For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോരും ഓട്‌സും മാത്രം മതി: ചര്‍മ്മം തുടുക്കാനും തിളങ്ങാനും

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കാതെ നമുക്ക് വീട്ടില്‍ തന്നെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാം. ചര്‍മ്മത്തിനും മുടിക്കും വേണ്ടി അല്‍പം സമയം നമുക്ക് മാറ്റി വെക്കാവുന്നതാണ്. പ്രത്യേകിച്ച് മഴക്കാലത്ത് നിങ്ങളില്‍ ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പ്രത്യേകിച്ച് ചര്‍മ്മ പ്രശ്‌നങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് മഴക്കാലം.

Buttermilk And Oats Facemask

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ ചില പ്രകൃതിദത്ത ഫേസ്പാക്കുകള്‍ ചര്‍മ്മത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷേ അവ എങ്ങനെ തയ്യാറാക്കണം എന്നും എന്തൊക്കെയാണ് ആവശ്യമുള്ള വസ്തുക്കള്‍ എന്നും നമുക്ക് നോക്കാം. സൗന്ദര്യ സംരക്ഷണത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പല പ്രശ്‌നങ്ങളേയും നമുക്ക് ഇതിലൂടെ പരിഹരിക്കാവുന്നതാണ്. ചര്‍മ്മ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക്‌ ഇനി പറയുന്ന ഫേസ്മാസ്‌ക് ആഴ്ചയില്‍ രണ്ട് തവണ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും ഇല്ല എന്നത് തന്നെയാണ് സത്യം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഓട്‌സ് മോര് ഫേസ്പാക്ക്

ഓട്‌സ് മോര് ഫേസ്പാക്ക്

ഓട്‌സ് മോര് ഫേസ്പാക്ക് ഉപയോഗിച്ച് നമുക്ക് ചര്‍മ്മത്തിലെ പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാം. ആവശ്യമുള്ള വസ്തുക്കള്‍ എന്തൊക്കെയെന്ന് നോക്കാം. 1 ടീസ്പൂണ്‍ ഓട്‌സ്, 2 ടീസ്പൂണ്‍ മോര്, 1 ടീസ്പൂണ്‍ തേന്‍, റോസ് വാട്ടര്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും വേണ്ടി നമുക്ക് ഓട്‌സ് ഫേസ്പാക്ക് ഉപയോഗിക്കാം.

തയ്യാറാക്കേണ്ടത് എങ്ങനെ

തയ്യാറാക്കേണ്ടത് എങ്ങനെ

മോരും ഓട്‌സും ചേര്‍ത്ത മിശ്രിതം തയ്യാറാക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എങ്ങനെ ഇവ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിനായി ആദ്യം ഒരു പാത്രത്തില്‍ ഓട്സ്, മോര്, തേന്‍ എന്നിവ യോജിപ്പിച്ച് റോസ്വാട്ടറുമായി മിക്‌സ് ചെയ്യുക. ഓട്‌സ് നല്ലതുപോലെ കുതിര്‍ന്ന് വന്ന് അത് പേസ്റ്റ് രൂപത്തിലാവുമ്പോള്‍ നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇത് ചര്‍മ്മത്തില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. കണ്ണ് ഒഴികേയുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. പിന്നീട് 15 മുതല്‍ 20 മിനിറ്റ് വരെ ഇത് മുഖത്ത് വെക്കണം. പിന്നീട് തണുത്ത വെള്ളത്തില്‍ മുഖം കഴുകേണ്ടതാണ്. പിന്നീട് നിങ്ങള്‍ക്ക് മോയ്‌സ്ചുറൈസിംഗ് ക്രീം ഉപയോഗിക്കാവുന്നതാണ്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഓട്‌സ്, മോര് എന്നിവ മിക്‌സ് ചെയ്ത ഫേസ്പാക്ക് ഉപയോഗിക്കുന്നതിലൂടെ അത് വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തില്‍ ഈര്‍പ്പവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഓട്‌സില്‍ അടങ്ങിയിട്ടുള്ള ഫിനോള്‍, ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ഓക്സിഡന്റുകള്‍ എന്നിവ സൂര്യപ്രകാശത്തില്‍ നിന്നും യുവി വികിരണങ്ങളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ചര്‍മ്മത്തിന് തിളക്കവും തുടുപ്പും നല്‍കുന്നതിനും ഈ ഫേസ്പാക്ക് സഹായിക്കുന്നു.

ഗുണങ്ങള്‍

ഗുണങ്ങള്‍

മൃതകോശങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട് പലപ്പോഴും ഈ ഫേസ്പാക്ക്. ഇതിലൂടെ ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. ചര്‍മ്മം സോഫ്റ്റ് ആക്കുന്നതിനും ചര്‍മ്മത്തിലെ അസ്വസ്ഥതകളെ ചെറുക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ ഫേസ്പാക്ക്. ഇതില്‍ തേന്‍ കൂടി ചേരുന്നതോടെ പലപ്പോഴും മുഖക്കുരു എന്ന പ്രശ്‌നത്തേയും പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കുന്നു. ചര്‍മ്മം എപ്പോഴും ക്ലീന്‍ ആക്കി സൂക്ഷിക്കുന്നതിനും ഈ ഫേസ്പാക്ക് സഹായിക്കുന്നു. മുഖത്തെ അമിത രോമവളര്‍ച്ചയെന്ന പ്രശ്‌നം കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് എന്തുകൊണ്ടും ഈ ഫേസ്പാക്ക്.

ഗുണങ്ങള്‍

ഗുണങ്ങള്‍

ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം നിലനിര്‍ത്തുകയും ഉള്ള നിറത്തിന് നല്ല തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ വിധത്തിലും ആരോഗ്യമുള്ള ചര്‍മ്മത്തിന് മികച്ചതാണ് ഈ ഫേസ്പാക്ക്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയും ഈ മിശ്രിതം സഹായിക്കുന്നു. അകാല വാര്‍ദ്ധക്യം മൂലം ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം കാണുന്നതിനും ഈ ഫേസ്പാക്ക് മികച്ചതാണ്. എല്ലാ വിധത്തിലും ചര്‍മ്മത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ ധൈര്യമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഈ ഫേസ്മാസ്‌ക്.

വരണ്ട ചര്‍മ്മം നിസ്സാരമല്ല: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണംവരണ്ട ചര്‍മ്മം നിസ്സാരമല്ല: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

most read:തിളങ്ങുന്ന ആരോഗ്യമുള്ള മുടിക്ക് തലയോട്ടിയും ശ്രദ്ധിക്കണം

English summary

Buttermilk And Oats Facemask For Flawless Skin In Malayalam

Here in this article we are discussing about a special buttermilk and oats facemask for flawless skin in malayalam. Take a look.
X
Desktop Bottom Promotion