്രശ്നങ്ങള്‍ നാം കണ്ടിട്ടുണ്ട്. ഇതില്‍ തന്നെ വേനല്‍ക്കാലം കൂടി ആയതോടെ ചര്‍മ്മ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. ബ്യൂട്ടി പാര്‍ലര്‍ തോറും കയറിയിറങ്ങുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് പലപ്പോഴും നിങ്ങളില്‍ മറ്റ് പല പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം. ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും ഉണ്ട്. ഇതില്‍ തന്നെ ചര്‍മ്മത്തിന് ഹാനീകരമല്ലാത്തവ വേണം നാം എപ്പോഴും തിരഞ്ഞെടുക്കേണ്ടത്.
ആവക്കാഡോയും തേനും ഇത്തരത്തില്‍ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നതാണ്. ഇത് അകാല വാര്‍ദ്ധക്യത്തില്‍ നിന്നും ചര്‍മ്മത്തിനുണ്ടാവുന്ന മറ്റ് അസ്വസ്ഥതകളില്‍ നിന്നും നമ്മളെ സംരക്ഷിക്കുന്നുണ്ട്. ആവക്കാഡോയില്‍ കാല്‍സ്യം, ഇരുമ്പ്, ചെമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ സുപ്രധാന ധാതുക്കളും നിങ്ങളുടെ ശരീരത്തിന് ഗുണങ്ങള്‍ നല്കുന്ന മറ്റ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. എന്നാല്‍ ചര്‍മ്മസംരക്ഷണത്തിന് വേണ്ടി എങ്ങനെയാണ് ആവക്കാഡോ ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ആവക്കോഡോ തേന്‍ ഫേസ്മാസ്ക്
ഈ ഫേസ്മാസ്ക് എങ്ങനെ തയ്യാറാകകണം എന്ന് നമുക്ക് നോക്കാവുന്നതാണ്. അവോക്കാഡോ മുറിച്ച് തൊലി കളയുക.ഒരു മിക്സിംഗ് പാത്രത്തില്‍ അവോക്കാഡോ വെക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ഒഴിക്കുക.1 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക .ഒരു ടീസ്പൂണ്‍ തൈര് ചേര്‍ക്കുക. അല്പം തേനും മിക്സ് ചെയ്യാവുന്നതാണ്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഇത് മുഖത്ത് നല്ലതുപോലെ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ നിങ്ങള്‍ക്ക് നല്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

സെന്‍സിറ്റീവ് ചര്‍മ്മത്തിന് പരിഹാരം
ചര്‍മ്മത്തിലെ സെന്സിറ്റീവിറ്റി പല വിധത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആവക്കാഡോ ഫേസ്മാക്സ് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ചര്‍മ്മത്തിന് ഗുണം നല്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍, ചുവന്ന നിറം, തിണര്‍പ്പ് എന്നിവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

മോയ്സ്ചുറൈസര്‍ ഗുണം
ചര്‍മ്മത്തിന് മോയ്സ്ചുറൈസറിന്റെ ഗുണം നല്‍കുന്നതാണ് ആവക്കാഡോ ഫേസ്മാസ്ക്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ചര്‍മ്മം എപ്പോഴും ജലാംശം നിറഞ്ഞതായിരിക്കണം. അതാണ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് മികച്ചത് എന്നതാണ് സത്യം.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ച് മടുത്തോ, എങ്കില്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എന്തുകൊണ്ടും ആവക്കോഡൊ തേന്‍ ഫേസ്മാസ്ക്. ഇത് വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനോടൊപ്പം തന്നെ ചര്‍മ്മം ക്ലിയറാവുന്നതിനും സഹായിക്കുന്നുണ്ട്. വരണ്ട ചര്‍മ്മം പലപ്പോഴുംതണുപ്പ് കാലത്തെ പ്രശ്നമാണ്. എന്നാല്‍ തണുപ്പ്കാലത്തല്ലാതേയും വരണ്ട ചര്‍മ്മം നിങ്ങളെ വിടാതെ പിന്തുടരുന്നുവെങ്കില് അതിന് പരിഹാരം കാണുന്നതിന് നമുക്ക് ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്.

തിളങ്ങുന്ന ചര്‍മ്മം
ചര്‍മ്മത്തിന്റെ നിറത്തേക്കാള്‍ തിളങ്ങുന്ന ചര്‍മ്മവും സ്വാഭാവികമായ ചര്‍മ്മത്തിന്റെ നിറവും നിലനിര്‍ത്തുന്നതിന് വേണ്ടി നമുക്ക് ആവക്കാഡോ തേന്‍ ഫേസ്മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചര്‍മ്മത്തിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുകയും ചെയ്യുന്നുണ്ട്. ദിവസവും ഇത് ഉപയോഗിക്കുന്നതിന് പകരം ആഴ്ചയില്‍ മൂന്ന് തവണ ഈ ഫേസ്പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

അകാല വാര്ദ്ധക്യത്തിന് പരിഹാരം
അകാല വാര്‍ദ്ധക്യം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തേയും ചര്‍മ്മത്തേയും നശിപ്പിക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ഫേസ്മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളും ചുളിവുകളും ഇല്ലാതാക്കി ചര്‍മ്മത്തിന് നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റം കൊണ്ട് വരുന്നു. അകാല വാര്‍ദ്ധക്യമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനോടൊപ്പം തന്നെ ചര്‍മ്മത്തിലെ മറ്റ് അസ്വസ്ഥതകള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിനും ഇത് സഹായിക്കുന്നു.



Click it and Unblock the Notifications
