For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Yoga For Glowing Skin: തിളങ്ങുന്ന ചര്‍മ്മത്തിന് സഹായിക്കും ഈ 5 യോഗാമുറകള്‍

|

ഇന്നത്തെ തിരക്കേറിയ ലോകത്ത് തികഞ്ഞ ആരോഗ്യം, തികഞ്ഞ ശരീരം, തികഞ്ഞ ചര്‍മ്മം എന്നിവ പലരുടേയും വിദൂര സ്വപ്‌നമായി തുടരുന്നു. എന്നാല്‍ ജീവിതശൈലിയില്‍ കുറച്ച് മാറ്റങ്ങള്‍ വരുത്താനും നിങ്ങളുടെ ദിനചര്യയുടെ ഭാഗമായി ചില യോഗ ആസനങ്ങള്‍ ഉള്‍പ്പെടുത്താനും നിങ്ങള്‍ തയ്യാറാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നേടാന്‍ സാധിക്കും. തിളങ്ങുന്ന ചര്‍മ്മത്തിനായി ചില യോഗാമുറകള്‍ നിങ്ങള്‍ക്ക് പരിശീലിക്കാവുന്നതാണ്. പുരാതന കാലം മുതലേ ഇന്ത്യയുടെ ആരോഗ്യത്തിന്റെ രഹസ്യമാണ് യോഗ.

Most read: എണ്ണമയമുള്ള മുഖത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചര്‍മ്മത്തിന് കേട്Most read: എണ്ണമയമുള്ള മുഖത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചര്‍മ്മത്തിന് കേട്

ലോകമെങ്ങും അതിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ഇന്ന് യോഗ അംഗീകരിക്കുന്നു. യോഗ, പ്രാണായാമം, ധ്യാനം എന്നിവയുടെ അത്ഭുതകരമായ സംയോജനം ഫലപ്രദമായ ഒരു പരിഹാരമാണ്. ഇത് നിങ്ങള്‍ക്ക് മൊത്തത്തില്‍ ആരോഗ്യമുള്ള മനസ്സും ശരീരവും നല്‍കുന്നു. മാത്രമല്ല, നിങ്ങളുടെ ചര്‍മ്മം യുവത്വത്തോടെയും ആരോഗ്യത്തോടെയും തിളക്കത്തോടെയും നിലനിര്‍ത്തുന്നതിനും വളരെയധികം സഹായിക്കുന്നു.

 ചര്‍മ്മത്തിന് യോഗയുടെ ഗുണങ്ങള്‍

ചര്‍മ്മത്തിന് യോഗയുടെ ഗുണങ്ങള്‍

ദഹനവ്യവസ്ഥയെ നിയന്ത്രിക്കുന്നതിലൂടെ ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാന്‍ യോഗ സഹായിക്കുന്നു. സമ്മര്‍ദ്ദം നിങ്ങളുടെ ചര്‍മ്മത്തെ ക്ഷീണിതവും മങ്ങിയതുമാക്കും. ദിവസേന യോഗ പരിശീലിക്കുന്നത് നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും വിശ്രമിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും.

യുവത്വം നല്‍കുന്നു

യുവത്വം നല്‍കുന്നു

യോഗ, ചര്‍മ്മത്തെ സ്വാഭാവികമായും മുറുക്കാനും ഉറപ്പിക്കാനും പ്രായത്തിനനുസരിച്ച് പ്രത്യക്ഷപ്പെടുന്ന ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കാനും സഹായിക്കുന്നു. അങ്ങനെ നിങ്ങളുടെ യുവത്വം നിലനിര്‍ത്താന്‍ യോഗ നിങ്ങളെ പ്രാപ്തരാക്കുന്നു.

Most read:കണ്ണിന് ചുറ്റും ചര്‍മ്മം വരളുന്നുവോ? കാരണവും പരിഹാരവും ഇതാMost read:കണ്ണിന് ചുറ്റും ചര്‍മ്മം വരളുന്നുവോ? കാരണവും പരിഹാരവും ഇതാ

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

തിളങ്ങുന്ന ചര്‍മ്മത്തിന് യോഗ ഒരു നല്ല ആശയമാണ്. കാരണം ഇത് ശരിയായ രക്തചംക്രമണം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് അണുബാധകളെ സുഖപ്പെടുത്തുന്നതിനും മുഖക്കുരു തടയുന്നതിനും സഹായിക്കുന്നു. ദിവസവും 15-20 മിനിറ്റ് യോഗാസനങ്ങള്‍ പരിശീലിക്കുന്നത് സുന്ദരവും യുവത്വവുമുള്ള ചര്‍മ്മം നേടാനും അതിന്റെ ഘടന മെച്ചപ്പെടുത്താനും നിങ്ങളെ സഹായിക്കും. തിളങ്ങുന്ന ചര്‍മ്മം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഈ യോഗ ആസനങ്ങള്‍ ചെയ്യുന്നത് ശീലമാക്കുക.

സര്‍വാംഗാസനം

സര്‍വാംഗാസനം

ഷോള്‍ഡര്‍ സ്റ്റാന്‍ഡ് എന്നും അറിയപ്പെടുന്നതാണ് ഈ പോസ്. സുന്ദരമായ ചര്‍മ്മത്തിന് യോഗയില്‍ പരിശീലിക്കുന്ന ഏറ്റവും ഫലപ്രദമായ ആസനമാണിത്. മുഖത്തേക്കുള്ള രക്തപ്രവാഹം നിയന്ത്രിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ഗുണനിലവാരവും ഘടനയും മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു. ദിവസവും 3-5 മിനിറ്റ് ഇത് പരിശീലിക്കുന്നത് മുഖക്കുരു, പാടുകള്‍ എന്നിവയുടെ പ്രശ്‌നത്തെ ചെറുക്കാന്‍ സഹായിക്കും. കൂടാതെ മുഖത്തെ ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കുകയും ചെയ്യും.

Most read:ടാനിംഗ്, പിഗ്മെന്റേഷന്‍, പാടുകള്‍ എന്നിവയ്ക്ക് വിട; മുഖം വെളുക്കാന്‍ കാരറ്റ് ജ്യൂസ്Most read:ടാനിംഗ്, പിഗ്മെന്റേഷന്‍, പാടുകള്‍ എന്നിവയ്ക്ക് വിട; മുഖം വെളുക്കാന്‍ കാരറ്റ് ജ്യൂസ്

ഹലാസനം

ഹലാസനം

സുന്ദരമായ ചര്‍മ്മം നേടാന്‍ ഈ ആസനം നിങ്ങളുടെ പട്ടികയില്‍ ഒന്നാമതായി വരുന്നു. പ്ലോ പോസ് എന്നും അറിയപ്പെടുന്ന ഇത് നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് തിളങ്ങുന്നതും മനോഹരവുമായ ചര്‍മ്മത്തിന് അത്യന്താപേക്ഷിതമാണ്.

മത്സ്യാസനം

മത്സ്യാസനം

ചര്‍മ്മം മെച്ചപ്പെടുത്താന്‍ യോഗയില്‍ ഫലപ്രദമായ ആസനമെന്ന നിലയില്‍ മത്സ്യാസനം മികച്ചതാണ്. തൈറോയ്ഡ്, പിറ്റിയൂട്ടറി ഗ്രന്ഥികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലൂടെ തിളക്കമുള്ള ചര്‍മ്മത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. മുഖത്തെയും തൊണ്ടയിലെയും പേശികള്‍ക്ക് ശാന്തത നല്‍കുകയും ഇരട്ടത്താടിയാണെങ്കില്‍ അതില്‍ നിന്ന് മുക്തി നേടാനും ഇത് ഗുണം ചെയ്യും.

Most read:കാലിലെ ടാന്‍ നീക്കി നല്ല നിറത്തിന് ഫലപ്രദം ഈ വീട്ടുവൈദ്യംMost read:കാലിലെ ടാന്‍ നീക്കി നല്ല നിറത്തിന് ഫലപ്രദം ഈ വീട്ടുവൈദ്യം

ത്രികോണാസനം

ത്രികോണാസനം

നിങ്ങളുടെ ചര്‍മ്മം തിളങ്ങാനായി നിങ്ങളുടെ ശ്വാസകോശത്തിലേക്കും നെഞ്ചിലേക്കും ഹൃദയത്തിലേക്കും ഓക്‌സിജന്‍ തടസ്സമില്ലാതെ വിതരണം ചെയ്യണം. യോഗയിലെ ത്രികോണാസനം അത് കൃത്യമായി ചെയ്യുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ഓക്‌സിജന്‍ നല്‍കുന്നു, അങ്ങനെ ശരീരവും ചര്‍മ്മവും പുനരുജ്ജീവിക്കുന്നു. കാലുകള്‍, കൈകള്‍, തുടകള്‍ എന്നിവയിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കുന്നു.

തഡാസനം

തഡാസനം

മൗണ്ടന്‍ പോസ് എന്നും അറിയപ്പെടുന്ന ഇത് തിളങ്ങുന്ന മുഖം നേടാന്‍ അനുയോജ്യമായ ലളിതമായ ഒരു പോസാണ്. തിളങ്ങുന്ന ചര്‍മ്മം നേടുന്നതിന് ആവശ്യമായ ആഴത്തിലുള്ളതും താളാത്മകവുമായ ശ്വസനം നല്‍കാന്‍ ഇത് നിങ്ങളെ സഹായിക്കും. നിയന്ത്രിത ശ്വസനത്തിലൂടെ ശരീരത്തിലേക്ക് ഓക്‌സിജന്‍ ലഭിക്കുകയും ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും. അങ്ങനെ ചര്‍മ്മം തിളങ്ങുകയും ആരോഗ്യകരമായി കാണപ്പെടുകയും ചെയ്യും.

Most read:ചര്‍മ്മം ഏതെന്ന് അറിഞ്ഞ് ഫെയ്‌സ് വാഷ് ഉപയോഗിച്ചാല്‍ മുഖം സുരക്ഷിതംMost read:ചര്‍മ്മം ഏതെന്ന് അറിഞ്ഞ് ഫെയ്‌സ് വാഷ് ഉപയോഗിച്ചാല്‍ മുഖം സുരക്ഷിതം

ഇക്കാര്യങ്ങളും ശ്രദ്ധിക്കുക

ഇക്കാര്യങ്ങളും ശ്രദ്ധിക്കുക

തിളങ്ങുന്ന മുഖത്തിനായി യോഗ ചെയ്യുന്നത് ഒരു നല്ല ആശയമാണ്, എന്നാല്‍ ഇത് കൂടാതെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേട്ടങ്ങള്‍ കൊയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചില കാര്യങ്ങള്‍ കൂടെ പതിവായി പിന്തുടരേണ്ടതുണ്ട്.

* ശരീരത്തെ വിഷവിമുക്തമാക്കാനും നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കാനും ധാരാളം വെള്ളം കുടിക്കുക. നിങ്ങള്‍ക്ക് വെള്ളത്തില്‍ നാരങ്ങ നീരും തേനും ചേര്‍ക്കാം.

* ശുദ്ധീകരണം, ടോണിംഗ്, മോയ്‌സ്ചറൈസിംഗ് എന്നിവ പതിവായി ചെയ്യുക

* റോസ് വാട്ടര്‍ ഉപയോഗിച്ച് മുഖത്തെ അഴുക്ക് നീക്കം ചെയ്യുക. റോസ് വാട്ടറിലെ പ്രകൃതിദത്ത റോസ് എക്‌സ്ട്രാക്റ്റുകള്‍ നിങ്ങളുടെ ചര്‍മ്മത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുകയും അതിന് തിളക്കം നല്‍കുകയും ചെയ്യും.

* പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക

* മുഖത്ത് പ്രകൃതിദത്തമോ ആയുര്‍വേദ ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുക.

English summary

Best Yoga Asanas For Clear And Beautiful Skin in Malayalam

Yoga not only gives you an overall healthy mind and body but also goes a long way in keeping your skin youthful, healthy and glowing. Here are some best yoga asanas for clear and beautiful skin.
X
Desktop Bottom Promotion