For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്ത് പ്രതീക്ഷിക്കാത്ത തിളക്കം നല്‍കും വീട്ടിലെ കൂട്ട്

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്താന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത്തരം പരീക്ഷണങ്ങള്‍ പാളിപ്പോവുന്നതിന് സാധ്യതയുണ്ട്. അത് പിന്നീട് ചര്‍മ്മത്തില്‍ ഗുരുതരമായ അവസ്ഥകള്‍ വരെ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ചര്‍മ്മത്തില്‍ ഒരു തരത്തിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്ത ഒന്നാണ് മുള്‍ട്ടാണി മിട്ടി. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവികത തിരിച്ച് പിടിക്കുകയും ചര്‍മ്മത്തിന് തിളക്കം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. സണ്‍ ടാന്‍, മുഖക്കുരു, പാടുകള്‍ എന്നിവ ഇല്ലാതാക്കാന്‍ മുള്‍ട്ടാണി മിട്ടി വളരെയധികം സഹായിക്കുന്നുണ്ട്. അതുവഴി ചര്‍മ്മത്തിന് ഉന്മേഷം നല്‍കുന്നതിനും ഈ കൂട്ട് മികച്ചതാണ്. ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും അവസാന വാക്കാണ് മുള്‍ട്ടാണി മിട്ടി. ഇതോടൊപ്പം ചില ചേരുവകള്‍ കൂടി ചേരുമ്പോള്‍ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല

Deep Cleansing Multani Mitti Face Packs

എന്നാല്‍ മുള്‍ട്ടാണി മിട്ടിയില്‍ ചില പൊടിക്കൈകള്‍ ചേരുമ്പോള്‍ അത് നമുക്ക് പലപ്പോഴും കൂടുതല്‍ മെച്ചപ്പെട്ട ഫലങ്ങള്‍ നല്‍കുന്നുണ്ട്. പ്രത്യേകിച്ചും ഇനി പറയുന്ന 5 ചേരുവകള്‍ ഇതില്‍ ചേര്‍ത്താല്‍ അത് നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഫലങ്ങളാണ് നല്‍കുന്നത്. ഇത്തരം അവസ്ഥകളില്‍ എന്തൊക്കെയാണ് ചേര്‍ക്കേണ്ട ചേരുവകള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിലുപരി ചര്‍മ്മത്തിലുണ്ടാവുന്ന ഏതൊക്കെ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നു എന്നും നമുക്ക് നോക്കാം.

നാരങ്ങ നീരും മുള്‍ട്ടാണി മിട്ടിയും

നാരങ്ങ നീരും മുള്‍ട്ടാണി മിട്ടിയും

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാരങ്ങ മികച്ച ഗുണങ്ങളാണ് നല്‍കുന്നത്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന അധിക എണ്ണമയത്തെ പ്രതിരോധിക്കുന്നു. അതോടൊപ്പം തന്നെ ചര്‍മ്മത്തെ ആഴത്തില്‍ ശുദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ, ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സിയുടെ കലവറയാണ് നാരങ്ങ. ഇത് ചര്‍മ്മത്തില്‍ കാണിക്കുന്ന അത്ഭുതങ്ങള്‍ നിസ്സാരമല്ല എന്നതാണ് സത്യം. ചര്‍മ്മത്തിന്റെ സ്വാഭാവിക ടോണ്‍ നിലനിര്‍ത്തുന്നതിന് മുള്‍ട്ടാണി മിട്ടി നാരങ്ങ ഫേസ്പാക്ക് സഹായിക്കുന്നു.

തയ്യാറാക്കുന്നത് എങ്ങനെ?

തയ്യാറാക്കുന്നത് എങ്ങനെ?

* 1 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി റോസ് വാട്ടര്‍, നാരങ്ങ നീര് എന്നിവയുമായി മിക്‌സ് ചെയ്യുക.

* മിനുസമാര്‍ന്ന പേസ്റ്റ് മുഖത്ത് പുരട്ടി 15-20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

* തണുത്ത വെള്ളം ഉപയോഗിച്ച് മുഖം നല്ലതുപോലെ കഴുകാവുന്നതാണ്

* ആഴ്ചയില്‍ രണ്ടുതവണ ഈ പാക്ക് ഉപയോഗിക്കാം.

മുഖക്കുരുവിന് പരിഹാരം കാണാന്‍ ആര്യവേപ്പ്

മുഖക്കുരുവിന് പരിഹാരം കാണാന്‍ ആര്യവേപ്പ്

മുള്‍ട്ടാണി മിട്ടിയുടെ ഗുണങ്ങള്‍ നിസ്സാരമല്ല എന്ന് നമുക്കെല്ലാം അറിയാം. ഇതില്‍ ആര്യവേപ്പ് ചേരുമ്പോള്‍ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ ആഴത്തില്‍ ക്ലീന്‍ ചെയ്യുകയും മുഖക്കുരുവിനെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട് ആര്യവേപ്പ്. ഇത് ആഴത്തില്‍ ചര്‍മ്മം വൃത്തിയാക്കുകയും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതിലുള്ള ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ആണ് മുഖക്കുരുവിനേയും അതിന്റെ പാടുകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.

ഉപയോഗിക്കേണ്ടത് എങ്ങനെ?

ഉപയോഗിക്കേണ്ടത് എങ്ങനെ?

* 1 ടേബിള്‍സ്പൂണ്‍ മുള്‍ട്ടാണി മിട്ടി 1 ടേബിള്‍സ്പൂണ്‍ ആര്യവേപ്പിന്റെ പൊടി, 1 ടേബിള്‍ സ്പൂണ്‍ ജാതിക്ക പൊടി, 2 ടേബിള്‍സ്പൂണ്‍ തേന്‍, 1 2 തുള്ളി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്നിവയെല്ലാം കൂടി നല്ലതുപോലെ മിക്‌സ് ചെയ്യുക.

* ഈ കട്ടിയുള്ള പേസ്റ്റ് മുഖത്തും കഴുത്തിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക

* ഉണങ്ങിയ ശേഷം കഴുകുക.

* ആഴ്ചയില്‍ ഒരിക്കല്‍ ഈ ഫേസ് പാക്ക് ഉപയോഗിക്കാവുന്നതാണ്

ചര്‍മ്മത്തെ മികച്ചതാക്കാന്‍ നെല്ലിക്കപ്പൊടി

ചര്‍മ്മത്തെ മികച്ചതാക്കാന്‍ നെല്ലിക്കപ്പൊടി

സൗന്ദര്യ സംരക്ഷണത്തില്‍ നെല്ലിക്ക നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് ചര്‍മ്മത്തെ മികച്ചതാക്കി മാറ്റുന്നുണ്ട്. മുള്‍ട്ടാണി മിട്ടി നെല്ലിക്കയുമായി ചേരുമ്പോള്‍ അത് നിങ്ങളുടെ മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ചര്‍മ്മത്തെ ആഴത്തില്‍ ക്ലീന്‍ ചെയ്യുന്നതിനും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും എല്ലാം നമുക്ക് നെല്ലിക്ക മുള്‍ട്ടാണി മിട്ടി മിശ്രിതം സഹായിക്കുന്നുണ്ട്. ഈ മിശ്രിതം നിങ്ങളുടെ ചര്‍മ്മത്തെ ദൃഢവും മൃദുവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ സിയും നിങ്ങളുടെ ചര്‍മ്മത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

ഉപയോഗിക്കേണ്ടത് എങ്ങനെ?

ഉപയോഗിക്കേണ്ടത് എങ്ങനെ?

* 1 ടേബിള്‍സ്പൂണ്‍ മുള്ട്ടാണി മിട്ടി 1 ടേബിള്‍സ്പൂണ്‍ നെല്ലിക്ക പൊടി, കുറച്ച് പപ്പായ നീര്, റോസ് വാട്ടര്‍ എന്നിവ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കാവുന്നതാണ്.

* മുഖത്തും കഴുത്തിലും നല്ലതുപോലെ തേ്ച്ച് പിടിപ്പിക്കാവുന്നതാണ്

* ആഴ്ചയില്‍ രണ്ടുതവണ ഇത് ഉപയോഗിക്കാവുന്നതാണ്

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് കാപ്പിപ്പൊടി

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് കാപ്പിപ്പൊടി

ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വേണ്ടി നമുക്ക് കാപ്പിപ്പൊടി ഉപയോഗിക്കാായി പ്രവര്‍ത്തിക്കുന്നുണ്ട്, ഇത് കൂടാതെ രക്തയോട്ടം ഉത്തേജിപ്പിക്കാനും സഹായിക്കുന്നുണ്ട് ഈ മിശ്രിതം. മുഖക്കുരു ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ചര്‍മ്മത്തിലുണ്ടാവുന്ന അഴുക്കിനെ ആഴത്തില്‍ ഇല്ലാതാക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നുണ്ട്.

എങ്ങനെ ഉപയോഗിക്കാം?

എങ്ങനെ ഉപയോഗിക്കാം?

* 1 ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി, 1 ടേബിള്‍സ്പൂണ്‍ മുള്ട്ടാണി മിട്ടി, 1 ടീസ്പൂണ്‍ ഗ്രീന്‍ ടീ, 1 ടേബിള്‍ സ്പൂണ്‍ പാല്‍ എന്നിവയാണ് ആവശ്യമുള്ള വസ്തുക്കള്‍

* ഇതെല്ലാം നല്ലതുപോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പത്ത് മിനിറ്റ് വെക്കുക

* ശേഷം ഇത് വെള്ളത്തില്‍ കഴുകി കളയുക.

* ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യേണ്ടതാണ്.

ഒറ്റമുടിയില്‍ ഇനി നരയില്ല: പരിഹാരത്തിന് വീട്ടിലെ കൂട്ട്ഒറ്റമുടിയില്‍ ഇനി നരയില്ല: പരിഹാരത്തിന് വീട്ടിലെ കൂട്ട്

ഉപ്പ് വെള്ളത്തിലുണ്ട് ഈ നേട്ടങ്ങള്‍: ചര്‍മ്മത്തിലെ ഉപയോഗം ഇങ്ങനെഉപ്പ് വെള്ളത്തിലുണ്ട് ഈ നേട്ടങ്ങള്‍: ചര്‍മ്മത്തിലെ ഉപയോഗം ഇങ്ങനെ

English summary

Deep Cleansing Multani Mitti Face Packs For All Skin In Malayalam

Here in this article we are sharing some deep cleansing multani mitti facepack for alls kin in malayalam. Take a look.
X
Desktop Bottom Promotion