For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓയിലി സ്‌കിന്‍ മാറ്റാന്‍ ഈ പ്രകൃതിദത്ത ക്രീമുകള്‍ പറയും വഴി

|

അന്തരീക്ഷമലിനീകരണം, കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായ ഉപയോഗം എന്നിവ നമ്മുടെ ചര്‍മ്മത്തിലെ സ്വാഭാവിക ഈര്‍പ്പം നീക്കം ചെയ്യുകയും ചര്‍മ്മം വരണ്ടതും മങ്ങിയതുമാക്കുന്നു. എന്നിരുന്നാലും, ചില വഴികളിലൂടെ നിങ്ങളുടെ മുഖത്തിന്റെ സൗന്ദര്യം നിങ്ങള്‍ക്ക് നിലനിര്‍ത്താനാകും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ സാധാരണയായി വിചാരിക്കുന്നത് ആ മുഖത്ത് ഏതെങ്കിലും ഉല്‍പ്പന്നം തേച്ചാല്‍ തിളക്കവും എണ്ണയും വര്‍ദ്ധിക്കുമെന്നാണ്. പക്ഷേ, അങ്ങനെയല്ല. മറ്റേതൊരു ചര്‍മ്മ തരത്തെയും പോലെ, നിങ്ങളുടെ എണ്ണമയമുള്ള ചര്‍മ്മത്തിനും ഒരു പതിവ് ദിനചര്യ ആവശ്യമാണ്.

<strong>Most read: ആരോഗ്യമുള്ള സുന്ദരമായ ചര്‍മ്മം നേടാന്‍ ചെയ്യേണ്ട വഴിയിത്</strong>Most read: ആരോഗ്യമുള്ള സുന്ദരമായ ചര്‍മ്മം നേടാന്‍ ചെയ്യേണ്ട വഴിയിത്

മുഖത്ത് ഏതെങ്കിലും പുതിയ ക്രീം പരീക്ഷിക്കുന്നതില്‍ നിങ്ങള്‍ക്ക് പേടിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ചില പ്രകൃതിദത്തമായ ക്രീമുകളിലേക്ക് തിരിയാം. ഈ പ്രകൃതിദത്ത ചേരുവകള്‍ നിങ്ങളുടെ എണ്ണമയമുള്ള ചര്‍മ്മത്തിന് ഒരു മോയ്‌സ്ചറൈസര്‍ അല്ലെങ്കില്‍ ക്രീം പോലെ പ്രവര്‍ത്തിക്കുകയും മൃദുലമായ ചര്‍മ്മം നല്‍കുകയും ചെയ്യും. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചില പ്രകൃതിദത്ത ക്രീമുകള്‍ ഇതാ.

ഷിയ ബട്ടര്‍

ഷിയ ബട്ടര്‍

പ്രകൃതിദത്ത മോയ്‌സ്ചറൈസറായ ഷിയ ബട്ടര്‍ മിക്ക ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളിലും ഒരു സാധാരണ ഘടകമാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ മൃദുവും മിനുസമാര്‍ന്നതുമാക്കാന്‍ അനുയോജ്യമാണ്. ഷിയ ബട്ടര്‍ ഉപയോഗിക്കുന്നതിന്റെ ഏറ്റവും നല്ല കാര്യം അത് നിങ്ങളുടെ ചര്‍മ്മത്തില്‍ പൊട്ടലുകള്‍ ഉണ്ടാക്കില്ല എന്നതാണ്. കൂടാതെ, സൂര്യനില്‍ നിന്നുള്ള ഹാനികരമായ അള്‍ട്രാവയലറ്റ് രശ്മികളെ തടയുന്നതിനാല്‍ ഷിയ ബട്ടര്‍ നിങ്ങളുടെ ചര്‍മ്മത്തിന് സണ്‍സ്‌ക്രീന്‍ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

നിങ്ങളുടെ മുഖത്തിന് കൊഴുപ്പില്ലാത്തതും കനം കുറഞ്ഞതുമായ ക്രീം വേണമെങ്കില്‍, കറ്റാര്‍ വാഴ ജെല്‍ പരീക്ഷിക്കുക. കറ്റാര്‍ വാഴ ജെല്ലിന് മോയ്‌സ്ചറൈസിംഗ്, ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്, ഇത് നിങ്ങളുടെ ചര്‍മ്മത്തിന് മികച്ചതാണ്. പാരിസ്ഥിതിക ഘടകങ്ങളില്‍ നിന്ന് ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്ന ആന്റിഓക്സിഡന്റുകളും കറ്റാര്‍ വാഴയിലുണ്ട്. ഏതു സമയത്തും കറ്റാര്‍ വാഴ നേരിട്ട് ഒരു ചര്‍മ്മ ക്രീമായി നിങ്ങള്‍ക്ക് ഉപയോഗിക്കാം അല്ലെങ്കില്‍ കുറച്ച് തുള്ളി അവശ്യ എണ്ണ കലര്‍ത്തിയും ഇത് ഉപയോഗിക്കാം.

Most read:മുഖത്തെ കുഴികള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാണോ? ഈ വീട്ടുവൈദ്യത്തിലുണ്ട് പരിഹാരംMost read:മുഖത്തെ കുഴികള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാണോ? ഈ വീട്ടുവൈദ്യത്തിലുണ്ട് പരിഹാരം

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയിലില്‍ വിറ്റാമിന്‍ ഇ, ഫാറ്റി ആസിഡുകള്‍ എന്നിവ നിറഞ്ഞിരിക്കുന്നു. ഇത് ചര്‍മ്മത്തിന് പ്രകൃതിദത്തമായ മോയ്‌സ്ചറൈസര്‍ പോലെ പ്രവര്‍ത്തിക്കുന്നു. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ക്ക് ബദാം ഓയില്‍ ഒരു മികച്ച ഫേസ് ക്രീമാണ്, കാരണം ഇത് മുഖത്തെ സുഷിരങ്ങളില്‍ അടഞ്ഞിരിക്കുന്ന അധിക സെബം ആഗിരണം ചെയ്യുകയും ചര്‍മ്മത്തെ പുതുമയുള്ളതും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു.

ജോജോബ ഓയില്‍

ജോജോബ ഓയില്‍

നിങ്ങളുടെ എണ്ണമയമുള്ള ചര്‍മ്മത്തിന് മോയ്‌സ്ചറൈസറായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റൊരു പ്രകൃതിദത്ത ഘടകമാണ് ജോജോബ ഓയില്‍. ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണകളെ സന്തുലിതമാക്കാന്‍ സഹായിക്കുന്ന അതിന്റെ ഗുണങ്ങള്‍ കാരണം എണ്ണമയമുള്ള ചര്‍മ്മത്തിന് ഇത് മികച്ചതായി പ്രവര്‍ത്തിക്കുന്നു. ജോജോബ ഓയിലിനൊപ്പം എപ്പോഴും ഏതാനും തുള്ളി അവശ്യ എണ്ണയും ഉപയോഗിക്കേണ്ടതാണ്.

Most read:മങ്ങിയ ചര്‍മ്മം നീക്കി തിളക്കമാര്‍ന്ന മുഖം ഉറപ്പു നല്‍കും ഈ കൂട്ടുകള്‍Most read:മങ്ങിയ ചര്‍മ്മം നീക്കി തിളക്കമാര്‍ന്ന മുഖം ഉറപ്പു നല്‍കും ഈ കൂട്ടുകള്‍

റോസ് ഇതളും കറ്റാര്‍ വാഴയും

റോസ് ഇതളും കറ്റാര്‍ വാഴയും

ഈ രണ്ട് ചേരുവകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ മോയ്‌സ്ചറൈസര്‍ തയ്യാറാക്കാം. റോസ് ഇതളുകളും കറ്റാര്‍ വാഴയും എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ച ചേരുവകളാണ്. റോസാദളങ്ങള്‍ക്ക് ടോണിംഗ് ഗുണങ്ങളുണ്ട്, ഇത് എണ്ണമയമുള്ള ചര്‍മ്മത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. മറുവശത്ത്, കറ്റാര്‍ വാഴയില്‍ ആന്റി-ഇന്‍ഫ്‌ളമേറ്ററി, മോയ്‌സ്ചറൈസിംഗ് ഗുണങ്ങളുണ്ട്, ഇത് എണ്ണമയമുള്ള ചര്‍മ്മത്തിന് മറ്റൊരു അത്ഭുതകരമായ ഘടകമാണ്. ഒരു പാനില്‍ കുറച്ച് റോസ് വാട്ടറും റോസ് ഇതളുകളും ചേര്‍ത്ത് തിളപ്പിക്കുക. തണുത്ത ശേഷം, കുറച്ച് കറ്റാര്‍ വാഴ ജെല്‍ റോസ് വാട്ടര്‍ ലായനിയില്‍ കലര്‍ത്തുക. വീണ്ടും തണുപ്പിക്കുക. നിങ്ങളുടെ മുഖം മോയ്‌സ്ചറൈസ് ചെയ്യാന്‍ ക്രീം പോലെയുള്ള ഈ ജെല്‍ ദിവസവും ഉപയോഗിക്കാം.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

ഈ ചേരുവകളെല്ലാം പ്രകൃതിദത്തമാണെങ്കിലും, ഇവയിലേതെങ്കിലും മുഖത്ത് നേരിട്ട് പ്രയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ കൈയില്‍ ഒരു പാച്ച് ടെസ്റ്റ് നടത്തുക, ഇത് നിങ്ങളുടെ ചര്‍മ്മത്തിന് അലര്‍ജിയുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കുക. നിങ്ങള്‍ക്ക് ഗുരുതരമായ പൊട്ടലോ മറ്റേതെങ്കിലും ചര്‍മ്മപ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍, ഈ പ്രകൃതിദത്ത ചേരുവകളില്‍ ഏതെങ്കിലും നിങ്ങളുടെ ചര്‍മ്മത്തില്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുക.

English summary

Best Natural Creams For Oily Skin in Malayalam

Instead of using chemical packed face creams, try using these natural ingredients to moisturise your skin. Take a look.
Story first published: Friday, December 3, 2021, 11:16 [IST]
X
Desktop Bottom Promotion