For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രാമ്പൂ ഇങ്ങനെയെങ്കില്‍ മുഖക്കുരുവും കറുത്തപാടും ഇല്ലേയില്ല

|

നല്ല ചര്‍മ്മത്തിനും ആരോഗ്യത്തിനും വേണ്ടി നിങ്ങള്‍ വളരെയധികം തിരയേണ്ടതില്ല. അതിനായി നിങ്ങളുടെ അടുക്കളയില്‍ തന്നെ ധാരാളം ചേരുവകള്‍ ലഭ്യമാണ്. അതിലൊന്നാണ് ഗ്രാമ്പൂ. ഗ്രാമ്പൂ ശരിയായ രീതിയില്‍ പ്രയോഗിച്ചാല്‍ നിങ്ങളുടെ ചര്‍മ്മത്തിന് വളരെ ഉപയോഗപ്രദമായ ഘടകമാണ് ഇത്. ചര്‍മ്മത്തില്‍ നിന്ന് മുഖക്കുരുവും മുഖക്കുരു പാടുകളും വളരെ എളുപ്പത്തില്‍ അകറ്റാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച ചേരുവയാണ് ഗ്രാമ്പൂ. ഇത് മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നതില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും സുഷിരങ്ങള്‍ ആഴത്തില്‍ വൃത്തിയാക്കുകയും ചെയ്യുന്നു.

Most read: നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂMost read: നിങ്ങളുടെ ഷാംപൂ സള്‍ഫേറ്റ് രഹിതമാണോ? ഇല്ലെങ്കില്‍ ഉടന്‍ മാറ്റൂ

ഗ്രാമ്പൂ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്, അതിനാല്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ നിന്ന് ബാക്ടീരിയകളെ എളുപ്പത്തില്‍ ഇത് നീക്കുന്നു. സെന്‍സിറ്റീവ് ചര്‍മ്മത്തിന് ചിലപ്പോള്‍ ഇത് അനുയോജ്യമായേക്കില്ല. അതിനാല്‍ നിങ്ങളുടെ ചര്‍മ്മത്തിന് ഗ്രാമ്പൂ ഉപയോഗിക്കുമ്പോള്‍ ആദ്യം ഒരു പാച്ച് ടെസ്റ്റ് നടത്തണം. മുഖക്കുരുവും പാടുകളും നീക്കാനായി ഗ്രാമ്പൂ ഉപയോഗിച്ച് നിങ്ങള്‍ക്ക് തയാറാക്കി ഉപയോഗിക്കാന്‍ സാധിക്കുന്ന ചില ഫെയ്‌സ് പാക്കുകള്‍ ഇവിടെ വായിച്ചറിയാം.

ആരോഗ്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍

സാധാരണയായി ഈ സുഗന്ധവ്യഞ്ജനം നമ്മുടെ ഭക്ഷണങ്ങളില്‍ സ്വാദ് വര്‍ധിപ്പിക്കാനായി ഉപയോഗിക്കുന്നു. ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഗ്രാമ്പൂ. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകളും എ, സി, കെ തുടങ്ങിയ വിറ്റാമിനുകളും ഉണ്ട്. ഇത് നിങ്ങളെ അകത്ത് നിന്ന് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുകയും പ്രമേഹം, ഉറക്കമില്ലായ്മ, ആസ്ത്മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ചികിത്സിക്കുകയും ചെയ്യും. തണുപ്പുള്ള കാലാവസ്ഥയില്‍ ഗ്രാമ്പൂ മികച്ച രീതിയില്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും വായ്നാറ്റവും ചുമ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

സൗന്ദര്യ ഗുണങ്ങള്‍

സൗന്ദര്യ ഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങള്‍ക്ക് പുറമേ നിരവധി സൗന്ദര്യ ഗുണങ്ങളും ഗ്രാമ്പൂ നിങ്ങള്‍ക്ക് നല്‍കുന്നു. പ്രത്യേകിച്ച് മുഖക്കുരു ചികിത്സിക്കാന്‍ ഇത് മികച്ചതാണ്. പ്രകൃതിദത്തമായ ഒരു ആന്റിസെപ്റ്റിക് ആണ് ഗ്രാമ്പൂ. മുറിവുകള്‍, അണുബാധകള്‍ എന്നിവ ചികിത്സിക്കാനും ശരീരവേദന സുഖപ്പെടുത്താനും ഇത് സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ നിന്ന് ബാക്ടീരിയകളെ നശിപ്പിക്കുകയും ചര്‍മ്മം കൂടുതല്‍ വ്യക്തമാക്കുകയും ചെയ്യുന്നു. സമ്പുഷ്ടമായ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മത്തെ ആരോഗ്യമുള്ളതും മിനുസമാര്‍ന്നതുമാക്കുന്നു. മുഖത്തു നിന്ന് കറുത്ത പാടുകള്‍ നീക്കാനും ഫലപ്രദമാണ് ഗ്രാമ്പൂ. ഇത് വളരെ ശക്തമായതിനാല്‍ ശ്രദ്ധാപൂര്‍വ്വം വേണം മുഖത്ത് ഗ്രാമ്പൂ ഉപയോഗിക്കാന്‍.

Most read:കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരംMost read:കണ്ണിന്റെ കറുപ്പും പഫ്‌നസ്സും എളുപ്പം നീക്കാന്‍ പരിഹാരം

മുഖക്കുരു ചികിത്സിക്കാന്‍

മുഖക്കുരു ചികിത്സിക്കാന്‍

മുഖക്കുരു കുറയ്ക്കുന്നതിനും ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഴത്തില്‍ ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്ന ആന്റിസെപ്റ്റിക് ഗുണങ്ങള്‍ അടങ്ങിയതാണ് ഗ്രാമ്പൂ. ഈ ഫെയ്‌സ് മാസ്‌കിനായി, നിങ്ങള്‍ക്ക് പൊടിച്ച ഗ്രാമ്പൂ, കുറച്ച് ഗ്രാമ്പൂ എണ്ണ, ആപ്പിള്‍, ഗ്രീന്‍ ടീ എന്നിവ ആവശ്യമാണ്. ആപ്പിള്‍ നന്നായി ചതച്ച് പേസ്റ്റ് രൂപത്തിലാക്കുക. തുടര്‍ന്ന് ഗ്രീന്‍ ടീയും കുറച്ച് വെള്ളവും അടുപ്പത്ത് വച്ച തിളപ്പിക്കുക. വെള്ളം അതിന്റെ സാന്ദ്രതയിലെത്തിക്കഴിഞ്ഞാല്‍, ആപ്പിള്‍ പേസ്റ്റും ഗ്രീന്‍ ടീയും ചേര്‍ത്ത് ഇളക്കുക. ശേഷം 1 ടീസ്പൂണ്‍ ഗ്രാമ്പൂ പൊടിയും 1 തുള്ളി ഗ്രാമ്പൂ എണ്ണയും ഇതിലേക്ക് ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തുടനീളം പുരട്ടി ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകിക്കളയുക. മികച്ച ഫലങ്ങള്‍ക്കായി ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഇങ്ങനെ ചെയ്യുക.

ആന്റി ഏജിംഗ്

ആന്റി ഏജിംഗ്

ഗ്രാമ്പൂവിന്റെ പുറമേയുള്ള പ്രയോഗവും ഉപഭോഗവും നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കുകയും ജലാംശം നല്‍കുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ഇലാസ്റ്റികത നല്‍കുന്നു. ഗ്രാമ്പൂ കഴിക്കുന്നത് വാര്‍ദ്ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നേരിട്ട് നീക്കംചെയ്യുകയും മുഖത്തിന്റെ ഭാഗത്തേക്ക് രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആന്റി-ആജിംഗ് ഫെയ്‌സ് മാസ്‌ക് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്ക് ഗ്രാമ്പൂ ഓയില്‍ മാത്രം മതി. മുഖം നന്നായി കഴുകി ഒരു തൂവാല കൊണ്ട് വരണ്ടതാക്കുക. കുറച്ച് ഗ്രാമ്പൂ എണ്ണ ഒരു കോട്ടണ്‍ തുണിയിലോ കൈയ്യിലോ എടുത്ത് മസാജ് ചെയ്യുക. മുകളിലേക്ക് വൃത്താകൃതിയില്‍ മുഖത്ത് ഇത് മസാജ് ചെയ്യുക. വേഗത്തിലുള്ള ഫലത്തിനായി ദിവസവും ഇത് പ്രയോഗിക്കുക.

Most read:പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍Most read:പിഗ്മെന്റേഷന് ഫലപ്രദമായ പരിഹാരം ഞൊടിയിടയില്‍

കളങ്കങ്ങളും മുഖക്കുരു പാടുകളും നീക്കാന്‍

കളങ്കങ്ങളും മുഖക്കുരു പാടുകളും നീക്കാന്‍

ഗ്രാമ്പൂ പതിവായി ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ഒരു ടോണ്‍ നല്‍കിക്കൊണ്ട് നിങ്ങള്‍ക്ക് വ്യക്തമായ ചര്‍മ്മം നല്‍കാന്‍ സഹായിക്കും. ധാരാളം ആരോഗ്യകരമായ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ഗ്രാമ്പൂ. അത് പതിവായി ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ ചര്‍മ്മം മികച്ചതായി മാറും. അതിനാല്‍, കളങ്കങ്ങള്‍ക്കും മുഖക്കുരു പാടുകള്‍ എന്നിവ നീക്കാനും നിങ്ങള്‍ക്ക് ഗ്രാമ്പൂ ഫെയ്‌സ് മാസ്‌ക് ഉപയോഗിക്കാം. ഈ ഫെയ്‌സ് മാസ്‌ക് നിര്‍മ്മിക്കുന്നതിന് നിങ്ങള്‍ക്ക് 1/2 ടേബിള്‍ സ്പൂണ്‍ പൊടിച്ച ഗ്രാമ്പൂ, 1/2 ടേബിള്‍ സ്പൂണ്‍ തേന്‍, 1/2 നാരങ്ങ നീര് എന്നിവ ആവശ്യമാണ്. ഒരു പാത്രത്തില്‍, എല്ലാ ചേരുവകളും നന്നായി ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന് നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച് ഇത് മുഖത്ത് പുരട്ടുക. വൃത്താകൃതിയിലുള്ള ചലനത്തിലൂടെ മസാജ് ചെയ്യുക. ഈ മാസ്‌ക് 25 മിനിറ്റ് ഉണങ്ങാന്‍ വിട്ടശേഷം മുഖം വെള്ളത്തില്‍ കഴുകി വരണ്ടതാക്കുക. കളങ്കങ്ങളും മുഖക്കുരു പാടുകളും നീക്കാന്‍ ആഴ്ചയില്‍ 2-3 തവണ ഈ മാസ്‌ക് ഉപയോഗിക്കുക.

English summary

Clove Face Mask To Clear Acne

Here are some cool clove face masks recipes for acne, clogged pores, and blemishes. Take a look.
Story first published: Wednesday, April 28, 2021, 13:29 [IST]
X
Desktop Bottom Promotion