For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ നിറം മാറ്റം ഓരോ തരത്തിലാണ്: ഈ നിറം മാറ്റം ശ്രദ്ധിക്കണം

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ പിഗ്മെന്റേഷന്‍ എന്ന വാക്ക് പലര്‍ക്കും പരിചിതമാണ്. എന്നാല്‍ ഇതെങ്ങനെ ചര്‍മ്മത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. ചര്‍മ്മത്തില്‍ എന്തെങ്കിലും തരത്തിലുള്ള നിറം മാറ്റം ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ചര്‍മ്മത്തിലെ സ്വാഭാവിക നിറമാണ് എന്ന് വിചാരിക്കേണ്ടതില്ല. കാരണം ഇത് പിഗ്മെന്റേഷന്‍ മൂലമാണ് സംഭവിക്കുന്നത്. എന്നാല്‍ എന്താണ് പിഗ്മെന്റേഷന്‍, എന്തൊക്കെയാണ് വിവിധ തരത്തിലുള്ള പിഗ്മെന്റേഷന്‍ എന്നിവയെല്ലാം അറിഞ്ഞിരിക്കണം. ഇതിനെക്കുറിച്ചെല്ലാം നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

Different Types Of Skin Pigmentation

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാവുന്നതാണ്. എന്നാല്‍ അതിന് ഒരിക്കലും കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുത് എന്നതാണ്. ചര്‍മ്മത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നാടന്‍ മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഇത് ഫ്രക്കിള്‍സ് പോലുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നുണ്ട്. എന്തൊക്കെയാണ് ഫ്രക്കിള്‍സിലെ വിവിധ തരങ്ങള്‍ എന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നമുക്ക് നോക്കാം.

ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന്റെ കാരണങ്ങള്‍

ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന്റെ കാരണങ്ങള്‍

ചര്‍മ്മത്തിലുണ്ടാവുന്ന പിഗ്മെന്റേഷന്റെ കാരണങ്ങള്‍ എന്തൊക്കെയെന്നതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ഇത് തിരിച്ചറിഞ്ഞാല്‍ മാത്രമേ നമുക്ക് ഈ പ്രശ്‌നങ്ങളെ കൃത്യമായി പ്രതിരോധിക്കുന്നതിന് സാധിക്കുകയുള്ളൂ. മുഖത്ത് പിഗ്മെന്റേഷന്‍ ഉണ്ടാകാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളില്‍ ചിലതാണ് മെലാസ്മ, ഫ്രക്കിള്‍സ്, ലെന്റിജന്‍സ്, റീഹെല്‍സ് മെലനോസിസ് എന്നിവ. ഇവ ചര്‍മ്മത്തില്‍ ഇളം തവിട്ട് നിറം മുതല്‍ ബ്രൗണ്‍ നിറം വരെ ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അവഗണിച്ചാല്‍ അത് ചര്‍മ്മത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചര്‍മ്മത്തിലെ ഇത്തരം നിറം മാറ്റങ്ങള്‍ പലപ്പോഴും ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്നുണ്ട്.

മറ്റൊരു കാരണം

മറ്റൊരു കാരണം

മറ്റൊരു പ്രധാന കാരണം എന്ന് പറയുന്നത് സൂര്യപ്രകാശം കൂടുതല്‍ കൊള്ളുന്നതാണ്. ആവശ്യത്തിന് വിറ്റാമിന്‍ ഡി ശരീരത്തിന് വേണമെങ്കിലും ഇത് അധികമാവുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നതാണ്. ഇത്തരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗം പലപ്പോഴു പിഗ്മെന്റഡ് പാടുകള്‍ ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് ചര്‍മ്മത്തി എത്തിക്കുന്നുണ്ട്. ഇത് പിന്നീട് കുത്ത് പോലെ തവിട്ട് നിറത്തിലുള്ള പാടുകള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ചിലരില്‍ ജനിതകപരമായ അവസ്ഥകളും ഇത്തരം പിഗ്മെന്റേഷന് കാരണമാകുന്നുണ്ട്.

 ഏതൊക്കെ ഭാഗങ്ങളില്‍

ഏതൊക്കെ ഭാഗങ്ങളില്‍

ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ ശരീരത്തിന്റെ ഏതൊക്കെ ഭാഗത്തെ ബാധിക്കുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. പ്രധാനമായും കഴുത്തിലും മുഖത്തും ആണ് ഇത്തരം പാടുകള്‍ കാണപ്പെടുന്നത്. ഇത് കൂടാതെ ശരീരത്തിന്റെ മടക്കുകളും കക്ഷം, കട്ടിയുള്ള ചര്‍മ്മം എന്നീ ഭാഗത്തും പലപ്പോഴും പിഗ്മെന്റേഷന്‍ സാധിയതയുണ്ട്. ഇത് സാധാരണയായി അമിതവണ്ണം, പ്രമേഹം, പോഷകാഹാരക്കുറവ് എന്നിവയായും കണക്കാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

വിവിധ തരം പിഗ്മെന്റേഷന്‍

വിവിധ തരം പിഗ്മെന്റേഷന്‍

ചര്‍മ്മത്തില്‍ വിവിധ തരത്തിലുള്ള പിഗ്മെന്റേഷന്‍ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിന്റെ സാധാരണ അവസ്ഥയെ മെലാസ്മ എന്നാണ് പയുന്നത്. പിന്നീട് ഇവയെ എപ്പിഡെര്‍മല്‍, ഡെര്‍മല്‍, ഡെര്‍മോ-എപിഡെര്‍മല്‍ എന്നിങ്ങനെ വിവിധ തരത്തില്‍ തിരിച്ചിട്ടുണ്ട്. എപ്പിഡെര്‍മല്‍ എന്ന അവസ്ഥയില്‍ പിഗ്മെന്റ് തവിട്ട് നിറമായാണ് കണക്കാക്കുന്നത് എന്നാല്‍ ചര്‍മ്മ ത്തിലുണ്ടാവുന്ന പിഗ്മെന്റ് ചാര-തവിട്ട് നിറമായാണ് കണക്കാക്കുന്നത്. ഏത് തരത്തിലുള്ള പിഗ്മെന്റ് ആണ് എന്ന് തിരിച്ചറിഞ്ഞ് വേണം പരിഹാരം കാണുന്നതിന്.

മെല്‌സാമയുടെ കാരണങ്ങള്‍

മെല്‌സാമയുടെ കാരണങ്ങള്‍

ചര്‍മ്മത്തിലുണ്ടാവുന്ന മെല്‌സാമ എന്ന പ്രതിസന്ധിക്ക് പിന്നിലും പല വിധത്തലുള്ള കാരണങ്ങള്‍ ഉണ്ട്. അവയില്‍ വരുന്നതാണ് എന്തുകൊണ്ടും അള്‍ട്രാവയലറ്റ് രശ്മികള്‍, ഹോര്‍മോണ്‍ മാറ്റങ്ങള്‍, തൈറോയ്ഡ് തകരാറുകള്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, ജനിതക മാറ്റങ്ങള്‍, ഗര്‍ഭധാരണം എന്നിവ. ഇത്തരം പ്രശ്‌നങ്ങളില്‍ മെല്‌സ്മക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ഇവ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. കാരണം ഒരു സമയം കഴിഞ്ഞാല്‍ ഇവക്ക് മുകളില്‍ ചര്‍മ്മത്തില്‍ വീണ്ടും പിഗ്മെന്റേഷനുള്ള സാധ്യതയുണ്ട്.

പരിഹാരം കാണാം

പരിഹാരം കാണാം

എങ്ങനെയെല്ലാം ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കണം എന്ന് നോക്കാം. ഡെര്‍മറ്റോളജിസ്റ്റിന്റെ സഹായത്തോടെ ഇത്തരം അവസ്ഥകളെ നമുക്ക് പ്രതിരോധിക്കാവുന്നതാണ്. ഇതിന് വേണ്ടി ചര്‍മ്മത്തില്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടതാണ്. ഇത്തരം അവസ്ഥകളില്‍ പിഗ്മെന്റേഷന്‍ പോലുള്ള അവസ്ഥകളെ പ്രതിരോധിക്കാന്‍ ദിനവും അല്‍പം സണ്‍സ്‌ക്രീന്‍ തേക്കാവുന്നതാണ്. ഇത് കൂടാതെ 11 AM മുതല്‍ 4 PM വരെ സൂര്യപ്രകാശത്തില്‍ ഇറങ്ങാതിരിക്കുന്നതിനും ഇറങ്ങുന്നുവെങ്കില്‍ അല്‍പം പ്രതിരോധം എടുത്തതിന് ശേഷവും പുറത്ത് പോവേണ്ടതാണ്.

കണ്‍പീലിയിലെ അരിമ്പാറ നിസ്സാരമല്ല: കളയും മുന്‍പ് അറിയണം ഇക്കാര്യംകണ്‍പീലിയിലെ അരിമ്പാറ നിസ്സാരമല്ല: കളയും മുന്‍പ് അറിയണം ഇക്കാര്യം

most read:ഇരട്ടത്താടി നീക്കാം ചുളിവകറ്റാം ഈ യോഗയിലൂടെ

English summary

Different Types Of Skin Pigmentation And how To Get Rid of It In Malayalam

Here in this article we are sharing some different types of skin pigmentation and how to get rid of it in malayalam. Take a look
Story first published: Monday, March 28, 2022, 15:34 [IST]
X
Desktop Bottom Promotion