Latest Updates
-
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ
ശീതകാലം ചര്‍മ്മത്തിനുണ്ടാക്കും ഈ പ്രശ്നങ്ങള്‍; കണ്ടറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരപ്രശ്നം
തണുത്ത കാലാവസ്ഥ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ കഠിനമായ തണുപ്പിനെ അതിജീവിക്കാന്‍ നിങ്ങളുടെ ചര്‍മ്മത്തിന് ചിലപ്പോള്‍ സാധിച്ചെന്നുവരില്ല. താപനിലയിലെ കുറവും വരണ്ട കാറ്റുള്ള വായുവും നിങ്ങളുടെ ചര്‍മ്മത്തിന് പല പ്രശ്നങ്ങളുമുണ്ടാക്കും. ശൈത്യകാലത്ത് ചില ചര്‍മ്മപ്രശ്നങ്ങള്‍ സാധാരണയായി കണ്ടുവരുന്നു.
ശൈത്യകാലത്ത് കുറച്ചുമാത്രം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചര്‍മ്മപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ശൈത്യകാലത്ത് സാധാരണയായി കണ്ടുവരുന്ന ചര്‍മ്മപ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും അറിയാന്‍ ലേഖനം വായിക്കൂ.

സോറിയാസിസ്
ഒരു സ്വയം രോഗപ്രതിരോധ ത്വക്ക് രോഗമാണ് സോറിയാസിസ്. രോഗികള്‍ക്ക് ചര്‍മ്മത്തിലും തലയോട്ടിയിലും കട്ടിയുള്ള ചെതുമ്പലോ ചുവപ്പ് കലര്‍ന്ന മുറിവുകളോ ഉണ്ടാകുന്നു. ശീതകാലത്ത് ചര്‍മ്മം വരളുകയും സോറിയാസിസിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സോറിയാസിസ് നിയന്ത്രിക്കാന്‍ നിങ്ങളുടെ ഡെര്‍മറ്റോളജിസ്റ്റ് നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുക. ഷിയ ബട്ടര്‍, പാരഫിന്‍, ഗ്ലിസറിന്‍ തുടങ്ങിയവ അടങ്ങിയ മോയ്സ്ചറൈസറുകളും സോറിയാസിസ് പ്രതിരോധിക്കാന്‍ ഫലപ്രദമാണ്.

ചുണ്ട് വിണ്ടുകീറല്‍
ചുണ്ടുകള്‍ക്ക് വളരെ ലോലവും കനം കുറഞ്ഞതുമായ ചര്‍മ്മ പാളിയാണ് ഉള്ളത്. അതിനാല്‍ കഠിനമായ തണുത്ത കാലാവസ്ഥ അവയെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നു. നിങ്ങള്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍, ചുണ്ടുകള്‍ക്ക് ഗുരുതരമായ വിണ്ടുകീറല്‍ ഉണ്ടായേക്കാം. ശൈത്യകാലത്ത് ചുണ്ട് പെട്ടെന്ന് വരണ്ടതായിത്തീരുകയും ചര്‍മ്മത്തിന്റെ പുറംപാളി വിണ്ടുകീറുകയും ചെയ്യുന്നു. ഗ്ലിസറിന്‍, പെട്രോളിയം ജെല്ലി, സിലിക്കണ്‍, കറ്റാര്‍ വാഴ എന്നിവ അടങ്ങിയ ചില ലിപ് ബാമുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ അവസ്ഥ നിയന്ത്രിക്കാന്‍ സാധിക്കും.

മുഖക്കുരു
എല്ലാ സീസണുകളിലും കാണപ്പെടുന്ന ഏറ്റവും സാധാരണമായ ചര്‍മ്മരോഗമാണിത്. ശൈത്യകാലത്തും മുഖക്കുരു ഉണ്ടാകുന്നു. വരണ്ട ചര്‍മ്മം കാരണം അധിക എണ്ണ ഉല്പാദിപ്പിക്കുകയും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. മുഖം, കഴുത്ത്, കൈകള്‍, നെഞ്ച്, പുറം എന്നിവിടങ്ങളിലെല്ലാം കുരു വരാം. ഇതില്‍ നിന്ന് രക്ഷനേടാന്‍ ചര്‍മ്മം വൃത്തിയോടെയും ഈര്‍പ്പമുള്ളതായും സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഫേസ് ക്രീമുകളും ബോഡി ലോഷനുകളും ഉപയോഗിക്കുക.

എക്സിമ
മഞ്ഞുകാലത്ത് സാധാരണയായി കണ്ടുവരുന്ന മറ്റൊരു ചര്‍മ്മരോഗമാണ് എക്സിമ. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. എക്സിമ കൂടുതലായും മുഖം, കൈകള്‍, കൈമുട്ട്, കാല്‍മുട്ടുകള്‍ എന്നിവിടങ്ങളിലാണ് ഉണ്ടാകുന്നത്. ഇത് തടയാനായി ചര്‍മ്മത്തെ ഈര്‍പ്പത്തോടെ നിലനിര്‍ത്തണം. എന്നാല്‍ അതേ സമയം, മോയ്സ്ചറൈസേഷന്‍ കൂടുതലാകുകയുമരുത്. ഇത് എക്സിമയെ ഉത്തേജിപ്പിക്കുകയും കഠിനമാക്കുകയും ചെയ്യും. എക്സിമ തടയാനായി ദിവസത്തില്‍ ഒരിക്കല്‍ മാത്രം കുളിക്കുക. എക്സിമ നിലനില്‍ക്കുന്നിടത്തോളം കാലം ചര്‍മ്മത്തില്‍ രാസവസ്തുക്കളോ സുഗന്ധമുള്ളതോ ആയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുത്.

വിന്‍ഡ് ബേണ്‍
സാധാരണയായി തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ശൈത്യകാലത്തെ തണുത്ത കാറ്റ് ചര്‍മ്മത്തിന് പ്രശ്നമുണ്ടാക്കിയേക്കാം. ഇത് പ്രധാനമായും മുഖത്തും ശരീരത്തിന്റെ തുറന്ന പ്രദേശങ്ങളിലും വരള്‍ച്ചയ്ക്കും ചുവപ്പിനും കാരണമാകുന്നു. ഇത് വിന്‍ഡ് ബേണ്‍ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. തണുത്ത കാറ്റ് നേരിട്ട് തട്ടാതിരിക്കാന്‍ ജക്കറ്റ്, തൊപ്പികള്‍, സ്കാര്‍ഫുകള്‍ എന്നിവ പോലുള്ള കട്ടിയുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ച് നിങ്ങളുടെ ചര്‍മ്മം നന്നായി മൂടുക.

ശീതകാല ചര്‍മ്മ ചൊറിച്ചില്‍
നിങ്ങളുടെ ചര്‍മ്മത്തില്‍ സ്പര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിലപ്പോള്‍ കാഠിന്യം അനുഭവപ്പെടാം. ഇത് ശൈത്യകാല ചൊറിച്ചിലിന്റെ ലക്ഷണമാണ്. തണുപ്പ് മാത്രമല്ല, ചൂട് നിലനിര്‍ത്താന്‍ നാം ഉപയോഗിക്കുന്ന കൃത്രിമ ചൂടും ശൈത്യകാലത്ത് ചൊറിച്ചിലിന് കാരണമാകും. കൃത്യമായ ഇടവേളകളില്‍ മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മൃദുവും ജലാംശവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചൊറിച്ചില്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

ശിരോചര്‍മ്മത്തിലെ പ്രശ്നങ്ങള്‍
വരണ്ടതും അടരുള്ളതുമായ തലയോട്ടിയാണ് കഠിനമായ ശൈത്യകാലത്തെ മറ്റൊരു ചര്‍മ്മ പ്രശ്നം. വായുവില്‍ ഈര്‍പ്പം കുറവായതിനാലും ചൂടുവെള്ളത്തില്‍ കുളിക്കുന്നതിനാലുമാണ് ഇത് സംഭവിക്കുന്നത്. തലയോട്ടിയിലെ ചൊറിച്ചിലും അടരുകളും ഒഴിവാക്കാന്‍ പുറത്തുപോകുന്നതിന് മുമ്പ് ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് മുടി കഴുകുക. തൊപ്പിയോ സ്കാര്‍ഫോ ഉപയോഗിച്ച് തല മറയ്ക്കുക.



Click it and Unblock the Notifications