For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യൂറോപ്പില്‍ നിരോധിച്ചു; കളര്‍ ടാറ്റൂ അടിക്കുന്നത് ഇനി ശ്രദ്ധിച്ചുമതി

|

ദേഹത്ത് പലതരം ടാറ്റൂകള്‍ പതിച്ച് നടക്കുന്നത് യുവാക്കള്‍ക്കിടയില്‍ ഇന്ന് വളരെ പ്രചാരത്തിലുള്ള ഒരു കാര്യമാണ്. എന്നിരുന്നാലും ഇതിന്റെ പല ദൂഷ്യഫലങ്ങളും ആരോഗ്യവിദഗ്ധര്‍ പങ്കുവയ്ക്കുന്നു. അതിനാലാണ് പല രാജ്യങ്ങളും ഇത്തരം ടാറ്റൂകള്‍ അടിക്കുന്നത് നിരോധിച്ചിരിക്കുന്നത്. ഇപ്പോള്‍ പുതിയതായി യൂറോപ്യന്‍ യൂണിയനും അത്തരമൊരു നടപടി കൈക്കൊണ്ടിരിക്കുകയാണ്.

Most read: മുഖത്തെ എണ്ണമയം എന്നെന്നേക്കുമായി നീക്കാം; വീട്ടില്‍ ചെയ്യാവുന്ന വഴിയിത്Most read: മുഖത്തെ എണ്ണമയം എന്നെന്നേക്കുമായി നീക്കാം; വീട്ടില്‍ ചെയ്യാവുന്ന വഴിയിത്

അവിടെ കളര്‍ ടാറ്റൂ മഷികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി, ഇത് 2022 ജനുവരി 4 മുതല്‍ പ്രാബല്യത്തില്‍ വരും. ദി ഇന്‍ഡിപെന്‍ഡന്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, സ്ഥിരമായ മേക്കപ്പും നിറമുള്ള മഷികളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഏകദേശം 4,000 രാസവസ്തുക്കള്‍ 2022 ജനുവരി 4 മുതല്‍ നിരോധിക്കും.

കളര്‍ ടാറ്റൂകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന് കാരണം

കളര്‍ ടാറ്റൂകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിന് കാരണം

കളര്‍ ടാറ്റൂകള്‍ നിരോധിക്കാന്‍ കാരണം മഷിയില്‍ കാണപ്പെടുന്ന രാസവസ്തുക്കളാണ്. യൂറോപ്യന്‍ യൂണിയന്റെ രജിസ്‌ട്രേഷന്‍, മൂല്യനിര്‍ണ്ണയം, അംഗീകാരം, രാസവസ്തുക്കളുടെ നിയന്ത്രണം (റീച്ച്) അനുസരിച്ച്, ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ ഉപയോഗിക്കുന്ന 4000 കെമിക്കല്‍ മഷികള്‍ നിരോധിക്കും. ആരോഗ്യപരമായ കാരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചര്‍മ്മത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ക്യാന്‍സറിനോ ജനിതക പരിവര്‍ത്തനത്തിനോ കാരണമാകുമെന്ന് റെഗുലേറ്ററി ബോഡി പറയുന്നു. എന്നിരുന്നാലും, ടാറ്റൂ നിരോധിക്കുകയല്ല, ടാറ്റൂകളില്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ സുരക്ഷിതമാക്കുകയും സ്ഥിരമായ മേക്കപ്പ് സുരക്ഷിതമാക്കുകയുമാണ് ലക്ഷ്യമെന്ന് റീച്ച് വ്യക്തമായി പ്രസ്താവിച്ചു.

കളര്‍ ടാറ്റൂവില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍

കളര്‍ ടാറ്റൂവില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍

കളര്‍ ടാറ്റൂ ഒരു കാരിയര്‍ സംയോജനമുള്ള പിഗ്മെന്റുകള്‍ ഉള്‍ക്കൊള്ളുന്നു. പ്രൊഫഷണല്‍ മഷികളില്‍ പലപ്പോഴും ഇരുമ്പ് ഓക്‌സൈഡുകള്‍, ലോഹ ലവണങ്ങള്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക്കുകള്‍ എന്നിവയുടെ സംയോജനമുണ്ടെന്ന് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം മെര്‍ക്കുറി, ലെഡ്, നിക്കല്‍, സിങ്ക്, അലുമിനിയം, ടൈറ്റാനിയം, ചെമ്പ്, ഇരുമ്പ്, ബേരിയം തുടങ്ങിയ ഘനലോഹങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ആര്‍സെനിക്, ലിഥിയം, സെലിനിയം, സള്‍ഫര്‍ എന്നിവയാണ് പിഗ്മെന്റേഷനുള്ള മറ്റ് വസ്തുക്കള്‍.

Most read:ഈര്‍പ്പം നല്‍കും മുഖക്കുരു നീക്കും; മുഖസൗന്ദര്യത്തിന് തക്കാളി മതിMost read:ഈര്‍പ്പം നല്‍കും മുഖക്കുരു നീക്കും; മുഖസൗന്ദര്യത്തിന് തക്കാളി മതി

പെര്‍മനന്റ് ടാറ്റൂ, ടെംപററി ടാറ്റൂ

പെര്‍മനന്റ് ടാറ്റൂ, ടെംപററി ടാറ്റൂ

പെര്‍മനന്റ് ടാറ്റൂ, ടെംപററി ടാറ്റൂ എന്നിങ്ങനെ രണ്ടു വിധത്തില്‍ നിങ്ങള്‍ക്ക് ശരീരത്തില്‍ ചിത്രപ്പണി ചെയ്യാം. പെര്‍മനന്റ് ടാറ്റു അഥവാ സ്ഥായിയായ ടാറ്റൂ ഒരിക്കല്‍ ചെയ്താല്‍ പതിനെട്ടു വര്‍ഷം വരെ ശരീരത്തില്‍ വ്യക്തമായി കാണാനാകും. ഭാവിയില്‍ മായ്ച്ചു കളയണമെങ്കില്‍ ലേസര്‍ അടിക്കുകയേ രക്ഷയുള്ളൂ. ടെംപററി ടാറ്റൂ അഥവാ താത്കാലിക ടാറ്റൂവിന് ആയുസ് കുറവാണ്. അതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാര്‍ കുറവാണ്. സിനിമാ താരങ്ങള്‍, മോഡലുകള്‍ തുടങ്ങിയവരാണ് പൊതുവേ ഇതിന്റെ ഉപയോക്താക്കള്‍. ഇത്തരത്തിലുള്ള ടാറ്റൂ രണ്ടു മുതല്‍ പതിനഞ്ച് ദിവസം വരെ ശരീരത്തില്‍ തുടരും.

ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെ

ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെ

മയോക്ലിനിക് പറയുന്നതനുസരിച്ച്, കളര്‍ ടാറ്റൂകള്‍ കാരണമായി ഉണ്ടാകുന്ന ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഇതാ:

എംആര്‍ഐ പ്രശ്‌നങ്ങള്‍ - ഇത് പലപ്പോഴും സംഭവിക്കുന്നില്ല. എന്നാല്‍, മാഗ്‌നറ്റിക് റിസോണന്‍സ് ഇമേജിംഗ് (എംആര്‍ഐ) സ്‌കാനിംഗില്‍ ഒരുപക്ഷേ നിങ്ങള്‍ കളര്‍ ടാറ്റൂകള്‍ അടിച്ച സ്ഥലത്തോ അല്ലെങ്കില്‍ സ്ഥിരമായ മേക്കപ്പ് ഇടുന്ന സ്ഥലത്തോ വീക്കം അല്ലെങ്കില്‍ കത്തുന്നതുപോലെ തോന്നിയേക്കാം. ഇതോടൊപ്പം, കളര്‍ ടാറ്റൂകള്‍ എം.ആര്‍.ഐ ചിത്രത്തിന്റെ ഗുണനിലവാരത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

Most read:മുഖം പൂ പോലെ വിടരും; ഈ കൂട്ടുകളിലുണ്ട് രഹസ്യംMost read:മുഖം പൂ പോലെ വിടരും; ഈ കൂട്ടുകളിലുണ്ട് രഹസ്യം

രക്തത്തിലൂടെ പകരുന്ന രോഗങ്ങള്‍

രക്തത്തിലൂടെ പകരുന്ന രോഗങ്ങള്‍

നിങ്ങളുടെ ശരീരത്തില്‍ ടാറ്റൂ അടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ രോഗബാധിതമായ രക്തത്താല്‍ മലിനമായാല്‍, നിങ്ങള്‍ക്ക് വിവിധ രക്തജന്യ രോഗങ്ങള്‍ പിടിപെടാം. മെത്തിസിലിന്‍-റെസിസ്റ്റന്റ് സ്റ്റാഫൈലോകോക്കസ് ഓറിയസ് (എംആര്‍എസ്എ), ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ അവയില്‍ ചിലതാണ്.

ചര്‍മ്മത്തിലെ അണുബാധയും അലര്‍ജിയും

ചര്‍മ്മത്തിലെ അണുബാധയും അലര്‍ജിയും

കളര്‍ ടാറ്റൂകള്‍ ചൊറിച്ചില്‍ അല്ലെങ്കില്‍ തിണര്‍പ്പ് പോലുള്ള അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് ഇടയാക്കും. ഇതോടൊപ്പം ചര്‍മ്മത്തില്‍ അണുബാധയും ഉണ്ടാകാം.

Most read:വെള്ളം കുടിച്ചും സൗന്ദര്യം കൂട്ടാം; ചര്‍മ്മം മാറുന്നത് ഇങ്ങനെMost read:വെള്ളം കുടിച്ചും സൗന്ദര്യം കൂട്ടാം; ചര്‍മ്മം മാറുന്നത് ഇങ്ങനെ

മറ്റ് ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍

മറ്റ് ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍

ഗ്രാനുലോമ പോലുള്ള മറ്റ് ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ടാറ്റൂവിന് ചുറ്റും രൂപപ്പെടാം. ഇത് കെലോയിഡിനും കാരണമാകും. സ്‌കാര്‍ ടിഷ്യുവിന്റെ അമിതവളര്‍ച്ച മൂലമുണ്ടാകുന്ന ഉയര്‍ന്ന പ്രദേശങ്ങളാണ് കെലോയിഡുകള്‍.

English summary

Coloured Tattoos Cause Skin Cancer And Other Health Hazards; All you need to know in Malayalam

European Union has announced a ban on coloured ink tattoos effective from January 4. Coloured Tattoos Cause Skin Cancer And Other Health Hazards. Here’s everything you need to know about the ban and the ever lasting health issues.
Story first published: Tuesday, January 4, 2022, 14:00 [IST]
X
Desktop Bottom Promotion