For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മല്ലിയില പേസ്റ്റും പിന്നെ ഈ കൂട്ടും; സുന്ദരമായ മുഖം ഉറപ്പ്

|

മല്ലിയില ഏവര്‍ക്കും പരിചിതമാണ്. ഇന്ത്യന്‍ അടുക്കളകളില്‍ സാധാരണയായി കറികള്‍, സലാഡുകള്‍ എന്നിവയ്ക്ക് രുചി വര്‍ധിപ്പിക്കാനായി ഇത് ഉപയോഗിക്കുന്നു. ആരോഗ്യത്തിന് ഉത്തമമായ മല്ലിയില നിങ്ങളുടെ സൗന്ദര്യം കൂടി സംരക്ഷിക്കുന്ന ഒന്നാണ്. മല്ലിയിലയില്‍ ഫോളേറ്റ്, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ കോശങ്ങളെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് സംരക്ഷിക്കുകയും ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കുകയും ചെയ്യുന്നു.

Most read: മുഖം തിളങ്ങാന്‍ ഉഗ്രന്‍ മാമ്പഴ കൂട്ടുകള്‍; ഉപയോഗം ഇങ്ങനെMost read: മുഖം തിളങ്ങാന്‍ ഉഗ്രന്‍ മാമ്പഴ കൂട്ടുകള്‍; ഉപയോഗം ഇങ്ങനെ

നിങ്ങളുടെ പതിവ് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി മല്ലി ഇലകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മ പ്രശ്‌നങ്ങള്‍ നീക്കാനും മുഖസൗന്ദര്യം വര്‍ധിപ്പിക്കാനുമായി മല്ലിയില എങ്ങനെ ഉപയോഗിക്കണമെന്ന് ഈ ലേഖനത്തിലൂടെ വായിച്ചറിയാം.

മല്ലിയിലയുടെ ചര്‍മ്മസംരക്ഷണ ഗുണങ്ങള്‍

മല്ലിയിലയുടെ ചര്‍മ്മസംരക്ഷണ ഗുണങ്ങള്‍

ഇവയിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ ചലനത്തെ തടയുന്നു, അങ്ങനെ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇരുമ്പിന്റെ ഒരു പവര്‍ഹൗസാണ് ഇത്, ശരീരത്തിലെ ഹീമോഗ്ലോബിന്‍ അളവ് വര്‍ദ്ധിക്കുകയും മങ്ങിയ ചര്‍മ്മത്തിന് കാരണമാകുന്ന വിളര്‍ച്ച തടയുകയും ചെയ്യുന്നു. നിങ്ങളുടെ ചര്‍മ്മം വളരെയധികം എണ്ണമയമുള്ളതോ വരണ്ടതോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിച്ചേര്‍ന്നതാണെങ്കിലോ, എല്ലാ ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റില്‍ മല്ലി ഇല ചവയ്ക്കുന്നത് നല്ലതാണ്. മുഖക്കുരു, പിഗ്മെന്റേഷന്‍, എണ്ണമയമുള്ള അല്ലെങ്കില്‍ വരണ്ട ചര്‍മ്മം, ബ്ലാക്ക് ഹെഡ്‌സ് എന്നിവയ്ക്ക് പരിഹാരമാണ് മല്ലിയില നീര്. മല്ലിയുടെ ആന്റി ഫംഗസ്, ആന്റി മൈക്രോബയല്‍ ഘടകങ്ങള്‍ എക്‌സിമയെ പോലും ചികിത്സിക്കാന്‍ ഫലപ്രദമാണ്.

തിളങ്ങുന്ന ചര്‍മ്മത്തിന് മല്ലിയില

തിളങ്ങുന്ന ചര്‍മ്മത്തിന് മല്ലിയില

മല്ലിയിലയില്‍ല്‍ ആന്റി ഫംഗസ്, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ ഉണ്ട്. ഇത് ചര്‍മ്മത്തിന് മികച്ചതാണ്. മല്ലിയില നീര്, കുറച്ച് പാല്‍, തേന്‍, നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു ഫെയ്‌സ് പായ്ക്ക് തയ്യാറാക്കാവുന്നതാണ്. ഈ ചേരുവകളെല്ലാം തുല്യ അളവില്‍ ഒരു പാത്രത്തില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളുടെ മുഖത്തുടനീളം പ്രയോഗിച്ച് കുറച്ചുനേരം ഉണങ്ങാന്‍ വിടുക. തുടര്‍ന്ന് ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക. ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളുടെ ചര്‍മ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതുമാക്കും.

Most read:കൈമുട്ടിലെ കറുപ്പിന് പരിഹാരം കറിവേപ്പില; ഉപയോഗം ഇങ്ങനെMost read:കൈമുട്ടിലെ കറുപ്പിന് പരിഹാരം കറിവേപ്പില; ഉപയോഗം ഇങ്ങനെ

പ്രായം കുറയ്ക്കാന്‍ മല്ലിയില

പ്രായം കുറയ്ക്കാന്‍ മല്ലിയില

മല്ലിയിലയില്‍ ഫോളേറ്റ്, ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ സി, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തെ വാര്‍ദ്ധക്യത്തിലേക്ക് നയിക്കുന്ന ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് മുഖത്തെ സംരക്ഷിക്കാന്‍ മല്ലിയില പുരട്ടുന്നതിലൂടെ സാധിക്കുന്നു. ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ ചലനത്തിനെതിരെ പോരാടുന്ന ആന്റിഓക്സിഡന്റുകളും മല്ലിയില്‍ ഉണ്ട്, ഇത് പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തയാറാക്കുന്ന വിധം

തയാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കുറച്ച് മല്ലിയില നീര്, കറ്റാര്‍ വാഴ ജെല്‍ എന്നിവ ചേര്‍ത്ത് ഇളക്കുക. ഇത് നിങ്ങളുടെ മുഖത്തുടനീളം പ്രയോഗിച്ച് കുറച്ച് നേരം ഉണങ്ങാന്‍ വിടുക. ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും പോലുള്ള പ്രായമാകല്‍ അടയാളങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.

Most read:അറിഞ്ഞ് ഉപയോഗിച്ചാല്‍ മുഖകാന്തിക്ക് ഉത്തമമാണ് മാമ്പഴംMost read:അറിഞ്ഞ് ഉപയോഗിച്ചാല്‍ മുഖകാന്തിക്ക് ഉത്തമമാണ് മാമ്പഴം

ബ്ലാക്ക്‌ഹെഡ്‌സ് നീക്കാന്‍

ബ്ലാക്ക്‌ഹെഡ്‌സ് നീക്കാന്‍

മല്ലിയിലയും നാരങ്ങയും ചേര്‍ത്ത് പ്രയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തില്‍ മാജിക് പോലെ പ്രവര്‍ത്തിക്കും. ഒരു പാത്രത്തില്‍ കുറച്ച് മല്ലിയില നീരും നാരങ്ങ നീരും കലര്‍ത്തുക. നന്നായി ഇളക്കി മിക്‌സ് ചെയ്ത് ഇത് മുഖത്ത് മുഴുവന്‍ പുരട്ടുക. ഈ കൂട്ട് നിങ്ങളുടെ മുഖത്ത് നിന്ന് മൃതകോശങ്ങളും ബ്ലാക്ക്‌ഹെഡ്‌സും നീക്കംചെയ്യാന്‍ സഹായിക്കുന്നു.

മൃദുത്വമുള്ള ചര്‍മ്മത്തിന്

മൃദുത്വമുള്ള ചര്‍മ്മത്തിന്

ശരിയായ ചേരുവകള്‍ കൂട്ടി ഉപയോഗിക്കുമ്പോള്‍ മല്ലിയില ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ 1/2 കപ്പ് പാല്‍, 1/2 കപ്പ് ഓട്‌സ്, ഒരു പിടി മല്ലിയില, 1/4 കപ്പ് കക്കിരി എന്നിവ എടുക്കുക. ഇതെല്ലാം അടിച്ചെടുത്ത് ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി കുറച്ച് നേരം ഉണങ്ങാന്‍ വിടുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ മുഖം കഴുകുക.

Most read:ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍Most read:ചുണ്ടിലെ കറുപ്പ് നിശ്ശേഷം നീക്കാം; പരിഹാരം ഈ കൂട്ടുകള്‍

മുഖക്കുരു നീക്കാന്‍

മുഖക്കുരു നീക്കാന്‍

ആന്റി ഫംഗസ് ഗുണങ്ങള്‍ ഉള്ളതിനാല്‍ മുഖക്കുരു ചികിത്സിക്കാന്‍ മല്ലിയില ഒരു മികച്ച ഘടകമായി മാറുന്നു. ഒരു പാത്രത്തില്‍ ഒരു മല്ലിയില, ചമോമൈല്‍, ഇഞ്ചിപ്പുല്ല് എന്നിവ എടുക്കുക. ഒരു കപ്പ് വെള്ളം ചേര്‍ത്ത് ഇത് തിളപ്പിക്കുക. അതിനുശേഷം ഇത് കുറച്ച് നേരം തണുപ്പിക്കുക. എന്നിട്ട് ഈ മിശ്രിതം അരിച്ചെടുക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖക്കുരുവില്‍ പുരട്ടി 20 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

സാധാരണയായി പാര്‍ശ്വഫലങ്ങളില്ലെങ്കിലും, ഈ മല്ലിയില ഫെയ്‌സ് പായ്ക്കുകള്‍ ഏതെങ്കിലും നേരിട്ട് മുഖത്ത് പ്രയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈയില്‍ ഒരു പാച്ച് ടെസ്റ്റ് നടത്തുക. ഇതിലൂടെ ഏതെങ്കിലും അണുബാധയോ അലര്‍ജിയോ ഉണ്ടാകുന്നുണ്ടോ എന്ന് മനസിലാക്കാന്‍ സാധിക്കും. കൂടാതെ, മല്ലിയില കഴിക്കുന്നതും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. ശരീരത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകള്‍ ഇവയിലുണ്ട്. ദിവസവും അല്‍പം മല്ലിയില ചവച്ച് തിന്നുന്നതും നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.

Most read:മുടിപൊട്ടല്‍ പ്രശ്‌നമാണോ നിങ്ങള്‍ക്ക് ? എളുപ്പ പരിഹാരം ഈ മാസ്‌ക്Most read:മുടിപൊട്ടല്‍ പ്രശ്‌നമാണോ നിങ്ങള്‍ക്ക് ? എളുപ്പ പരിഹാരം ഈ മാസ്‌ക്

English summary

Best Ways To Use Coriander Leaves For Beautiful Skin

Coriander leaves have anti-fungal and anti-microbial properties which can benefit your skin in different ways. Take a look.
Story first published: Wednesday, April 21, 2021, 13:48 [IST]
X
Desktop Bottom Promotion