സ്ത്രീ സ്വകാര്യഭാഗത്തെ ചൊറിച്ചിലിന് പരിഹാരം വെളിച്ചെണ്ണ

By Aparna

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉള്ള ഒന്നാണ് പലപ്പോഴും സ്ത്രീകളില്‍ സ്വകാര്യഭാഗത്തുണ്ടാവുന്ന ചൊറിച്ചിലും അസ്വസ്ഥതകളും. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും നമ്മുടെ ശരീരത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. സ്ത്രീ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് അവരുടെ സ്വകാര്യഭാഗം. അതുകൊണ്ട് തന്നെ ഈ ഭാഗം വളരെയധികം സെന്‍സിറ്റീവ് ആണ്. ഇവിടെയുണ്ടാവുന്ന അണുബാധ പലപ്പോഴും ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നിരവധി പ്രതിസന്ധികള്‍ ചില്ലറയല്ല.

സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഈ പ്രശ്‌നത്തിനെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെല്ലാം ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. ഇത് സ്വകാര്യഭാഗത്തെ ചൊറിച്ചിലിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാവുന്നതാണ്. അതെങ്ങനെയെന്ന് നോക്കാവുന്നതാണ്.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

സ്ത്രീ സ്വകാര്യഭാഗത്തെ അണുബാധ ഒരിക്കലും ചര്‍മ്മ പ്രശ്നങ്ങള്‍ എന്ന് പറഞ്ഞ് തള്ളിക്കളയരുത്. ഇത് കൂടുതല്‍ അപകടം നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. ആരോഗ്യത്തിന് പോലും പലപ്പോഴും വില്ലനാവുന്ന അവസ്ഥയാണ് സ്ത്രീ സ്വകാര്യഭാഗത്തെ അണുബാധയും ചൊറിച്ചിലും. ഇതിന് പ്രധാന കാരണം പലപ്പോഴും കാന്റിഡാ അണുക്കളാണ്. ഇത് മൂലം സ്വകാര്യഭാഗത്തെ ചൊറിച്ചില്‍ മാത്രമല്ല ചിലപ്പോള്‍ വേദനയും മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍ എന്നിവയും ഉണ്ടാകും. എന്നാല്‍ ഇത് വെറും ചര്‍മ്മപ്രശ്‌നമായി കാണാതെ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ വെളിച്ചെണ്ണ കൊണ്ട് ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

സൗന്ദര്യ സംരക്ഷണത്തിന് വെളിച്ചെണ്ണ വളരെ മികച്ചതാണ്. എന്നാല്‍ ഇതില്‍ നിങ്ങളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ ധാരാളം ഉണ്ട്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും നമുക്ക് പരിഹാരം കാണാന്‍ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള വിവിധ ഘടകങ്ങള്‍ യോനീസംരക്ഷണത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വെളിച്ചെണ്ണ പല വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതോടൊപ്പം പല വിധത്തിലുള്ള ചര്‍മ്മപ്രശ്‌നത്തിന് സഹായിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിനും വെളിച്ചെണ്ണ മികച്ചതാണ്. എങ്ങനെ ഇത് സ്വകാര്യഭാഗത്തെ ചൊറിച്ചിലിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്ന് നോക്കാം.

വെളിച്ചെണ്ണയുടെ ഘടകങ്ങള്‍

വെളിച്ചെണ്ണയുടെ ഘടകങ്ങള്‍

ചര്‍മ്മത്തിലെ അണുബാധ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇതില്‍ വെളിച്ചെണ്ണയാണ് ഏറ്റവും മികച്ച ഗുണം നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. വെളിച്ചെണ്ണയില്‍ അടങ്ങിയ ലോറിക്കാസിഡ് ,കാപ്രിലിക് ആസിഡ് എന്നിവ യോനിയിലെ അണുബാധയെ തടുക്കും. ശരീരത്തിന് ഏറെ ഗുണകരമായതും പ്രകൃതിദത്തമായതും വെളിച്ചെണ്ണയാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ആന്റി ഓക്സിഡന്റ് കൂടിയായ ഈ എണ്ണ ചര്‍മസംരക്ഷണത്തിനും ഏറ്റവും മികച്ചതാണ്. ഉപയോഗിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

യോനിയിലെ അണുബാധയും ചൊറിച്ചിലും ഇല്ലാതാകുന്നതിന് വെളിച്ചെണ്ണ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് മികച്ചതാണ്. അതിനായി കുളിക്കുന്ന സമയത്ത് യോനീ ഭാഗം നല്ലതു പോലെ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകാന്‍ ശ്രദ്ധിക്കുക. ശേഷം ഈര്‍പ്പം കളഞ്ഞ ശേഷം അല്‍പം വെളിച്ചെണ്ണ പഞ്ഞിയില്‍ എടുത്ത് ഇത് സ്വകാര്യഭാഗത്ത് നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് ആഴ്ചയില്‍ നാല് പ്രാവശ്യമെങ്കിലും ചെയ്താല്‍ അത് സ്വകാര്യഭാഗത്തെ ചൊറിച്ചിലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണ കുടിക്കാവുന്നതാണ്

വെളിച്ചെണ്ണ കുടിക്കാവുന്നതാണ്

ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. അതിന് വേണ്ടി ദിവസവും ഒരു സ്പൂണ്‍ വെളിച്ചെണ്ണ കുടിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ അണുബാധ ഇല്ലാതാക്കി നല്ല ആരോഗ്യകരമായ ചര്‍മ്മത്തിന് വെളിച്ചെണ്ണ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. യോനിയിലെ അണുബാധ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ പ്രയോഗം.

കറുവപ്പട്ട എണ്ണ

കറുവപ്പട്ട എണ്ണ

വെളിച്ചെണ്ണയോടൊപ്പം കറുവപ്പട്ട എണ്ണ മിക്സ് ചെയ്ത് തേക്കുന്നതും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. യോനീ ബാധക്ക് പരിഹാരം കാണുന്നതിനും വെളിച്ചെണ്ണ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കറുവാപ്പട്ട എണ്ണയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് ഇത് ചര്‍മ്മത്തില്‍ നല്്‌ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലാറിക്,കാപ്രിക് ,കാപ്രിലിക് ആസിഡ് എന്നീ മൂന്നു ഘടകങ്ങളാണ് പ്രധാനമായും ബാക്ടീരിയകളെ ചെറുക്കുന്നത്. ഇത് ചര്‍മ്മത്തിലെ ഏത് അവസ്ഥക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കാരണങ്ങള്‍ പലവിധം

കാരണങ്ങള്‍ പലവിധം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ ഉണ്ട്. ഇതില്‍ എപ്പോഴും ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടും അണുബാധകള്‍ തന്നെയാണ്. ഇതിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥകള്‍ നിരവധിയാണ്. മരുന്നുകളുടെ ഉപയോഗം, പ്രമേഹം, വസ്ത്രങ്ങളുടെ ഉപയോഗം, പഞ്ചസാരയുടെ അമിതോപയോഗം എന്നിവയെല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് വഴിവെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും വെളിച്ചെണ്ണ.

X
Desktop Bottom Promotion