Latest Updates
-
ഗണേശ വിസർജനം: മുംബൈയിലും പൂനെയിലും ഗതാഗത നിയന്ത്രണം; യാത്രയ്ക്ക് മുൻപ് ഈ കാര്യങ്ങൾ അറിയാം -
എൻഎസ്ഇ ഐപിഒയ്ക്ക് തുടക്കം: അപേക്ഷിക്കാൻ വൈകരുത്, ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 17: രവി യോഗവും സർവ്വാർത്ഥ സിദ്ധി യോഗവും; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശോത്സവ തിരക്കിലും മേക്കപ്പ് മങ്ങില്ല, ദർശനത്തിന് പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശോത്സവത്തിന് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാതിൽ ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത് -
സെപ്റ്റംബർ 19-ന് ആകാശത്ത് വിസ്മയം: ശുക്രൻ ഏറ്റവും തിളക്കത്തിൽ, ഈ സമയത്ത് നോക്കാൻ മറക്കരുത്! -
വീട്ടിൽ ഐശ്വര്യം നിറയാൻ വാസ്തു ടിപ്സ്; പൂജാമുറിയും തുളസിയും വയ്ക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ഗണ്ഡമൂല കാലം ഇന്ന് രാത്രി തുടങ്ങുന്നു; ഈ ദിവസങ്ങളിൽ പ്രധാന ചടങ്ങുകൾ ഒഴിവാക്കണോ? -
വിശ്വകർമ്മ പൂജ 2026: ശുഭമുഹൂർത്തം എപ്പോൾ? ഓഫീസുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
വേപ്പില പേസ്റ്റ് ഇങ്ങനെയെങ്കില്‍ മുഖക്കുരു ഇല്ല
ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മം ഓരോരുത്തരുടെയും സ്വപ്നമാണ്. എന്നാല്‍ മലിനീകരണം, ഭക്ഷണരീതി, ധാരാളം രാസവസ്തുക്കള്‍ നിറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ഉപയോഗം എന്നിവ ചര്‍മ്മത്തിന് ഗുണത്തേക്കാള്‍ ദോഷം ചെയ്ത് നിങ്ങളുടെ ചര്‍മ്മത്തെ തളര്‍ത്തുന്നു. എന്നാല്‍ വിഷമിക്കേണ്ട, നിങ്ങളുടെ ചര്‍മ്മത്തിന്റെ പ്രശ്നം എന്തായാലും, പ്രകൃതി ഒരുക്കിയ ഒരു മാന്ത്രിക ഘടകമുണ്ട്. അതെ, വേപ്പ് നിങ്ങള്‍ക്ക് വ്യക്തവും തിളക്കമുള്ളതുമായ ചര്‍മ്മം നേടിത്തരുന്നു.
വിവിധ ചര്‍മ്മപ്രശ്നങ്ങള്‍ക്കുള്ള പരിഹാരമായി പണ്ടുകാലം മുതലേ ഉപയോഗിച്ചു വരുന്നതാണ് വേപ്പ്. നിരവധി മാര്‍ഗങ്ങളില്‍ നിങ്ങള്‍ക്ക് വേപ്പില ഉപയോഗിക്കാം. മുഖക്കുരു അകറ്റാനും, ചുണങ്ങ് ചികിത്സിക്കാന്‍ അല്ലെങ്കില്‍ മുറിവിന് ഒരു ആന്റിസെപ്റ്റിക് ആയി പ്രയോഗിക്കാം, എന്നിങ്ങനെ വേപ്പ് എല്ലാത്തിനും ഒരു പരിഹാരമാണ്. കൂടാതെ മിക്ക വീടുകളിലും ഇത് എളുപ്പത്തില്‍ ലഭ്യവുമാണ്. നിങ്ങളുടെ മുഖക്കുരു ചികിത്സിക്കാനും ശുദ്ധവും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കാനുമായി ചില വേപ്പില ഫെയ്സ് പായ്ക്കുകള്‍ നോക്കാം.

വേപ്പ്, മഞ്ഞള്‍ പായ്ക്ക്
വേപ്പിന് ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ഉണ്ട്. ഇവ മഞ്ഞളുമായി സംയോജിപ്പിക്കുമ്പോള്‍ വരണ്ട ചര്‍മ്മത്തിലും എണ്ണമയമുള്ള ചര്‍മ്മത്തിലും അത്ഭുതം തീര്‍ക്കുന്നു. ഈ ഫെയ്സ് പായ്ക്ക് വരള്‍ച്ചയും മുഖക്കുരുവും അകറ്റുക മാത്രമല്ല, ചര്‍മ്മത്തിന് ആവശ്യമായ തിളക്കം നല്‍കുകയും ചെയ്യും.

എങ്ങനെ തയാറാക്കാം
2 ടീസ്പൂണ്‍ വേപ്പ് അരച്ച് പേസ്റ്റ്, 3 - 4 നുള്ള് മഞ്ഞള്‍പ്പൊടി എന്നിവയാണ് നിങ്ങള്‍ക്ക് വേണ്ടത്. മഞ്ഞള്‍പ്പൊടിയും വേപ്പ് അരച്ചതും ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. ആവശ്യമെങ്കില്‍ കുറച്ച് തുള്ളി വെള്ളം ഉപയോഗിക്കുക. ഈ പേസ്റ്റ് നിങ്ങളുടെ മുഖത്ത് പുരട്ടി 10 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. അധിക മൃദുത്വത്തിനായി മോയ്സ്ചുറൈസര്‍ പ്രയോഗിക്കുക.

വേപ്പ്, തുളസി പായ്ക്ക്
ഔഷധ സസ്യങ്ങളുടെ രാജ്ഞിയായ തുളസി മിക്കവാറും എല്ലാ വീടുകളിലും ലഭ്യമാണ്. വേപ്പിന്റെ ഗുണങ്ങളുമായി കൂടിച്ചേര്‍ന്നാല്‍ അതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ എല്ലാ ചര്‍മ്മ തരങ്ങള്‍ക്കും ഗുണം ചെയ്യും. കറുത്ത പാടുകള്‍, കളങ്കങ്ങള്‍, മുഖക്കുരു എന്നിവ കുറയ്ക്കാന്‍ ഈ പായ്ക്ക് സഹായിക്കും, മാത്രമല്ല തിളക്കമുള്ളതും ആരോഗ്യകരവുമായ ചര്‍മ്മം നല്‍കുകയും ചെയ്യുന്നു.

എങ്ങനെ തയ്യാറാക്കാം
ഒരുപിടി വേപ്പ്, തുളസി ഇലകള്‍, 1 ടീസ്പൂണ്‍ തേന്‍ (വരണ്ടതോ സാധാരണ ചര്‍മ്മമോ ആണെങ്കില്‍ മാത്രം ചേര്‍ക്കുക), 1 ടീസ്പൂണ്‍ ചന്ദനപ്പൊടി അല്ലെങ്കില്‍ മുള്‍ട്ടാനി മിട്ടി (നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമുണ്ടെങ്കില്‍ മാത്രം ചേര്‍ക്കുക) എന്നിവയാണ് ആവശ്യം. വേപ്പില വെയിലത്ത് ഉണക്കി പൊടിച്ചെടുക്കുക. ശേഷം, ചര്‍മ്മത്തിന്റെ തരം അനുസരിച്ച് തേന്‍, ചന്ദനം അല്ലെങ്കില്‍ മുള്‍ട്ടാനി മിട്ടി എന്നിവ പൊടിയില്‍ ചേര്‍ത്ത് കുറച്ച് തുള്ളി വെള്ളം ചേര്‍ത്ത് പേസ്റ്റ് പരുവത്തിലാക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടി 10 - 15 മിനുട്ട് വിടുക, തുടര്‍ന്ന് വൃത്താകൃതിയില്‍ സൗമ്യമായി സ്ക്രബ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തില്‍ പായ്ക്ക് കഴുകിക്കളയുക.

വേപ്പ്, പപ്പായ പായ്ക്ക്
ചര്‍മ്മത്തെ പെട്ടെന്ന് പുനരുജ്ജീവിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വേപ്പ്, പപ്പായ പായ്ക്ക് ഗുണം ചെയ്യും. ഈ ഉന്മേഷദായകമായ വേപ്പ്, പപ്പായ പായ്ക്ക് നിങ്ങളുടെ മങ്ങിയ മുഖത്തിന് ഉടനടി തിളക്കവും പുതുമയും നല്‍കും.

എങ്ങനെ തയ്യാറാക്കാം
2 ടീസ്പൂണ്‍ വേപ്പ് പൊടി, 2 ടീസ്പൂണ്‍ പപ്പായ പള്‍പ്പ് എന്നിവയാണ് നിങ്ങള്‍ക്ക് ആവശ്യം. വേപ്പ് പൊടിയും പപ്പായ പള്‍പ്പും തുല്യ അളവില്‍ കലര്‍ത്തി പേസ്റ്റ് രൂപപ്പെടുത്തി മുഖത്ത് പുരട്ടുക. 10 - 15 മിനുട്ട് അല്ലെങ്കില്‍ പേസ്റ്റ് പൂര്‍ണ്ണമായും വരണ്ടുപോകുന്നതുവരെ മുഖത്ത് വിടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകി വരണ്ടതാക്കുക.

ഫെയ്സ് പായ്ക്ക്
നിങ്ങള്‍ക്ക് പുതിയ വേപ്പ് ഇലകളോ ഉണങ്ങിയതും പൊടിച്ചതോ ആയ ഇലകളോ പായ്ക്കിനായി ഉപയോഗിക്കാം. കൂടാതെ പരമാവധി നേട്ടത്തിനായി ആഴ്ചയില്‍ 2 - 3 തവണ ഇവ പ്രയോഗിക്കുക. ചേരുവകള്‍ നിങ്ങളുടെ വീട്ടില്‍ തന്നെ എളുപ്പത്തില്‍ ലഭ്യമാണ്, നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവ ഉണ്ടാക്കാം. അതിനാല്‍, അടുത്ത തവണ, മുഖസംരക്ഷണത്തിനായി ഈ ഫെയ്സ പാക്കുകള്‍ പരീക്ഷിച്ച് മികവുറ്റ ചര്‍മ്മം നേടുക.



Click it and Unblock the Notifications
