Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
സ്ട്രെച്ച് മാര്‍ക്കുകളോട് വിടപറയാം, ചര്‍മ്മം സുന്ദരമാക്കാം; ഈ 5 വിധത്തില്‍ തേന്‍ പുരട്ടൂ
ചര്‍മ്മസൗന്ദര്യത്തിന് മങ്ങലേല്പിക്കുന്ന ഒന്നാണ് സ്ട്രെച്ച് മാര്‍ക്കുകള്‍. മിക്ക സ്ത്രീകള്‍ക്കും ഗര്‍ഭധാരണത്തിനു ശേഷം ശരീരത്തില്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ വരുന്നു. ഗര്‍ഭിണിയല്ലാത്ത സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാം. ശരീരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇത് പ്രത്യക്ഷപ്പെടുന്നു. പെട്ടെന്ന് ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നതിന്റെ ഫലമായും സ്ട്രെച്ച് മാര്‍ക്കുകള്‍ വരാം. ഇവ സാധാരണമാണ്, പേടിക്കേണ്ടതില്ല.
സ്ട്രെച്ച് മാര്‍ക്കുകള്‍ നീക്കം ചെയ്യുന്നതിനായി നിങ്ങള്‍ക്ക് ചില ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്. സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ ഏറെ ഗുണം ചെയ്യുന്ന പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ് തേന്‍. ഇത് ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും കാലക്രമേണ സ്ട്രെച്ച് മാര്‍ക്കുകള്‍ സുഖപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു. സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ ഈ 5 വിധത്തില്‍ തേന്‍ ഉപയോഗിച്ചാല്‍ മതി.

സ്ട്രെച്ച് മാര്‍ക്കുകള്‍ നീക്കാന്‍ തേനിന്റെ ഗുണങ്ങള്‍
ചര്‍മ്മത്തിന് ഉത്തമമായ ഒരു ഘടകമാണ് തേന്‍. സ്ട്രെച്ച് മാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് ഉപകരിക്കും. തേന്‍ നമ്മുടെ ചര്‍മ്മത്തിന് മികച്ച മോയ്സ്ചറൈസേഷന്‍ നല്കുന്നു. ഇത് ചര്‍മ്മത്തിന്റെ രോഗശാന്തിക്ക് പ്രധാനമാണ്. തേന്‍ ഒരു ഹ്യുമെക്റ്റന്റായി പ്രവര്‍ത്തിക്കുന്നു. അതായത് ഇത് വായുവില്‍ നിന്ന് ഈര്‍പ്പം വലിച്ചെടുക്കുകയും ചര്‍മ്മത്തില്‍ ലോക്ക് ചെയ്യുകയും ചെയ്യുന്നു. കൂടാതെ ചര്‍മ്മത്തില്‍ നിന്ന് ഈര്‍പ്പം നഷ്ടപ്പെടുന്നത് തടയുന്ന എമോലിയന്റ് ഗുണങ്ങളും തേനിനുണ്ട്. അങ്ങനെ, തേന്‍ നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാനും സ്ട്രെച്ച് മാര്‍ക്കുകളുടെ രൂപം ക്രമേണ കുറയ്ക്കാനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

തേനിന്റെ ഗുണങ്ങള്‍
വിവിധ വിറ്റാമിനുകളുടെയും ധാതുക്കളുടെയും അമിനോ ആസിഡുകളുടെയും ശക്തികേന്ദ്രമാണ് തേന്‍. ഇത് ചര്‍മ്മത്തിന് ആഴത്തിലുള്ള പോഷണം നല്‍കുകയും കേടുപാടുകള്‍ പരിഹരിക്കുകയും ആരോഗ്യകരമായ ചര്‍മ്മം വീണ്ടെടുക്കുകയും ചെയ്യുന്നു. തേനിന് ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുണ്ട്, ഇത് പുതിയ കോശ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്ട്രെച്ച് മാര്‍ക്കുകളുടെ രൂപം കുറയ്ക്കാന്‍ സഹായിക്കുന്നു.

തേനിന്റെ ഗുണങ്ങള്‍
സ്ട്രെച്ച് മാര്‍ക്കുകള്‍ ലഘൂകരിക്കുന്നതിന് പതിവായി എക്സ്ഫോളിയേഷന്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. തേനിലെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ നീക്കം ചെയ്യുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. തേനില്‍ ഗ്ലൂക്കോണിക് ആസിഡുണ്ട്. ഇത് ചര്‍മ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യുകയും സ്ട്രെച്ച് മാര്‍ക്കുകളില്‍ അടിഞ്ഞുകൂടുന്ന മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, തേനിന്റെ സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങള്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ ലഘൂകരിക്കാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു.

തേനും റോസ് വാട്ടറും
ഒരു ടീസ്പൂണ്‍ തേന്‍ എടുത്ത് അതില്‍ ഒരു ടീസ്പൂണ്‍ ശുദ്ധമായ റോസ് വാട്ടര്‍ ചേര്‍ക്കുക. ഇവ രണ്ടും യോജിപ്പിച്ച് ചര്‍മ്മത്തിന്റെ സ്ട്രെച്ച് മാര്‍ക്കുകള്‍ ബാധിച്ച ഭാഗങ്ങളില്‍ പുരട്ടുക. കുറച്ച് മിനിറ്റ് മസാജ് ചെയ്ത് ഉണങ്ങാന്‍ കാത്തിരിക്കുക. ശേഷം നനഞ്ഞ ടവല്‍ ഉപയോഗിച്ച് ഇത് തുടച്ചു കളയുക. സ്ട്രെച്ച് മാര്‍ക്കുകള്‍ സ്വാഭാവികമായി ഇല്ലാതാക്കാന്‍ ഈ പ്രതിവിധി ദിവസവും ചെയ്യുക. വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി3, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയ വിവിധ വിറ്റാമിനുകളാല്‍ സമ്പുഷ്ടമാണ് റോസ് വാട്ടര്‍. ഇത് ചര്‍മ്മത്തിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും സ്ട്രെച്ച് മാര്‍ക്കുകളുടെ രൂപം കുറയ്ക്കുന്നതിനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.

തേനും നാരങ്ങാനീരും
ഒരു പുതിയ നാരങ്ങയുടെ പകുതി മുറിച്ച് നീര് പിഴിഞ്ഞ് അതില്‍ കുറച്ച് തുള്ളി തേന്‍ ചേര്‍ക്കുക. ഇത് ഒരുമിച്ച് മിക്സ് ചെയ്ത് ചര്‍മ്മത്തിന്റെ സ്ട്രെച്ച് മാര്‍ക്കുകള്‍ ബാധിച്ച ഭാഗങ്ങളില്‍ പുരട്ടുക. കുറച്ച് മിനിറ്റ് നേരം സൗമ്യമായി മസാജ് ചെയ്ത് അല്പനേരം കാത്തിരിക്കുക. ചര്‍മ്മത്തില്‍ നന്നായി പോഷകങ്ങള്‍ ആഗിരണം ചെയ്ത ശേഷം നനഞ്ഞ ടവല്‍ ഉപയോഗിച്ച് ഇത് തുടച്ചുകളയുക. സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ തേനും നാരങ്ങാനീരും ചേര്‍ന്ന ഈ പ്രതിവിധി വളരെ ഫലപ്രദമാണ്.

തേന്‍, ബദാം ഓയില്‍, കറ്റാര്‍ വാഴ
രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലില്‍ ഒരു ടീസ്പൂണ്‍ തേനും ഒരു ടീസ്പൂണ്‍ ബദാം ഓയിലും ചേര്‍ക്കുക. ഇത് ഒരുമിച്ച് കലര്‍ത്തി ചര്‍മ്മത്തിന്റെ സ്ട്രെച്ച് മാര്‍ക്കുകള്‍ ബാധിച്ച ഭാഗങ്ങളില്‍ നന്നായി പുരട്ടുക. കുറച്ച് മിനിറ്റ് മസാജ് ചെയ്ത ശേഷം കുറച്ച് സമയം കാത്തിരിക്കുക. ചര്‍മ്മത്തില്‍ പോഷകങ്ങള്‍ ആഗിരണം ചെയ്തുകഴിഞ്ഞാല്‍ ഇത് കഴുകി കളയുക. സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ തേന്‍, ബദാം ഓയില്‍, കറ്റാര്‍ വാഴ എന്നിവ ഉപയോഗിച്ചുള്ള ഈ പ്രതിവിധി ദിവസവും ഒരു പ്രാവശ്യം ചെയ്യുക.

തേന്‍, അവോക്കാഡോ, ഒലിവ് ഓയില്‍
ഒരു പഴുത്ത അവോക്കാഡോ എടുത്ത് പകുതിയായി മുറിക്കുക. തൊലി നീക്കി വിത്ത് കളഞ്ഞ് പള്‍പ്പ് മാത്രം എടുക്കുക. ഇത് മാഷ് ചെയ്ത് കട്ടയില്ലാത്ത പേസ്റ്റ് തയ്യാറാക്കുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ ഒലിവ് ഓയിലും കുറച്ച് തേനും ചേര്‍ക്കുക. എല്ലാം നന്നായി യോജിപ്പിച്ച് സ്ട്രെച്ച് മാര്‍ക്കുകള്‍ ഉള്ള ചര്‍മ്മത്തില്‍ പുരട്ടുക. കുറച്ച് മിനിറ്റ് ചര്‍മ്മത്തില്‍ മൃദുവായി മസാജ് ചെയ്ത് മറ്റൊരു 10-15 മിനുട്ട് വിടുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി കളയുക. സ്ട്രെച്ച് മാര്‍ക്കുകള്‍ സ്വാഭാവികമായി നീക്കം ചെയ്യാന്‍ ഈ പ്രതിവിധി ആഴ്ചയില്‍ 3-4 തവണ ആവര്‍ത്തിക്കുക.

അസംസ്കൃത തേന്‍
തേന്‍ എടുത്ത് ചര്‍മ്മത്തിന്റെ സ്ട്രെച്ച് മാര്‍ക്കുകള്‍ ബാധിച്ച എല്ലാ ഭാഗങ്ങളിലും നന്നായി പുരട്ടുക. കുറച്ച് നേരം മൃദുവായി മസാജ് ചെയ്ത് 20-30 മിനിറ്റ് ചര്‍മ്മത്തില്‍ വയ്ക്കുക. ശേഷം കഴുകി കളയുക. സ്ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാന്‍ ഈ ലളിതമായ തേന്‍ പ്രതിവിധി ദിവസവും ഒരു തവണ വീതം ചെയ്യുക. പ്രകൃതിദത്ത പ്രതിവിധികള്‍ ഫലങ്ങള്‍ കാണിക്കാന്‍ സമയമെടുക്കും. എന്നാല്‍ രാസ അധിഷ്ഠിത ഉത്പന്നങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ദോഷകരമായ പാര്‍ശ്വഫലങ്ങളെ കുറയ്ക്കും.



Click it and Unblock the Notifications