For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം രക്ഷിക്കാം.. ഈ പച്ചക്കറികളുടെ ഗുണമറിയൂ

|

അഴകാര്‍ന്ന മുഖം ഏതൊരാളും കൊതിക്കുന്നതാണ്. എന്നാല്‍ അതിനു കോട്ടംതട്ടുന്ന ഒന്നും നമ്മള്‍ ഇഷ്ടപ്പെടില്ല. മുഖക്കുരുവിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. കൗമാരക്കാരുടെ പേടിസ്വപ്‌നം എന്നുതന്നെ മുഖക്കുരുവിനെ വേണമെങ്കില്‍ പറയാം. പെണ്‍കുട്ടികളായാലും ആണ്‍കുട്ടികളായാലും കൗമാരകാലത്ത് മുഖക്കുരുവിനെ ശത്രുക്കളെപ്പോലെ കണ്ട് തുരത്താന്‍ ശ്രമിക്കാറുണ്ട്. സാധാരണ മുഖക്കുരു ഇത്തരക്കാരില്‍ പ്രത്യക്ഷപ്പെടുന്നത് ഹോര്‍മോണ്‍ മാറ്റത്തിന്റെ ഫലമായാണ്. എന്നാല്‍ മറ്റു ചില സന്ദര്‍ഭങ്ങളില്‍ ക്രമരഹിതമായ ഭക്ഷണരീതികളും മുഖക്കുരുവിനു വളംവയ്ക്കുന്നു.

Most read: മഞ്ഞുകാലത്ത് നിങ്ങളുടെ മുഖം വാടുന്നോ? പരിഹാരമുണ്ട്Most read: മഞ്ഞുകാലത്ത് നിങ്ങളുടെ മുഖം വാടുന്നോ? പരിഹാരമുണ്ട്

ജങ്ക് ഫുഡുകളും മാംസാഹാരവും കുട്ടികളുടെ പ്രിയപ്പെട്ടവയാണ്. ഈ ശീലം തന്നെയാണ് മിക്ക സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും അടിസ്ഥാനം. കൊഴുപ്പ് അമിതമായി ശരീരത്തിലെത്തുമ്പോള്‍ മുഖക്കുരു കാണപ്പെടാറുണ്ട്. മരുന്നുകളുടെ അമിതോപയോഗം, അമിതവണ്ണം, മാനസികപിരിമുറുക്കം, ആര്‍ത്തവ പ്രശ്‌നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഉപയോഗം, അള്‍ട്രാവയലറ്റ് രശ്മികള്‍, പുകവലി എന്നിവയും മുഖക്കുരു വരാനുള്ള ചില കാരണങ്ങളാണ്. പ്രായഭേദമന്യേ 14 മുതല്‍ 40 വയസ്സുവരെയുള്ളവരില്‍ മുഖക്കുരു കണ്ടുവരുന്നു.

എന്തിന് പച്ചക്കറികള്‍

എന്തിന് പച്ചക്കറികള്‍

സാധ്യമാകുമ്പോഴെല്ലാം മുഖക്കുരുവിനെ സ്വാഭാവികമായി കഴിയുന്നത്ര തടയാന്‍ ശ്രമിക്കുക. കുറഞ്ഞ ഗ്ലൈസെമികും ഉയര്‍ന്ന പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് മുഖക്കുരുവിനെ ചെറുക്കുന്നതില്‍ വലിയ പങ്കുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുഖം രക്ഷിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനാല്‍ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധയാകാം. പച്ചക്കറികള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ മുഖക്കുരുവിന് ഏറെക്കുറെ പരിഹാരമുണ്ടാക്കാം. പച്ചക്കറികളിലൂടെ മുഖം മാത്രമല്ല രക്ഷിക്കാവുന്നത്, അത് നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിന് വേണ്ട പോഷകങ്ങളും കൃത്യമായ അളവിലുള്ള സെബത്തിന് ആവശ്യമായ വിറ്റാമിനുകളും അടങ്ങിയ പച്ചക്കറികള്‍ ഏതൊക്കെയെന്നു നോക്കാം.

കക്കിരി

കക്കിരി

സൗന്ദര്യ സംരക്ഷകര്‍ ഏറ്റവുമധികം അറിഞ്ഞിരിക്കേണ്ട പച്ചക്കറിയാണ് കക്കിരി. ചര്‍മ്മത്തിന് കക്കിരിയിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ ചെറുതല്ല. ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാണ് കക്കിരിയുടെ പ്രത്യേകത. മുഖക്കുരു ചുവടോടെ ചികിത്സിക്കാന്‍ കക്കിരിക്ക സഹായിക്കുന്നു. നിങ്ങള്‍ക്ക് മുഖക്കുരു ഉണ്ടെങ്കില്‍ ചര്‍മ്മത്തില്‍ കഴിയുന്നത്ര ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. നന്നായി ജലാംശമുള്ള ചര്‍മ്മം മുഖക്കുരുവിന് പിടികൊടുക്കാന്‍ സാധ്യത കുറവാണ്. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളിലൊന്ന് കക്കിരി കഴിക്കുക എന്നതാണ്. മുഖത്ത് ഫേഷ്യലുകള്‍ക്കും കക്കിരി ഉപയോഗിക്കാവുന്നതാണ്. മുഖത്ത് അമിതമായ എണ്ണമയം സുഷിര ചര്‍മ്മങ്ങള്‍ അടയാന്‍ കാരണമാക്കുന്നു. ഇതുകാരണം ചര്‍മ്മം വരണ്ട് പൊട്ടാന്‍ തുടങ്ങുന്നു. കക്കിരിക്ക മുഖത്ത് തേക്കുക വഴി അത്തരം പ്രശ്‌നങ്ങളും അകറ്റാവുന്നതാണ്.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളിയില്‍ വിറ്റാമിന്‍ സി ധാരണമായി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ നിരവധി ഗുണങ്ങള്‍ ഇതിലുണ്ട്. ചര്‍മ്മത്തിനും ബ്രൊക്കോളി മികച്ചതാണ്. 100 ഗ്രാം ബ്രൊക്കോളിയില്‍ പ്രതിദിന ആവശ്യത്തിനുള്ള അളവില്‍ വിറ്റാമിന്‍ സിയുണ്ട്. ഇത് ഓറഞ്ചിലുള്ളതിനെക്കാളും വളരെ കൂടുതലാണ്. വിറ്റാമിന്‍ സി ശരീരം നന്നായി ആഗിരണം ചെയ്യുന്നതിനാല്‍ മുഖക്കുരു തടയാന്‍ മികച്ച ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. നിങ്ങളുടെ ശരീരത്തിലെ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിച്ച് ബ്രൊക്കോളി ചര്‍മ്മത്തെ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. മുഖക്കുരുവിന് ഒരു കാരണമാണ് സമ്മര്‍ദ്ദം. ബ്രൊക്കോളിയുടെ ഉപയോഗം സ്‌ട്രെസ് ഹാര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മികച്ച ചര്‍മ്മത്തിന് അത്യന്താപേക്ഷിതമായ കൊളാജന്‍ എന്ന പ്രോട്ടീന്‍ സൃഷ്ടിക്കുന്നതിനും ബ്രൊക്കോളി പങ്കുവഹിക്കുന്നു. ഈ ബ്രോക്കോളിയില്‍ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം, വിറ്റാമിന്‍ എ എന്നിവ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയാതെ കാക്കുന്നു.

ക്യാരറ്റ്

ക്യാരറ്റ്

പച്ചക്കറികളില്‍ വിറ്റാമിനുകളുടെ കലവറയാണ് ക്യാരറ്റ്. കാരറ്റിലുള്ള ആന്റി ഓക്സിഡുകള്‍ പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തടയുന്നു. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ യൗവ്വനം കാത്തുസൂക്ഷിക്കാന്‍ സഹായിക്കും. മുഖക്കുരു, വരണ്ട ചര്‍മ്മം, മുഖത്തെ ചുളിവുകള്‍ എന്നിവയകറ്റാനും ക്യാരറ്റ് മികച്ചതാണ്. കറുവപ്പട്ട ക്യാരറ്റ് ഫേസ് പാക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. രണ്ട് സ്പൂണ്‍ ക്യാരറ്റ് ജ്യൂസ്, രണ്ട് സ്പൂണ്‍ തേന്‍, ഒരു സ്പൂണ്‍ കറുവപ്പട്ട പൊടി എന്നിവ ചേര്‍ത്ത് 15 മിനിറ്റ് മുഖത്തിടുക. നല്ല പോലെ ഉണങ്ങിയ ശേഷം മുഖം കഴുകുക. ആഴ്ചയില്‍ നാല് തവണയെങ്കിലും ഇത് ചെയ്യുക. മുഖക്കുരുവാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മാറ്റം കാണാനാകും.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ടില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഉണ്ട്. ഇതിലെ പൊട്ടാസ്യം, സോഡിയം, കാല്‍സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ എ, ഇ എന്നിവയെല്ലാം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. നിങ്ങള്‍ മുഖക്കുരുവിന്റെ പാടുകളില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരാണെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ബീറ്റ്‌റൂട്ടിനെക്കൂടി ഉള്‍പ്പെടുത്തുക. ചര്‍മ്മരോഗ ശാന്തിക്ക് പേരുകേട്ടതാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് ജ്യൂസ് മുഖക്കുരുവിന് മുകളില്‍ പുരട്ടുന്നത് ഉത്തമമാണ്. ചുരുങ്ങിയ ദിവസം കൊണ്ട് നിങ്ങള്‍ക്ക് ഫലം അനുഭവിച്ചറിയാന്‍ സാധിക്കും.

നാരങ്ങ

നാരങ്ങ

സൗന്ദര്യചികിത്സകളില്‍ ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത ഒന്നാണ് നാരങ്ങ. നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിന് നാരങ്ങകള്‍ക്ക് വളരെയധികം ഫലം നല്‍കാന്‍ സാധിക്കും. മുഖക്കുരു ചികിത്സയ്ക്ക് നാരങ്ങ വളരെ ഫലപ്രദമാണ്. ചര്‍മ്മത്തിന് ഉത്തമമായ ആല്‍ഫ ഹൈഡ്രോക്‌സി ആസിഡ് നാരങ്ങയില്‍ അടങ്ങിയിരിക്കുന്നു. അവയ്ക്ക് സ്വാഭാവിക ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് നാരങ്ങ. ഈ ധാതുക്കളും ആന്റിഓക്സിഡന്റുകളും ചര്‍മ്മത്തിന്റെയും നഖങ്ങളുടെയും മുടിയുടെയും രൂപവും ആരോഗ്യവും മെച്ചപ്പെടുത്തുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

സൗന്ദര്യ സംരക്ഷണത്തിന് പ്രധാനമാണ് വെളുത്തുള്ളി. ചര്‍മ്മം വരണ്ട് പൊട്ടുന്നതും തടയാനും മുഖക്കുരുവിന് പ്രതിവിധിയായും വെളുത്തുള്ളി ഉപയോഗിക്കുന്നു. വെളുത്തുള്ളിയിലെ ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ സവിശേഷതകള്‍ നിറഞ്ഞ അല്ലിസിന്‍ എന്ന സംയുക്തം മുഖത്തെ കുഴികള്‍ അടക്കാനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കുന്നു. മുഖം സംരക്ഷിക്കുന്ന മറ്റ് ഘടകങ്ങള്‍ക്കൊപ്പം മാത്രം വെളുത്തുള്ളി ഉപയോഗിക്കുക.

ജീരകം

ജീരകം

മുഖക്കുരു തടയാനുള്ള മറ്റൊരു പ്രതിവിധിയാണ് ജീരകം. ജീരകം വെള്ളം ചേര്‍ത്ത് അരച്ച് കിടക്കാന്‍ നേരത്ത് മുഖത്തു പുരട്ടുന്നത് മുഖക്കുരു കുറക്കാന്‍ സഹായിക്കും. ജീരകത്തിലെ സിങ്കാണ് ഇതിന് സഹായിക്കുന്നത്. മുഖക്കുരു മാറ്റാനായി ലഭിക്കുന്ന പല ക്രീമുകളിലും സിങ്ക് അടങ്ങിയിട്ടുണ്ട്.

English summary

Best Vegetables For Acne Treatment

Here in this article we are discussing about the best vegetables that protects us from acne. Read on.
Story first published: Thursday, December 5, 2019, 14:50 [IST]
X